ജുബൈല്‍ : രാഷ്‌ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി വര്‍ഷങ്ങളായി ജനുവരി 26ന് SKSSF നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യ അല്‍ജുബൈല്‍ SKSSF യൂണിറ്റ് മനുഷ്യ ജാലിക സംഘടിപ്പിച്ചു. ജുബൈല്‍ SYS ഓഫീസില്‍ നടന്ന സംഗമത്തില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ബഷീര്‍ ബാഖവി പ്രതിജ്ഞ ചെല്ലിക്കൊടുത്തു. കിഴക്കന്‍ പ്രവിശ്യ SYS പ്രസിഡണ്ട് ഷാജഹാന്‍ ദാരിമി പ്രമേയ പ്രഭാഷണം നടത്തി. റാഫി ഹുദവി ഉദ്ഘാടനം നിര്‍വഹിച്ചു. നൂറുദ്ദീന്‍ മുസ്‍ലിയാര്‍ ചുങ്കത്തറ, അല്‍ഫൌസ് മദ്റസ പ്രസിഡണ്ട് ഫാസ് മുഹമ്മദ്‌അലി, SKSSF ജുബൈല്‍ പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ബാഖവി, അസീസ് കാരന്തൂര്‍ പ്രസംഗിച്ചു.

