TREND തൃശ്ശൂര്‍ ജില്ലാ സമിതി യോഗം ജൂലായ് 1 ന്
തൃശ്ശൂര്‍ : SKSSF വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍റിന്‍റെ തൃശ്ശൂര്‍ ജില്ലാ സമിതി യോഗം 2012 ജൂലൈ 1-ാം തിയ്യതി ഞായറാഴ്‌ച്ച 3 മണിക്ക് തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍റിനു സമീപമുള്ള SKSSF ജില്ലാ ഓഫീസില്‍ വെച്ച് ചേരുന്നതാണ്. ട്രെന്‍റ് ജില്ലാ സമിതി പുനസംഘടനയും ജില്ലാ പ്രോജക്‌ടുകളുടെ അവലോകനവും ഉണ്ടായിരിക്കുന്നതാണ്. ജില്ലയിലെ ട്രെന്‍റ് കണ്‍വീനര്‍മാര്‍ റിസോഴ്‌സ് പേഴ്‌സണ്‍സ്, മേഖലാ ട്രെന്‍റ് സെക്രട്ടറിമാര്‍, വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സമസ്‌തയുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കണം.
