TREND വയനാട് ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു
കല്‍പ്പറ്റ : SKSSF ന്‍റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍റിന്‍റെ വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. കല്‍പ്പറ്റ വൈന്‍ഡ് വാലി റിസോര്‍ട്ടില്‍ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അലി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി പി സി താഹിര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ റിയാസ് മാസ്റ്റര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി പി നജ്‌മുദ്ദീന്‍ മാസ്റ്റര്‍(ചെയര്‍മാന്‍) പി സി ത്വാഹിര്‍ മാസ്റ്റര്‍, ഹംസ മുത്തങ്ങ(വൈസ്. ചെയര്‍മാന്‍മാര്‍) എം കെ എ റശീദ് മാസ്റ്റര്‍(കണ്‍വീനര്‍) നൗഫല്‍ വാകേരി, അയ്യൂബ് മുട്ടില്‍(ജോ. കണ്‍വീനര്‍മാര്‍) പി വി ജാഫര്‍(ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ചടങ്ങിന് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ റഷീദ് കോടിയൂറ ആശംസകളര്‍പ്പിച്ചു. എം കെ എ റഷീദ് മാസ്റ്റര്‍ സ്വാഗതവും പി നജ്‌മുദ്ദീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
