സുന്നി സംഗമം നടത്തി.
അബുദാബി:കണ്ണൂര്‍ജില്ല SKSSF കമ്മിറ്റിയുടെ ആബിമുക്യത്തില്‍ സുന്നി സംഗമം സംഘടിപ്പിച്ചു .നന്മകള്കൊണ്ട് പരിശുദ്ധ റമസാനിനെ വരവേല്‍ക്കുകയും വിശുദ്ദ റംസാനിന്‍റെ കാര്യഗൗരവം മനസ്സിലാക്കി പുണ്യ കര്‍മ്മങ്ങളില്‍ നിരതരാവാന്‍ മുഖ്യ പ്രഭാഷണത്തില്‍ അബ്ദുല്‍ വഹാബ് രഹ്മാനി പറഞ്ഞു .വിശുദ്ധ റംസാനില്‍ തസ്കിയത് ക്യാമ്പ് തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനും സംഗമത്തില്‍ തീരുമാനിച്ചു .ജില്ല പ്രസിഡണ്ട് സാബിര്‍ മാട്ടൂലിന്റെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ UAE പ്രസിഡന്റ് സയദ് ഫൈസി ഉദ്ഘാടനം ചെയ്തു . അബുദാബി സ്റ്റേറ്റ് SKSSF പ്രസിഡന്റ് ഹാരിസ് ബാകവി , അബുദാബി സ്റ്റേറ്റ് KMCC ജെനറല്‍ സെക്രടറി ടി കെ ഹമീദ് ഹജീ , സുന്നി മഹല്ല് ജമാത്ത് പ്രസ്ടെന്റ്റ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് ബീരാന്‍ ഹാജീ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു . ജെനറല്‍ സെക്രടറി ഇ ടി മുഹമ്മദ് സുനീര്‍ സ്വാഗതവും ശജീര്‍ ഇരിവേരി നന്നിയും പറഞ്ഞു



