SKSSF തൃശ്ശൂര്‍ ജില്ലാ ഭാരവാഹികള്‍
തൃശ്ശൂര്‍ : എം.ഐ.സി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് 2012 ജൂണ്‍ 15-ാം തിയ്യതി കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് ഇബ്രാഹിം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി കൗണ്‍സില്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. സ്റ്റാര്‍ബോട്ടില്‍ ഉടമ ഷംസുദ്ധീന്‍, കബീര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍ : ഇബ്രാഹിം ഫൈസി പഴുന്നാന (പ്രസിഡന്‍റ്). നാസര്‍ ഫൈസി കരൂപ്പടന്ന, സത്താര്‍ ദാരിമി, അബ്ദുറഹ്‍മാന്‍ (വൈസ് പ്രസിഡന്‍റുമാര്‍). ഷാഹിദ് കോയ തങ്ങള്‍ 9947546180 (ജനറല്‍ സെക്രട്ടറി). മുഹമ്മദ് ഷക്കീര്‍ കുന്നിക്കല്‍ (വര്‍ക്കിംഗ് സെക്രട്ടറി). കമറുദ്ധീന്‍ ചേര്‍പ്പ് (സെക്രട്ടറി, ക്യാമ്പസ് വിംഗ്). സാജിദ് കൊടുങ്ങല്ലൂര്‍ (സെക്രട്ടറി). അഷറഫ് മൗലവി (സെക്രട്ടറി, വിഖായ). നൂറുദ്ധീന്‍ യമാനി (സെക്രട്ടറി, ത്വലബ). നജീബ് അസ്‌ഹരി (ട്രഷറര്‍)
