ചൊവ്വാഴ്ച, ജനുവരി 31, 2012
ആലപ്പുഴ ജില്ലാ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയില്‍ നിന്നുള്ള ദ്രശ്യം
11:55:00 PM by അബുതാഹിര്‍ കൈപ്പമംഗലം
കൊണ്ടോട്ടി: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിയ മനുഷ്യജാലികയില്‍ വന്‍ ജനപങ്കാളിത്തം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവപണ്ഡിതന്മാരും വളണ്ടിയര്‍ കോര്‍ അംഗങ്ങളും വിദ്യാര്‍ഥികളും ഉച്ചമുതല്‍ തന്നെ കൊണ്ടോട്ടിയിലെത്തിയിരുന്നു. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി ദേശീയപതാക ഉയര്‍ത്തി. വൈകുന്നേരം 4.15ന് കോടങ്ങാട് മസ്ജിദ് പരിസരത്തുനിന്ന് സയ്യിദ് ഒ.എം.എസ് തങ്ങളുടെ പ്രാര്‍ഥനയ്ക്കുശേഷമാണ് സ്‌നേഹസന്ദേശറാലി ആരംഭിച്ചത്.
സിറ്റി സ്‌ക്വയറില്‍ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ്തങ്ങള്‍, മലബാര്‍ സോണ്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് റവ. ഫാദര്‍ മാത്യൂസ് വട്ടിയാനിക്കല്‍, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ചു.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ പ്രതിജ്ഞ ചൊല്ലി. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ജാലിക സ്‌പെഷല്‍ പതിപ്പ് പ്രകാശനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി നിര്‍വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തി. മുഖ്യാതിഥി കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, റവ. ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ : രാഷ്‌ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ചരിത്രസംഭവമായി. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ജാലികയില്‍ കണ്ണികളായി. മീനങ്ങാടി ടൗണില്‍ നടന്ന പരിപാടി സി മമ്മൂട്ടി എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡണ്ട് മുഹമ്മദ്‌കുട്ടി ഹസനി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ ജി നായര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം എ അയ്യൂബ് അഭിവാദ്യമര്‍പ്പിച്ചു. മൂനീര്‍ ഹുദവി വളാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി സി ത്വാഹിര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി കെ എ റഹ്‌മാന്‍ നന്ദിയും പറഞ്ഞു. സമസ്‌ത സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പുറത്തിറക്കിയ കലണ്ടര്‍ സമസ്‌ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി പനന്തറ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്‌തു. ശംസുല്‍ ഉലമാ അക്കാദമി വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ജാലികാ സപ്ലിമെന്റ് സി മമ്മൂട്ടി എം എല്‍ എ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്‌തു. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, ടി സി അലി മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, എ കെ സുലൈമാന്‍ മൗലവി, കെ അലി മാസ്റ്റര്‍, ശംസുദ്ദീന്‍ റഹ്‌മാനി, മുഹമ്മദ് ദാരിമി വാകേരി, കുഞ്ഞിമുഹമ്മദ് ദാരിമി സംബന്ധിച്ചു. നേരത്തെ മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്ന് ജാലികാ റാലി ആരംഭിച്ചു. 63 പതാകയേന്തിയ നേതാക്കള്‍ നേതൃത്വം നല്‍കിയ ജാഥക്ക് പിന്നില്‍ 63 വീതം ആക്‌ടീവ് വിംഗ്, ത്വലബാ വിംഗ്, എസ് ബി വി, സ്‌കൗട്ട് സംഘവും തുടര്‍ന്ന് പ്രവര്‍ത്തകരും പൊതുജനങ്ങളും അണിനിരന്നു. റാലിക്ക് അഷ്‌റഫ് ഫൈസി, അബൂബക്കര്‍ റ ഹ്‌മാനി, സാജിദ് ബാഖവി, ജലീല്‍ പറളിക്കുന്ന്, ശിഹാബ് ചെതലയം, സമദ് ആറാംമൈല്‍, ഷമീര്‍ കുപ്പാടിത്തറ നേതൃത്വം നല്‍കി.
ഖാസിയുടെ മരണം; തെളിച്ചം മാസിക അന്വേഷണാത്മക പതിപ്പ് പുറത്തിറങ്ങി
11:46:00 PM by അബുതാഹിര്‍ കൈപ്പമംഗലം
കാസര്‍ഗോഡ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും ചെന്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മുസ്‍ലിയാരുടെ ദുരൂഹ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കെ തെളിച്ചം മാസിക ഖാസിയുടെ മരണം കൊലപാതകമാണെന്ന് തെളിവുകള്‍ സഹിതം സമര്‍ത്ഥിച്ചു കൊണ്ടുള്ള അന്വേഷണാത്മക പതിപ്പ് പുറത്തിറക്കി. മലപ്പുറം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് ആനുകാലിക മാഗസിനാണ് തെളിച്ചം മാസിക. റിപ്പബ്ലിക് ദിനത്തില്‍ കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നടന്ന SKSSF മനുഷ്യജാലിക വേദിയില്‍ വെച്ച് മെട്രോ മുഹമ്മദ് ഹാജി ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
രാഷ്‌ട്രരക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതലായി SKSSF മനുഷ്യജാലിക സമാപിച്ചു
11:43:00 PM by അബുതാഹിര്‍ കൈപ്പമംഗലം
കാസര്‍കോട് : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എല്ലാ ജില്ല കേന്ദ്രങ്ങളിലും വര്‍ഷങ്ങളിലായി ജനുവരി 26ന് നടന്നുവരുന്ന മനുഷ്യജാലിക കാസര്‍കോട് ജില്ലാതല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍ വിപുലമായ പരിപാടികളോടെ നടന്നു. രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. പൊസോട്ട് മഖാം സിയാറത്തിന് സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്‌തജില്ലജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി ജില്ലാപ്രസിഡണ്ടിന് പതാക കൈമാറി ആരംഭിച്ച മനുഷ്യജാലിക റാലിക്ക് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍, മുഹമ്മദ് ഫൈസി കജ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന്‍ ദാരിമി പടന്ന, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി കോട്ടപ്പുറം, സിദ്ദീഖ് അസ്‌ഹരി പാത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാഭാരവാഹികള്‍ക്ക് പിന്നില്‍ ദേശിയപതാകയുടെ കളറിന് അനുസരിച്ച് കാമ്പസ്, ത്വലബ, വിഖായ വളണ്ടിയര്‍മാര്‍ അണിനിരന്നു. എസ്.കെ.എസ്.എസ്.എഫ് ന്റെ പതാക വഹിച്ചുകൊണ്ട് മുന്നൂറ്റി പതിമൂന്ന് അംഗങ്ങളില്‍ കാമ്പസ് വിംഗിന്റെ പ്രവര്‍ത്തകര്‍ കുങ്കുമ തൊപ്പിയും ത്വലബ വിംഗിന്റെ പ്രവര്‍ത്തകര്‍ വെള്ള തൊപ്പിയും വിഖായ വിംഗിന്റെ പ്രവര്‍ത്തകര്‍ പച്ച തൊപ്പിയും ധരിച്ചാണ് റാലിയില്‍ അണിനിരന്നത്. അതിന്റെ പിന്നില്‍ തൊണ്ണൂറ്റിയാറ് ജില്ലാകൗണ്‍സിലര്‍മാരും ആയിരത്തോളം വരുന്ന മുതഅല്ലിമിങ്ങളും അതിന്റെ പിന്നില്‍ ആയിരക്കണക്കിന് സാധാരണപ്രവര്‍ത്തകരും ജാലികയില്‍ സംബന്ധിച്ചു. ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സമ്മേളനം ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹബീബ് ഫൈസി കോട്ടപാടം മുഖ്യപ്രഭാഷണം നടത്തി. മംഗലാപുരം - കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അല്‍അസ്‌ഹരി, സമസ്‌താ ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി, സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ സുന്നിയുവജനസംഘം ജില്ലാപ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ് എം.എല്‍.എ, ട്രഷറര്‍ മെട്രോ മുഹമ്മദ്‌ഹാജി, പൈവളിഗ അബ്‌ദുള്‍ഖാദര്‍ മുസ്ലിയാര്‍, പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗ, പള്ളങ്കോട് അബ്‌ദുള്‍ഖാദര്‍ മദനി, സി.എച്ച്.ഖാലിദ് ഫൈസി, പി.എസ്.ഇബ്രാഹിം ഫൈസി, മഹ്മൂദ് ദാരിമി, സയ്യിദ് ഹാദി തങ്ങള്‍, എന്‍.എ.അബൂബക്കര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, എം.അബ്‌ദുല്ല മുഗു, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, ഇബ്രാഹിം മുണ്ടിത്തടുക്ക, ഇബ്രാഹിം ഹാജി മച്ചംപാടി, ആലിക്കുഞ്ഞി ദാരിമി, സി.പി.മൊയ്‌തു മൗലവി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മുസ്ലീം ലീഗ് ഗോള്‍ഡന്‍ അബ്‌ദുള്‍ഖാദര്‍, കോണ്‍ഗ്രസ് അഡ്വ. സുബ്ബറൈ, ബി.ജെ.പി. അഡ്വ. ശ്രീകാന്ത്, സി.പി.എം. ചന്തപ്പന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ നിന്ന് . . .
11:40:00 PM by അബുതാഹിര്‍ കൈപ്പമംഗലംവ്യാഴാഴ്ച, ജനുവരി 26, 2012
10:41:00 AM
by
അബുതാഹിര്‍ കൈപ്പമംഗലം
കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. കേരള ത്തിനകത്തും പുറത്തുമായി 34 കേന്ദ്രത്തില്‍ മനുഷ്യജാലിക സംഘടിപ്പിക്കും. കേരളത്തില്‍ 12 കേന്ദ്രങ്ങളിലും ദക്ഷിണ കന്നഡ, ഹാസന്‍, ചിക്മംഗ്ലൂര്‍, നീലഗിരി, അന്തമാന്‍, കില്‍ത്താന്‍ ദ്വീപ്, യു.എ.ഇ., സൗദി, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലുമാണ് മനുഷ്യജാലിക നടത്തുന്ന തെന്ന് ഭാരവാഹികള്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു.
രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായാണ് പരിപാടി. തീവ്ര-ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നവരെ തടയുക, രാഷ്ട്രപുനര്‍നിര്‍മാണത്തിന് എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളിയാക്കുക എന്നിവയാണ് മനുഷ്യജാലികയുടെ ആഹ്വാനമെന്ന് സംഘാടകര്‍ വ്യക്തമാക്കി. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.പി. മോഹനന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അറിയിച്ചു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി, സെക്രട്ടറി റഹീം ചുഴലി എന്നിവര്‍ പങ്കെടുത്തു.
1-ദക്ഷിണ കന്നഡ - ഉളളാള 2-ചിക്‌മാംഗ്ലൂര്‍ 3-ഹാസ്സന്‍ 4-കൊടുക്-മൂര്‍നാഡ് 5- കാസര്‍ഗോഡ്-മഞ്ചേസ്വരം 6-കണ്ണൂര്‍-മട്ടന്നൂര്‍ 7-വയനാട്-മീനങ്ങാടി 8-കോഴിക്കോട്-കൊടുവളളി 9-മലപ്പുറം-കൊണ്ടോടി 10-പാലക്കാട്-അലനല്ലൂര്‍ 11-തൂശൂര്‍-ചെറുതുരുത്തി 12-എറണാംകുളം-കാക്കനാട് 13-ഇടുക്കി-വണ്ണപ്പുറം 14-ആലപ്പുഴ-ആലപ്പുഴ 15-തിരുവനന്തപരം-ഗാന്ദിപാര്‍ക്ക് 16-നീലഗിരി-പാടന്തറ 17-കൊല്ലം-കൊല്ലം 18-ബാംഗ്ലൂര്‍ 19-ചെന്നൈ 20-ഡല്‍ഹി 21-ദുബൈ 22-ഷാര്‍ജ 23-ബഹറൈന്‍ 24-കുവൈത്ത് 25-അബൂദാബി 26-ഖത്തര്‍ 27-ദമാം 28-റിയാദ് 29-മക്ക 30-ജിദ്ദ 31 - മസ്‌ക്കറ്റ് 32 - സലാല 33. ലക്ഷദ്വീപ്, കില്‍ത്താന്‍ 34. അന്തമാന്‍
കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനവരി 26ന് മനുഷ്യ ജാലിക ജില്ലാതല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടക്കും. രാവിലെ 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തും. വൈകുന്നേരം 4 മണിക്ക് പൊസോട്ട് മഖാം സിയാറത്തോടുകൂടി മനുഷ്യ ജാലിക റാലി നടത്തും. 5 മണിക്ക് ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. കണ്ണൂര്‍ അബ്ദുല്ല, ഇബ്രാഹിം ഹാജി മച്ചംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.
മട്ടന്നൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ മനുഷ്യജാലിക വ്യാഴാഴ്ച മട്ടന്നൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിര്‍വഹിക്കും. രാജ്യത്തിന്റെ സ്വസ്ഥതക്കും അഖണ്ഡതക്കും ഭീഷണി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് തീവ്രവാദശക്തികളെ പ്രതിരോധിക്കുകയും മാനവിക- മതേതരത്വ സൗഹാര്‍ദ്ദം വളര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കല്പറ്റ: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ മീനങ്ങാടിയില്‍ 'മനുഷ്യജാലിക' നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൊടുവള്ളി: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ.് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറാമത് 'മനുഷ്യജാലിക' വ്യാഴാഴ്ച 4.30 ന് കൊടുവള്ളി പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മിനിസ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുറസാഖ് ബുസ്താനി ദേശീയപതാക ഉയര്‍ത്തും. വൈകിട്ട് 4.30ന് പാലക്കുറ്റിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം മിനിസ്റ്റേഡിയത്തില്‍ സമാപിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സലാഹുദ്ദീന്‍ ഫൈസി വല്ലാപ്പുഴ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സുബുലുസ്സലാം പുതുപ്പണം, ആര്‍.വി.എ.സലാം, ടി.പി. സുബൈര്‍, ഫാറൂഖ് പന്നൂര്‍, പി.യു. ഫൈസല്‍ ഫൈസി മടവൂര്‍, സൈനുല്‍ ആബിദ് മച്ചക്കുളം എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം: റിപ്പബ്ലിക് ദിനത്തില്‍ 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക കൊണ്ടോട്ടിയില്‍ നടക്കും. രാവിലെ 8.30 ന് കൊണ്ടോട്ടി അങ്ങാടിക്ക് സമീപമുള്ള ജാലിക ഗ്രൗണ്ടില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് കോടങ്ങാട് പള്ളി പരിസരത്തുനിന്ന് റാലി നടക്കും.
കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം വ്യാജമാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് പ്രദര്‍ശനവും പരീക്ഷണവും നടത്തുമെന്ന് സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനവരി 28ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കണ്ടംകുളം ജൂബിലി ഹാളിലാണ് പ്രദര്‍ശനം നടത്തുന്നത്.
ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി നടത്തുന്ന കാമ്പയിന്റെ രണ്ടാം ഘട്ടമായാണ് പ്രദര്‍ശനം നടത്തുന്നത്.
മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം പ്രവചകന്‍േറതാണെന്ന് തെളിയിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മിക്കുന്നുവെന്ന് പ്രചരിപ്പിച്ച് സാമ്പത്തിക ചൂഷണം തുടരുന്ന സാഹചര്യത്തിലാണ് പ്രദര്‍ശനമടക്കമുള്ള പരിപാടികള്‍ നടത്തുന്നത്. മര്‍കസിന് ലഭിച്ച അതേ കേന്ദ്രത്തില്‍ നിന്ന് എസ്.കെ.എസ്.എസ്.എഫിന് ലഭിച്ച കേശവും രേഖകളും പ്രദര്‍ശനത്തിലുണ്ടാകും.
മര്‍ക്കസില്‍ സൂക്ഷിച്ചിരിക്കുന്ന കേശം പ്രവചകന്‍േറതാണെന്ന് തെളിയിക്കാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മിക്കുന്നുവെന്ന് പ്രചരിപ്പിച്ച് സാമ്പത്തിക ചൂഷണം തുടരുന്ന സാഹചര്യത്തിലാണ് പ്രദര്‍ശനമടക്കമുള്ള പരിപാടികള്‍ നടത്തുന്നത്. മര്‍കസിന് ലഭിച്ച അതേ കേന്ദ്രത്തില്‍ നിന്ന് എസ്.കെ.എസ്.എസ്.എഫിന് ലഭിച്ച കേശവും രേഖകളും പ്രദര്‍ശനത്തിലുണ്ടാകും.
ഇസ്‌ലാമിക രേഖകള്‍ പ്രകാരം പ്രവാചക കേശത്തിന് നിഴലുണ്ടാകില്ല. കേശം കത്തുകയോ, അതിനുമേല്‍ പ്രാണികള്‍ ഇരിക്കുകയോ ചെയ്യില്ല. എസ്.കെ.എസ്.എസ്.എഫിന്റെ പക്കലുള്ള കേശം പ്രദര്‍ശനത്തിന്റെ ഭാഗമായി ഇത്തരം പരീക്ഷണത്തിന് വിധേയമാക്കുമെന്നും മര്‍ക്കസിലുള്ള കേശവും ഇതുപോലെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ കേന്ദ്രത്തില്‍ നിന്നാണ് രണ്ട് വിഭാഗത്തിനും കേശം ലഭിച്ചതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ സമ്മതിച്ചതിനാല്‍ പരീക്ഷണത്തോടെ സത്യം വെളിപ്പെടുമെന്നും നദ്‌വി വ്യക്തമാക്കി.
കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ വരുമാനം അന്വേഷിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ചില സംസ്ഥാന മന്ത്രിമാര്‍ അട്ടിമറിച്ചെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എസ്.വൈ.എസ്. സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. വിവരത്തിന്റെ ആധികാരികത പരിശോധിക്കുകയാണ്. കാന്തപുരം നടത്തുന്ന കേരളയാത്രയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ വേദി പങ്കിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ എസ്.വൈ.എസ്. സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ എന്നിവരും പങ്കെടുത്തു.
ബുധനാഴ്‌ച, ജനുവരി 25, 2012
എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ഇന്ന് : ജാലിക ചരിത്രത്തിന്‍റെ ഭാഗമായി
11:53:00 PM by അബുതാഹിര്‍ കൈപ്പമംഗലംഇന്ത്യന് റിപ്പബ്ലിക് ദിനത്തിന്‍റെ സായാഹ്നത്തില്‍ എസ്.കെ.എസ്.എസ്.എഫിന്‍റെ മക്കള്‍ "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍"എന്ന പ്രമേയവുമായി വിവിധ കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക തീര്‍ക്കുകയാണ്....ഇന്ന് തൃശൂര്‍ ജില്ല മനുഷ്യ ജാലിക ചെറുതുരുത്തിയില്‍ നിന്നും വൈകീട്ട് 4ന് കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ തത്സമയ സംപ്രേഷണം ചെയുന്നു...ഇന്‍ഷ അല്ലാഹ് ..എല്ലാവരെയും കെ.ഐ.സി.ആറിലേക്ക് സ്വാഗതം ചെയ്യുന്നു.
കാസര്‍ഗോഡ് SKSSF മനുഷ്യജാലിക ഇന്ന് : ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
11:41:00 PM by അബുതാഹിര്‍ കൈപ്പമംഗലംകാസര്കോട് : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എല്ലാ ജില്ല കേന്ദ്രങ്ങളിലും വര്‍ഷങ്ങളിലായി ജനുവരി 26ന് നടന്നുവരുന്ന മനുഷ്യജാലിക കാസര്‍കോട് ജില്ലാതല പരിപാടിഇന്ന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ വെച്ച് നടക്കും. പൊസോട്ടില്‍ നിന്നാരംഭിക്കുന്ന മനുഷ്യജാലിക റാലി ഹൊസങ്കടിയില്‍ സമാപിക്കും. സമാപന പരിപാടി ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറയും. കേരളകൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ മുഖ്യാതിഥി ആയിരിക്കും. SKSSF സംസ്ഥാന സെക്രട്ടറി റഫീഖ് ഫൈസി കോട്ടപാടം മുഖ്യപ്രഭാഷണം നടത്തും. മംഗലാപുരം - കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അല്‍അസ്‌ഹരി, സമസ്‌താ ജില്ലാജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി, സമസ്‌ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സുന്നിയുവജനസംഘം ജില്ലാപ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്‌ദുല്ല, ജനറല്‍ സെക്രട്ടറി പി.ബി.അബ്‌ദുറസാഖ് എം.എല്‍.എ, ട്രഷറര്‍ മെട്രോ മുഹമ്മദ്‌ഹാജി, പൈവളിഗ അബ്‌ദുള്‍ഖാദര്‍ മുസ്ലിയാര്‍, പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗ, പള്ളങ്കോട് അബ്‌ദുള്‍ഖാദര്‍ മദനി, പി.വി.അബ്‌ദുസലാം ദാരിമി ആലംപാടി, സി.എച്ച്.ഖാലിദ് ഫൈസി, പി.എസ്.ഇബ്രാഹിം ഫൈസി, മഹ്മൂദ് ദാരിമി, സയ്യിദ് ഹാദി തങ്ങള്‍, എന്‍.എ.അബൂബക്കര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ഗോള്‍ഡന്‍ അബ്‌ദുള്‍ഖാദര്‍, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സമസ്‌തയുടെ പ്രയാണം പ്രവാചകന്‍ വരച്ച നേര്‍രേഖയിലൂടെ : സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്
11:34:00 PM by അബുതാഹിര്‍ കൈപ്പമംഗലംകന്യാകുമാരി : സത്യം വേര്‍തിരിച്ചു കാണിക്കാന്‍ പ്രവാചകന്‍ വരച്ച നേര്‍രേഖയിലൂടെയാണ് സമസ്‌തയുടെ പ്രയാണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. സമ്‌സത 85ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്ര കന്യാകുമാരി കുളച്ചലില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിശതെറ്റിയ ജനസമൂഹത്തിന് നേര്‍വഴി കാണിക്കാന്‍ ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങള്‍ കൊളുത്തിയ ചൂട്ടുവെളിച്ചം നൂറ്റാണ്ടിനിപ്പുറവും പുതുതലമുറയിലേക്ക് പകര്‍ത്താനായത് സമസ്‌തയുടെ സഞ്ചാരപഥത്തിന് വഴി തെറ്റിയില്ലെന്നതിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
മാനവികതയോടുള്ള ഇസ്‌ലാമിക കാഴ്‌ചപ്പാട് ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിച്ചവരായിരുന്നു സമസ്‌തയുടെ മുന്‍കാല നേതാക്കളെന്നും അതില്‍നിന്ന് വ്യതിചലിച്ചവര്‍ക്കാണ് മാനവികത ഇന്ന് പുതിയ വിഷയമായതെന്നും കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. സമസ്‌ത സന്ദേശ യാത്രക്ക് ബീമാപള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മിയതയുടെ മൂശയിലൂതി കാച്ചിയെടുത്തൊരു പൊന്നാണ്
ആര്‍ദര്‍ശത്തിന്‍ വിശുദ്ധിയിലൂന്നി ഉന്നതിപൂകിയതൊന്നാണ്
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാഎന്നൊരു പ്രസ്ഥാനം
സത്യസനാതന സമരത്തിന്റെ അമരക്കാരുടെ ആസ്ഥാനം
ആദരരായൊരു നേതാക്കള്‍
അവരാണെന്നും ജേതാക്കള്‍
സമസ്‌ത മുന്നോട്ട് - പടിപടിയായ് മേലോട്ട്
മഖ്‌ദൂമെന്ന മഹാരഥ പണ്ഡിത വന്ദ്യരുയര്‍ത്തിയ ദര്‍ശനമില്‍
അഭിവന്ദ്യരുയര്‍ത്തിയ ദര്‍ശനമില്‍
മമ്പുറം തങ്ങളും ഉമര്‍ഖാളിയും കൊണ്ട് നടന്നൊരു ചര്യകളില്‍
ചെണ്ട് വിടര്‍ത്തിയ ചര്യകളില്‍
ബാഫഖിതങ്ങളും പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും ആ വഴിയില്‍
ഭാസുരമായൊരു സല്‍ഗുണ സന്ദേശങ്ങളുയര്‍ത്തിയ നേരത്തില്‍
നന്മ ഉയര്‍ത്തിയ നേരത്തില്‍
ഉലമാക്കന്മാര്‍ തിരിനീട്ടി. ഉജ്വലമായൊരു വഴികാട്ടി
സമസ്‌ത മുന്നോട്ട് - പടിപടിയായ് മേലോട്ട്
ഇന്ത്യന്‍സ്വാതന്ത്ര്യത്തിന് ബ്രിട്ടന് നേരെ നെഞ്ച് വിരിച്ചവരാം
ഉശിരന്മാരായ് നിന്നവരാം
സ്വന്തം ജീവനരകതം കൊണ്ട് ഇതിഹാസങ്ങള്‍ രചിച്ചവരാം
ഇസ്‌ലാംവാരിപുണര്‍ന്നവരാം
അവരുടെ ചൂരും ചൊടിയും കണ്ട് വളര്‍ന്നു വന്നൊരുമക്കളിതാ
അന്നും ഇന്നും എന്നും മതസൗഹാര്‍ദ്ദത്തിന്‍ വക്താക്കളിതാ
സൗഹാര്‍ദ്ദത്തിന്‍ പൂക്കളിതാ
സമസ്‌തതന്‍ പിന്‍ഗാമികളായ്
എസ് കെ എസ് എസ് എഫ് വരവായ്
സൗഹാര്‍ദ്ദം കാക്കുന്നു - സൗമ്യതയാല്‍ നീങ്ങുന്ന
സ്വാതന്ത്ര്യത്തിന്നാറുപതിറ്റാണ്ടായിട്ടും നാം പിന്നോക്കം
മുസല്‍മാനെന്നും പിന്നാക്കം
സ്വതന്ത്ര്യ ഇന്ത്യയില്‍ നമ്മള്‍ക്കില്ലാ നേട്ടമിന്ന് പണതൂക്കം
നേട്ടമിന്നു പണത്തൂക്കം
അക്ഷര താരകമാലകള്‍ കോര്‍ക്കാന്‍ എസ് കെ എസ് എസ് എഫ് എത്തി
അക്ഷമരായ് മനസ്സൊന്നിയ്‌ക്കാന്‍ ആഹ്വാനങ്ങള്‍കൊണ്ടെത്തി
മനുഷ്യജാലിക നാടാകേ
മാനവബോധമുണര്‍ത്താനേ
ഒരുമയിലായ് ചേരുന്നു - കൈത്തിരികള്‍ നീട്ടുന്ന
തീവ്രവികാരം ഇസ്‌ലാം ദീനിനു ചിന്തകളല്ലെന്നറിയിച്ചു
അന്തരംഗം ഉണര്‍ത്തിച്ചു.
തെറ്റും ശരിയും കതിരും പതിരും വേര്‍തിരിച്ചു കാണിച്ചു
ദീനിന്‍ മഹത്വം അറിയിച്ചു
സമസ്‌ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഒരു മാതൃകയായി.
സാമുദായിക സ്‌പര്‍ദകള്‍ നീക്കാന്‍ ഒരു മയില്‍ മനുശ്വജാലികയായ്
ഒരുമയില്‍ മനുഷ്യജാലികയായ്
പിരിശക്കണ്ണിവിളക്കുകയായ്
പരിശില്‍ ഒത്തൊരുമിയ്‌ക്കുകയായ്
നാടാകേ പ്രശംസാ - ജാലികക്കാശംസാ
ആര്‍ദര്‍ശത്തിന്‍ വിശുദ്ധിയിലൂന്നി ഉന്നതിപൂകിയതൊന്നാണ്
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാഎന്നൊരു പ്രസ്ഥാനം
സത്യസനാതന സമരത്തിന്റെ അമരക്കാരുടെ ആസ്ഥാനം
ആദരരായൊരു നേതാക്കള്‍
അവരാണെന്നും ജേതാക്കള്‍
സമസ്‌ത മുന്നോട്ട് - പടിപടിയായ് മേലോട്ട്
മഖ്‌ദൂമെന്ന മഹാരഥ പണ്ഡിത വന്ദ്യരുയര്‍ത്തിയ ദര്‍ശനമില്‍
അഭിവന്ദ്യരുയര്‍ത്തിയ ദര്‍ശനമില്‍
മമ്പുറം തങ്ങളും ഉമര്‍ഖാളിയും കൊണ്ട് നടന്നൊരു ചര്യകളില്‍
ചെണ്ട് വിടര്‍ത്തിയ ചര്യകളില്‍
ബാഫഖിതങ്ങളും പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും ആ വഴിയില്‍
ഭാസുരമായൊരു സല്‍ഗുണ സന്ദേശങ്ങളുയര്‍ത്തിയ നേരത്തില്‍
നന്മ ഉയര്‍ത്തിയ നേരത്തില്‍
ഉലമാക്കന്മാര്‍ തിരിനീട്ടി. ഉജ്വലമായൊരു വഴികാട്ടി
സമസ്‌ത മുന്നോട്ട് - പടിപടിയായ് മേലോട്ട്
ഇന്ത്യന്‍സ്വാതന്ത്ര്യത്തിന് ബ്രിട്ടന് നേരെ നെഞ്ച് വിരിച്ചവരാം
ഉശിരന്മാരായ് നിന്നവരാം
സ്വന്തം ജീവനരകതം കൊണ്ട് ഇതിഹാസങ്ങള്‍ രചിച്ചവരാം
ഇസ്‌ലാംവാരിപുണര്‍ന്നവരാം
അവരുടെ ചൂരും ചൊടിയും കണ്ട് വളര്‍ന്നു വന്നൊരുമക്കളിതാ
അന്നും ഇന്നും എന്നും മതസൗഹാര്‍ദ്ദത്തിന്‍ വക്താക്കളിതാ
സൗഹാര്‍ദ്ദത്തിന്‍ പൂക്കളിതാ
സമസ്‌തതന്‍ പിന്‍ഗാമികളായ്
എസ് കെ എസ് എസ് എഫ് വരവായ്
സൗഹാര്‍ദ്ദം കാക്കുന്നു - സൗമ്യതയാല്‍ നീങ്ങുന്ന
സ്വാതന്ത്ര്യത്തിന്നാറുപതിറ്റാണ്ടായിട്ടും നാം പിന്നോക്കം
മുസല്‍മാനെന്നും പിന്നാക്കം
സ്വതന്ത്ര്യ ഇന്ത്യയില്‍ നമ്മള്‍ക്കില്ലാ നേട്ടമിന്ന് പണതൂക്കം
നേട്ടമിന്നു പണത്തൂക്കം
അക്ഷര താരകമാലകള്‍ കോര്‍ക്കാന്‍ എസ് കെ എസ് എസ് എഫ് എത്തി
അക്ഷമരായ് മനസ്സൊന്നിയ്‌ക്കാന്‍ ആഹ്വാനങ്ങള്‍കൊണ്ടെത്തി
മനുഷ്യജാലിക നാടാകേ
മാനവബോധമുണര്‍ത്താനേ
ഒരുമയിലായ് ചേരുന്നു - കൈത്തിരികള്‍ നീട്ടുന്ന
തീവ്രവികാരം ഇസ്‌ലാം ദീനിനു ചിന്തകളല്ലെന്നറിയിച്ചു
അന്തരംഗം ഉണര്‍ത്തിച്ചു.
തെറ്റും ശരിയും കതിരും പതിരും വേര്‍തിരിച്ചു കാണിച്ചു
ദീനിന്‍ മഹത്വം അറിയിച്ചു
സമസ്‌ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഒരു മാതൃകയായി.
സാമുദായിക സ്‌പര്‍ദകള്‍ നീക്കാന്‍ ഒരു മയില്‍ മനുശ്വജാലികയായ്
ഒരുമയില്‍ മനുഷ്യജാലികയായ്
പിരിശക്കണ്ണിവിളക്കുകയായ്
പരിശില്‍ ഒത്തൊരുമിയ്‌ക്കുകയായ്
നാടാകേ പ്രശംസാ - ജാലികക്കാശംസാ
ബാപ്പുവെള്ളി പറമ്പ്
സര്‍ക്കുലര്‍ നമ്പര്‍: 7 - 2011 - 2013
പ്രിയ സുഹ്യത്തേ,
അസ്സലാമുഅലൈകും
`രാഷ്ട്ര രക്ഷക്ക് സൗഹ്യദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി ജനു : 26 ന് നടക്കുന്ന മനുഷ്യജാലികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു ണ്ടാവുമല്ലോ.
മനുഷ്യജാലികയുമായി ബന്ധപ്പെട്ട്‌് താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതവും കൃത്യവുമായും നടപ്പില്‍ വരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
വിഷയം :
സ്വാതന്ത്ര്യാനന്തര മുസ്‌ലീം ജീവിതാവസ്ഥയും അവരുടെ അവകാശങ്ങളും ബാധ്യതകളും.
സ്വഭാവം:
1. മുന്‍നിരയില്‍ ബാനറിനു തൊട്ടുപിറകില്‍ ജില്ലാ ഭാരവാഹികള്‍.
2. തെരഞ്ഞെടുക്കപ്പെട്ട വിഖായ വളണ്ടിയര്‍മാര്‍. ഇവര്‍ ദേശിയ പതാകയുടെ കളറുകളുളള തൊപ്പി ധരിച്ചാണ് അണിനിരക്കേണ്ടത്. (കുങ്കുമം,വെളള,പച്ച) പ്രകടനം സമാപിച്ചാല്‍ വേദിക്കു തൊട്ടുമുമ്പില്‍ വലിയൊരു ദേശിയ പതാകയെപ്പോലെ തോന്നിക്കുംവിധം തൊപ്പിയുടെ നിറം ക്രമീകരിച്ച് ഇരിക്കുക.
3. ത്വലബാവിംഗ് (വെളുത്ത തൊപ്പിയോ,തലപ്പാവോധരിക്കണം).
4. കാമ്പസ്‌വിംഗ്.
5. മനുഷ്യജാലികക്ക് അഭിവാദ്യങ്ങള്‍ എന്നെഴുതിയ ബാനറിനു പിറകില്‍ മറ്റുസാധാരണ പ്രവര്‍ത്തകര്‍ ബഹുജനങ്ങള്‍ അണിനിരക്കുക.
പ്രത്യേകം ശ്രദ്ധിക്കുക :-
ദേശിയ പതാകയുടെ രൂപം ഗ്രൗണ്ടില്‍ നേരത്തെ വരച്ചുവെക്കണം. അന്നേദിവസം ഉച്ചക്കുമുമ്പോ തലേദിവസമോ വിഖായ വളണ്ടിയര്‍മാര്‍ ദേശിയ പതാകാ മാതൃകയുടെ ഇരുത്തത്തിന് റിഹേഴ്‌സല്‍ നടത്തി കൃത്യതയും ഭംഗിയും ഉറപ്പ്‌വരുത്തേണ്ടതാണ്‌്.
$ നേരത്തെ ഓര്‍ഡര്‍ ചെയ്‌താല്‍ ആവശ്യമായ തൊപ്പികള്‍ ഇ.സ. യില്‍ നിന്നും ലഭിക്കുന്നതാണ്.
സമയക്രമം:
4.20 - പ്രാര്‍ത്ഥന
4.30 - പ്രകടനം ആരംഭം
5.15 - സ്വാഗതം (5മിനുട്ട്) ജന.സെക്രട്ടറി
അദ്ധ്യക്ഷന്‍ : പ്രതിജ്ഞ ചൊല്ലിക്കൊടുക്കല്‍ (3മിനുട്ട്‌്) പ്രസിഡന്റ് .
ദേശിയോദ്‌ഗ്രഥന ഗാനാലാപനം: (5 മിനുട്ട്‌് )
തെരഞ്ഞെടുക്കപ്പെട്ട 5 പേര്‍. ഇവരുടെ വേഷം യൂണീഫോമായിരിക്കണം. (വെളള പൈജാമയും, വെളള തൊപ്പിയും മാത്രം)
ഉദ്‌ഘാടനം: -15 മിനുട്ട്.
2 പ്രമുഖരുടെ പ്രസംഗം (5 മിനുട്ട്‌് വീതം)
പ്രമേയ പ്രഭാഷണം : സംസ്ഥാന കമ്മറ്റി പ്രതിനിധി (30മിനുട്ട്)
നന്ദി : കണ്‍വീനര്‍ (2മിനുട്ട്)
പ്രചാരണം:
$നല്ല പ്രചരണം നല്‍കുക.
$ പോസ്റ്റര്‍, ചുവരെഴുത്ത്, ഫ്‌ളക്‌സ് ബോര്‍ഡ്, ബാനര്‍ എന്നിവയിലെ എംബ്ലം, ഫോണ്ട് എന്നിവയില്‍ ഏകീകരണം നിര്‍ബന്ധമയും പാലിക്കുക.
ഒരോ ഘടകങ്ങളും നടത്തേണ്ടപ്രചാരണ പരിപാടികള്‍:
ജില്ല : പ്രചാരണ സന്ദശേ യാത്ര, സെമിനാര്‍.
മേഖല: ബൈക്ക്‌് റാലി.
ക്ലസ്റ്റര്‍: പദയാത്ര.
ശാഖ: പ്രഭാതഭേരി, ചുമരെഴുത്ത്, പൊതുസമ്മേളനം.
കാമ്പസ്‌വിംഗ്:
പ്രത്യേകം ശ്രദ്ധിക്കുക:
33 കേന്ദ്രങ്ങളില്‍ നടക്കുന്ന മനുഷ്യജാലികയില്‍ നിന്ന് തെരഞ്ഞടുക്കപ്പെടുന്ന ഏറ്റവും മികച്ച 3 കേന്ദ്രങ്ങള്‍ക്ക് സംസ്ഥാന കമ്മറ്റി അവാര്‍ഡ് നല്‍കുന്നതാണ്.
$ സംഘാടനം, അച്ചടക്കം, ക്രിയാത്‌മക, സമയനിഷ്‌ട, സമഗ്രത തുടങ്ങിയവ അവാര്‍ഡ് നിര്‍യത്തില്‍ പരിഗണിക്കും. പ്രത്യേകം നിശ്‌ചയിക്കപ്പെട്ട നിരീക്ഷകന്മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
$ സ്വാഗതം, പ്രതിജ്ഞ, മുദ്രവാക്യം, വേദിക്കുമുന്നിലെ ദേശിയ പതാകയുടെ മാതൃക തുങ്ങിയ മികവുറ്റതാക്കാന്‍ ആവശ്യമായ മുന്നൊരുക്കം നിര്‍ബന്ധമായും നടത്തിയിരിക്കേണ്ടതാണ്.
$ നിശ്‌ചയിക്കപ്പെട്ട മുദ്രവാക്യം മാത്രമേ റാലിയില്‍ വിളിക്കാവൂ.
$ റാലിയില്‍ പരമാവധി വെളള വസ്‌ത്രം ധരിക്കാനും തലമറക്കാനും നിര്‍ദ്ദേശം നല്‍കുക.
സഹകരണ പ്രതീക്ഷയോടെ,
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
(പ്രസിഡന്റ,്‌എസ്.കെ.എസ്.എസ്.എഫ്.) (
ഓണംപിളളി മുഹമ്മദ് ഫൈസി
ജനറല്‍ സെക്രട്ടറി, എസ.്‌കെ.എസ്.എസ.്‌എഫ്) ്
അബ്ദുറഹീം ചുഴലി
(കണ്‍വീനര്‍, മനുഷ്യജാലിക)
എസ.്‌കെ.എസ്.എസ.്‌എഫ്, സംസ്ഥാനസമിതി
അബുദാബി മനുഷ്യ ജാലിക : ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റെറില്‍ 27ന് നടക്കും
2:25:00 PM by അബുതാഹിര്‍ കൈപ്പമംഗലം السلام عليكم ورحمة الله
We cordially invite you all to attend the MANUSHYA JAALIKA program of Riyadh Islamic Center on coming 27th January Friday 1:00 PM at Shaifa All-Jazira Auditorium
Regards
Alavikutty Olavattur
0502195506
പാപ്പിനിശ്ശേരി ജാമിഅ:അസ്'അദിയ്യയില്‍ : സ്വലാത്ത് ദിക്കര്‍ മജിസ്സും പുണ്യ റബീഇനു വരവേല്‍പ്പും
2:14:00 PM by അബുതാഹിര്‍ കൈപ്പമംഗലം"രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍" റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യ ജാലിക 34 കേന്ദ്രങ്ങളില്‍
1:40:00 PM by അബുതാഹിര്‍ കൈപ്പമംഗലം1-ദക്ഷിണ കന്നഡ - ഉളളാള 2-ചിക്‌മാംഗ്ലൂര്‍ 3-ഹാസ്സന്‍ 4-കൊടുക്-മൂര്‍നാഡ് 5- കാസര്‍ഗോഡ്-മഞ്ചേസ്വരം 6-കണ്ണൂര്‍-മട്ടന്നൂര്‍ 7-വയനാട്-മീനങ്ങാടി 8-കോഴിക്കോട്-കൊടുവളളി 9-മലപ്പുറം-കൊണ്ടോടി 10-പാലക്കാട്-അലനല്ലൂര്‍ 11-തൂശൂര്‍-ചെറുതുരുത്തി 12-എറണാംകുളം-കാക്കനാട് 13-ഇടുക്കി-വണ്ണപ്പുറം 14-ആലപ്പുഴ-ആലപ്പുഴ 15-തിരുവനന്തപരം-ഗാന്ദിപാര്‍ക്ക് 16-നീലഗിരി-പാടന്തറ 17-കൊല്ലം-കൊല്ലം 18-ബാംഗ്ലൂര്‍ 19-ചെന്നൈ 20-ഡല്‍ഹി 21-ദുബൈ 22-ഷാര്‍ജ 23-ബഹറൈന്‍ 24-കുവൈത്ത് 25-അബൂദാബി 26-ഖത്തര്‍ 27-ദമാം 28-റിയാദ് 29-മക്ക 30-ജിദ്ദ 31 - മസ്‌ക്കറ്റ് 32 - സലാല 33. ലക്ഷദ്വീപ്, കില്‍ത്താന്‍ 34. അന്തമാന്‍
ചിന്തക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇന്ത്യന്‍ പൗരന് ലഭിക്കുന്ന അവകാശമാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ഏറ്റവും മികച്ച സംസ്‌കാരമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. വിവിധ സംസ്‌കാരങ്ങളേയും വിശ്വാസങ്ങളേയും മാനിച്ച് കൊണ്ട് തന്നെ അന്തസുള്ള ഒരു രാഷ്‌ട്രമായി തല ഉയര്‍ത്തി നില്‍ക്കുന്നതാണ് ഇന്ത്യയുടെ മഹത്വമെന്ന് ഞങ്ങള്‍ ഉറക്കെ ഉദ്‌ഘോഷിക്കുന്നു.
വിരുദ്ധമായി ചിന്തിക്കുന്നവരും വിഭാഗീയത സൃഷ്‌ടിക്കുന്നവരും രാഷ്‌ട്രത്തിന്റെ ശത്രുക്കളാണെന്ന് ഞങ്ങള്‍ സഗൗരവം തിരിച്ചറിയുന്നു.
അക്രമിയായ ഭരണാധികാരികള്‍ക്കും അരാജകത്വം സൃഷ്‌ടിക്കുന്ന ഭരണിയര്‍ക്കും നമ്മുടെ നാട്ടില്‍ ഇടമുണ്ടാവരുതെന്ന് നാം ആര്‍ജ്ജവത്തോടെ ആഗ്രഹിക്കുന്നു.
വൈവിധ്യങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ജീവസുറ്റ ഇന്ത്യന്‍ മനസ്സ് കരുതലോടെ സൃഷ്‌ടിക്കാന്‍ നാം ഓരോ ഇന്ത്യക്കാരനും ബാധ്യതയുണ്ട്.
റിപ്പബ്ലിക്കിന്റെ ഈ സുന്ദര സുദിനത്തില്‍ നമുക്ക് അതിനായി പ്രതിജ്ഞ പുതുക്കാം.
കൂടുതല്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ഞങ്ങള്‍ വിളിച്ച് പറയുന്നു രാഷ്‌ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍
SKSSF സിന്ദാബാദ്
ദുബായ്: എസ്.കെ.എസ്.എസ്.എഫ്. ദുബായ് മലപ്പുറം ജില്ല പ്രവര്‍ത്തക സംഗമം ജനുവരി 27 നു വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ദുബായ് സുന്നി സെന്റെറില്‍ വെച്ചു നടക്കും.ദുബായ് സുന്നി സെന്റര്,എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ്, യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.ദുബായിലുള്ള മലപ്പുറം ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0502269336 , 0559917389 എന്ന നമ്പറുകളില്‍ വിളിക്കുക
"രാഷ്ട്ര രക്ഷക്ക് സൌഹൃദ ത്തിന്റെ കരുതല്‍" എന്ന മുദ്ര വാക്യമുയര്‍ത്തി എസ് കെ എസ് എസ് എഫ് റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികക്ക് ജിദ്ദയില്‍ വേദി ഒരുങ്ങുന്നു. ജിദ്ദാ ഇസ്ലാമിക് സെന്റര്‍ ജനു. ഇരുപത്തി ആറു വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ഷറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന സമ്മേളനത്തില്‍ പ്രൊഫസര്‍ എം അബ്ദുല്‍ അലി,സയ്യിദ് സഹല്‍ തങ്ങള്‍, സയ്യിദ് ഉബൈദുല്ലാതങ്ങള്‍, കെ പി മുഹമ്മദ് കുട്ടി, ടി എച് ദാരിമി തുടങ്ങി പ്രമുഖര്‍ സംസാരിക്കുന്നു.
ചൊവ്വാഴ്ച, ജനുവരി 24, 2012
12:26:00 AM
by
അബുതാഹിര്‍ കൈപ്പമംഗലം
ആലപ്പുഴ സമസ്ത വിശദീകരണം
"സമസ്ത ആദര്‍ശം"
സന്ദര്‍ശിക്കുക
തിങ്കളാഴ്‌ച, ജനുവരി 23, 2012
മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന് അനിവാര്യം - മുനവ്വറലി ശിഹാബ് തങ്ങള്‍
2:23:00 PM by അബുതാഹിര്‍ കൈപ്പമംഗലംകൊടുവള്ളി: ധര്‍മബോധം നഷ്ടപ്പെടുകയും ധാര്‍മികമൂല്യങ്ങള്‍ക്ക് വില കല്പിക്കപ്പെടാതിരി ക്കുകയും ചെയ്യുന്ന ഇക്കാലത്ത് മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ ഇത് നേടിയെടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കളരാന്തിരി എം.എച്ച്. മദ്രസ ഖത്തര്‍ കമ്മിറ്റി സംഘടിപ്പിച്ച അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ കെ.പി. കുഞ്ഞോതി അധ്യക്ഷത വഹിച്ചു. എ.പി.എം. ബാവ ജീറാനി മുഖ്യപ്രഭാഷണം നടത്തി. കെ.ഇ.എസ്. ഖത്തര്‍ കമ്മിറ്റിയുടെ പ്രഥമ 'മുഅല്ലിം' അവാര്‍ഡിന് അര്‍ഹനായ പി.കെ. സാജിദ് ഫൈസിക്കും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 30 വര്‍ഷത്തിലേറെ 'ഖിദ്മ' പ്രസിഡന്റ് സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന സി.പി.കുഞ്ഞായിന്‍കുട്ടി ഹാജിയെ ചടങ്ങില്‍ ആദരിച്ചു.
മഹല്ല് ഖാസി എ.കെ. റഹ്മാന്‍ ഫൈസി, വി.എം. ഉമ്മര്‍ എം.എല്‍.എ, കാരാട്ട് റസാഖ്, എം.അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, കെ.ടി. ശംഷീര്‍, ഡോ.വി.സി. ഹാരിസ്, ഡോ.എന്‍.കെ. ആശിഖ് അലി, ഡോ.പി.ടി. സുല്‍ഫിക്കര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ.എ. മജീദ് സ്വാഗതവും പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
2:17:00 PM
by
അബുതാഹിര്‍ കൈപ്പമംഗലം
തിരൂരങ്ങാടി മണ്ഡലം സുന്നി യുവജന സംഘം
സമസ്ത വിശദീകരണം - കക്കാട്
"സമസ്ത-ആദര്‍ശം"
സന്ദര്‍ശിക്കുക
സമസ്ത സമ്മേളനത്തിന്‍റെ എക്സിബിഷന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും
1:55:00 PM by അബുതാഹിര്‍ കൈപ്പമംഗലംഞായറാഴ്ച, ജനുവരി 22, 2012
ഉസ്താദ് എം,ടി അബൂബക്കര്‍ ദാരിമി, ഉസ്താദ് സലിം ഫൈസി ഇര്‍ഫാനി, ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അന്‍വരി, ഉസ്താദ് ഷൌക്കത്ത് ഫൈസി, മുസ്തഫ അഷ്‌റഫി കക്കുപടി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രോഗ്രാമിന്‍റെ ഓഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍
"കേരള റെക്കോര്‍ഡ്" സന്ദര്‍ശിക്കുക
തിരൂരങ്ങാടി മണ്ഡലം SYS ആദര്‍ശ സമ്മേളനം ഇന്ന് (22 ഞായറാഴ്ച)...തത്സമയ സംപ്രേഷണം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍
2:00:00 PM by അബുതാഹിര്‍ കൈപ്പമംഗലംതിരൂരങ്ങാടി : സമസ്ത സമ്മേളന മുന്നോടിയായി SYS തിരൂരങ്ങാടി മണ്ഡലം സുന്നി സമ്മേളനം ജനുവരി 22ഞായറാഴ്ച 6.30 ന് കക്കാട് നടക്കും. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, എസ്.എം. ജിഫ്രി തങ്ങള്‍,സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, പി.പി. മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഹാജി യു. മുഹമ്മദ് ശാഫി, മുസ്തഫ അശ്റഫി കക്കുപ്പടി, പി. ഇസ്ഹാഖ് ബാഖവി സംബന്ധിക്കും.
യോഗത്തില്‍ എസ്.എം. ജിഫ്രി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ടി.സി. മുഹമ്മദ് ഹാജി, പി. ഇസ്ഹാഖ് ബാഖവി പ്രസംഗിച്ചു.
അബ്ദുല്‍ ബാസിത്ത്
സമസ്‌തയുടെ സന്ദേശം സമകാലിക സമസ്യങ്ങള്‍ക്കുള്ള ഉത്തരം : പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍
1:57:00 PM by അബുതാഹിര്‍ കൈപ്പമംഗലംകോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശയാത്രക്ക് പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പതാക കൈമാറുന്നു. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സമീപം.
ചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക പ്രമേയമായി ഉയര്‍ത്തി കാണിക്കുന്ന ``സത്യസാക്ഷികളാവുക'' എന്ന പ്രമേയം കാലിക സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സത്യസന്ധമായ മറുപടിയാണെന്ന് പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസ്‌താവിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ 23ന് കുളച്ചലില്‍ നിന്നാരംഭിക്കുന്ന സമസ്‌ത സന്ദേശയാത്ര പതാക പാണക്കാട് മഖാമില്‍ നിന്ന് കൈമാറി സംസാരിക്കുകയായിരുന്ന അദ്ദേഹം. പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍അലി ശിഹാബ് തങ്ങള്‍ എന്നിവരുടെ മഖ്‌ബറയില്‍ നടത്ത പ്രത്യേക പ്രാര്‍ത്ഥനക്ക് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന നൂറ് കണക്കിന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ തക്‌ബീര്‍ മുഴക്കി സമസ്‌തയുടെ ത്രിവര്‍ണ്ണ പതാക ജാഥാനായകന് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ കൈമാറി.
വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ്, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ഫ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.സി.മായിന്‍ ഹാജി, വണ്ടൂര്‍ ഹൈദര്‍ അലി, കാടാമ്പുഴ മൂസ ഹാജി, പി.പി.മുഹമ്മദ് ഫൈസി, കെ.ടി. ഹംസ മുസ്‌ലിയാര്‍, പാലത്തായി മൊയ്‌തുഹാജി, എസ്.കെ.ഹംസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, അബ്‌ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്‌ദുസമദ് പൂക്കോട്ടൂര്‍, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, നാസ്വിര്‍ ഫൈസി കൂടത്തായി, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, ശാഹുല്‍ഹമീദ് മാസ്റ്റര്‍, കെ.എ.റഹ്‌മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി, വാക്കോട് മൊയ്‌തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സലീം എടക്കര, വാണിയമ്പലം കുഞ്ഞിമോന്‍ ഹാജി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ലത്വീഫ് ഫൈസി മേല്‍മുറി, ചന്ദ്രിക എഡിറ്റര്‍ ടി.പി. ചെറൂപ്പ സാഹിബ്, കോഴിക്കോട് ഖാസി നാസിര്‍ അബ്‌ദുല്‍ഹയ്യ് തങ്ങള്‍, സിദ്ദിഖ് ഫൈസി, ആനമങ്ങാട് മുഹമ്മദ്‌കുട്ടി ഫൈസി, യു.ശാഫി ഹാജി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, അബ്‌ദുല്ല ഫൈസി ചെറുകുളം, ഇസ്‌മായില്‍ ഹാജി ദിബ്ബ, എം.എം.കുട്ടി മൗലവി, സൈദ് മുഹമ്മദ് ഹാജി, ഖാദര്‍ ഭായി മുംബൈ, ലത്വീഫ് ഹാജി, ചെറീത് ഹാജി, ഹബീബുല്ലാഹ് ഫൈസി, ഇബ്രാഹീം ഫൈസി കുന്നത്ത്, പി.ടി.അലി മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.
വ്യാഴാഴ്ച, ജനുവരി 19, 2012
7:32:00 AM
by
SHAJEER IRIVERI
ചൊവ്വാഴ്ച, ജനുവരി 17, 2012
3:35:00 PM
by
SHAJEER IRIVERI
എസ് കെ എസ് എസ് എഫ് മനുഷ്യജാലിക ജനുവരി 27 നു അബുദാബിയില്‍
അബൂദബി: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന മനുഷ്യജാലിക അബൂദാബിയിലും സംഘടിപ്പിക്കും. SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം7മണിക്ക് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര് ഓഡിറ്റോറിയത്തില്‍ ആണ് ഈ വര്‍ഷത്തെ മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. രാഷ്ട്രത്തിന്‍റെ സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്‍റെ ജാലകം തുറക്കാന്‍ മനുഷ്യജാലികയില്‍ മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാവും. ഈ വര്‍ഷവും മനുഷ്യ ജാലികയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പ്രോഗ്രാം ശ്രദ്ധേയമാക്കാനും അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ ,സയ്യിദ് നൂറുദീന്‍ തങ്ങള്‍ ,സയ്യിദ് ഷഹീന്‍ തങ്ങള്‍ ,ഹാരിസ് ബാകവി ,റാഫി ഹുദവി ,സമദ് ഹുദവി, മുഹമ്മദ് കുട്ടി ഹുദവി , ഷാഫി വെട്ടികാടിരി ,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു .റഷീദ് ഫൈസി സ്വാഗതവും സജീര്‍ ഇരിവേരി നന്നിയും പറഞ്ഞു
@ അറിയിപ്പ്:ഉസ്താദ് നസ്റുദ്ദീന്‍ ഫൈസി നേതൃത്വം നല്‍കുന്ന ഖുര്‍ആന്‍ പാരായണ പരിശീലനക്ലാസ്സ് ഇന്ന് uae സമയം 4ന് ആയിരിക്കുമെന്നും അതിന് ശേഷം കൈപ്പമംഗത്ത് നിന്നും സമസ്ത വിശദീകരണ യോഗവും ... ബഷീര്‍ ഫൈസി ദേശമംഗലം,ജാബിര്‍ തൃക്കരിപ്പൂര്‍, ഉസ്താദ് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നി പ്രമുഖര്‍ പങ്കെടുക്കുന്നു ഇന്‍ഷ അല്ലാഹ് ..ഏവര്‍ക്കും സ്വാഗതം
തിങ്കളാഴ്‌ച, ജനുവരി 16, 2012
കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നാളത്തെ ലൈവ് കൈപ്പമംഗലത്ത് നിന്നും
8:58:00 PM by അബുതാഹിര്‍ കൈപ്പമംഗലംകൈപ്പമംഗലം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85)0 വാര്‍ഷിക മഹാസമ്മേളനത്തിന്‍റെഭാഗമായികൈപ്പമംഗലം
ബദര്‍പള്ളി -ചളി ങ്ങാട് യൂണിറ്റുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണയോഗം നാളെ വൈകീട്ട് ഇന്ത്യന്‍ സമയം 4.30ന് കൈപ്പമംഗലം ചളിങ്ങാട് ജുമുഅ മസ്ജിദിന് സമീപം പ്രത്യേകം സജ്ജ്യമാക്കിയ മര്‍ഹും വരക്കല്‍ മുല്ലകോയ തങ്ങള്‍ നഗറില്‍
കാര്യപരിപാടികള്‍
പ്രാര്‍ത്ഥന :
സ്വാഗതം : ഉസ്താദ് റാഫി അന്‍വരി ചളിങ്ങാട്
ഉദ്ഘാടനം : സയ്യിദ് സയ്യിദ് മുഹമ്മദ് കോയ(SMK) തങ്ങള്‍
അധ്യക്ഷന്‍ : പി.എ.മുഹമ്മദാലി സാഹിബ്
പ്രഭാഷണം : ഉസ്താദ് ബഷീര്‍ ഫൈസി ദേശമംഗലം
വിഷയം : "സത്യ സാക്ഷികളാകുക"
ഉസ്താദ് ജാബിര്‍ തൃക്കരിപ്പൂര്‍
വിഷയം : "തിരുകോശമില്ലാത്ത കേശങ്ങള്‍"
ഉസ്താദ് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍
വിഷയം : "വിഭാഗിയതയുടെ അടിവേരുകള്‍"
നന്ദി : U.Y.നൌഷാദ്
നന്ദി : U.Y.നൌഷാദ്
ഞായറാഴ്‌ച, ജനുവരി 15, 2012
സമസ്‌ത: 85-ാം വാര്‍ഷികം; സത്യം, നീതി, സമാധാനം - സമസ്‌തയുടെ പ്രഖ്യാപിത ലക്ഷ്യം : പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍
6:07:00 PM by അബുതാഹിര്‍ കൈപ്പമംഗലം2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പന്തല്‍ നാട്ടല്‍ കൂരിയാട് സമ്മളന നഗറില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നന്മയിലേക്ക് നയിക്കലാണ് പണ്ഡത ധര്‍മ്മം. ഈ ചരിത്ര നിയോഗമാണ് സമസ്ത നിര്‍വ്വഹിക്കുന്നതെന്നും, സമസ്തക്ക് സമാന്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഇപ്പ മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, കുഞ്ഞാണി മുസ്‌ലിയാര്‍, എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എ.മരക്കാര്‍ മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ് ഫൈസി, ബാപ്പുട്ടി തങ്ങള്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, പ്രൊ. ഓമാനൂര്‍ മുഹമ്മദ് സാഹിബ്, പി.കെ.മുഹമ്മദ് ഹാജി, എസ്.കെ.ഹംസ ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസ്വിര്‍ ഫൈസി കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, ഹസ്സന്‍ ശരീഫ് കുരിക്കള്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി തുടങ്ങിയ പണ്ഡിതരും നേതാക്കളും സംബന്ധിച്ചു.
ശനിയാഴ്‌ച, ജനുവരി 14, 2012
5:50:00 PM
by
അബുതാഹിര്‍ കൈപ്പമംഗലം
കരുവാരക്കുണ്ട് ദാറുനജ്ജാത്ത്
36 വാര്‍ഷികവും കെ.ടി.ഉസ്താദ് അനുസ്മരണവും
സന്ദര്‍ശിക്കുക "കേരള റെക്കോര്‍ഡ്"
മലപ്പുറം: സത്യവും, നീതിയും, സമാധാനവും, സമൂഹത്തില്‍ വളര്‍ത്തിയെടുക്കുകയാണ് സമസ്തയുടെ പ്രധാന നയപരിപാടികളെന്നും കഴിഞ്ഞ എട്ടരപതിറ്റാണ്ടു സമസ്ത നടത്തിയ നവോത്ഥാനങ്ങള്‍ ഇതാണെന്നും പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പന്തല്‍ നാട്ടല്‍ കൂരിയാട് സമ്മളന നഗറില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നന്മയിലേക്ക് നയിക്കലാണ് പണ്ഡിത ധര്‍മ്മം. ഈ ചരിത്ര നിയോഗമാണ് സമസ്ത നിര്‍വ്വഹിക്കുന്നതെന്നും, സമസ്തക്ക് സമാന്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഇപ്പ മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, കുഞ്ഞാണി മുസ്‌ലിയാര്‍, എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എ.മരക്കാര്‍ മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ് ഫൈസി, ബാപ്പുട്ടി തങ്ങള്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, പ്രൊ. ഓമാനൂര്‍ മുഹമ്മദ് സാഹിബ്, പി.കെ.മുഹമ്മദ് ഹാജി, എസ്.കെ.ഹംസ ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസ്വിര്‍ ഫൈസി കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, ഹസ്സന്‍ ശരീഫ് കുരിക്കള്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി തുടങ്ങിയ പണ്ഡിതരും നേതാക്കളും സംബന്ധിച്ചു.
2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പന്തല്‍ നാട്ടല്‍ കൂരിയാട് സമ്മളന നഗറില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നന്മയിലേക്ക് നയിക്കലാണ് പണ്ഡിത ധര്‍മ്മം. ഈ ചരിത്ര നിയോഗമാണ് സമസ്ത നിര്‍വ്വഹിക്കുന്നതെന്നും, സമസ്തക്ക് സമാന്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഇപ്പ മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, കുഞ്ഞാണി മുസ്‌ലിയാര്‍, എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എ.മരക്കാര്‍ മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ് ഫൈസി, ബാപ്പുട്ടി തങ്ങള്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, പ്രൊ. ഓമാനൂര്‍ മുഹമ്മദ് സാഹിബ്, പി.കെ.മുഹമ്മദ് ഹാജി, എസ്.കെ.ഹംസ ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസ്വിര്‍ ഫൈസി കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, ഹസ്സന്‍ ശരീഫ് കുരിക്കള്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി തുടങ്ങിയ പണ്ഡിതരും നേതാക്കളും സംബന്ധിച്ചു.
വെള്ളിയാഴ്‌ച, ജനുവരി 13, 2012
5:05:00 PM
by
അബുതാഹിര്‍ കൈപ്പമംഗലം
"വ്യാജ മുടിക്കാരുടെ ഗതികേട്"
ചിറമംഗലം സുന്നി സമ്മേളനം
സന്ദര്‍ശിക്കുക "വ്യാജ മുടിയും സമസ്തയും"
സമസ്ത 85-ാം വാര്‍ഷികം : പന്തല്‍ നാട്ടല്‍ കര്‍മ്മം ഇന്ന് 10 മണിക്ക്
9:28:00 AM by അബുതാഹിര്‍ കൈപ്പമംഗലംചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ 2012 ഫെബ്രുവരി 23-26 തിയ്യതിതളില്‍ നടക്കുന്ന പഠന കേമ്പുകളുടെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം ഇന്ന് (13-01-2012) രാവിലെ പത്ത് മണിക്ക് സ്വാഗത സംഘം മുഖ്യ രക്ഷാതികാരി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
മൂന്നു ലക്ഷം ചതുരശ്ര സ്‌ക്വയര്‍ ഫീറ്റിലൊരുക്കുന്ന പന്തലില്‍ പഠനക്ലാസുകളും എക്‌സിബിഷന്‍ ഹാള്‍, സ്വാഗത സംഘം ഓഫീസ് മുറി, മീഡിയാ സെന്റര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഒരുക്കും. ചടങ്ങില്‍ സമസ്ത നേതാക്കളായ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, തൊഴിയൂര്‍ എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, എം.എം.മുഹ്‌യിദ്ദീന്‍ മൗലവി ആലുവ, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ കണ്ണൂര്‍, യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, പി. ഇബ്രാഹിം മുസ്ലിയാര്‍, ഒ.കെ. അര്‍മിയാഅ് മുസ്‌ലിയാര്‍, കെ.കെ.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വി.ഉമ്മര്‍ മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍ കുമ്പള, ഒ.മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ.മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി. അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍ ദക്ഷിണ കന്നട, കെ.പി.സി. തങ്ങള്‍, ടി.പി.മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍, എം.പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, താഖ അഹമ്മദ് മുസ്‌ലിയാര്‍ മംഗലാപുരം, വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കെ.മരക്കാര്‍ മുസ്‌ലിയാര്‍ പങ്കെടുക്കും,
മൂന്നു ലക്ഷം ചതുരശ്ര സ്‌ക്വയര്‍ ഫീറ്റിലൊരുക്കുന്ന പന്തലില്‍ പഠനക്ലാസുകളും എക്‌സിബിഷന്‍ ഹാള്‍, സ്വാഗത സംഘം ഓഫീസ് മുറി, മീഡിയാ സെന്റര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഒരുക്കും. ചടങ്ങില്‍ സമസ്ത നേതാക്കളായ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹിം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, തൊഴിയൂര്‍ എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, എം.എം.മുഹ്‌യിദ്ദീന്‍ മൗലവി ആലുവ, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ കണ്ണൂര്‍, യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, പി. ഇബ്രാഹിം മുസ്ലിയാര്‍, ഒ.കെ. അര്‍മിയാഅ് മുസ്‌ലിയാര്‍, കെ.കെ.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വി.ഉമ്മര്‍ മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍ കുമ്പള, ഒ.മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ.മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി. അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍ ദക്ഷിണ കന്നട, കെ.പി.സി. തങ്ങള്‍, ടി.പി.മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍, എം.പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, താഖ അഹമ്മദ് മുസ്‌ലിയാര്‍ മംഗലാപുരം, വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കെ.മരക്കാര്‍ മുസ്‌ലിയാര്‍ പങ്കെടുക്കും,
വ്യാഴാഴ്‌ച, ജനുവരി 12, 2012
10:08:00 AM
by
അബുതാഹിര്‍ കൈപ്പമംഗലം
തത്സമയം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍
സാമൂഹിക തിന്മകള്‍ക്കെതിരെ രംഗത്തിറങ്ങണം
ചെറുശ്ശേരി ഉസ്താദ്
ചീക്കോട്: തീവ്രവാദം, മദ്യപാനം, ചൂഷണം മുതലായ സാമൂഹിക തിന്മകളെ തുടച്ചുമാറ്റുന്നതില്‍ മദ്രസ്സകള്‍ക്കും മാനേജ്‌മെന്റുകള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ടെന്ന് സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. ചീക്കോട് ശിആറുല്‍ ഇസ്‌ലാം മദ്രസ്സയുടെ അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചീക്കോട്: തീവ്രവാദം, മദ്യപാനം, ചൂഷണം മുതലായ സാമൂഹിക തിന്മകളെ തുടച്ചുമാറ്റുന്നതില്‍ മദ്രസ്സകള്‍ക്കും മാനേജ്‌മെന്റുകള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ടെന്ന് സമസ്ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു. ചീക്കോട് ശിആറുല്‍ ഇസ്‌ലാം മദ്രസ്സയുടെ അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. ബീരാന്‍ഹാജി അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ., അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.എ. ജബ്ബാര്‍ ഹാജി, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, ബി.എസ്.കെ. തങ്ങള്‍, അബ്ദുന്നാസിര്‍ ദാരിമി, എം.ഒ. അബ്ദുല്‍ ഖാദര്‍, നാസിറുദ്ദീന്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
മാനേജര്‍ പദവിയില്‍ അറുപത് വര്‍ഷം പൂര്‍ത്തീകരിച്ച കൂടത്തിങ്ങല്‍ മമ്മദ്കുട്ടി ഹാജിയെ ആദരിച്ചു
സമസ്ത വാര്‍ഷികം : കാരണവ സംഗമം നടത്തും
ചേളാരി : പരിഷ്‌കൃത സമൂഹത്തില്‍ തലമുറകള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന അനഭലഷണീയ വിടവുകള്‍ നവോത്ഥാന സംരമ്പങ്ങള്‍ക്ക് ക്ഷീണം വരുത്തുകയും യുവ സമൂഹത്തിന്റെ ക്രിയ ശേഷി കരുത്തില്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും, പുറത്തുമുള്ള 9096 മദ്‌റസാ തലത്തില്‍ ഈ മാസം 23-30 തിയ്യതികളില്‍ കാരണവ സംഗമം നടത്തുവാന്‍ സമസ്‌ത 85-ാം വാര്‍ഷിക സ്വാഗത സംഘം പദ്ദതികള്‍ ആസൂത്രണം ചെയ്‌തു.
എഴുപത് വയസിന് മുകളിലുള്ളവരെ പ്രത്യേക ചടങ്ങില്‍ സംഘടിപ്പിച്ച് ആദരിക്കുകയും അവര്‍ സമൂഹത്തിനും, രാജ്യത്തിനും, സംഘടനകള്‍ക്കും നല്‍കിയ സംഭാവനകള്‍ അനുസ്‌മരിക്കുകയും മുന്‍കാല നേതൃത്വം സ്വീകരിച്ചു വരുന്ന മഹിതാശയങ്ങളും, ശൈലികളും പുതിയ സമൂഹത്തെ പരിചയപ്പെടുത്തുകയാണ് `കാരണവ' സംഗമത്തിന്റെ ലക്ഷ്യം.
ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, എം.സി. മായിന്‍ഹാജി, പാലത്തായി മൊയ്‌തു ഹാജി, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കെ.ടി.ഹംസ മുസ്‌ലിയാര്‍, എസ്.എം.ജിഫ്രി തങ്ങള്‍, ഡോ. എന്‍.എ.എം. അബ്‌ദുല്‍ഖാദിര്‍, ഹാജി.കെ. മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്‌മത്തുള്ള ഖാസിമി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കുട്ടിഹസ്സന്‍ ദാരിമി, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, മോയിന്‍കുട്ടി മാസ്റ്റര്‍, ശാഹുല്‍ഹമീദ് മാസ്റ്റര്‍, നാസ്വിര്‍ ഫൈസി കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, മഹ്‌മൂദ് സഅദി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, കെ.എ.റഹ്‌മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി, എസ്. മുഹമ്മദ് ദാരിമി, അബ്‌ദുല്‍ഖാദിര്‍ ഹാജി, അബൂഹാജി രാമനാട്ടുകര, എസ്.കെ.ഹംസ ഹാജി, അഹ്‌മദ് തെര്‍ളായി, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ആര്‍.വി.എ. സലാം, ഹസൈനാര്‍ ഫൈസി, കുന്നുംപുറം അബ്‌ദുല്‍ഖാദിര്‍ ഫൈസി, ചെറുകുളം അബ്‌ദുല്ല ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.
ബുധനാഴ്‌ച, ജനുവരി 11, 2012
10:24:00 AM
by
SHAJEER IRIVERI
സമസ്ത സമ്മേളനം; പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം യു.എ.ഇ. തല പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കാന്‍ അബൂദാബി സമസ്ത സമ്മേളന പ്രചാരണ സ്വാഗത സംഘം തീരുമാനിച്ചു. കേരള മുസ്‍ലിം നവോത്ഥാനത്തില്‍ സമസ്തയുടെ പങ്ക് എന്ന വിഷയത്തിലാണ് മത്സരം. 15 പേജില്‍ കൂടാത്ത രചനകള്‍ ജനുവരി 20 ന് മുന്പായി സര്‍ഗലയം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, പി.ഒ.ബോക്സ് 4190 എന്ന വിലാസത്തിലോ sargalayam2012@gmail.com എന്ന ഐ.ഡിയിലോ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0559946438 എന്ന നന്പറില്‍ ബന്ധപ്പെടുക.സര്‍ഗലയം സബ്കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ അബ്ബാസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍, സഅദ് ഫൈസി, ഹാരിസ് ബാഖവി, അബ്ദുറഹ്‍മാന്‍ ഹുദവി, സജീര്‍ ഇരിവേരി, മുഹമ്മദ് ചോറ്റുര്‍, ഹബീബുള്ള തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍ ബശീര്‍ ഹുദവി സ്വാഗതവും ശാഫി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം യു.എ.ഇ. തല പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കാന്‍ അബൂദാബി സമസ്ത സമ്മേളന പ്രചാരണ സ്വാഗത സംഘം തീരുമാനിച്ചു. കേരള മുസ്‍ലിം നവോത്ഥാനത്തില്‍ സമസ്തയുടെ പങ്ക് എന്ന വിഷയത്തിലാണ് മത്സരം. 15 പേജില്‍ കൂടാത്ത രചനകള്‍ ജനുവരി 20 ന് മുന്പായി സര്‍ഗലയം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, പി.ഒ.ബോക്സ് 4190 എന്ന വിലാസത്തിലോ sargalayam2012@gmail.com എന്ന ഐ.ഡിയിലോ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0559946438 എന്ന നന്പറില്‍ ബന്ധപ്പെടുക.സര്‍ഗലയം സബ്കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ അബ്ബാസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍, സഅദ് ഫൈസി, ഹാരിസ് ബാഖവി, അബ്ദുറഹ്‍മാന്‍ ഹുദവി, സജീര്‍ ഇരിവേരി, മുഹമ്മദ് ചോറ്റുര്‍, ഹബീബുള്ള തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍ ബശീര്‍ ഹുദവി സ്വാഗതവും ശാഫി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.
ചൊവ്വാഴ്ച, ജനുവരി 10, 2012
കേരളമൊഴികെ ഇന്ത്യയിലൊരിടത്തും വ്യവസ്ഥാപിത മദ്‌റസകളില്ല- ഡോ. അക്തര്‍ സിദ്ധീഖ്
11:10:00 AM by അബുതാഹിര്‍ കൈപ്പമംഗലംസാമാജികര് ഫണ്ട് വാങ്ങി കണക്കുണ്ടാക്കി സര്‍ക്കാറുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിന് ഉദ്യോഗസ്ഥ രാഷ്ട്രീയ പിന്തുണയും ഉണ്ട്. ചേളാരി സമസ്താലയത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ അദ്ധ്യക്ഷത വഹിച്ചു. ബശീര്‍ പനങ്ങാങ്ങര, പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.
ലക്‌നൗ ദാറുല്‍ഉലൂമുമായി ബന്ധപ്പെട്ട ഏതാനും മതപാഠശാലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വ്യവസ്ഥാപിത കരിക്കുലവും പഠനവും നടക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഈരംഗത്ത് സമസ്ത ഏറ്റെടുത്ത് വിജയിപ്പിച്ച മതധര്‍മ്മം വില മതിക്കാത്തതാണെന്നും ഡോ. സിദ്ധീഖ് അഭിപ്രായപ്പെട്ടു.
ഡല്‍ഹി ജാമിയ്യ മില്ലിയ്യ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായ ഡോ. അക്തര്‍ സിദ്ധീഖ് അമ്പതിലധികം അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. എഴുപതിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ. അക്തര്‍സിദ്ദീഖ് എന്‍.സി.ടി.ഇ. മുന്‍ ചെയര്‍മാന്‍ കൂടിയാണ്.
തിങ്കളാഴ്‌ച, ജനുവരി 09, 2012
6:46:00 PM
by
അബുതാഹിര്‍ കൈപ്പമംഗലം
ചീക്കോട്: ചീക്കോട് തഅലീമുല്‍ ഇസ്‌ലാം സംഘത്തിന്റെ കീഴിലുള്ള ശിആറുല്‍ ഇസ്‌ലാം മദ്രസയില്‍ അവകാശം ഉന്നയിച്ച് എ.പി വിഭാഗം നല്‍കിയ കേസില്‍ സംഘത്തിന് ( ഇ.കെ വിഭാഗത്തിന് ) അനുകൂലമായി കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ വിധിച്ചു. എ.പി വിഭാഗം മദ്രസ കെട്ടിടങ്ങളിലും സ്വത്തുക്കളിലും പ്രവേശിക്കുന്നതും ഭരണം തടസ്സപ്പെടുത്തുന്നതും സ്ഥിരമായി തടഞ്ഞുകൊണ്ടാണ് ഉത്തരവ്.
സുന്നി വിഭാഗത്തിലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ അനുകൂലിക്കുന്ന വിഭാഗം തഅലീമുല്‍ ഇസ്‌ലാം സംഘത്തില്‍നിന്നും വിഘടിച്ച് സംഘത്തിന്മേല്‍ അവകാശം ഉന്നയിച്ചിരുന്നു. എ.പി വിഭാഗം രൂപവത്കരിച്ച തഅലീമുല്‍ ഇസ്‌ലാം കമ്മിറ്റിയും നേരത്തെ നിലവിലുള്ള തഅലീമുല്‍ ഇസ്‌ലാം സംഘവും തമ്മിലായിരുന്നു അവകാശത്തര്‍ക്കക്കേസ്. ഇതിലാണ് വഖഫ് ട്രൈബ്യൂണല്‍ വിധി. സംഘത്തിനുവേണ്ടി അഡ്വ. കെ.പി.മായന്‍, അഡ്വ. വി.പി.നാരായണന്‍ നമ്പൂതിരി എന്നിവര്‍ ഹാജരായി.
ജാമി;അ നൂരിയ സനദ് - ദാന സമാപന മഹാ സമ്മേളനത്തിന് ഉജ്ജല പരിസമാപ്തിയായി.
6:25:00 PM by അബുതാഹിര്‍ കൈപ്പമംഗലം
ഫൈസാബാദ്: തെന്നിന്ത്യയിലെ അത്യുന്നത മത-കലാലയമായ ജാമി;അ നൂരിയ അറബിയയുടെ 49 വാര്‍ഷിക 47 സനദ് - ദാന സമാപന മഹാസമ്മേളനത്തിന് ഉജ്ജല പരിസമാപ്തിയായി.
വിവിധ വേദകളിലായി പഠനാ-അര്‍ഹമായ നിരവധിസെഷനുകളിലായിസമ്മേളനം നാല് ദിവസംനീണ്ടുനിന്നു.
പൂകോയ തങ്ങള്‍ നഗരയില്‍ ആര്‍ത്തിരംഭിയ പതിനായിര -ക്കണക്കിന് ജനങ്ങള്‍ക്ക് മുന്‍മ്പില്‍ 160 യുവപണ്ഡിതന്‍മാര്‍ മൌലവി
ഫാസില്‍ ബിരുദ്ധം നേടി കര്‍മ്മരംഗത്തേക്ക്
ജാമി'അനൂരിയ എന്ന മഹല്‍സ്ഥാപനത്തി ന്നേതൃത്വം നല്‍കുന്നത്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്
മതരംഗത്ത് ഇസ്ലാമിന്‍റെ മുന്നേറ്റത്തിന് ഒരു മഹത്തായ സ്ഥാപനം
വേണമെന്ന പണ്ഡിതസഭയുടെ തിരിച്ചറിവ് അതാണ്
വേണമെന്ന പണ്ഡിതസഭയുടെ തിരിച്ചറിവ് അതാണ്
ജാമി'അയുടെ പിറവിയെന്ന് സയ്യിദ് ഹദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഈ സമൂഹത്തില്‍ ഒരുപാട്കള്ളനാണയങ്ങള്‍ഉണ്ട്.
ശെരിയും തെറ്റും ജനങ്ങള്‍ക്ക് മനസിലാക്കി കൊടുത്ത് കള്ളനാണയങ്ങളെ സമൂഹത്തിന്
ഈ സമൂഹത്തില്‍ ഒരുപാട്കള്ളനാണയങ്ങള്‍ഉണ്ട്.
ശെരിയും തെറ്റും ജനങ്ങള്‍ക്ക് മനസിലാക്കി കൊടുത്ത് കള്ളനാണയങ്ങളെ സമൂഹത്തിന്
മുന്‍മ്പില്‍ തുറന്നുകാട്ടാന്‍ പണ്ഡിതന്‍മാര്‍ തയ്യാറാകണമെന്നും തങ്ങള്‍ പറഞ്ഞു. സമാപന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അഭിവന്ദ്യരായ അധ്യക്ഷന്‍ റഹീസുല്‍ ഉലമ കാളമ്പാടി മുഹമ്മദ്
മുസ്ലിയാരുടെ ഭക്തിനിര്‍ഭലമായ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ സമസ്തയുടെ ജനറല്‍സെക്രട്ടറി ശൈ-ഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ സനദ് ദാന
പ്രഭാഷണം നടത്തി. സയ്യിദ് ഹൈദറലി
പ്രഭാഷണം നടത്തി. സയ്യിദ് ഹൈദറലി
ശിഹാബ് തങ്ങളുടെ പുണ്യ കരങ്ങളില്‍ നിന്നും ജാമി'അയുടെ സന്തതികള്‍
സനദ് ഏറ്റുവാങ്ങി. സയ്യിദ് സ്വാദിഖലി
സനദ് ഏറ്റുവാങ്ങി. സയ്യിദ് സ്വാദിഖലി
ശിഹാബ് തങ്ങള്‍,കേരള വ്യവസായ വകുപ്പ്‌മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
സാഹിബ്, കോട്ടുമല ബാപ്പു മുസ്ലിയാര്‍,എം.ടി.അബ്ദുള്ള മുസ്ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍,
സാഹിബ്, കോട്ടുമല ബാപ്പു മുസ്ലിയാര്‍,എം.ടി.അബ്ദുള്ള മുസ്ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍,
പി.കെ.എം.സ്വാദിഖ് മുസ്ലിയാര്‍, ജാമി'അ മില്ലിയയിലെ പ്രൊഫസര്‍ ഡോക്ടര്‍ മുഹമ്മദ് അക്തര്‍ സിദ്ദിഖി, മക്ക ശരിഅത്ത് കോര്‍ട്ട് അംഗം ഹാനി അല്‍ ജു- ബൈര്‍, ജിദ്ദ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അഹമ്മദ് സുലൈമാന്‍എന്നിവര്‍ സംസാരിച്ചു. ഉസ്താദ് റഹ്മ-ത്തുള്ളാഹ് ഖാസിമി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ സമസ്തക്ക് എതിരെ നില്‍ക്കുന്നവര്‍ക്ക് ശക്തമായ തകീത് നല്‍കി കൊണ്ട് പ്രമേയഭാഷണം നടത്തി.ജാമി'അയുടെ ജനറല്‍ -
സെക്രട്ടറി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗതവും ടി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

.jpg)
.jpg)
.jpg)
.jpg)

















