ദുബൈ എസ്.കെ.എസ്.എസ്.എഫ്
സ്റ്റേറ്റ് കമ്മറ്റി ഈദ് സുദിനത്തില്‍ ദേര ലാന്‍ഡ്‌മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ഈദ്
മീറ്റ് 2011 സംഘടിപ്പിച്ചു. ഹക്കീം ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാമിദ് കോയമ്മ
തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഖാദര്‍ അസ്അദി, സൈനുല്‍ ആബിദീന്‍ വാഫി എന്നിവര്‍
സദസിനു ആശംസകള്‍ നേര്‍ന്നു.തുടന്ന് ബഷീര്‍ പുളിങ്ങം നേതൃത്വം നല്‍കിയ ഇമ്പമാര്‍ന്ന
മുഹ്‌യദ്ദീന്‍ മാല ആലാപനവും പാപ്പിനിശ്ശേരി ജാമിഅ: അസ്അദിയ്യ അറബിക് കോളേജ് യു.എ.
അലുമിനി കമ്മിറ്റിയായ അസ്അദിയ്യ ഫൌണ്ടേഷന്‍റെ നേത്രത്വത്തില്‍ ബുര്‍ദ്ദ മജ്‌ലിസും നടന്നു.
യോഗത്തിന് മന്‍സൂര്‍ സാഹിബ് സ്വാഗതവും എം.ബി. അബ്ദുള്‍ഖാദര്‍ സാഹിബ് നന്ദിയും പറഞ്ഞു.
റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമുല്‍ ബുഹാരി മദ്രസ്സയില്‍ ബുര്‍ദ്ദ:മജ്‌ലിസ് നടന്നു.
പാപ്പിനിശ്ശേരി ജാമിഅ:അസ്അദിയ
അറബിക് കോളേജ് യു.എ.ഇ.അലുമിനി കമ്മിറ്റിയായ അസ്അദിയ്യ ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍
റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമുല്‍ ബുഹാരി മദ്രസ്സ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ബുര്‍ദ്ദ:
മജ്‌ലിസ്.






