നീലഗിരി : ഗൂഡല്ലൂര്‍ ടൗണ്‍ ജുമാമസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ഗൂഡല്ലൂര്‍ ഫസ്റ്റ് മൈലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ജാലികാ സമ്മേളനം SMF ജില്ലാ പ്രസിഡന്റ് കെ .പി മുഹമ്മദ് ഹാജി ഗൂഡല്ലൂറ് ഉദ്ഘാടനം ചെയ്തു. ശാജി കുറ്റിമൂച്ചി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സല്‍മാനുല്‍ ഫാരിസ് ഫസ്റ്റ് മൈല്‍ ദേശീയോദഗ്രഥന ഗാനമാലപിച്ചു. സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റ് പി.കെ.എം. ബാഖവി അധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ , ഫാദര്‍ വില്‍സന്‍ ചളിവയല്‍ , ശാരദാനന്ദ തീര്‍ത്ഥ സ്വാമികള്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. മുഹമ്മദ് റഹ്മാനി തരുവണ പ്രമേയ പ്രഭാഷണം നടത്തി. SYS സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ശരീഫ് ദാരിമി, സൈതലവി റഹ്മാനി പാക്കണ, ബാവ ദാരിമി, എം.സി. സൈതലവി മുസ്ലിയാര്‍ , മുഷ്താഖ് മാസ്റ്റര്‍ ചെന്പാല അബ്ദു റസാഖ് അന്‍വരി, എം.എ സലാം സാഹിബ്, വാര്‍ഡ് കൗണ്‍സിലര്‍ ശിവാനന്ദ രാജ തുടങ്ങിയവര്‍ സംസാരിച്ചു. മഗ്രിബ് നിസ്കാര ശേഷം നടന്ന സമാപന സമ്മേളനം മൗലിദ് പാരായണത്തോടെ തുടക്കം കുറിച്ചു. SYS ജില്ലാ പ്രസിഡന്റ് ഒ.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ശുഐബ് നിസാമി പെരിയശോല സ്വാഗതവും കബീർ നിസാമി ചെമ്പാല നന്ദിയും പറഞ്ഞു.
.jpg)
