ഇബാദ് ടീനേജ് കാമ്പസ് (ITC )അബുദാബി കണ്ണൂര്‍ ജില്ല SKSSF എറെടുക്കുന്നു
കണ്ണൂര്‍ : എസ്.കെ.എസ്.എസ്. എഫ്. ഇബാദ് നടപ്പാക്കുന്ന യുവാക്കളില്‍ ധാര്‍മ്മിക മുന്നേറ്റം ലക്ഷ്യമിട്ട് ഇസ്‌ലാമിക് ടീനേജ് കാമ്പസ് (ITC ) പദ്ധതി കണ്ണൂര്‍ ജില്ലയിലെ കൂടുതല്‍ മഹല്ലു കളിലേക്ക് വ്യാപി പ്പിക്കുന്നു.കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മിക ബോധവല്‍കരണം , സ്‌നേഹം ചൂഷണം , ഒളിച്ചോട്ടം, അവിഹിത ബന്ധങ്ങള്‍, ലഹരി ഉപയോഗം എന്നിവ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്‌നേഹത്തിന്‍റെ രസതന്ത്രം, വീട്ടുവൈദ്യം, ജീവിതാസ്വാദനം തുടങ്ങിയ വിഷയങ്ങളില്‍ ക്യാമ്പുകളും കൗണ്‍സിലിങ്ങും നല്‍കുന്നതാണ് പദ്ധതി.പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം അബുദാബി കണ്ണൂര്‍ ജില്ല SKSSF വഹിക്കുമെന്നു ജില്ല പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി .ജില്ലാ ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സാബിര്‍ മാടൂല്‍ അധ്യക്ഷത വഹിച്ചു .ഒ .പി അബദുല്‍റഹിമാന്,താജ്കമ്പില്‍ ,നൌഫല്‍ ആസ്അദി വളക്കൈ ,അഷ്‌റഫ്.പി വാരം
എന്നിവര്‍ പ്രസംഗിച്ചു .അഷ്‌റഫ് തടിക്കാട് സ്വാഗതവും ശജീര്‍ ഇരിവേരി നന്ദിയും പറഞ്ഞു .