അബൂദബി: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന മനുഷ്യജാലിക അബൂദാബിയിലും സംഘടിപ്പിക്കും. SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം7മണിക്ക് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആണ് ഈ വര്‍ഷത്തെ മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. രാഷ്ട്രത്തിന്‍റെ സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്‍റെ ജാലകം തുറക്കാന്‍ മനുഷ്യജാലികയില്‍ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാവും. ഈ വര്‍ഷവും മനുഷ്യ ജാലികയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പ്രോഗ്രാം ശ്രദ്ധേയമാക്കാനും അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ ,സയ്യിദ് നൂറുദീന്‍ തങ്ങള്‍ ,സയ്യിദ് ഷഹീന്‍ തങ്ങള്‍ ,ഹാരിസ് ബാകവി ,റാഫി ഹുദവി ,സമദ് ഹുദവി, മുഹമ്മദ് കുട്ടി ഹുദവി , ഷാഫി വെട്ടികാടിരി ,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു .റഷീദ് ഫൈസി സ്വാഗതവും സജീര്‍ ഇരിവേരി നന്നിയും പറഞ്ഞു
ചൊവ്വാഴ്ച, ജനുവരി 17, 2012
3:35:00 PM
by
SHAJEER IRIVERI
എസ് കെ എസ് എസ് എഫ് മനുഷ്യജാലിക ജനുവരി 27 നു അബുദാബിയില്‍
