
അബൂദാബി : യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് SKSSF അബൂദാബി മലപ്പുറം ജില്ലാ കമ്മിറ്റി '40 പിന്നിട്ട യു.എ.ഇ' എന്ന തലക്കെട്ടില്‍ പ്രസംഗ, ക്വിസ് മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 1 വൈകുന്നേരം 4 മണിക്ക് പരിപാടികള്‍ ആരംഭിക്കും. '40 പിന്നിട്ട യു.എ.ഇ.' എന്ന വിഷയത്തില്‍ 5 മിനിട്ടില്‍ കവിയാത്തതായിരിക്കും പ്രസംഗ മത്സരം. തത്‍വിഷയമായ ക്വിസ് മത്സരവും അരങ്ങേറും. വിജയികള്‍ക്ക് ആകര്‍ഷകമായ പ്രോത്സാഹന സമ്മാനവും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0504146509 എന്ന നന്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
യോഗത്തില്‍ സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, റഫീഖ് തങ്ങള്‍, റശീദ് ഫൈസി, നൌഫല്‍ ഫൈസി, അലി അക്‍ബര്‍ ഇരിങ്ങാവൂര്‍, മുഹമ്മദലി മണ്ണാര്‍ക്കാട്, സലീം വാഫി എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കുട്ടി ഹുദവി സ്വാഗതവും റാഫി ഹുദവി നന്ദിയും പറഞ്ഞു.

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ