ബുധനാഴ്‌ച, ഫെബ്രുവരി 08, 2012



അബുദാബി സര്‍ഗലയം സമാപിച്ചു .
അബുദാബി :സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എണ്‍പത്തിയഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം അബുദാബി പ്രചാരണ സ്വാഗത സംഘംഇന്ത്യന്‍ഇസ്ലാമിക്‌ സെന്ററില്‍ സംഘടിപ്പിച്ച സര്‍ഗലയം സമാപിച്ചു .സബ്ജൂനിയര്‍ ,ജൂനിയര്‍ ,സീനിയര്‍ ,ജനറല്‍ എന്നീ വിഭാഗങ്ങളിലായി 200 ഇല്‍പരം മത്സരാരതികള്‍ പങ്കെടുത്തു .സമാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് യു എ ഇ പ്രസിഡണ്ട്‌ ഉസ്താദ് സയദ് ഫൈസി ഉത്ഘാടനം ചെയ്തു ,ഹാരിസ് ബാകവി,സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ ,സയ്യിദ് നൂറുദ്ധീന്‍ തങ്ങള്‍ , സമദ് ഹുദവി, റഷീദ് ഫൈസി , റാഫി ഹുദവി ,സജീര്‍ ഇരിവേരി,മുഹമ്മദ്‌ അലി പെരുതല്‍മന്ന എന്നിവര്‍ സംസാരിച്ചു വിച്ചയികളെ അനുമോദിച്ചു .സര്‍ഗലയം ജനറല്‍ കണ്‍വീനര്‍ബഷീര്‍ ഹുദവി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷാഫി വെട്ടികാടിരി നന്നിയും പറഞ്ഞു .