SKSSF ഉണര്‍വ്വ് കാമ്പയിന് കാസര്‍കോട്ട് തുടക്കമായി
കാസര്‍കോട് : SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ ഉണര്‍വ്വ്-2012 കാമ്പയിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാമേഖലകളിലും സംഘടിപ്പിക്കുന്ന നേതൃസംഗമം കാസര്‍കോട്ട് ആരംഭിച്ചു. ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളും നടക്കും. ഉണര്‍വ്വ് കാമ്പയിനിന്‍റെ ജില്ലാ തല ഉല്‍ഘാടനം കാസര്‍കോട് മേഖലയില്‍ വിപുലമായ പരിപാടികളോടെ നടന്നു. മേഖല പ്രസിഡണ്ട് എന്‍.ഐ.അബ്‌ദുല്‍ ഹമീദ് ഫൈസിയുടെ അധ്യക്ഷതയില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്‌തു. ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയാവതരണം നടത്തി. ഹാരിസ് ദാരിമി ബെദിര പദ്ദതി അവതരിപ്പിച്ചു. എം.എ.ഖലീല്‍, ഫാറൂഖ് കൊല്ലംപാടി,ലത്തീഫ് കൊല്ലംപാടി, അബദുസലാം ചുടുവളപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
