ചൊവ്വാഴ്ച, ജനുവരി 28, 2014

ചരിത്രമെഴുതി എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക


ബദിയടുക്ക: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്‍റെ  കരുതല്‍ എന്ന പ്രമേയവുമായി റിപബ്ലിക്ക് ദിനമായ ജനുവരി 26 ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി  ബദിയടുക്ക മേഖലയിലെ പെര്‍ളയില്‍ വെച്ച് നടന്നു. ഇടിയടുക്ക മസ്ജിദ് പരിസരത്ത് കണ്ടിക ഹസൈനാര്‍ ഹാജി പതാക ഉയര്‍ത്തി . സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി എസ്.കെ .എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ടിന്  പതാക കൈമാറലോടെആരംഭിച്ച ജാലികാ റാലിയില്‍ ജില്ലാ നേതാക്കള്‍ക്ക് പിന്നില്‍ കുങ്കുമ തൊപ്പിയണിഞ്ഞ  വിഖായ,വെള്ള തൊപ്പിയണിഞ്ഞ ത്വലബ,പച്ചതൊപ്പിയണിഞ്ഞ കാമ്പസ് എന്നീ വിഭാഗങ്ങളില്‍   നൂറ്റിപ്പതിനൊന്ന് പേര്‍ വീതം അണിനിരന്നു.അതിന് പിന്നില്‍ സാധാരണക്കാരായ ആയിരക്കണക്കിന്ന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി് പൊതുസമ്മേളന വേദിയില്‍ ജാലിക തീര്‍ത്തു.ജില്ലാ പ്രസിഡന്‍റ്   താജുദ്ദീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത ജില്ലാ പ്രസിഡന്‍റ് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു
മുഹമ്മദ് റഹ്മാനി തരുവണ പ്രമേയ പ്രഭാഷണവും ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.സുന്നീ യുവജന സംഘം സംസ്ഥാന വൈസ്പ്രസിഡന്‍റ്മാരായ  എം.എ.ഖാസിം മുസ്ലിയാര്‍ ,ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ,ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ,ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍,പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബൂബക്കര്‍ പെരുന്തണ,ഇബ്രാഹിം ഫൈസി ജെഡിയാര്‍,മഹ്മൂദ് ദാരിമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ ,എന്‍മകജ പഞ്ചായത്ത് പ്രസിഡന്‍റ് ,ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഇബ്രാഹിം മുണ്ടിത്തടുക്ക,അബൂബക്കര്‍ സാലൂദ് നിസാമി,ഹാരിസ് ദാരിമി ബെദിര,സി.പി മൊയ്തു മൗലവി ചെര്‍ക്കള,സിദ്ധീഖ് അസ്ഹരി പാത്തൂര്‍ ,സലാം ഫൈസി പേരാല്‍ ,മുനീര്‍ ഫൈസി ഇടിയടുക്ക,സുബൈര്‍ ദാരിമി പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു