ബുധനാഴ്‌ച, ഫെബ്രുവരി 29, 2012

മയ്യിത്ത് നിസ്കരിക്കുവാനും , പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥന


أنا للــــــــــــه وأنا اليــــــــــــــــــــه راجــــــــــــــــــــــــــــــــــــعون
ദുബായ് : ദുബായ് സുന്നി സെന്‍റര്‍ ഓഫീസ് സെക്രട്ടറി മുസ്തഫ മൌലവി ചെരിയൂരിന്‍റെ മാതാവ് ഫാത്തിമ എന്നവര്‍ ഇന്നലെ രാത്രി മരണപ്പെട്ട വിവരം വ്യസനസമേതം മുഴുവന്‍ പ്രവര്‍ത്തകരെയും അറിയിക്കുന്നതോടപ്പം, അവരുടെ പേരില്‍ വെള്ളിയാഴ്ച പള്ളികളില്‍ വെച്ചു മയ്യിത്ത് നിസ്കരിക്കുവാനും, പരേതയുടെ പാരത്രിക മോക്ഷത്തിനു വേണ്ടി പ്രാര്തിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.

അള്ളാഹു അവര്‍ക്ക് മഗ്ഫിറത്തു നല്‍കട്ടെ............................................................ ആമീന്‍

നാളെ രാത്രി (മാര്‍ച്ച്‌ ഒന്ന്)  ഒന്‍പതു മണിക്ക്‌ ദേര ദല്‍മൂഖ്‌ മസ്ജിദില്‍ വെച്ചു പരേതകക് വേണ്ടി  മയ്യിത്ത് നിസ്കാരവും,പ്രത്യേക പ്രാര്‍ത്ഥനയും  ഉണ്ടായിരിക്കും. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുക

ഹെല്‍പ്‌ ലൈന്‍ ആരംഭിച്ചു


ഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളിലേക്കും മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന സമയം അടുത്തിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുഗമമാക്കുകയെന്ന ലക്ഷ്യമാണ്‌ SKSSF ഡല്‍ഹി ചാപ്‌റ്ററിന്റെ കീഴില്‍നടത്തുന്ന Educall-2012എന്ന സംരഭം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സംസ്ഥാനത്തിന്‌ പുറത്ത്‌ വിശിഷ്യ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളെയും അവിടെ ലഭ്യമായ കോഴ്‌സുകള്‍ , ലഭ്യമായ സ്‌കോളര്‍ഷിപ്പുകള്‍ , പഠന താമസത്തിനുള്ള ചിലവുകള്‍ മറ്റു വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക്‌ എത്തിക്കുകയാണ്‌ Educall-2012. ഡല്‍ഹിയിലെ പ്രമുഖ കേന്ദ്ര സര്‍വകലാശാലകളായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ്യ ഇസ്‌ലാമിയ്യ, അലിഗഡ്‌ മുസ്‌ലിം സര്‍വകലാശാല തുടങ്ങിയവയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്‌. പ്രസ്‌തുത യൂനിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട വിവരങ്ങളറിയുന്നതിന്‌ താഴെ കൊടുക്കുന്ന നമ്പറുകളിലോ ഈമെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്‌.

 ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹി. മൊബൈല്‍ :, 08130588830
 ജാമിയ മില്ലിയ്യ ഇസ്‌ലാമിയ, ന്യൂഡല്‍ഹി - 09891584350, 08800512202
 ഡല്‍ഹി യൂണിവേഴ്‌സിറ്റി - 07503702939, 09958562190
 അലിഗഡ്‌ മുസ്‌ലിം യൂണിവേഴ്‌സിറ്റി - 07417802103, 084394917172
 ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ഡല്‍ഹി - 09582405434, 08287979119
 ഐ ഐ ടി, ഡല്‍ഹി - 09711253274
 ഐ ഐ എം സി, ഡല്‍ഹി - 8130605365
 Email - skssfdelhi@gmail.com

ഡോ: ബഹാഉദ്ദീന്‍ നദ്‌വി മാല്‍ദ്വീപ്‌ സന്ദര്‍ശിക്കുന്നു


മലപ്പുറം : ചെമ്മാട്‌: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മാല്‍ദ്വീപ്‌ ഔഖാഫിന്റെ ഔദ്യോഗിക ക്ഷണിതാവായി മാല്‍ദ്വീപിലേക്ക്‌ തിരിച്ചു.
 മാല്‍ദ്വീപ്‌ ഔഖാഫ്‌ ഓഫ്‌ ഇസ്‌ലാമിക്‌ അഫേഴ്‌സ്‌ മന്ത്രി മുഹമ്മദ്‌ ശഹീം അലി സഈദിന്റെ ക്ഷണപ്രകാരമാണ്‌ സന്ദര്‍ശനം.
 ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മാകലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്‌ കോളേജുകളടക്കം സുപ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ വിദ്യഭ്യാസ പാഠ്യ പദ്ധതികളെക്കുറിച്ച്‌ മനസ്സിലാക്കലാണ്‌ യാത്രയുടെ ലക്ഷ്യം. ഔദ്യോഗിക ക്ഷണിതാവായി സന്ദര്‍ശനം നടത്തുന്ന നദ്‌വി ഔഖാഫ്‌ മത മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
 ഒട്ടനവധി ലോകരാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ച നദ്‌വി പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും നിരവധി മത സ്ഥാപനങ്ങളുടെ നായകനുമാണ്‌ .

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ 13 പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.


കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ (പണ്ഡിത രത്‌ന അവാര്‍ഡ്),

കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (നേതൃപ്രതിഭ പുരസ്‌കാരം),

ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി (മികച്ച വ്യക്തിത്വം),

പി.പി. മുഹമ്മദ് ഫൈസി (സമസ്തയുടെ ചരിത്രഗ്രന്ഥ രചയിതാവ്),

പിണങ്ങോട് അബൂബക്കര്‍ (ശംസുല്‍ ഉലമ സാഹിത്യ പുരസ്‌കാരം),

അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (നാട്ടിക മൂസ മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ്),

മുജീബ് ഫൈസി പൂലോട് (യുവപ്രതിഭ),

പി.കെ. മുഹമ്മദ്ഹാജി (സേവനമികവ്),

സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍,ഒ.കെ. അര്‍മിയാഅ മുസ്‌ലിയാര്‍, എം.എ. ചേളാരി, കെ.സി. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (മികച്ച സേവനം)

സമ്മേളനത്തില്‍ വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച റഷീദ് ഫൈസിയും ഭക്ഷണ വിതരണ-നിയന്ത്രണച്ചുമതലകള്‍ വഹിച്ച കാടാമ്പുഴ മൂസഹാജിയുമാണ് മറ്റു പുരസ്‌കാര ജേതാക്കള്‍.

 പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി എന്നിവരാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ദമാം ഇസ്‌ലാമിക് സെന്റര്‍, എസ്.കെ.എസ്.എസ്.എഫ്, അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍, കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍, മസ്‌കറ്റ് സുന്നി സെന്റര്‍, ജിദ്ദ എസ്.വൈ.എസ് ക്രസന്റ് ബോഡിങ് മദ്രസ, അബുദാബി സുന്നി സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

നാം പുതിയ ഉയരങ്ങളിലേക്ക്..


മഹല്ല് സംവിധാനം ശക്തമാക്കാന്‍ പൂര്‍ണസമയ പ്രചാരകരെ നിയോഗിക്കും: സമസ്ത

കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): മഹല്ല് സംവിധാനം ശക്തമാക്കാന്‍ പ്രശ്‌ന പരിഹാരസമിതി ഉള്‍പ്പെടെയുള്ള കേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കാന്‍ 300 മഹല്ലുകള്‍ക്ക് ഒന്ന് എന്ന തോതില്‍ 10 പൂര്‍ണസമയ പ്രചാരകരെ വിനിയോഗിക്കാന്‍ ഞായറാഴ്ച കൂരിയാട്ട് സമാപിച്ച സമസ്തകേരള 85-ാം വാര്‍ഷികസമ്മേളനം നിശ്ചയിച്ചു. സമ്മേളനത്തിന്റെ സമീപന രേഖയി ലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. വ്യവസ്ഥാപിത പാഠ്യപദ്ധതിയും സ്‌കോളര്‍ഷിപ്പും മേല്‍നോട്ട സംവിധാനവുംവഴി ദര്‍സ് സംവിധാനം കാര്യക്ഷമമാക്കാന്‍ ദര്‍സ് കോ- ഓര്‍ഡിനേ ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കും.

തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2012



സമസ്ത 85)0 വാര്‍ഷിക സമാപന മഹാ സമ്മേളനം 
ഡൌണ്‍ലോഡ്  ചെയ്യാന്‍ 
"സമസ്ത ആദര്‍ശം"
സന്ദര്‍ശിക്കുക

ഞായറാഴ്‌ച, ഫെബ്രുവരി 26, 2012




ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന
ന്‍റെര്‍നെറ്റ് കൂട്ടായ്മയാണ്
കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം.

ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറില്‍ BEYLUXE MESSENGER ഇന്‍സ്റ്റാള്‍ ചെയ്യുക
MESSENGER ഓപ്പണ്‍ ചെയ്തു ലോഗിന്‍ വിന്‍ഡോയില്‍ SIGN IN ചെയ്യുക
നിങ്ങളുടെ User & Password ഉപയോഗിച്ച് Login ചെയ്യുക
ശേഷം വരുന്ന വിന്‍ഡോയില്‍ നിന്ന് Action-Join a chat room ക്ലിക്ക്‌ ചെയ്യുക
ഇനി വരുന്ന വിന്‍ഡോയില്‍ നിന്നും Asia,Pacific,Oceaniaയില്‍ ക്ലിക്ക്‌ ചെയ്യുക
പിന്നീട് വരുന്ന ലിസ്റ്റില്‍ India ക്ലിക്ക് ചെയ്‌താല്‍ റൂം ലിസ്റ്റ് ലഭിക്കും
ലിസ്റ്റില്‍ "കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍" സെലെക്റ്റ് ചെയ്യുക
ഇപ്പോള്‍ നിങ്ങള്‍ "SKSSF" ഒഫിഷ്യല്‍ ക്ലാസ്സ്‌ റൂമില്‍ പ്രവേശിച്ച് കഴിഞ്ഞു.

സമസ്ത സമ്മേളനത്തില്‍ ഇതുവരെ നടന്ന
 മുഴുവന്‍ പ്രഭാഷങ്ങള്‍ക്കും
 "സമസ്ത ആദര്‍ശം" പേജ് സന്ദര്‍ശിക്കുക

  
കൂടുതല്‍ ഫോട്ടോസ് കാണാന്‍ "സമസ്ത സ്പഷ്യല്‍" പേജില്‍ കയറുക

വെള്ളിയാഴ്‌ച, ഫെബ്രുവരി 24, 2012


വ്യാഴാഴ്‌ച, ഫെബ്രുവരി 23, 2012

സമസ്ത സമ്മേളന ക്യാമ്പില്‍ നിന്നും


കൂടുതല്‍ ഫോട്ടോസ് "സമസ്ത സമ്മേളന സ്പഷ്യല്‍" പേജ് 

സമസ്ത സമ്മേളനത്തിന്‍റെ വോളണ്ടിയര്‍മാരുടെ കൂറ്റന്‍ സമ്മേളന വിളംബര റാലി


സമസ്ത സമ്മേളന നഗരിയിലെ ഒരു വേദി


ബുധനാഴ്‌ച, ഫെബ്രുവരി 22, 2012

സമ്മേളന നഗരിയില്‍ KICR ഒരുക്കിയ സ്റ്റാളില്‍ സമസ്ത വൈസ് പ്രസിഡണ്ട്‌ ശൈഖുന കോയകുട്ടി ഉസ്താദ്‌ സന്ദര്‍ശനം നടത്തിയപ്പോള്‍


കൂടുതല്‍ ഫോട്ടോസ് ലഭിക്കാന്‍ "സമസ്ത സമ്മേളന സ്പഷ്യല്‍" പേജില്‍ 

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

ഞായറാഴ്‌ച, ഫെബ്രുവരി 19, 2012

സമസ്ത സമ്മേളന അന്നൌന്‍സ്മെന്‍റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ‍ ഈ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക

സമസ്ത സമ്മേളന അന്നൌന്‍സ്മെന്‍റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ‍ ഈ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക
 

ഇന്ന് എസ്.കെ.എസ്.എസ്.എഫ്. സ്ഥാപകദിനം

'വിജ്ഞാന'ത്തിന്‍റെ  മുത്തുകള്‍ കോരിയെടുത്ത് 'വിനയ'ത്തിന്‍റെ  രഥത്തിലേറി 'സേവന' പാതയിലൂടെ ... 23 വര്‍ഷങ്ങള്‍ !!!

കടന്നുവന്ന കനല്‍ പഥങ്ങളെ അഭിമാനപൂര്‍വ്വം ഓര്‍മ്മിക്കുന്നു. ചെയ്തതിലേറെ ചെയ്തു തീര്‍ക്കാനുണ്ടെന്ന് സഗൗരവം ചിന്തിക്കുന്നു .

ചിന്തകള്‍ മരിക്കാത്ത ഉണര്‍വ്വ് നശിക്കാത്ത ആയിരങ്ങള്‍ നല്‍കുന്ന കരുത്ത്‌ ആത്മവിശ്വാസമായി കൂടെ നില്‍ക്കുന്നു..!!!

ഇന്ന് ഫെബ്രുവരി 19 ...
ചരിത്രം വഴിമാറിത്തന്ന ദിനം...
എസ്‌.കെ.എസ്‌.എസ്‌.എഫ് സ്ഥാപക ദിനം !!!
കേരളത്തിലെ മികച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19 നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ സംഘടന സ്ഥാപിക്കപ്പെടുന്നത്. 2000-ത്തില്‍ സംഘടനയെ സമസ്ത അംഗീകരിച്ചു. സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സമുദായത്തിന്റെ അവകാശ സംരക്ഷണത്തിന് പോരാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സെന്ററും ഇസ്‌ലാമിക് സാഹിത്യ അക്കാദമിയും സംഘടനയുടെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. മുസ്‌ലിംകളെ ഇസ്‌ലാമിക ജീവിത രീതിയില്‍ നിന്ന് അകന്നു പോകാതെ കാത്തുസൂക്ഷിക്കാനായി ``ഇബാദ്'' എന്ന പേരില്‍ ഒരു പ്രബോധക സമിതിയും സംഘടനക്കുണ്ട്. വിദ്യാഭ്യാസത്തിനും കരിയര്‍ ഗൈഡന്‍സിനും ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ``ട്രെന്‍ഡ്'' മറ്റൊരു ഉപസമിതിയാണ്.


നമ്മെ ഇവര്‍ നയിക്കുന്നു..
പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ (പ്രസിഡന്റ്‌), നാസര്‍ ഫൈസി കൂടത്തായി (സീനിയര്‍ വൈ.പ്രസി.), സത്താര്‍ പന്തലൂര്‍, അലി കെ. വയനാട്‌, അബ്ദുല്ല ദാരിമി കൊട്ടില, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (ജന.സെക്രട്ടറി), അയ്യൂബ്‌ കൂളിമാട്‌ (വര്‍.സെക്രട്ടറി), റഹീം ചുഴലി, ഹബീബ്‌ ഫൈസി കോട്ടോപ്പാടം, സൈദലവി റഹ്‌മാനി, നവാസ്‌ പാനൂര്‍ (ജോ.സെക്ര.) ബശീര്‍ പനങ്ങാങ്ങര (ഖജാഞ്ചി)

85-ാം വാര്ഷികം: ഇന്ന് (19ന്) പതാകദിനമായി ആചരിക്കും



ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി
ഇന്ന് (19ന് ) പതാകദിനമായി ആചരിക്കും. സത്യം, സമാധാനം (വെള്ള), വിശ്വാസം, ശൗര്യം (പച്ച), നവത്വം, ഊര്‍ജ്ജസ്വലത, പുതുമ (മാന്തിളര്‍, മാവിന്റെ തളിര്‍ ലൈറ്റ് ബ്രൗണ്‍), ഇസ്‌ലാമിക പാരമ്പര്യം പ്രതിബദ്ധത (ചന്ദ്രക്കല) പ്രവാചക സ്‌നേഹം, വിജയം, മോക്ഷം (ഖുബ്ബ) അടങ്ങിയതാണ് സമസ്തയുടെ പതാക. 3ഃ2 അനുപാതം മുഴുനീളത്തില്‍ നാലിലൊന്നുഭാഗം. താഴെ പച്ച. മൂന്നില്‍ രണ്ട് വെള്ള പ്രതല ത്തില്‍ നീല ഖുബ്ബ, മൂന്നിലൊന്ന് മാന്തളിര്‍ പ്രതലത്തില്‍ വെള്ള ചന്ദ്രക്കല.

കഴിഞ്ഞ എട്ടരപതിറ്റാണ്ടായി എത്രയോ ലക്ഷം മുസ്‌ലിംകള്‍ മാര്‍ഗ്ഗ ദര്‍ശനമായി സ്വീകരിച്ചാദരിക്കുന്ന ത്രിവര്‍ണ്ണ പതാക 19-02-2012ന് മലയാളി സാന്നിദ്ധ്യമുള്ള പതിനായിരത്തിലധികം പ്രദേശങ്ങളില്‍ ഉയര്‍ത്തും. സമ്മേളനം വിളിച്ചറിയിക്കുന്ന ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ഗൈറ്റുകള്‍, സപ്ലിമെന്റുകള്‍, നോട്ടീസുകള്‍, അനൗണ്‍സ് വാഹന ങ്ങള്‍ തുടങ്ങി പ്രചാരണത്തിന്റെ പ്രൗഡിയും, പ്രാധാന്യവും വിളംബര പ്പെടുത്തുന്നുണ്ട്. 20ന് സാക്ഷ്യം-12 ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാ കണ്ണുകളും കാലുകളും വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്ക് നിങ്ങുകയായി.

വെള്ളിയാഴ്‌ച, ഫെബ്രുവരി 17, 2012

`സമസ്‌ത 85-ാം വാര്‍ഷികം'' സമ്മേളന പരിപാടിക്ക്‌ അന്തിമരൂപമായി

ചേളാരി : 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ചേരുന്ന സമസ്‌ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളന പരിപാടിക്ക്‌ അന്തിമ രൂപമായി.

18-02-2012 ശനി: എല്ലാ ജില്ലകളിലെയും മണ്‍മറഞ്ഞ സമസ്‌ത ഉലമാക്കളുടെ ഖബര്‍ സിയാറത്ത്‌ നടത്തും. രാവിലെ 11 മണിക്ക്‌ ``സാക്ഷ്യം'' എക്‌സിബിഷന്‍ ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഡോ. എം.കെ.മുനീര്‍ (ബഹു. പഞ്ചായത്ത്‌, സാമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രി, കേരള) അധ്യക്ഷത വഹിക്കും. 19-02-2012 ഞായര്‍: പതാക ദിനം - എസ്‌.ബി.വി. വിളംബര ജാഥ, പ്രാര്‍ത്ഥനാദിനം (രാവിലെ 9 മണി മദ്‌റസാതലങ്ങള്‍) 21-02-2012 ചൊവ്വ: സ്വാഗതസംഘം, വളണ്ടിയര്‍ സംഗമം (സമ്മേളന നഗരിയില്‍).
22-02-2012 ബുധന്‍: രാവിലെ 9 മണി: കൊടിമര ജാഥ. നേതൃത്വം: സയ്യിദ്‌ മുനവ്വര്‍ അലി ശിഹാബ്‌ തങ്ങള്‍ , ഹാജി കെ.മമ്മദ്‌ ഫൈസി. വാഴക്കാട്‌(കണ്ണിയത്ത്‌ ഉസ്‌താദ്‌ മഖ്‌ബറാ സിയാറത്ത്‌ - നേതൃത്വം: ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍), കാളമ്പാടി (കോമു മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ മഖ്‌ബറ സിയാറത്ത്‌) - നേതൃത്വം: അര്‍മിയാഅ്‌ മുസ്‌ലിയാര്‍, പാണക്കാട്‌ മഖാം സിയാറത്ത്‌ - നേതൃത്വം: എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, പനമ്പുഴക്കല്‍ മഖാം സിയാറത്ത്‌ - നേതൃത്വം: ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്‌, സമാപനം - കൂരിയാട്‌ സമ്മേളന നഗരിയില്‍.
രാവിലെ 9 മണി: പതാക ജാഥ - നേതൃത്വം: അബ്ബാസലി ശിഹാബ്‌ തങ്ങള്‍ . വരക്കല്‍ മഖാം സിയാറത്ത്‌ - നേതൃത്വം: സയ്യിദ്‌ ജ്‌ഫ്‌രി മുത്തുകോയ തങ്ങള്‍, ഇടിയങ്ങര മഖാം സിയാറത്ത്‌ - നേതൃത്വം: വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മമ്പുറ മഖാം സിയാറത്ത്‌ - നേതൃത്വം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ , സമാപനം - കൂരിയാട്‌ സമ്മേളന നഗരിയില്‍.
23-02-2012 വ്യാഴം: 9.00am: പതാക ഉയര്‍ത്തല്‍ - പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ , 09.30 to 11.00am: ഉദ്‌ഘാടന സെഷന്‍ , പ്രാര്‍ത്ഥന, സ്വാഗതം- സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ , അദ്ധ്യക്ഷന്‍ - ടി.കെ.എം.ബാവ മുസ്‌ലിയാര്‍ , ഉദ്‌ഘാടനം - പാണക്കാട്‌ സയ്യിദ്‌ സ്വാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍ , സുവനീര്‍ പ്രകാശനം: പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ , പുസ്‌തക പ്രകാശനം: മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍, നാസ്വിര്‍ അബ്‌ദുല്‍ ഹയ്യ്‌ തങ്ങള്‍ , എറ്റുവാങ്ങുന്നത്‌ - മെട്രോ മുഹമ്മദാജി, നിര്‍മ്മാണ്‍ മുഹമ്മദലി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി. പ്രസംഗം: അബ്‌ദുല്‍ഗഫൂര്‍ ഖാസിമി (കുണ്ടൂര്‍ മര്‍ക്കസ്‌), എസ്‌ എം ജിഫ്രി തങ്ങള്‍ , യു.കെ.അബ്‌ദുല്ലത്തീഫ്‌ മുസ്‌ലിയാര്‍ , അഡ്വ: ഉമര്‍ എം.എല്‍.എ, അഡ്വ: എന്‍. സൂപ്പി, അബൂ ഇസ്‌ഹാഖ്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍ , സഈദ്‌ മുസ്‌ലിയാര്‍, പാലത്തായി മൊയ്‌തു ഹാജി. ക്ലാസ്‌ - 1 ``സത്യസാക്ഷികളാവുക'' 11.10am to 11.20am: മുഖവുര - ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , 11.20am to 11.30am: ഉദ്‌ഘാടനം - പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, എസ്‌.കെ.ഐ.എം.വി.ബോര്‍ഡ്‌), 11.30am to 12.15pm: 1) എം.പി. മുസ്‌തഫല്‍ ഫൈസി (സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം), 12.15pm to 01.00pm: 2) അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ (സത്യസാക്ഷ്യത്തിന്റെ കേരളീയ അടയാളം). ക്ലാസ്‌ - 2 ``വിദ്യാഭ്യാസം''. 02.00pm to 02.10pm: മുഖവുര - ബശീര്‍ പനങ്ങാങ്ങര (ട്രഷറര്‍, എസ്‌.കെ.എസ്‌.എസ്‌.എഫ്‌. 02.10pm to 02.20pm: ഉദ്‌ഘാടനം - സയ്യിദ്‌ മുത്തുകോയ തങ്ങള്‍ (ലക്ഷദ്വീപ്‌-അമിനി ദ്വീപ്‌ ഖാസി), 02.20pm to 02.50pm: 1) പിണങ്ങോട്‌ അബൂബക്കര്‍ സാഹിബ്‌ (പ്രാഥമിക മദ്‌റസകള്‍ ഉയര്‍ത്തിയ ഉല്‍കൃഷ്ട പരിസരം), 02.50pm to 03.30pm: 2) എ.വി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ (പള്ളിദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌ക്കാരിക പൈതൃകം) വേദിയില്‍: കുംബള ഖാസിം മസ്‌ലിയാര്‍, എസ്‌.എന്‍ ബര്‍ക്കത്തലി സാഹിബ്‌ (ട്രസ്റ്റീ മുത്തുപേട്ട ദര്‍ഗാ ശരീഫ്‌), അബുല്‍ ഹസ്സന്‍ ഹസ്രത്ത്‌ ബാഖവി (കോയമ്പത്തൂര്‍ മുസ്‌ലിം ജമാഅത്ത്‌), ടി.കെ.അബ്‌ദുറഹിമാന്‍ ഹാജി മസ്‌കത്ത്‌, സി.എ.ഹൈദര്‍ മുസ്‌ലിയാര്‍ തൊടുപുഴ, മമ്മുണ്ണി ഹാജി എം.എല്‍.എ, എം.ഉബൈദുല്ല എം.എല്‍.എ, ഇസ്‌ഹാഖ്‌ കുരിക്കള്‍, അബൂബക്കര്‍ ഫൈസി കണിയാപുരം, കെ.എം.സൈതലവി ഹാജി, കാടാമ്പുഴ മൂസ ഹാജി.
ക്ലാസ്‌ - 3 ``കര്‍മ്മ ശാസ്‌ത്രം, സാമ്പത്തിക ശാസ്‌ത്രം ഇസ്‌ലാമില്‍'' 04.20pm to 04.30pm: മുഖവുര - അരിപ്ര അബ്‌ദുറഹ്‌മാന്‍ ഫൈസി, 04.30pm to 05.30pm: 1) എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ (സകാത്ത്‌ - വിപുല വായന), ക്ലാസ്‌ - 4 ``ത്വസ്വവുഫ്‌ - ചിന്തകളും പഠനങ്ങളും'' 06.50pm to 07.00pm: മുഖവുര - എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ കുടക്‌, 07.00pm to 07.10pm: ഉദ്‌ഘാടനം - സയ്യിദ്‌ മുനവ്വര്‍ അലി ശിഹാബ്‌ തങ്ങള്‍, 07.15pm to 08.00pm: 1) എ. മരക്കാര്‍ ഫൈസി (തസവുഫ്‌ സത്യസാക്ഷ്യത്തിന്റെ ഉറവ), 08.00pm to 08.50pm: 2) പനങ്ങാങ്ങര ഹൈദര്‍ ഫൈസി (ത്വരീഖത്ത്‌ - സല്‍സരണിയുടെ സാക്ഷ്യം), വേദിയില്‍: അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ , കെ.ടി.ഹംസ മുസ്‌ലിയാര്‍ , ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി. മൂസക്കോയ മുസ്‌ലിയാര്‍ , ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, ചെമ്പലങ്ങാട്‌ മുഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , ടി കെ പരീക്കുട്ടി ഹാജി, ഉസ്‌മാന്‍ ഹാജി സിദ്ധാപുരം, കെ.കെ.അഹമ്മദ്‌ ഹാജി. 09.00pm to 10.30pm: ദിക്‌റ്‌ ദുആ മജ്‌ലിസ്‌ - നേതൃത്വം - വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഉദ്‌ബോധനം - കുഞ്ഞാണി മുസ്‌ലിയാര്‍. 10.30pm to 11.00pm: പ്രവാചക പ്രകീര്‍ത്തനം (ബുര്‍ദ).
24-02-2012 വെള്ളി: 06.00am to 06.45am: ഉദ്‌ബോധനം - സലാം ബാഖവി തൃശൂര്‍ (സൂറത്തുല്‍ കഹ്‌ഫ്‌, സ്വലാത്ത്‌ - പഠനം), ക്ലാസ്‌ - 1 ``കാലികം'' 09.00am to 09.10am: മുഖവുര - സി.എം.കുട്ടി സഖാഫി, 09.10am to 09.40am: പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (മുസ്‌ലിം ലോകവും ചലനവും) ക്ലാസ്‌ - 2 ``ന്യൂനപക്ഷം അവകാശങ്ങളും അധികാരങ്ങളും'' 02.30pm to 02.40pm: മുഖവുര - അബൂബക്കര്‍ ഫൈസി മലയമ്മ, 02.40pm to 03.00pm: ഉദ്‌ഘാടനം - ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി, 03.00pm to 03.40pm: 1) എം.പി.അബ്‌ദുസ്സമദ്‌ സമദാനി (ന്യൂനപക്ഷങ്ങള്‍, അധികാരങ്ങള്‍ അവകാശങ്ങള്‍), 03.40pm to 04.10pm: 2) അബ്‌ദുല്‍ഹഖീം ഫൈസി ആദൃശ്ശേരി (മസ്‌ലിം ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍). വേദിയില്‍: പാണക്കാട്‌ സയ്യിദ്‌ ബശീര്‍ അലി ശിഹാബ്‌ തങ്ങള്‍, അഡ്വ: സൈതാലിക്കുട്ടി ഹാജി, മൊയ്‌തീനബ്ബ മംഗലാപുരം, എം.എ. ചേളാരി, സി.ടി.അഹമ്മദലി, ഇബ്രാഹീം മാസ്റ്റര്‍ സുണ്ടിക്കൊപ്പ, ബശീര്‍ ഹാജി ഗോണികൊപല്‍, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ഹസ്സന്‍ ശരീഫ്‌ കുരിക്കള്‍ , അഹ്‌മദ്‌ ഉഖൈല്‍ കൊല്ലം, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ , സി.പി.മുഹമ്മദ്‌ എം.എല്‍.എ., വര്‍ക്കല കഹാര്‍ എം.എല്‍.എ.
ക്ലാസ്‌ - 3 ``നവോത്ഥാനം'' 04.30pm to 04.40pm: മുഖവുര - അഹ്‌മദ്‌ തെര്‍ളായി, 04.40pm to 05.00pm: ഉദ്‌ഘാടനം - എ.പി.മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, 05.00pm to 06.00pm: 1) സലീം ഫൈസി ഇര്‍ഫാനി (ഇസ്‌മത്തുല്‍ അമ്പിയാഅ്‌), 07.10pm to 08.10pm: 2) മുസ്‌തഫ അശ്‌റഫി കക്കുപടി (വ്യതിയാനയത്തിന്റെ വഴികള്‍), 08.10pm to 09.30pm: 3) റഹ്‌മത്തുള്ള ഖാസിമി, മുത്തേടം (നവോത്ഥാനത്തിന്റെ അവകാശികള്‍), വേദിയില്‍: കുഞ്ഞമ്മു സേട്ട്‌ അന്തമാന്‍ , ഇപ്പ മുസ്‌ലിയാര്‍ , കെ.പി.സി.തങ്ങള്‍ , ടി.കെ. ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍ , കെ.സി.അഹ്‌മദ്‌ കുട്ടി മൗലവി, വി മോയിമോന്‍ ഹാജി, ഹാജി പി.കെ. മുഹമ്മദ്‌,
25-02-2012 ശനി: 06.00am to 06.30am: ഉദ്‌ബോധനം - വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍. മഹല്ല്‌ സംഗമം, ക്ലാസ്‌ - 1 ``സ്‌മരണ'' 07.30am to 07.40am: മുഖവുര - മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ. 07.40am to 08.00am: ഉദ്‌ഘാടനം - ജലീല്‍ ഫൈസി പുല്ലങ്കോട്‌, 08.00am to 08.40am: 1) പി.പി. മുഹമ്മദ്‌ ഫൈസി (സമസ്‌ത നയിച്ചവര്‍), 08.40am to 09.20am: 2) സി.ഹംസ (മഹാന്മാര്‍ തീര്‍ത്ത മഹത്‌ ചിന്തകള്‍). വേദിയില്‍: പാണക്കാട്‌ സയ്യിദ്‌ റശീദ്‌ അലി ശിഹാബ്‌ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ , ഇബ്രാഹീം മുണ്ടത്തടുക്ക, ടി.കെ.മുഹമ്മദ്‌ കുട്ടി ഫൈസി, സി.ജെ.എസ്‌. തങ്ങള്‍ കുറ്റിയാടി, കെ.കെ.എസ്‌. തങ്ങള്‍ തൃശൂര്‍ , സി.മോയിന്‍കുട്ടി എം.എല്‍.എ, സി.മമ്മുട്ടി എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ.
ക്ലാസ്‌ - 2 ``ആദര്‍ശം'' 10.00am to 10.10am: മുഖവുര - കെ.എ.റഹ്‌മാന്‍ ഫൈസി, 10.10am to 10.50am: 1) സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ (സുന്നി ആചാരങ്ങള്‍), 10.50am to 11.30am: 2) അബൂബക്കര്‍ ദാരിമി എം.ടി. (തൗഹീദ്‌), 11.30am to 12.20pm: 3) അബ്‌ദുല്‍ഹമീദ്‌ ഫൈസി (സുന്നത്തും ബിദ്‌അത്തും), വേദിയില്‍: എം.കെ.എ.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, ചെമ്പിട്ടപള്ളി കെ.കെ.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ , ഉമര്‍ മുസ്‌ലിയാര്‍ കാപ്‌, എം.കെ. മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, എം.പി.കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ മാരായമംഗലം, പി.പി.അഹ്‌മദ്‌ കോയ മുസ്‌ലിയാര്‍ , കൊടുവള്ളി ഫഖ്‌റുദ്ദീന്‍ ബാഖവി ബീമാപള്ളി.
ക്ലാസ്‌ - 3 ``സംഘടന'' 02.30pm to 02.40pm: മുഖവുര - പുത്തനഴി മൊയ്‌തീന്‍ഫൈസി, 02.40pm to 03.00pm: ഉദ്‌ഘാടനം - ഇബ്രാഹീം കുഞ്ഞ്‌ (പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി), 03.00pm to 03.50pm: 1) നാസിര്‍ ഫൈസി കൂടത്തായി (സമസ്‌ത സാധിച്ച കര്‍മ്മങ്ങള്‍), 04.20pm to 05.10pm: 2) സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ (അധാര്‍മ്മികത: മൗനം പാടില്ല.), വേദിയില്‍: അബ്‌ദുറഹിമാന്‍ കല്ലായി, മാണിയൂര്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍ , കെ.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, കെ.പി.മുഹമ്മദ്‌ ഹാജി ഗൂഡല്ലൂര്‍ , അബൂബക്കര്‍ ബാഖവി മലയമ്മ, അഡ്വ.ശംസുദ്ദീന്‍ എം.എല്‍.എ, അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ., അബ്ബാസ്‌ ഫൈസി പുത്തിഗെ, മഹ്‌മൂദ്‌ സഅദി.
ക്ലാസ്‌ - 4 ``സമസ്‌ത'' 07.00pm to 07.10pm: മുഖവുര - ഉമര്‍ ഫൈസി മുക്കം, 07.10pm to 07.30pm: ഉദ്‌ഘാടനം - പി.പി.ഉമര്‍ മുസ്‌ലിയാര്‍, കൊയ്യോട്‌, 07.30pm to 08.20pm: 1) എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ (സമസ്‌ത: സമൂഹത്തിന്‌ ബോധ്യമായ പണ്ഡിത സഭ). 08.20pm to 09.10pm: 2) സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (സമസ്‌തയും വിമര്‍ശനങ്ങളും). വേദിയില്‍: യു.എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ , വി.പി.സൈതുമുഹമ്മദ്‌ നിസാമി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, ഹബീബ്‌ ഫൈസി കോട്ടോപാടം, അബ്‌ദുല്‍ ലത്വീഫ്‌ മുസ്‌ലിയാര്‍ കായംകുളം, അലവി ഫൈസി കുളപ്പറമ്പ്‌, അബ്‌ദുല്ല മുസ്‌ലിയാര്‍ മേലാക്കം, അശ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, ഇബ്രാഹീം മുസ്‌ലിയാര്‍ എളേറ്റില്‍.
26-02-2012 ഞായര്‍: 06.00am to 06.30am: ഉദ്‌ബോധനം - ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി. സെഷന്‍ - 1 ``മുഅല്ലിം സംഗമം''. 07.30am to 07.40am: മുഖവുര - പുറങ്ങ്‌ മൊയ്‌തീന്‍ മുസ്‌ലിയാര്‍, ഉദ്‌ഘാടനം - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി കൂരിയാട്‌ (ജനറല്‍ സെക്രട്ടറി, എസ്‌.കെ.ജെ.എം.സി.സി), 1) ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (മനോഹരകല, മുഅല്ലിംകളുടെ ബാധ്യത), 08.40am to 09.20am: 2) കൊട്ടപ്പുറം അബ്‌ദുല്ല മാസ്റ്റര്‍ (മുഅല്ലിം, മാനേജ്‌മെന്റ്‌കൂട്ടായ്‌മ), വേദിയില്‍: കെ.കെ. മുഹമ്മദ്‌ സാഹിബ്‌, യു.ശാഫി ഹാജി, എസ്‌.കെ.ഹംസ ഹാജി, കെ.ഇ. മുഹമ്മദ്‌ മുസ്‌ലിയാര്‍, ചക്ക്‌മക്കി അബ്ബാസ്‌ ഹാജി, ടി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.എഛ്‌. കോട്ടപ്പുഴ, കല്ലടുക്ക ഇസ്‌മാഈല്‍ ഹാജി, അബൂബക്കര്‍ ഹാജി കല്ലട്‌ക്ക, മൊയ്‌തുട്ടി സാഹിബ്‌(റിട്ട. ഡി.ഐ.ജി), പൊട്ടച്ചിറ ബിരാന്‍ ഹാജി, കെ.പി.കുഞ്ഞിമൂസ, എ.സി.അബ്‌ദുല്ല ഹാജി തിരുവള്ളൂര്‍, ബീമാപള്ളി റശീദ്‌, അബ്‌ദുല്‍ഖാദിര്‍ അല്‍ഖാസിമി ബമ്പ്രാണ, ഉസ്‌മാന്‍ ഫൈസി, പി.എം.ഇബ്രാഹീം ദാരിമി കടബ, അബ്‌ദുല്‍കരീം മുസ്‌ലിയാര്‍ തൊടുപുഴ, ഗഫൂര്‍ അന്‍വരി, മുജീബ്‌ ഫൈസി. സെഷന്‍-2 ``ദഅ്‌വ നവലോക സാധ്യതകള്‍'' 09.30am to 09.40am: മുഖവുര - മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, 09.40am to 10.00am: ഉദ്‌ഘാടനം - മൂസക്കുട്ടി ഹസ്രത്ത്‌ (ദാറുസ്സലാം അറബിക്‌ കോളേജ്‌, നന്തി), 10.00am to 10.50am: ക്ലാസ്‌: 1) മുസ്‌തഫ ഹുദവി ആക്കോട്‌ (ദഅ്‌വയുടെ ഇസ്‌ലാമിക രീതി ശാസ്‌ത്രം), 10.50am to 11.30am: 2) സലാം ഫൈസി ഒളവട്ടൂര്‍ (ഇസ്‌ലാമിക്‌ ദഅ്‌വ, ഐ.ടി.സാധ്യത), 11.30am to 12.10pm: 3) സാലിം ഫൈസി കൊളത്തൂര്‍ (ഇസലാമിക്‌ ദഅ്‌വ - മാനവസമൂഹത്തില്‍). വേദിയില്‍: സുലൈമാന്‍ ദാരിമി ഏലങ്കുളം, കെ.സി.മുഹമ്മദ്‌ ഫൈസി കൊടുവള്ളി, ഇബ്രാഹീം ഫൈസി പേരാല്‍, അബ്‌ദുല്ല ഫൈസി സിദ്ധാപുരം, എസ്‌.മുഹമ്മദ്‌ ദാരിമി വയനാട്‌, പി.കെ.കെ.ബാവ, പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, എന്‍.എ.എം.നെല്ലിക്കുന്ന്‌ എം.എല്‍.എ, കെ.പി.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം, എ.ടി.എം.കുട്ടി മൗലവി ഉള്ളണം,
വേദി- 1 (ഓഡിറ്റോറിയം) - ``പ്രവാസി'' 07.30am to 07.40am: മുഖവുര - ഹംസഹാജി മൂന്നിയൂര്‍, 07.40am to 08.00am: ഉദ്‌ഘാടനം - ചെര്‍ക്കുളം അബ്‌ദുല്ല, 08.00am to 08.40am: 1) മാന്നാര്‍ ഇസ്‌മാഈല്‍ കുഞ്ഞി ഹാജി മസ്‌കത്ത്‌ (ഗള്‍ഫിലെ കേരളീയ ഇസ്‌ലാമിക ചലനങ്ങള്‍), 08.40am to 09.30am: 2) ഡോ.അബ്‌ദുറഹിമാന്‍ ഒളവട്ടൂര്‍ (പ്രവാസികള്‍ ചില വിചാരപ്പെടലുകള്‍). വേദിയില്‍: അബ്‌ദുല്ല മുസ്‌ലിയാര്‍ പുറങ്ങ്‌, സി.പി.സൈതലവി, അബ്‌ദുല്‍വാഹിദ്‌, സുബൈര്‍ ഫൈസി, അബൂബക്കര്‍ അല്‍ഖാസിമി ഖത്തര്‍ , സൈതലവി ഹാജി, ജോഹാര്‍ ബാറു മലേഷ്യ, എ.കെ.കമാല്‍ ഹാജി, അഡ്വ: സുബൈര്‍ തിരുവനന്തപുരം, മൂസ ഫൈസി ആലപ്പുഴ, കബീര്‍ ദാരിമി തിരുവനന്തപുരം, സൈനുല്‍ആബിദീന്‍ മളാഹിരി മാര്‍ത്താണ്ഡം, കെ.കെ.എസ്‌.തങ്ങള്‍ വെട്ടിച്ചിറ, ഒ.എം.ശരീഫ്‌ ദാരിമി കോട്ടയം.
വേദി- 2 (ഓഡിറ്റോറിയം) - ``കുരുന്നുകൂട്ടം'' 09.30am to 09.40am: മുഖവുര - ശംസാദ്‌ സലീം, 09.40am to 10.00am: ഉദ്‌ഘാടനം - സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍, 10.00am to 10.30am: 1) എസ്‌.വി.മുഹമ്മദലി (വിദ്യാഭ്യാസത്തിന്‌ മതിലുകളോ), 10.30am to 11.00am: 2) ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ (പഠനം പഠനമാവണം), 11.00am to 11.30am: 3) അഹമദ്‌ വാഫി കക്കാട്‌ (വിദ്യാഭ്യാസം - നമ്മുടെ അവകാശം), 11.30am to 12.00pm: 4) അലി കെ.വയനാട്‌ (കുട്ടികളുടെ ഒരുദിനം).
വേദി - 3 ``ദേശീയ വിദ്യാര്‍ത്ഥിസംഗമം'' 09.30am to 09.40am: മുഖവുര - റഹീം ചുഴലി, 09.40am to 10.00am: ഉദ്‌ഘാടനം - സയ്യിദ്‌ ബശീര്‍ അലി ശിഹാബ്‌ തങ്ങള്‍ , 10.00am to 10.30am: ക്ലാസ്‌ :1) പ്രൊ. നവാസ്‌ നിസാര്‍, 10.30am to 11.00am: 2) ഡോ. സുബൈര്‍ ഹുദവി, ചേകന്നൂര്‍. വേദിയില്‍: ഡോ. അമീര്‍ അലി ബാംഗ്ലൂര്‍ , മുസ്‌തഫ സാഹിബ്‌ ചെന്നൈ, ശഫീഖ്‌ റഹ്‌മാനി അലീഗഡ്‌, ജാബിര്‍ ഹുദവി ജെ.എന്‍.യു, അബ്‌ദുല്‍ജലീല്‍ ഇഫ്‌ലു ഹൈദര്‍ അമ്മദ്‌, കുഞ്ഞിമോന്‍ ഹാജി ചെന്നൈ.
വേദി- 4 ``സിവില്‍സര്‍വ്വീസ്‌'' 09.00am to 09.10am: മുഖവുര - മോയിന്‍കുട്ടി മാസ്റ്റര്‍, 09.10am to 09.30am: ഉദ്‌ഘാടനം - ഡോ. അബൂബക്കര്‍ സിദ്ദീഖ്‌ ഐ.എ.എസ്‌, 09.30am to 10.00am 1) ഡോ.എന്‍.എ.എം.അബ്‌ദുല്‍ ഖാദിര്‍ (സിവില്‍ സര്‍വ്വീസ്‌ സാധ്യതകള്‍). വേദിയില്‍: ഡോ. അബ്‌ദുറഊഫ്‌ (പ്രിന്‍സിപ്പള്‍ എം.ഇ.എ.), ഡോ. എ.ബുഖാരി (ഡയരക്ടര്‍ എം.ഇ.എ.), യു.മുഹമ്മദ്‌ അലി, ഡോ.മുസ്‌തഫ (കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി), ഡോ.ഫൈസല്‍ ഹുദവി (അലിഗഢ്‌ യൂണിവേഴ്‌സിറ്റി സെന്റര്‍, മലപ്പുറം)
വേദി - 5 ``എംപ്ലോയീസ്‌ മീറ്റ്‌'' 11.30am to 11.40pm: മുഖവുര - പി.ടി.മുഹമ്മദ്‌, പ്രസീഡിയം- ഡോ.പി.എം.കുട്ടി, ഡോ. നാട്ടിക മുഹമ്മദലി, 11.50am to 12.20pm: ക്ലാസ്‌ 1) ഡോ. പി.നസീര്‍ (ഡയരക്ടര്‍ മൈനോരിറ്റി വെല്‍ഫയര്‍) സംവരണവും ന്യൂനപക്ഷ പ്രാതിനിധ്യവും. 12.20pm to 12.50pm: ക്ലാസ്‌ 2) മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ (ഉദ്യോഗസ്ഥരും സാമൂഹ്യ പ്രതിബദ്ധതയും). വേദിയില്‍: ഡോ. യു.വി.കെ.മുഹമ്മദ്‌, പ്രൊ.ഓമാനൂര്‍ മുഹമ്മദ്‌, എ.എം.പരീദ്‌ എറണാകുളം.
വേദി - 6 ``ഭാഷാ സംഗമങ്ങള്‍'' 11.30am to 12.00pm 1. അറബിക്‌ - ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, 12.00pm to 12.30pm: 2. കര്‍ണാടക - റശീദ്‌ ദാരിമി എച്ച്‌.ഡി.കോട്ട, 12.30pm to 01.00pm: 3. തമിഴ്‌ - മുഹമ്മദ്‌ ഹനീഫ്‌ ബാഖവി കോയമ്പത്തൂര്‍ , 01.00pm to 01.30pm: 4. ഉറുദു - അബ്‌ദുറശീദ്‌ പയ്യനാട്‌.
സമാപന മഹാസമ്മേളനം (7.00pm): ഖിറാഅത്ത്‌, പ്രാര്‍ത്ഥന, അദ്ധ്യക്ഷന്‍: റഈസുല്‍ ഉലമാ: കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ (പ്രസിഡണ്ട്‌, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ), സ്വാഗതം; കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം), ഉദ്‌ഘാടനം: സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ (മുഖ്യരക്ഷാധികാരി, സ്വാഗതസംഘം), മുഖ്യാതിഥി: സയ്യിദ്‌ അലിയ്യുല്‍ ഹാശിമി (മതകാര്യ ഉപദേഷ്ടാവ്‌, യു.എ.ഇ.പ്രസിഡണ്ട്‌), അവാര്‍ഡ്‌ ദാനം: പത്മശ്രീ. എം.എ.യൂസുഫ്‌ അലി, മുഖ്യപ്രഭാഷണം: സൈനുല്‍ ഉലമാ: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ജനറല്‍സെക്രട്ടറി, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ), പ്രസംഗം:ശൈഖുനാ ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, ഇ.അഹമ്മദ്‌ (കേന്ദ്രവിദേശകാര്യ, മാനവ വിഭവശേഷി സഹമന്ത്രി), പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായ-ഐടി-വഖഫ്‌ മന്ത്രി, കേരള), പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍, പ്രൊ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ , സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ , സി.കെ.എം.സാദിഖ്‌ മുസ്‌ലിയാര്‍ , എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ , അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , റഹ്‌മത്തുല്ലാഹ്‌ ഖാസിമി മുത്തേടം, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, നന്ദി: പി.പി.മുഹമ്മദ്‌ ഫൈസി.

ശംസുല്‍ ഉലമാ ലിട്രസി അവാര്‍ഡ്‌ പിണങ്ങോട്‌ അബൂബക്കര്‍ സാഹിബിന്

കോഴിക്കോട്‌ : വരക്കല്‍ അബ്‌ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ മുതല്‍ കഴിഞ്ഞ എണ്‍പത്തിഅഞ്ചാണ്ടുകള്‍ക്കിടയില്‍ മരണമടഞ്ഞ പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതാക്കളുമായ മഹാന്മാരുടെ പ്രൗഡമായ ചരിത്രം പറയുന്ന നൂറ്‌ നവോത്ഥാന നായകന്മാര്‍ എന്ന പുസ്‌തകമെഴുതിയ പിണങ്ങോട്‌ അബൂബക്കറിന്‌ ശംസുല്‍ഉലമാ ലിട്രസി പുരസ്‌ക്കാരവും സര്‍ട്ടിഫിക്കറ്റും കാശ്‌ അവാര്‍ഡും നല്‍കാന്‍ മസ്‌ക്കത്ത്‌ സുന്നി സെന്റര്‍ തീരുമാനിച്ചു.
2012 ഫെബ്രുവരി 26ന്‌ സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനത്തില്‍ പുരസ്‌ക്കാരം നല്‍കും. മാന്നാര്‍ ഇസ്‌മാഈല്‍ കുഞ്ഞിഹാജി അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ഖാദിര്‍ കുഞ്ഞുഹാജി, പുറങ്ങ്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, ആര്‍.എം.യൂസുഫ്‌ ഹാജി, സൂപ്പിഹാജി തോടന്നൂര്‍, സൈദ്‌ ഹാജി പൊന്നാനി, ടി.കെ.അബ്‌ദുറഹിമാന്‍ ഹാജി, അന്‍വര്‍ ഹാജി കൂത്തുപറമ്പ്‌, അബ്ബാസ്‌ ഫൈസി കാവന്നൂര്‍ സംസാരിച്ചു.
നാല്‌ പതിറ്റാണ്ടിലധികമായി സുന്നിസാഹിത്യ രംഗത്ത്‌ നിറസാന്നിദ്ധ്യമാണ്‌ പിണങ്ങോട്‌ അബൂബക്കര്‍. സുന്നി അഫ്‌കാര്‍ വാരിക, സന്തുഷ്ട കുടുംബം മാസിക, പത്രാധിപ സമിതി അംഗവും ചന്ദ്രിക ദിനപത്രത്തിലും എഴുതാറുള്ള പിണങ്ങോട്‌ ഏഴ്‌ ചരിത്രപുസ്‌തകങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട്‌ പുസ്‌തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
സുന്നിയുവജന സംഘം, സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സെനറ്റ്‌-സിണ്ടിക്കറ്റ്‌-മാനേജിംഗ്‌ കമ്മിറ്റി അംഗം, വയനാട്‌ മുസ്‌ലിം ഓര്‍ഫനേജ്‌ ജനറല്‍ബോഡി അംഗം, പിണങ്ങോട്‌ മഹല്ല്‌ പ്രസിഡണ്ട്‌ തുടങ്ങിയ സംഘടനാ-സ്ഥാപന രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ പ്രഭാഷകന്‍കൂടിയായ പിണങ്ങോട്‌ അബൂബക്കര്‍ കഴിഞ്ഞ ഒരു വ്യാഴഘട്ടമായി മുടങ്ങാതെ വിചാരപഥം പക്തി സുന്നിഅഫ്‌കാറില്‍ കൈകാര്യം ചെയ്‌തുവരുന്നു. സന്തുഷ്ടകുടുംബം മാസികയില്‍ വര്‍ത്തമാനം പംക്തിയും, അല്‍മുഅല്ലിം മാസികയില്‍ അകത്തളം പംക്തിയും വര്‍ഷങ്ങളായി കൈകാര്യം ചെയ്യുന്നു. പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലുമായി നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അവാര്‍ഡിന്‌ അര്‍ഹയാക്കിയ നൂറ്‌ നവോത്ഥാന നായകന്മാര്‍ എന്ന കൃതി മൂന്ന്‌ മാസത്തിനുള്ളില്‍ കന്നഡ ഭാഷയുള്‍പ്പെടെ നാല്‌ പതിപ്പുകള്‍ പുറത്തിറങ്ങിട്ടുണ്ട്‌.
 

ബുധനാഴ്‌ച, ഫെബ്രുവരി 15, 2012


അബുദാബി: സമസ്ത കേരള സുന്നീ ബാലവേദി (എസ്.കെ എസ്.ബി.വി) അബുദാബി കൂട്ടായ്മ ഒരുക്കുന്ന മദ്രസ കുട്ടികളുടെ നബിദിന കലാവിരുന്ന് 16ന് (വ്യാഴാഴ്ച) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 5 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിദ മീലാദ്‌ കലാപരിപാടികള്‍ വിജയിപ്പുക്കുവാന്‍ മുതിര്‍ന്നവര്‍ രംഗത്ത്‌ വരണമെന്ന് എസ്.കെ എസ്.ബി.വി അബുദാബി പ്രസിഡന്റ്‌ യാസിര്‍ മോയിദുട്ടി അഭ്യര്‍ഥിച്ചു. വൈകീട്ട് 6.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ സ്ത്രീ ശ്രോദ്ധാക്കള്‍ക്ക് വേണ്ടി പ്രത്യേകം സ്ഥലം സൌകര്യപ്പെടുത്തുന്നതാണ്.



കണ്ണൂര്‍ ജില്ലാ സുന്നി ജമാഅത്ത് മീലാദ് പ്രോഗ്രാം ഇന്ന് (15) അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍
അബൂദാബി :കണ്ണൂര്‍ ജില്ലാ സുന്നി ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് പ്രോഗ്രാം ഇന്ന് (15) ഇശാ നിസ്കാരത്തിന് ശേഷം അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ നടക്കും. മൗലിദ് പാരായണം, മദ്ഹുറസൂല്‍ പ്രഭാഷണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ചൊവ്വാഴ്ച, ഫെബ്രുവരി 14, 2012

SKSSF തിനൂര് ശാഖാ സമസ്ത ആദര്‍ശ സമ്മേളനം


സുന്നി ആദര്‍ശ സമ്മേളനം ഫെബ്രു 19 ആക്കോട്


സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9118 ആയി ഉയര്‍ന്നു

കോഴിക്കോട്‌ : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നിര്‍വ്വാഹകസമിതി കോഴിക്കോട്‌ സമസ്‌ത കോണ്‍ഫറന്‍സ്‌ ഹാളില്‍ പ്രസിഡണ്ട്‌ ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ബോണ്ടത്തില ഹയാത്തുല്‍ ഇസ്‌ലാം ബദ്‌രിയ്യ മദ്‌റസ, ഹിര്‍ത്തട്‌ക്ക അല്‍അമീന്‍ മദ്‌റസ (ദക്ഷിണകന്നഡ), നെടുങ്ങോട്‌ മിസ്‌ബാഹുല്‍ഹുദാ മദ്‌റസ (വയനാട്‌), മുടവന്നൂര്‍ ഐ.ഇ.എസ്‌. ഇംഗ്ലീഷ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മദ്‌റസ, ചുവന്നഗേറ്റ്‌ അലിഫ്‌-മര്‍ക്കസുത്തഅ്‌ലീമുല്‍ ഇസ്‌ലാമിയ്യ മദ്‌റസ (പാലക്കാട്‌), പഴമ്പാലക്കോട്‌ സിറാജുല്‍ ഉലൂം മദ്‌റസ, ആറ്റൂര്‍ അറഫ മദ്‌റസ, കോടാലി-താളൂപാടം ഹിദായത്തുല്‍ ഇസ്‌ലാം ബ്രാഞ്ച്‌ മദ്‌റസ, ചൂലൂര്‍ മിഫിത്താഹുല്‍ ഉലൂം മദ്‌റസ, നാട്ടിക നൂറുസ്സലാം മദ്‌റസ (തൃശൂര്‍), വെസ്റ്റ്‌ വെങ്ങോല-മങ്കുഴി തര്‍ബിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസ, ബി.എച്ച്‌.നഗര്‍ മദ്‌റസത്തുല്‍ ബദ്‌റുല്‍ ഹുദാ (എറണാകുളം), ഗോബ്ര അല്‍റഹ്‌മ മദ്‌റസ (മസ്‌ക്കറ്റ്‌) എന്നീ 13 മദ്‌റസകള്‍ക്ക്‌ അംഗീകാരം നല്‍കി. ഇതോടെ സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9118 ആയി ഉയര്‍ന്നു.
മദ്‌റസകള്‍ക്കുള്ള 2012-ലെ മധ്യവേനല്‍ അവധി മെയ്‌ 1 മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ നല്‍കാന്‍ തീരുമാനിച്ചു. സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക സമ്മേളനം പ്രമാണിച്ച്‌ ഫെബ്രുവരി 26ന്‌ നടത്തേണ്ടിയിരുന്ന പ്രാര്‍ത്ഥനാദിനം 2012 ഫെബ്രുവരി 19ന്‌ ഞായറാഴ്‌ച നടത്തുവാനും തീരുമാനിച്ചു. എസ്‌.ബി.വി വിളംബര ജാഥയും പതാകദിനവും പത്തൊമ്പതിന്‌ നടത്തുവാനും തീരുമാനിച്ചു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ , ഡോ.എന്‍ .എ.എം.അബ്‌ദുല്‍ഖാദിര്‍ , സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍ , ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ്‌ ഫൈസി, കെ.എം.അബ്‌ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ , കെ.ടി. ഹംസ മുസ്‌ലിയാര്‍ വയനാട്‌, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്‌തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.

ചേളാരി-പടിക്കല്‍ സഖാഫി സംഗമം 
വ്യാജ മുടികാര്‍ക്കുള്ള താകീതായി 

"സമസ്ത-ആദര്‍ശം"
സന്ദര്‍ശിക്കുക 

ഞായറാഴ്‌ച, ഫെബ്രുവരി 12, 2012

ശൈഖുനാ തൊഴിയൂര്‍ ഉസ്താദിന് അവാര്‍ഡ് സമര്‍പ്പണവും പണ്ഡിത സംഗമവും 17 ന്



സമസ്‌ത 85-ാം വാര്‍ഷികം'' എക്‌സിബിഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന `സാക്ഷ്യം - 2012' പ്രദര്‍ശനം 2012 ഫെബ്രുവരി 20 തിങ്കളാഴ്‌ച 11 മണിക്ക്‌ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുലല്ലക്കോയ തങ്ങള്‍ നഗരിയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഭൂമിയിലെ മനുഷ്യ കാല്‍പെരുമാറ്റം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള 10 പ്രധാന ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമായിരിക്കും. ഇത്‌ സംബന്ധിച്ച്‌ കര്‍മ്മപദ്ധതി എക്‌സിബിഷന്‍ സബ്‌കമ്മിറ്റി അംഗീകരിച്ചു. കാവനൂര്‍ മജ്‌മഇല്‍ നടന്ന യോഗത്തില്‍ കെ.എ.റഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ശാഹുല്‍ഹമീദ്‌ മാസ്റ്റര്‍, എസ്‌.വി.മുഹമ്മദലി മാസ്റ്റര്‍, അമാനുള്ള റഹ്‌മാനി, സി.എം.കുട്ടി സഖാഫി, മുജീബ്‌ റഹ്‌മാനി, അയ്യൂബ്‌ കൂളിമാട്‌, ശംസുദ്ദീന്‍ മാസ്റ്റര്‍ സംസാരിച്ചു. 

കേരളത്തിലെ ആത്മീയ ചൈതന്യത്തിനു കാരണം സമസ്‌ത : സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍


മലപ്പുറം : കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ആത്മീയ ചൈതന്യത്തിനും മതകീയ കാര്യങ്ങളോടുള്ള ജനങ്ങളുടെ താത്‌പര്യത്തിന്റെയും പൂര്‍ണ ഉത്തരവാദിത്വം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക്‌ ആണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. സമസ്‌ത എണ്‍പത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ (ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ആക്‌റ്റിവിറ്റീസ്‌) `കേരള മുസ്‌ലിം നവോത്ഥാനം: സമസ്‌തയുടെ പങ്ക്‌' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം കിളിയമണ്ണില്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ദാറുല്‍ ഹുദാ സെക്കന്ററി ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രിന്‍സിപ്പാള്‍ സി. യൂസുഫ്‌ ഫൈസി മേല്‍മുറി അദ്ധ്യക്ഷത വഹിച്ചു. കെ.ടി ജലീല്‍ എം.എല്‍.എ, ശ്രീ. അഭിലാഷ്‌ മലയില്‍ വിഷയമവതരിപ്പിച്ചു. ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ മോഡറേഷന്‍ നടത്തി. സി.എച്ച്‌ ശരീഫ്‌ ഹുദവി സ്വാഗതം പറഞ്ഞു.

സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സേവനം അനുപമം : ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ്‍വി

ജിദ്ദ : മുസ്ലിം ലോകത്തിനു മാതൃകയാകും വിധം സമകാലിക മുസ്ലിം കൈരളിയെ വളര്‍ത്തിയെടുത്തതില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സേവനം അനുപമമാണെന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യുണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ്‍വി പറഞ്ഞു. ജിദ്ദാ ഇസ്ലാമിക് സെന്‍റര്‍ , ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി, ജിദ്ദാ എസ് വൈ എസ് സംയുക്തമായി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ അനൈക്യങ്ങള്‍ക്കപ്പുറത്ത് സമസ്തയുമായി മുറിച്ചു മാറ്റാനാകാത്ത ഒരു ബന്ധമാണ് കേരളത്തിലെ മുസ്ലിം സമൂഹത്തിനുള്ളത്. ഇസ്ലാമിക ചരിത്രത്തോളം പഴക്കമുള്ള കേരളീയ മുസ്ലിം പാരന്പര്യം കാത്തു സൂക്ഷിക്കാനും, സമാധാനത്തിന്‍റെ സന്ദേശം പകര്‍ന്നു കൊടുക്കാനും സാധിച്ചത് കൊണ്ടാണ് ഈ സ്വീകാര്യത നേടിയെടുക്കാന്‍ സമസ്തക്ക്‌ കഴിഞ്ഞത്. ആത്മീയ ചൂഷണങ്ങള്‍ എന്ത് വിലകൊടുത്തും സമസ്ത പ്രതിരോധിച്ചിട്ടുണ്ടെന്നും ഇസ്ലാമിക മൂല്യങ്ങളോടും സത്യത്തോടുമാണ് സമസ്തയുടെ പ്രതിബദ്ധത എന്നും, സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി കൂടി ആയ നദ്‍വി വ്യക്തമാക്കി.
ജിദ്ദ ഷറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജിദ്ദാ ഇസ്ലാമിക് സെന്റര്‍ ഡോക്ടര്‍ ബഹാ ഉദ്ദീന്‍ നദ്‍വിക്ക് ഏര്‍പ്പെടുത്തിയ ഉപഹാരം അല്‍ നൂര്‍ ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അബ്ദുല്‍ അലി സമര്‍പ്പിച്ചു. സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ സെഷനില്‍ ടി.എച് ദാരിമി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, കെ.പി.മുഹമ്മദ്‌ കുട്ടി സാഹിബ്, അബു ബക്കര്‍ ദാരിമി ആലംപാടി, അബ്ദുല്‍ ബാരി ഹുദവി, മുസ്തഫ ഹുദവി, അബ്ബാസ് ഹുദവി, നജ് മുദ്ദീന്‍ ഹുദവി, അബ്ദുല്ലാ ഫൈസി കൊളപ്പറമ്പ് തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
ഉച്ചക്ക് ശേഷം നടന്ന സമ്മേളന പ്രചാരണ സെഷന്‍ മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്തു. സല്‍മാന്‍ അസ്ഹരി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. അബ്ദുന്നാസര്‍ അരക്കു പറമ്പ് പ്രകീര്തന ഗാനം ആലപിച്ചു .
ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി സെക്രട്ടറി എം എ കോയ മുന്നിയൂര്‍ സ്വാഗതം ആശംസിച്ചു.

ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി; ഫൈസി പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 ന്‌

പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ജാമിഅഃയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയുടെ പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 ന്‌ ശനിയാഴ്‌ച നടക്കും. കേട്ടക്കല്‍ മുനിസിപ്പല്‍ സ്‌.എച്ച്‌ ഓഡിറ്റോറിയത്തിലാണ്‌ പ്രതിനിധി സമ്മേളനം നടക്കുക.

കാലത്ത്‌ 10 മണിക്ക്‌ ജാമിഅഃ നൂരിയ്യ ജനറല്‍ സെക്രട്ടറി പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും. ജാമിഅ പ്രൊഫസര്‍ എം.കെ. മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരം പുത്തൂര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, അബ്ദുല്ല ഫൈസി പടന്ന, ജലീല്‍ ഫൈസി പുല്ലങ്കോട്‌, മൊയ്‌തീന്‍ കുട്ടി ഫൈസി വാക്കോട്‌, കെ.എ. റഹ്‌മാന്‍ ഫൈസി, ഉസ്‌മാന്‍ ഫൈസി തോടാര്‍, ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി (ജനറല്‍ സെക്രട്ടറി SKSSF സംസ്ഥാന കമ്മിറ്റി) തുടങ്ങിയവര്‍ പ്രസംഗിക്കും. കെ.സി. മുഹമ്മദ്‌ ഫൈസി കൊടുവള്ളി, എ.മരക്കാര്‍ ഫൈസി നിറമരതൂര്‍, ക്ലാസെടുക്കും.

ഉച്ചക്ക്‌ 2 മണിക്ക്‌ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ജാമിഅഃ നൂരിയ്യ പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്‌ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സി.കെ.എം സാദിഖ്‌ മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി കൂരിയാട്‌ തുടങ്ങിയവര്‍ പ്രസംഗിക്കും

ബുധനാഴ്‌ച, ഫെബ്രുവരി 08, 2012



അബുദാബി സര്‍ഗലയം സമാപിച്ചു .
അബുദാബി :സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ എണ്‍പത്തിയഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം അബുദാബി പ്രചാരണ സ്വാഗത സംഘംഇന്ത്യന്‍ഇസ്ലാമിക്‌ സെന്ററില്‍ സംഘടിപ്പിച്ച സര്‍ഗലയം സമാപിച്ചു .സബ്ജൂനിയര്‍ ,ജൂനിയര്‍ ,സീനിയര്‍ ,ജനറല്‍ എന്നീ വിഭാഗങ്ങളിലായി 200 ഇല്‍പരം മത്സരാരതികള്‍ പങ്കെടുത്തു .സമാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് യു എ ഇ പ്രസിഡണ്ട്‌ ഉസ്താദ് സയദ് ഫൈസി ഉത്ഘാടനം ചെയ്തു ,ഹാരിസ് ബാകവി,സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ ,സയ്യിദ് നൂറുദ്ധീന്‍ തങ്ങള്‍ , സമദ് ഹുദവി, റഷീദ് ഫൈസി , റാഫി ഹുദവി ,സജീര്‍ ഇരിവേരി,മുഹമ്മദ്‌ അലി പെരുതല്‍മന്ന എന്നിവര്‍ സംസാരിച്ചു വിച്ചയികളെ അനുമോദിച്ചു .സര്‍ഗലയം ജനറല്‍ കണ്‍വീനര്‍ബഷീര്‍ ഹുദവി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷാഫി വെട്ടികാടിരി നന്നിയും പറഞ്ഞു .













ഞായറാഴ്‌ച, ഫെബ്രുവരി 05, 2012

ഏവര്‍ക്കും അല്‍ഹിദായ വെബ് ടീമിന്‍റെയും, കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെയും, അബുദാബി 5K55Fഐ.ടി വിങ്ങിന്‍റെയും   നബിദിനാശംസകള്‍ 

സമസ്‌ത സന്ദേശ യാത്ര സമാപിച്ചു; നാടും നഗരവും ഇനി വരക്കല്‍ തങ്ങള്‍ നഗറിലേക്ക്‌


മംഗലാപുരം : സമ്‌സ്‌ത സന്ദേശ യാത്ര സമാപിച്ചു. മണ്ണും മനസ്സും ഇനി സമസ്‌തയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന മലപ്പുറം വേങ്ങര കൂരിയാട്ടേക്ക്‌. സമസ്‌ത 85ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ത്ഥം കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നായകനായ സമസ്‌ത സന്ദേശ യാത്ര മംഗലാപുരത്ത്‌ ഉജ്വല സമ്മേളനത്തോടെ സമാപിച്ചു.
ജനുവരി 23ന്‌ തമിഴ്‌നാട്ടിലെ കന്യാകുമാരി കുളച്ചലില്‍ നിന്ന്‌ ആരംഭിച്ച സന്ദേശ യാത്ര നൂറോളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെയും ദക്ഷിണ കന്നഡയിലെ മംഗലാപുരത്തും ലഭിച്ച ഊഷ്‌മള സ്വീകരണങ്ങള്‍ കേരളത്തിന്‌ പുറത്തും സമസ്‌ത ഒരു അജയ്യ ശക്തിയാണെന്ന്‌ തെളിയിച്ചു. സമസ്‌തയുടെയുടെയും സത്യസാക്ഷികളാവുക എന്ന സമ്മേളന സന്ദേശവും അറിയിച്ചുള്ള ലഘുലേഖ വിതരണം പല സ്ഥലങ്ങളിലും നാട്ടുകാര്‍ ഏറ്റെടുത്തത്‌ നവ്യാനുഭവമായി.
ഫെബ്രുവരി 23 മുതല്‍ 26 വരെ നടക്കുന്ന 85-ാം വാര്‍ഷിക സമ്മേളന സൂചകമായി ഓരോ ജില്ലയിലും 85 ബൈക്കുകളില്‍ ശുഭ്ര വസ്‌ത്രധാരികളായ സംഘടനാ പ്രവര്‍ത്തകരും നിരവധി വാഹനങ്ങളും അനുഗമിച്ചത്‌ സന്ദേശ യാത്രക്ക്‌ മിഴിവേകി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും യാത്ര നായകനെയും സമസ്‌ത നേതാക്കളെയും ദഫിന്റെയും സ്‌കൗട്ടിന്റെയും അകമ്പടിയോടെയാണ്‌ ആനയിച്ചത്‌. പ്രധാന നഗരങ്ങളിലെ റോഡിന്റെ ഇരുവളങ്ങളിലും തിങ്ങി നിറഞ്ഞ ജനം യാത്രാ നായകനെയും സമസ്‌ത നേതാക്കളെയും കൈവീശി അഭിവാദ്യമര്‍പ്പിച്ചു.
മംഗലപുരം ബന്ദര്‍ ടൗണില്‍ നടന്ന സമാപന സമ്മേളനം സമസ്‌ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍ ഉദ്‌ഘാടനം ചെയ്‌തു. മംഗലാപുരം ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയംഗം അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.

വിവാദ പള്ളിക്ക്‌ തറക്കല്ലിട്ടതിന്റെ ഇസ്‌ലാമിക മാനം വ്യക്തമാക്കണം : മംഗലാപുരം ഖാസി

കണ്ണൂര്‍ : വിവാദ പള്ളിക്ക്‌ തറക്കല്ലിട്ടതിന്റെ ഇസ്‌ലാമിക മാനം എന്തെന്ന്‌ പള്ളി നിര്‍മാണത്തിന്റെ പിന്നിലുള്ളവര്‍ വ്യക്തമാക്കണമെന്ന്‌ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ്‌ മൗലവി പ്രസ്‌താവിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം വാര്‍ഷിക സമ്മേളന പ്രചാരണവുമായി കേട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക്‌ കണ്ണൂരിലെ തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പള്ളിയുടെ നിര്‍മാണ സ്ഥലം പോലും നിര്‍ണയിക്കാതെ പ്രതീകാത്മക ശിലാസ്ഥാപനം നടത്തി പൊതുസമൂഹത്തെ വഞ്ചിക്കുന്നതിന്റെ മതവിധി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ കേന്ദ്രങ്ങളാവേണ്ട പള്ളികളുടെ പേരില്‍ നടക്കുന്ന ചൂഷണത്തിനെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്നും ഇപ്പോള്‍ പള്ളിയുടെ പേര്‌ മാറ്റിയത്‌ ഇതിന്റെ പിന്നിലള്ള കച്ചവട താല്‍പര്യത്തെയാണ്‌ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ജില്ലയിലെ പാപ്പിനശ്ശേരിയില്‍ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച യാത്ര തളിപ്പറമ്പ്‌, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തോടെ കാസര്‍കോട്‌ ജില്ലയിലെ കാഞ്ഞങ്ങാട്ട്‌ സമാപിച്ചു. യാത്ര ഇന്ന്‌ മേല്‍പറമ്പില്‍ നിന്ന്‌ ആരംഭിച്ച്‌ ചട്ടഞ്ചാല്‍, കാസര്‍കോട്‌, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക്‌ ശേഷം മംഗലാപുരത്ത്‌്‌ സമാപിക്കും.
തളിപ്പറമ്പില്‍ നടന്ന സ്വീകരണത്തില്‍ സമസ്‌ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാണിയൂര്‍ അഹ്‌മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സമസ്‌ത വൈസ്‌ പ്രസിഡന്റ്‌ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ്‌ ഹാശിം കുഞ്ഞിക്കോയ തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്‌, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, പി.പി മുഹമ്മദ്‌ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, എസ്‌.കെ ഹംസ ഹാജി, പാലത്തായി മൊയ്‌തു ഹാജി, അബ്ദുറഹിമാന്‍ കല്ലായി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്‌, കെ.ടി അബ്ദുല്ല മൗലവി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ.കെ.എസ്‌ തങ്ങള്‍ വെട്ടിച്ചിറ, മൊയ്‌തു മൗലവി മക്കിയാട്‌, കമാല്‍ ഹാജി, അബൂബക്കര്‍ ബാഖവി മലയമ്മ, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുസ്‌തഫ അഷ്‌റഫി കക്കുപടി, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, ഫരീദ്‌ റഹ്‌മാനി, അഹമ്മദ്‌ തേര്‍ലായി, കാടാമ്പുഴ മൂസ ഹാജി, സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌, ഖാദര്‍ ഫൈസി കുന്നുംപുറം, ചെറീത്‌ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

ഉള്ളാളില്‍ നടന്ന ദക്ഷിണ കന്നഡ SKSSF ജില്ലാ മനുഷ്യജാലികയില്‍ നിന്നുള്ള ദ്രശ്യം