ചൊവ്വാഴ്ച, ജനുവരി 28, 2014

എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക സംഘടിപ്പിച്ചു


കല്‍പറ്റ : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ്. സംഘടിപ്പിച്ച മനുഷ്യജാലിക കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഖാസി ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, സി. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, എസ്. മുഹമ്മദ് ദാരിമി, ടി.സി. അലി മുസ്‌ല്യാര്‍, ഇബ്രാഹിം ഫൈസി വാളാട്, ഹനീഫല്‍ ഫൈസി, മൂസ ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, മുഹമ്മദ്കുട്ടി ഹസനി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി പി.സി. ത്വാഹിര്‍ സ്വാഗതവും കണ്‍വീനര്‍ റസാഖ് മുട്ടില്‍ നന്ദിയും പറഞ്ഞു. 
നേരത്തേ എസ്.കെ.എം.ജെ. പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ജില്ലാ 101 വിഖായ വളണ്ടിയര്‍മാര്‍, 501 ത്വലബ വിദ്യാര്‍ഥികള്‍, യുവപണ്ഡിതന്മാര്‍, പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ അണിനിരന്നു.