അബൂദബി : കേരള ഇസ്‍ലാമിക് ക്ലാസ് റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനും അബൂദാബിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സുന്നത്ത് ജമാഅത്തിന്‍റെ ദഅ്‍വാ പ്രവര്‍ത്തനങ്ങള്‍, അബൂദബി സുന്നി സെന്‍റര്‍ പണ്ഡിതരുടെ പ്രഭാഷണങ്ങള്‍, എല്ലാ ആഴ്ചകളിലും നടന്നു വരാരുള്ള ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ പ്രഭാഷണം തുടങ്ങിയവ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുവാന്‍ SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റി വാങ്ങിയ പുതിയ ലാപ്ടോപ് SKSSF അബൂദാബി സ്റ്റേറ്റ് പ്രസിഡന്‍റ് ഹാരിസ് ബാഖവിയില്‍ നിന്നും KICR ഐ.ടി. വിംഗ് അംഗങ്ങളായ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ജോ.കണ്‍വീനര്‍ സജീര്‍ ഇരിവേരി, വൈസ് ചെയര്‍മാന്‍ സക്കീര്‍ വെന്മനാട്, സാജിദ് രാമന്തളി, നൌഫല്‍ പട്ടാന്പി എന്നിവര്‍ സ്വീകരിച്ചു. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.
