ചൊവ്വാഴ്ച, നവംബർ 29, 2011

യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് പ്രസംഗ, ക്വിസ് മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു





അബൂദാബി : യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് SKSSF അബൂദാബി മലപ്പുറം ജില്ലാ കമ്മിറ്റി '40 പിന്നിട്ട യു.എ.ഇ' എന്ന തലക്കെട്ടില്‍ പ്രസംഗ, ക്വിസ് മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 1 വൈകുന്നേരം 4 മണിക്ക് പരിപാടികള്‍ ആരംഭിക്കും. '40 പിന്നിട്ട യു.എ.ഇ.' എന്ന വിഷയത്തില്‍ 5 മിനിട്ടില്‍ കവിയാത്തതായിരിക്കും പ്രസംഗ മത്സരം. തത്‍വിഷയമായ ക്വിസ് മത്സരവും അരങ്ങേറും. വിജയികള്‍ക്ക് ആകര്‍ഷകമായ പ്രോത്സാഹന സമ്മാനവും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0504146509 എന്ന നന്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
യോഗത്തില്‍ സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, റഫീഖ് തങ്ങള്‍, റശീദ് ഫൈസി, നൌഫല്‍ ഫൈസി, അലി അക്‍ബര്‍ ഇരിങ്ങാവൂര്‍, മുഹമ്മദലി മണ്ണാര്‍ക്കാട്, സലീം വാഫി എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കുട്ടി ഹുദവി സ്വാഗതവും റാഫി ഹുദവി നന്ദിയും പറഞ്ഞു.




ശനിയാഴ്‌ച, നവംബർ 26, 2011

ഏവര്‍ക്കും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെയും
അല്‍ഹിദായ വെബ്‌ടീമിന്‍റെയും 
പുതുവത്സരാശംസകള്‍ 

അള്ളാഹു നമ്മുടെ എല്ലാ കാര്യങ്ങളും വിജയിപ്പിക്കട്ടെ...നമ്മുടെ ജീവിതത്തില്‍ ഹൈറും ബര്‍ക്കത്തും നല്‍കട്ടെ...നമ്മുക്ക് ദീര്‍ഘായുസ്സും ആഫിയത്തും നല്‍കട്ടെ..അവന്‍റെ സ്വര്‍ഗ്ഗത്തില്‍ നമ്മെ എല്ലാവരെയും ഒരുമിച്ച്‌ കൂട്ടട്ടെ ......ആമീന്‍ 
സമസ്ത എണ്‍പത്തി അഞ്ചാം വാര്‍ഷിക മഹാ സമ്മേളന പ്രചരണം
കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം,
ഇന്ന് (26 Nov. 2011) വൈകുന്നേരം
4 മണിക്ക്
കണ്ണൂര്‍ സ്റ്റേ ഡിയം ഗ്രൗണ്ടില്‍

ഉദ്ഘാടനം: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്.
മുഖ്യ പ്രഭാഷണം: ശൈഖുന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍(ജനറല്‍ സെക്രട്ടറി:സമസ്ത).
പ്രഭാഷണം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സെക്രട്ടറി, എസ്.വൈ.എസ്.)
പങ്കെടുക്കുന്നവര്‍: സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍(നാഇബ് ഖാസി: കണ്ണൂര്‍), പീ കെ പി. അബ്ദുസ്സലാം മുസ്ലിയാര്‍(Gen. Sec. SKIVB), മാണിയൂര്‍ അഹ്മദ് മൌലവി(Samastha Kannur Dist.Gen. Sec.)........... തുടങ്ങിയ പ്രമുഖര്‍.

തല്‍സമയ പ്രക്ഷേപണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലും ഉണ്ടാകും...

വെള്ളിയാഴ്‌ച, നവംബർ 18, 2011

സത്യധാര പ്രചാരണ പ്രചാരണ കാമ്പയിന്‍ അബൂദാബി കണ്ണൂര്‍ ജില്ലാതല ഉദ്‌ഘാടനം




അബൂദാബി : 'വിവേകിക്ക്‌ കരുത്ത്‌; വിപരീതങ്ങള്‍ക്ക്‌ തിരുത്ത്‌' എന്ന പ്രമേയവുമായി സത്യധാര പ്രചാരണ കാമ്പയിന്‍ നടക്കുമ്പോള്‍ അബൂദാബി കണ്ണൂര്‍ ജില്ലാ സത്യധാര സ്റ്റഡി സെന്റര്‍ പ്രചരണം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന അധാര്‍മ്മികതകളെ പ്രതിരോധിക്കുവാന്‍ വായന അത്യാവശ്യമാണ്‌. അതില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. മുഖപത്രം സത്യധാര വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അതിന്‌ നല്ല വായന ആവശ്യമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ്‌ സാബിര്‍ മാട്ടൂല്‍ അദ്ധ്യക്ഷത വഹിച്ചു. നൗഫല്‍ അസ്‌അദി പ്രാര്‍ത്ഥന നടത്തി. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സ്റ്റേറ്റ്‌ പ്രസിഡന്റ്‌ ഹാരിസ്‌ ബാഖവി യോഗം ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ അബ്‌ദുറഹ്‌മാന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സത്യധാര സ്റ്റഡി സെന്റര്‍ നടത്തുന്ന സത്യധാര പ്രചാരണ കാമ്പയിനിന്റെ ഉദ്‌ഘാടനം പ്രസിഡന്റ്‌ സാബിര്‍ മാട്ടൂല്‍ ഒ.പി . അബ്‌ദുറഹ്‌മാനെ ദീര്‍ഘകാല വരിക്കാരനായി ചേര്‍ത്തുകൊണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു. എന്‍.എം. സജീര്‍ ഇരിവേരി, എ.വി. അശ്‌റഫ്‌, ഇ.വി. റസാഖ്‌ കക്കാട്‌, താജ്‌ കമ്പില്‍, അശ്‌റഫ്‌ വി വാരം, സാജിദ്‌ രാമന്തളി എന്നിവര്‍ സംസാരിച്ചു. ഇ.ടി. മുഹമ്മദ്‌ സുനീര്‍ സ്വാഗതവും മുഹമ്മദ്‌ നാറാത്ത്‌ നന്ദിയും പറഞ്ഞു

തിങ്കളാഴ്‌ച, നവംബർ 14, 2011





ശനിയാഴ്‌ച, നവംബർ 12, 2011

ബലിപെരുനാള്‍ ദിനത്തില്‍ ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മറ്റി ഈദ്‌ മീറ്റ്‌ 2011 നടത്തി


ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മറ്റി ഈദ്‌ സുദിനത്തില്‍ ദേര ലാന്‍ഡ്‌മാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ ഈദ്‌ മീറ്റ്‌ 2011 സംഘടിപ്പിച്ചു. ഹക്കീം ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ഹാമിദ് കോയമ്മ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഖാദര്‍ അസ്അദി, സൈനുല്‍ ആബിദീന്‍ വാഫി എന്നിവര്‍ സദസിനു ആശംസകള്‍ നേര്‍ന്നു.തുടന്ന് ബഷീര്‍ പുളിങ്ങം നേതൃത്വം നല്‍കിയ ഇമ്പമാര്‍ന്ന മുഹ്‌യദ്ദീന്‍ മാല ആലാപനവും പാപ്പിനിശ്ശേരി ജാമിഅ: അസ്അദിയ്യ അറബിക് കോളേജ് യു.എ. അലുമിനി കമ്മിറ്റിയായ അസ്അദിയ്യ ഫൌണ്ടേഷന്‍റെ നേത്രത്വത്തില്‍ ബുര്‍ദ്ദ മജ്‌ലിസും നടന്നു. യോഗത്തിന് മന്‍സൂര്‍ സാഹിബ്‌ സ്വാഗതവും എം.ബി. അബ്ദുള്‍ഖാദര്‍ സാഹിബ്‌ നന്ദിയും പറഞ്ഞു.









റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമുല്‍ ബുഹാരി മദ്രസ്സയില്‍ ബുര്‍ദ്ദ:മജ്‌ലിസ് നടന്നു. 



പാപ്പിനിശ്ശേരി ജാമിഅ:അസ്അദിയ അറബിക് കോളേജ് യു.എ.ഇ.അലുമിനി കമ്മിറ്റിയായ അസ്അദിയ്യ ഫൌണ്ടേഷന്‍റെ നേതൃത്വത്തില്‍ റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമുല്‍ ബുഹാരി മദ്രസ്സ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ബുര്‍ദ്ദ: മജ്‌ലിസ്.




വ്യാഴാഴ്‌ച, നവംബർ 10, 2011

അബൂദാബി SKSSF ഈദ് ടൂര്‍ ശ്രദ്ധേയമായി




അബൂദാബി : ബലിപെരുന്നാളിനോടനുബന്ധിച്ച് രണ്ടാം പെരുന്നാള്‍ ദിവസം അബൂദാബി SKSSF സംഘടിപ്പിച്ച ഈദ് ടൂര്‍ ശ്രദ്ധേയമായി. ശഹാമ കിഡ്സ് പാര്‍ക്ക്, ഷാര്‍ജ ഡിസര്‍ട്ട് പാര്‍ക്ക്, ദിബ്ബ, ഗോര്‍ഫുക്കാന്‍, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ നിന്ന് യാത്ര പുറപ്പെട്ടു. മുഖ്യ അമീര്‍ സയ്യിദ് അബ്ദുല്‍ റഹ്‍മാന്‍ തങ്ങളുടെയും ഹാരിസ് ബാഖവിയുടെയും നേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തില്‍ കുടുംബങ്ങളും ഉണ്ടായിരുന്നു. സജീര്‍ ഇരിവേരി, നൌഫല്‍ പട്ടാന്പി, ശാഫി വെട്ടികാട്ടിരി, നൌഫല്‍ ഫൈസി തുടങ്ങിയവര്‍ കോ-ഓഡിനേറ്റര്‍മാരായിരുന്നു. യു.എം.. യിലെ ഏറ്റവും പുരാതന പള്ളി യാത്രയില്‍ സന്ദര്‍ശിച്ചു. സുന്നി ബാലവേദി അബൂദാബി സെക്രട്ടറി യാസിര്‍ മൊയ്തീന്‍ ഈദ് ഗാനമാലപിച്ചു. അംഗങ്ങളുടെ കലാ പരിപാടികള്‍ക്ക് പുറമേ ചര്‍ച്ചാ വേദി, അന്ത്യാക്ഷരി, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികള്‍ ടൂറിനെ വിജ്ഞാനവും വിനോദവും കൊണ്ട് ശ്രദ്ധേയമാക്കി

ചൊവ്വാഴ്ച, നവംബർ 08, 2011

SKSSF അബൂദാബി IT വിംഗിന് ലാപ്ടോപ് സമര്‍പ്പിച്ചു



അബൂദബി : കേരള ഇസ്‍ലാമിക് ക്ലാസ് റൂമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനും അബൂദാബിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സുന്നത്ത് ജമാഅത്തിന്‍റെ ദഅ്‍വാ പ്രവര്‍ത്തനങ്ങള്‍, അബൂദബി സുന്നി സെന്‍റര്‍ പണ്ഡിതരുടെ പ്രഭാഷണങ്ങള്‍, എല്ലാ ആഴ്ചകളിലും നടന്നു വരാരുള്ള ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ പ്രഭാഷണം തുടങ്ങിയവ ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുവാന്‍ SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റി വാങ്ങിയ പുതിയ ലാപ്ടോപ് SKSSF അബൂദാബി സ്റ്റേറ്റ് പ്രസിഡന്‍റ് ഹാരിസ് ബാഖവിയില്‍ നിന്നും KICR .ടി. വിംഗ് അംഗങ്ങളായ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ജോ.കണ്‍വീനര്‍ സജീര്‍ ഇരിവേരി, വൈസ് ചെയര്‍മാന്‍ സക്കീര്‍ വെന്മനാട്, സാജിദ് രാമന്തളി, നൌഫല്‍ പട്ടാന്പി എന്നിവര്‍ സ്വീകരിച്ചു. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.

ഞായറാഴ്‌ച, നവംബർ 06, 2011

നബി (സ) യുടെ അറഫാ പ്രഭാഷണം ലോകം കാതോര്‍ക്കണം : അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ്




അബൂദബി : മനുഷ്യജീവന്‍റെ മഹത്വം ഉദ്ഘോഷിച്ച് പ്രവാചകര്‍ (സ) നടത്തിയ മഹത്തായ അറഫാ പ്രഭാഷണം മനുഷ്യ രക്തത്തിന് തെല്ലും വില കല്‍പ്പിക്കാത്ത കാലിക യുഗത്തിലെ ലോക രാജ്യങ്ങള്‍ കാതോര്‍ക്കണമെന്ന് അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ് ഓര്‍മ്മിപ്പിച്ചു. അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ SKSSF ഹാദിയ സംയുക്തമായി സംഘടിപ്പിച്ച തല്‍ബിയ 1432 നബി (സ) യുടെ അറഫാ പ്രഭാഷണം കാലിക വായന എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ഫൈസിയുടെ പ്രാര്‍ത്ഥനയോടെ റഫീഖുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സംഗമം അബ്ദുറഹ്‍മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി, കബീര്‍ ഹുദവി ആശംസകളര്‍പ്പിച്ചു. ഹജ്ജ് അനുബന്ധ അറിവുകള്‍ പകര്‍ന്ന ശേഷം നടന്ന ഹജ്ജ് നോളജ് ക്വിസ് തികച്ചും പഠനാര്‍ഹവും ശ്രദ്ധേയവുമായി. ജേതാക്കള്‍ക്ക് ജൈഹൂണ്‍ ടി.വി. സമ്മാനം സമര്‍പ്പിച്ചു.



ശനിയാഴ്‌ച, നവംബർ 05, 2011

الله اكبر الله اكبر الله اكبر لا اله الا الله الله اكبر الله اكبر ولله الحمد
ഏവര്‍ക്കും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെയും അല്‍ ഹിദായ വെബ് ടീമിന്‍റെയും ഈദാശംസകള്‍