ബുധനാഴ്‌ച, ജനുവരി 25, 2012

ജിദ്ദ മനുഷ്യ ജാലിക : 26ന് ഷറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍


"രാഷ്ട്ര രക്ഷക്ക് സൌഹൃദ ത്തിന്റെ കരുതല്‍" എന്ന മുദ്ര വാക്യമുയര്‍ത്തി  എസ് കെ എസ് എസ് എഫ് റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ജിദ്ദയില്‍ വേദി ഒരുങ്ങുന്നു. ജിദ്ദാ  ഇസ്ലാമിക് സെന്റര്‍ ജനു. ഇരുപത്തി ആറു വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ഷറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തില്‍  ഒരുക്കുന്ന സമ്മേളനത്തില്‍ പ്രൊഫസര്‍ എം അബ്ദുല്‍ അലി,സയ്യിദ് സഹല്‍ തങ്ങള്‍, സയ്യിദ് ഉബൈദുല്ലാതങ്ങള്‍,  കെ പി മുഹമ്മദ്‌ കുട്ടി, ടി എച് ദാരിമി തുടങ്ങി പ്രമുഖര്‍ സംസാരിക്കുന്നു.