പി.വി. അബ്ദുല്‍ റസാക്ക് എം.എല്‍.ക്ക് സ്വീകരണം നല്‍കി
![]() |
| മഞ്ചേശ്വരം എം.എല്‍.എ. മദ്രസ്സ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു |
ദമ്മാം : വിദ്യാഭ്യാസ ത്തിലൂടെയും വിജ്ഞാന്ത്തിലൂടെയും മാത്രമെ ഉത്തമ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ വെന്നും അതിനാല്‍ ചെറു പ്രായത്തില്‍ തന്നെ പരമാവധി അറിവ് നേടാന്‍ വിദ്യാര്‍ത്തികള്‍ സമയം കണ്ടെത്തണമെന്നും മഞ്ചെശ്വരം എം. എല്‍. എ. പി.വി. അബ്ദുല്‍ റസാഖ് പറഞ്ഞു. ദമ്മാം ഇസ്ലാമിക് സെന്‍ററില്‍ മദ്രസ്സ വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . എത്ര ഉന്നതനാനെങ്കിലും സാമ്പത്തിക ശേഷിയുണ്ടെങ്കിലും വിദ്യ ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന സമൂഹത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയില്ലെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉണര്‍ത്തി.
കെ.എം.സി.സി. കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി പ്രസിഡന്‍റ് ഖാദര്‍ ചെങ്ങള , ഇബ്രാഹീം ബദിയടുക്ക , സി.എച്. മൗലവി എന്നിവര്‍ പ്രസംഗിച്ചു. റഷീദ് ദാരിമി സ്വാഗതവും അബ്ദുറഹ്മാന്‍ മലയമ്മ നന്ദിയും പറഞ്ഞു.

