വ്യാഴാഴ്‌ച, ജനുവരി 30, 2014

പാനപാത്രത്തിന് പിന്നില്‍ സയണിസ്റ്റ് ലോബിയുടെ വന്‍ ഗൂഢാലോചന - സമസ്ത നേതാക്കള്‍


കോഴിക്കോട് :  പ്രവാചകന്റെ പേരില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പുതുതായി കൊണ്ടുവന്ന പാനപാത്രത്തിന് പിന്നില്‍ സയണിസ്റ്റ് ലോബിയുടെ വന്‍ ഗൂഢാലോചനയുണ്ടെന്ന് സമസ്ത നേതാക്കള്‍ ആരോപിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രവാചകന്റെതെന്ന പേരില്‍ വ്യാജകേശം കൊണ്ടുവന്ന് വിശ്വാസികളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പുതുതായി കൊണ്ടുവന്ന പാനപാത്രവും വ്യാജമാണ്. കാന്തപുരത്തിന് മുടി കൈമാറിയ വിവാദ പുരുഷന്‍ അഹ്മദ് ഖസ്‌റജി തന്നെയാണ് പാനപാത്രവും കൈമാറിയത്. പാത്രത്തിന് അകത്ത് കാണുന്ന ആറു കോണുകളോടുകൂടിയ നക്ഷത്രം ഇസ്രായേലിന്റെയും സയണിസത്തിന്റെയും ഔദ്യോഗിക ചിഹ്നവുമാണ്. കൂടാതെ പാത്രത്തില്‍ കാണുന്ന അറബി ലിബി  പ്രവാചകന്റെ കാലഘട്ടത്തിലുള്ളതല്ല. പ്രവാചക കാലശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് പാത്രത്തില്‍ കാണുന്ന ലിപി ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നിരിക്കെ വീണ്ടും പ്രവാചക തിരുശേഷിപ്പ് എന്ന പേരില്‍ പുതിയൊരു വസ്തു കൊണ്ടു വന്ന് വിവാദമുണ്ടാക്കാനുള്ള കാന്തപുരത്തിന്റെ ശ്രമത്തിന് പിന്നില്‍ ശക്തമായ ഗൂഢ താല്‍പര്യമുണ്ട്.
പ്രവാചകന്റേതെന്ന പേരില്‍ ഇതുപോലെയുള്ള ഒരു പാനപാത്രം അടുത്തകാലത്ത് ചെച്‌നിയന്‍ പ്രസിഡണ്ട് റംസാന്‍ കദിറോവ് കൊണ്ടുവന്നിരുന്നു. അഹ്മദ് ഖസ്‌റജി ഒരു വ്യാജമുടിയും ഇദ്ദേഹത്തിന് നല്‍കിയിരുന്നു. ഇദ്ദേഹം ഇസ്രായേലിന്റെ മാനസപുത്രനാണ്.  ചെച്‌നിയയിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി കദിറോവിന് എല്ലാവിധ സഹായവും ചെയ്തുകൊടുത്തത് ഇസ്രായേലും റഷ്യയുമാണ്. 2010ല്‍ കദിറോവ് ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ ഇസ്രായേലിന്റെ സ്വാഭാവിക കൂട്ടുകാരന്‍ (അ ിമൗേൃമഹ മഹഹ്യ ീള കൃെമലലഹ) എന്നായിരുന്നു സയണിസ മാധ്യമങ്ങള്‍ കദിറോവിനെ വിശേഷിപ്പിച്ചത്. കദിറോവിനോടുള്ള ആദരപൂര്‍വ്വമായി ഇസ്രായേല്‍ അബൂഗോഷ് എന്ന നഗരത്തില്‍ ഒരു തെരുവിന് കദിറോവിന്റെ പിതാവിന്റെ പേരുപോലും നല്‍കുകയുണ്ടായിട്ടുണ്ട്. ചെച്‌നിയയിലെ മുസ്‌ലിം പോരാളികള്‍ക്കെതിരെ നടന്ന റഷ്യ, അമേരിക്ക, ഇസ്രായേല്‍ ത്രിരാഷ്ട്ര കൂടിക്കാഴ്ചക്ക് മധ്യസ്ഥം വഹിച്ചത് കദിറോവിന്റെ ഉറ്റ സുഹൃത്തും ജൂതഹോളിവുഡ് താരവുമായ സ്റ്റീവന്‍ സീഗളുമായിരുന്നു. കാന്തപുരവും ഖസ്‌റജിയും കദിറോവിനെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. 
നരേന്ദ്രമോഡിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി അവതരിപ്പിക്കുന്നതില്‍ ഇസ്രായേല്‍ സയണിസ്റ്റ് ലോബിയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോഡിയുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന കാന്തപുരത്തിന്റെ നീക്കങ്ങള്‍ സംശയാസ്പദവുമാവുകയാണ്. ഗുജറാത്ത്  കലാപം നടന്ന ഉടനെ മോഡിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ച ഏക മുസ്‌ലിം നേതാവാണ് കാന്തപുരം. മര്‍ക്കസിനുവേണ്ടി 5 കോടി രൂപ മോഡി സഹായം നല്‍കിയതായുള്ള വാര്‍ത്തയും ഇതോട് കൂട്ടിചേര്‍ത്ത് വായിക്കണം. 
കാന്തപുരത്തിന്റെ സയണിസ ബന്ധം പുതിയ പാനപാത്രത്തോടെ കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ്. 16-ാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും  മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനും വേണ്ടി അമേരിക്കന്‍ - ഇസ്രായേല്‍ ലോബിയുടെ ചാരനായി കാന്തപുരം പ്രവര്‍ത്തിക്കുകയാണ്. 
പുതിയ സാഹചര്യത്തില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കാന്തപുരം വിഭാഗം ബാദ്ധ്യസ്ഥമാണ്. 
1. 2011 ല്‍ ഒരു മുടി കൈമാറിയ അഹ്മദ് ഖസ്‌റജിയാണ് പാനപാത്രം കൈമാറിയത്. പതിനായിരത്തില്‍പരം മുടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് തിരുശേഷിപ്പുകള്‍ 
ഇയാളുടെ കൈവശമുണ്ടെന്നാണ് അവകാശവാദം. ഇവയുടെ കൃത്യമായ കണക്ക് എന്തുകൊണ്ട് പുറത്ത് വിടുന്നില്ല?
2. പാരമ്പര്യമായി കിട്ടിയതാണ് ഇവയെന്ന് അവകാശപ്പെടുമ്പോള്‍ ഇയാളുടെ 
മന്ത്രിയായ പിതാവിന്റെ കാലത്ത് ഇവയില്‍ ഒന്നുപോലും വീട്ടില്‍ സൂക്ഷിച്ചതായി അറിയപ്പെടാത്തത് എന്തുകൊണ്ട്? പിതാവ് ഇതെല്ലാം മറച്ച് വെക്കുകയായിരുന്നോ? അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വകാര്യ സ്ഥലത്ത് സൂക്ഷിച്ച് വെച്ചതായിരുന്നോ? എങ്കില്‍ ആ സ്ഥലം ഏത്? 
3. ഈ പാനപാത്രം പ്രവാചകരുടെ ഏത് സ്വഹാബി (അനുചരന്‍) വഴിയാണ് 
കൈമാറി പോന്നത്? അതിന്റെ ചരിത്രരേഖ എവിടെയാണ്?
4. ഒരു മുടി മാത്രം നല്‍കിയ അഹ്മദ് ഖസ്‌റജി എന്ന അബൂദാബി പൗരനെ കേരളത്തില്‍ പലതവണ കൊണ്ടുവന്നപ്പോള്‍ 2004 ല്‍ 3 മുടി കൈമാറിയ മുംബൈയിലെ ഇഖ്ബാല്‍ ജാലിയവാലയെ ഒരിക്കല്‍പോലും കൊണ്ടുവരാത്തത് എന്ത്‌കൊണ്ട്? അല്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കാന്തപുരം മുംബൈയില്‍ പോയി 
അദ്ദേഹത്തെ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ട്?
5. ഇത്രമാത്രം അനഭിമതന്‍ ആണ് ജാലിയവാലയെങ്കില്‍ അദ്ദേഹം കൈമാറിയ 
മുടികള്‍ എങ്ങിനെ അംഗീകൃതമാകും?
6. ജാലിയാ വാലയുടെ കൈവശവും പതിനായിരക്കണക്കിന് മുടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് തിരുശേഷിപ്പുകള്‍ ഉള്ളതായി അറിയപ്പെടുന്നു. ഇവയുടെ കൃത്യമായ സ്ഥിരവിവരകണക്ക് എന്തുകൊണ്ട് പുറത്ത് വിടുന്നില്ല?
7. പാന പാത്രം  കൈമാറിയ അതേ ചടങ്ങില്‍ വെച്ച് പ്രവാചകരുടേതാണെന്ന് പറയപ്പെടുന്ന ഒരു താടിമുടി മദീനയില്‍ നിന്ന് ഒരു അറബി കൊണ്ടുവന്ന് തനിക്ക് 
സമ്മാനിച്ചു എന്ന് അവകാശപ്പെടുന്നു. ആ മുടി എവിടെ? അത് സംബന്ധിച്ച വാര്‍ത്ത സ്വന്തം പത്രത്തില്‍ പോലും പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ട്? പ്രവാചകരുടെ ശരീരത്തിന്റെ ഭാഗമായ താടിമുടിയെ അവഗണിക്കുകയും പ്രവാചകന്‍ കുടിക്കാന്‍ ഉപയോഗിച്ച് എന്ന് പറയപ്പെടുന്ന പാത്രത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തതിന്റെ രഹസ്യം എന്ത്? 
8. പ്രവാചക തിരുമേനിയുടെ മരണത്തോടെ പ്രവാചകരുടെ അമാനുഷികതകളും പ്രത്യേകതകളും എല്ലാം അവസാനിച്ചു പോകുമെന്നും തിരുകേശത്തിന് നിഴല്‍ ഉണ്ടാകുകയില്ലെന്നും കത്തുകയില്ലെന്നുമുള്ള പ്രത്യേകതകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്നുള്ള കാന്തപുരം വിഭാഗത്തിന്റെ പ്രസിഡണ്ട് പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ നിലപാട് കാന്തപുരം വിഭാഗം ശരിവെക്കുന്നുണ്ടോ?
9. ഏതാനും മാസങ്ങള്‍ക്ക്മുമ്പ് അമേരിക്കയില്‍ നിന്ന് വന്ന ഉദ്യോഗസ്ഥ സംഘം മര്‍ക്കസ് സന്ദര്‍ശിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യമെന്തായിരുന്നു?
പ്രവാചകരുടെ പേരില്‍ വ്യാജവസ്തുക്കള്‍ ധാരാളമായി കേരളത്തില്‍ കൊണ്ടുവന്ന പ്രവാചക തിരുമേനിയെ നിന്ദിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം മത രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും പൊതുസമൂഹവും ഒന്നിക്കണമെന്ന് ആവശ്യപ്പെടുന്നു.  
ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, (ജന.സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍)ഉമര്‍ ഫൈസി മുക്കം (സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷന്‍) അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (സെക്രട്ടറി, എസ് വൈ എസ്) ഓണംപിള്ളി മുഹമ്മദ് ഫൈസി (ജന. സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്) മുസ്തഫ മുണ്ടുപാറ (ജന. സെക്രട്ടറി, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍) നാസര്‍ ഫൈസി കൂടത്തായി (സെക്രട്ടറി എസ് വൈ എസ്) മുജീബ് ഫൈസി പൂലോട് (എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍) എന്നിവർ  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു 

ബുധനാഴ്‌ച, ജനുവരി 29, 2014

'നബിദിനാഘോഷം' സുന്നി–മുജാഹിദ്‌ ഓണ്‍ലൈന്‍ സംവാദം ഇന്ന്‌


 കോഴിക്കോട്: നബിദിനാഘോഷ വുമായി ബന്ധപ്പെട്ട്‌  സുന്നി-മുജാഹിദ്‌(സകരിയ്യ വിഭാഗം) സംവാദം ഇന്ന്‌


 (ബുധന്‍ ) ഓണ്‍ലൈനില്‍ നടക്കും.



ഇന്ന്‌ (ബുധന്‍ ) ഇന്ത്യന്‍ സമയം രാത്രി 11.30 ന്‌ (ബഹ്‌റൈന്‍ സമയം 9 മണി)ക്ക്‌ ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന ബൈലക്‌സ്‌ മെസ്സഞ്ചറിറില്‍ പ്രത്യേകം ഓപ്പണ്‍ ചെയ്യുന്ന റൂമിലാണ്‌ ഇരുവിഭാഗത്തിന്റെയും പ്രമുഖ പണ്‌ഢിതര്‍ അണിനിരക്കുന്ന സംവാദം നടക്കുന്നത്‌. സംവാദത്തിനു ശേഷം നടക്കുന്ന അവലോകനത്തിനും തല്‍സമയ സംശയനിവാരണത്തിനും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രമുഖ യുവ പണ്‌ഢിതര്‍ നേതൃത്വം നല്‍കും. 
www.kicrlive.com , ബൈലക്‌സ്‌ മെസഞ്ചറിലെ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം, മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും


ചൊവ്വാഴ്ച, ജനുവരി 28, 2014



ദേശസ്‌നേഹത്തിന്‍റെ കാഹളം മുഴക്കി എസ്.കെ.എസ്.എസ്.എഫ്.മനുഷ്യജാലിക

രാഷ്ട്ര രക്ഷക്ക്  സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ്. ജില്ലാ കേന്ദ്രങ്ങളില്‍  സംഘടിപ്പിച്ച മനുഷ്യജാലിക ഉജ്ജ്വലമായി. ത്രീവ്രവാദ,ഭീകരവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ താക്കീ ത് നല്‍കി വൈകുന്നേരം നാല് മണിക്ക് 30 കേന്ദ്രങ്ങളില്‍ ആരംഭിച്ച റാലി നഗരവീധിയില്‍ നവ്യാനുഭൂതി തീര്‍ത്തു.

    

                                                                                                


ഇതര ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായി, പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ മലപ്പുറം ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായാണ് ജില്ലാകമ്മിറ്റി  മനുഷ്യജാലിക സംഘടിപ്പിച്ചത്. പെരിന്തല്‍മണ്ണയിലും പുത്തനത്താണിയിലും മനുഷ്യജാലിക സംഘടിപ്പിച്ചു.
പെരിന്തല്‍മണ്ണയില്‍ മനഴി സ്മാരക ബസ്സ്റ്റാന്‍ഡില്‍നിന്ന് റാലി ആരംഭിച്ചു. പഴേരി മൈതാനത്ത് ജാലിക തീര്‍ത്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു.

പി. സുരേന്ദ്രന്‍ , ഡോ. ഹാരിസ് ഹുദവി പാറപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കെ. മമ്മുദു ഫൈസി, കെ.കെ.സി.എം. തങ്ങള്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി.ടി. അലി മുസ്‌ലിയാര്‍ , അബ്ദുല്‍ഖാദര്‍ഹാജി തൂത, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ഒ.കെ.എം. മൗലവി, ബി.എസ്.കെ തങ്ങള്‍ , പി.കെ. മുഹമ്മദ്‌കോയ തങ്ങള്‍ , സയ്യിദ് ഫൈനാസലി ശിഹാബ് തങ്ങള്‍ , ശമീര്‍ ഫൈസി ഒടമല, ശമീര്‍ ഫൈസി പുത്തനങ്ങാടി എന്നി വര്‍ പ്രസംഗിച്ചു. 

ചരിത്രമെഴുതി എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക


ബദിയടുക്ക: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്‍റെ  കരുതല്‍ എന്ന പ്രമേയവുമായി റിപബ്ലിക്ക് ദിനമായ ജനുവരി 26 ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി  ബദിയടുക്ക മേഖലയിലെ പെര്‍ളയില്‍ വെച്ച് നടന്നു. ഇടിയടുക്ക മസ്ജിദ് പരിസരത്ത് കണ്ടിക ഹസൈനാര്‍ ഹാജി പതാക ഉയര്‍ത്തി . സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി എസ്.കെ .എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ടിന്  പതാക കൈമാറലോടെആരംഭിച്ച ജാലികാ റാലിയില്‍ ജില്ലാ നേതാക്കള്‍ക്ക് പിന്നില്‍ കുങ്കുമ തൊപ്പിയണിഞ്ഞ  വിഖായ,വെള്ള തൊപ്പിയണിഞ്ഞ ത്വലബ,പച്ചതൊപ്പിയണിഞ്ഞ കാമ്പസ് എന്നീ വിഭാഗങ്ങളില്‍   നൂറ്റിപ്പതിനൊന്ന് പേര്‍ വീതം അണിനിരന്നു.അതിന് പിന്നില്‍ സാധാരണക്കാരായ ആയിരക്കണക്കിന്ന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി് പൊതുസമ്മേളന വേദിയില്‍ ജാലിക തീര്‍ത്തു.ജില്ലാ പ്രസിഡന്‍റ്   താജുദ്ദീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത ജില്ലാ പ്രസിഡന്‍റ് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു
മുഹമ്മദ് റഹ്മാനി തരുവണ പ്രമേയ പ്രഭാഷണവും ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.സുന്നീ യുവജന സംഘം സംസ്ഥാന വൈസ്പ്രസിഡന്‍റ്മാരായ  എം.എ.ഖാസിം മുസ്ലിയാര്‍ ,ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ,ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ,ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍,പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബൂബക്കര്‍ പെരുന്തണ,ഇബ്രാഹിം ഫൈസി ജെഡിയാര്‍,മഹ്മൂദ് ദാരിമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ ,എന്‍മകജ പഞ്ചായത്ത് പ്രസിഡന്‍റ് ,ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഇബ്രാഹിം മുണ്ടിത്തടുക്ക,അബൂബക്കര്‍ സാലൂദ് നിസാമി,ഹാരിസ് ദാരിമി ബെദിര,സി.പി മൊയ്തു മൗലവി ചെര്‍ക്കള,സിദ്ധീഖ് അസ്ഹരി പാത്തൂര്‍ ,സലാം ഫൈസി പേരാല്‍ ,മുനീര്‍ ഫൈസി ഇടിയടുക്ക,സുബൈര്‍ ദാരിമി പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു

നാനാത്വമാണ് ഇന്ത്യയുടെ സൗന്ദര്യം: ടി.പി. ശ്രീനിവാസന്‍ . ഐ.എഫ്.എസ്

തൃശൂര്‍ : നാനാത്വത്തില്‍ നിന്ന് ഏകത്വം സൃഷ്ടിച്ചതാണ് ഇന്ത്യയുടെ മഹത്വത്തിനും സൗന്ദര്യത്തിനും നിദാനമെന്നും, മതമേതായാലും നാം ഇന്ത്യക്കാരാണെന്ന ബോധം പകര്‍ന്നു നല്‍കിയ നേതൃത്വവും അത് ശിരസ്സാവഹിച്ച ജനങ്ങളുമാണ് ലോക രാജ്യങ്ങള്‍ ഇന്ത്യയെ ആദരവോടെ നോക്കിക്കാണുതിന് കാരണമെന്നും മുന്‍ ഇന്ത്യന്‍ അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശ്രീ. ടി.പി. ശ്രീനിവാസന്‍ ഐ.എഫ്.എസ് അഭിപ്രായപ്പെട്ടു. 
'രാഷ്ട്ര  രക്ഷക്ക് സൗഹ്യദത്തിന്‍റെ  കരുതല്‍ ' എന്ന പ്രമേയവുമായി  റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മനുഷ്യജാലികയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ആയിരങ്ങള്‍ അണി നിര റാലിയോടെ ആരംഭിച്ച സമ്മേളനത്തില്‍ ത്രീ സ്റ്റാര്‍ കുഞ്ഞു മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു നഹ്ജു റഷാദ് ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു, ഇബ്രാഹീം ഫൈസി പഴുന്നാന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു, ചെറുവള്ളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ മുഖ്യാതിഥിയായിരുന്നു. ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ വെന്മേനാട്, സി.എ. മുഹമ്മദ് റഷീദ്, പി.ടി. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍, ഇല്യാസ് ഫൈസി, കരീം ഫൈസി, ടി.എസ്. മമ്മി, തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്ര'റി സയ്യിദ് ഷാഹിദ് കോയ തങ്ങള്‍ സ്വാഗതവും അബ്ദുറഹിമാന്‍ പടിഞ്ഞാകര നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക സംഘടിപ്പിച്ചു


കല്‍പറ്റ : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ. എസ്.എസ്.എഫ്. സംഘടിപ്പിച്ച മനുഷ്യജാലിക കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഖാസി ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാര്‍, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, സി. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, എസ്. മുഹമ്മദ് ദാരിമി, ടി.സി. അലി മുസ്‌ല്യാര്‍, ഇബ്രാഹിം ഫൈസി വാളാട്, ഹനീഫല്‍ ഫൈസി, മൂസ ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, മുഹമ്മദ്കുട്ടി ഹസനി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി പി.സി. ത്വാഹിര്‍ സ്വാഗതവും കണ്‍വീനര്‍ റസാഖ് മുട്ടില്‍ നന്ദിയും പറഞ്ഞു. 
നേരത്തേ എസ്.കെ.എം.ജെ. പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ജില്ലാ 101 വിഖായ വളണ്ടിയര്‍മാര്‍, 501 ത്വലബ വിദ്യാര്‍ഥികള്‍, യുവപണ്ഡിതന്മാര്‍, പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ അണിനിരന്നു.

സംഘശക്തി വിളിച്ചോതി നീലഗിരിയില്‍ SKSSF മനുഷ്യ ജാലിക



നീലഗിരി : ഗൂഡല്ലൂര്‍ ടൗണ്‍ ജുമാമസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ഗൂഡല്ലൂര്‍ ഫസ്റ്റ് മൈലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ജാലികാ സമ്മേളനം SMF ജില്ലാ പ്രസിഡന്റ് കെ .പി മുഹമ്മദ് ഹാജി ഗൂഡല്ലൂറ് ഉദ്ഘാടനം ചെയ്തു. ശാജി കുറ്റിമൂച്ചി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സല്‍മാനുല്‍ ഫാരിസ് ഫസ്റ്റ് മൈല്‍ ദേശീയോദഗ്രഥന ഗാനമാലപിച്ചു. സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റ് പി.കെ.എം. ബാഖവി അധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ , ഫാദര്‍ വില്‍സന്‍ ചളിവയല്‍ , ശാരദാനന്ദ തീര്‍ത്ഥ സ്വാമികള്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. മുഹമ്മദ് റഹ്മാനി തരുവണ പ്രമേയ പ്രഭാഷണം നടത്തി. SYS സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ശരീഫ് ദാരിമി, സൈതലവി റഹ്മാനി പാക്കണ, ബാവ ദാരിമി, എം.സി. സൈതലവി മുസ്ലിയാര്‍ , മുഷ്താഖ് മാസ്റ്റര്‍ ചെന്പാല അബ്ദു റസാഖ് അന്‍വരി, എം.എ സലാം സാഹിബ്, വാര്‍ഡ് കൗണ്‍സിലര്‍ ശിവാനന്ദ രാജ തുടങ്ങിയവര്‍ സംസാരിച്ചു. മഗ്രിബ് നിസ്കാര ശേഷം നടന്ന സമാപന സമ്മേളനം മൗലിദ് പാരായണത്തോടെ തുടക്കം കുറിച്ചു. SYS ജില്ലാ പ്രസിഡന്റ് ഒ.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ശുഐബ് നിസാമി പെരിയശോല സ്വാഗതവും കബീർ നിസാമി ചെമ്പാല നന്ദിയും പറഞ്ഞു.

ഫാസിസത്തിനെതിരെ മതേതര ശക്തികള്‍ കൈകോര്‍ക്കണം എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിറ്റി


റിയാദ്: ഇന്ത്യയുടെ മതേതര കാഴ്ച്ചപ്പാടുകള്‍ മാറ്റിമറിക്കാനുള്ള ഫാസിസത്തിന്‍റെ  ചുവടുവെപ്പുകള്‍ തിരിച്ചറിയണമെന്നും ജനാതിപത്യത്തിലൂടെ രാജ്യം ഫാസിസത്തിലേക്ക് മാറാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ മതേതര ശക്തികള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും എസ് കെ  ഐ സി സൗദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
അഹിംസയുടെ പ്രചാരകനായി അറിയപ്പെട്ട ഗാന്ധിജിയേക്കാള്‍ സര്‍ദാര്‍ പട്ടെലിലിനെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുകയും മറുഭാഗത്ത് നബിദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യു മോഡിയുടെ കാപട്യം തിരിച്ചറിയാതെ പോകുത് വന്‍ ദുരന്തമായിരിക്കുമെന്നും, മതേതര മുഖമുള്ളപ്പോള്‍ ത െമതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹാനിക്കാനും തീവ്രവാദം മുദ്രകുത്തി അവരെ ഒറ്റപ്പെടുത്താനും ശ്രമിക്കു നിയമപാലകരും, സഹകാരികളും അധികാരം ഫാസിസ്റ്റുകളുടെ കൈകളില്‍ എത്തിയാല്‍ തനിരൂപം കാണിക്കുമെന്നും പ്രസ്താവന തുടരുന്നു.
എസ് കെ ഐ സി നാഷണല്‍ കമ്മിറ്റി ഭാരവാഹികളായി ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി, മക്ക (ചെയര്‍മാന്‍), എന്‍ സി മുഹമ്മദ് കണ്ണൂര്‍, റിയാദ് (വൈ. ചെയര്‍മാന്‍), അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, റിയാദ് (പ്രസിഡണ്ട്), ഇസ്മായില്‍ ഹജി ചാലിയം (മദീന), എവി അബ്ദുല്‍ റഹീം മുസ്‌ലിയാര്‍ (യാമ്പു), അബ്ദുള്ള ഫൈസി (ജിദ്ദ), അഷ്‌റഫ് മാമ്പ്ര (ഹായില്‍), അബ്ദുല്‍ റഹ്മാന്‍ ചാപ്പനങ്ങാടി, അബ്ഹ (വൈസ് പ്രസിഡണ്ടുമാര്‍ ),അലവിക്കുട്ടി  ഒളവട്ടൂര്‍ , റിയാദ് (ജനറല്‍ സെക്ര'റി), സുലൈമാന്‍ മദീന, അബ്ദുറഹിമാന്‍ മലയമ്മ ദമാം, യൂസുഫ് ഫൈസി ബുറൈദ, സലീം അന്‍വരി വരവൂര്‍, ജിസാന്‍ (സെക്ര'റിമാര്‍), അബ്ദുല്‍ ജലീല്‍ കാശിഫി, ഖമീസ് മുഷൈത് (ഓര്‍ഗനൈസിംഗ് സെക്ര'റി), ടി എച്ച് ദാരിമി, ജിദ്ദ (ട്രഷറര്‍) എിവരെ തെരെഞ്ഞെടുത്തു.
സബ് കമ്മിറ്റി ഭാരവാഹികള്‍: ഫാമിലി ക്ലസ്റ്റര്‍: മുസ്തഫ റഹ്മാനി, ദമാം (ചെയര്‍മാന്‍), ഇബ്രാഹീം ഓമശ്ശേരി, ദമാം (കവീനര്‍), ഇസ്തിഖാമ: സഈദ് നദ്‌വി മ'ൂര്‍, യാമ്പു (ചെയര്‍മാന്‍), അശ്‌റഫ് ഫൈസി, മദീന (കവീനര്‍), ഇബാദ്: മുഹമ്മദ് മുസ്‌ലിയാര്‍ വെറ്റിലപ്പാറാ (ചെയര്‍മാന്‍), അബ്ദുല്‍ റസാഖ് വളക്കൈ, റിയാദ് (കവീനര്‍), ട്രന്റ്: സുബൈര്‍ ഹുദവി, ജിദ്ദ (ചെയര്‍മാന്‍), സലീം വാഫി, ജിദ്ദ (കവീനര്‍), വിഖായ: അഹമ്മദ് കബീര്‍, യാമ്പു (ചെയര്‍മാന്‍), സിദ്ദീഖ് വളമംഗലം, മക്ക (കവീനര്‍). 
മദീനയില്‍ ചേര്‍ സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ നാഷണല്‍ സംഗമത്തിലാണ് പുതിയ ഭാരഹാഹികളെ തിരഞ്ഞെടുത്തത്.
2014 ഫെബ്രുവരി 14, 15, 16 ന് കാസര്‍ഗോഡ് വാദീ ത്വായ്ബയില്‍ നടക്കു എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനം വന്‍വിജയമാക്കണമെന്നും, ജീര്‍ണതകള്‍ക്കും അത്മീയ ചൂഷണങ്ങള്‍ക്കുമെതിരെ നടന്നുകൊണ്ടിരിക്കു പ്രവര്‍ത്തനങ്ങള്‍ വിപുലവും ശാസ്ത്രീയവുമായി നടത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്യക്ഷത വഹിച്ചു. ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ടി എച്ച് ദാരിമി മുഖ്യപ്രഭാഷണം നടത്തി. എന്‍ജിനിയര്‍ ഇസ്മായില്‍ ഹാജി ചാലിയം, എന്‍ സി മുഹമ്മദ് കണ്ണൂര്‍, എവി അബ്ദുല്‍ റഹീം മുസ്‌ലിയാര്‍, യാമ്പു എിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.
അലവിക്കുട്ടി  ഒളവട്ടൂര്‍ സ്വാഗതവും സുലൈമാന്‍ മദീന നന്ദിയും പറഞ്ഞു.

ഞായറാഴ്‌ച, ജനുവരി 26, 2014

ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍" എന്ന കാലിക പ്രസക്തിയുള്ള പ്രമേയവുമായി SKSSF മനുഷ്യ ജാലിക തീര്‍കുന്നു.

തിങ്കളാഴ്‌ച, ജനുവരി 20, 2014

ഇന്ന് (20.01.2014 തിങ്കള്‍ )
രാത്രി UAE സമയം 9ന് ഉസ്താദ്‌ അലവികുട്ടി ഹുദവി മുണ്ടംപ്പറമ്പ്
കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

 

ക്ലാസ്സ്‌ റൂം മൊബൈലിലൂടെയും ശ്രവിക്കാം.. ഇന്റര്‍നെറ്റ് സംവിധാനമുള്ള നോക്കിയ മൊബൈലുകളില്‍ ഇന്റര്‍നെറ്റ്‌ റേഡിയോയില്‍ SKSSF എന്ന് സെര്‍ച്ച്‌ ചെയ്താലും ..android മൊബൈല്‍ ഫോണുകളില്‍ play storeല്‍ SKSSF എന്ന് സെര്‍ച്ച്‌ ചെയ്താലും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം (KERALA ISLAMIC CLASS ROOM_SKSSF)) ലഭിക്കും


ഷാര്‍ജ: എസ് കെ എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമിക കലാ സാഹിത്യ മല്‍സരം "സര്‍ഗലയം -2014" പ്രവാസ ജീവിതത്തിനടക്കും ധാര്‍മികത നഷ്ടപ്പെടാത്ത കലകളുടെ മാറ്റുരക്കലിനു വേദിയായി. ഷാര്‍ജയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ത്തികളില്‍ സബ് ജൂനിയര്‍ , ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.ജനുവരി 17 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ മണിക്ക് സംസ്ഥാന പ്രസിടന്റ്റ്സ ബ്രത്ത് റഹ്മാനിയുടെ അധ്യക്ഷതയില്‍ ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക്‌ ദഅവാ സെന്‍റര്‍ വൈസ് പ്രസിടന്റ്റ് അഹ്മദ് സുലൈമാന്‍ ഹാജി ഉത്ഘാടനം ചെയ്തു. മിദലാജ് രഹ്മാനി (എഡിറ്റര്‍,ഗള്‍ഫ് സത്യധാര),അബ്ദുല്‍ റസാഖ് തുരുത്തി, മൊയതു സി സി ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക്‌ ദഅവാ സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള ചേലേരി, സയ്യിദ് ശുഹൈബ് തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്‍ ഹകീം ടി പി കെ സ്വാഗതവും ഇസ്ഹാഖ് കുന്നക്കാവ് നന്ദിയും പറഞ്ഞു. അബ്ദുല്‍ സലാം മൌലവി ,അഷ്‌റഫ്‌ ദേശമംഗലം , ഷാഹുല്‍ ഹമീദ്, ശാക്കിര്‍ ഫറൊക്ക് ,ഫൈസല്‍ പയ്യനാട്, ശഫീഖു വാഫി ,അബ്ദുള്ള ടി പി കെ , ആബിദ് യമാനി,എന്നിവര്‍ സര്‍ഗലയത്തിനു നേതൃത്വം നല്‍കി

എം.ടി അബൂബക്കര്‍ ദാരിമി
2014 ജനുവരി 21 ചൊവ്വാഴ്ച  രാത്രി 8 മണിക്ക്
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌  സെന്‍റെറില്‍ പ്രസംഗിക്കുന്നു.

ശനിയാഴ്‌ച, ജനുവരി 18, 2014



 തത്സമയ സംപ്രേക്ഷണം 

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍