കോഴിക്കോട് : യു.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പങ്ക് വഹിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്ന മന്ത്രിസ്ഥാനം സാമുദായികമായി ചിത്രീകരിക്കുന്നത് നിലവിലെ മതസൗഹാര്‍ദ്ധ അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണെന്ന് SKSSF കാമ്പസ് വിംഗ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥ - ഭരണ മേഖലയില്‍ ഇത് വരെ കേള്‍ക്കുകയോ പറയുകയോ ചെയ്യാത്ത സാമുദായിക സന്തുലിതാവസ്ഥ, ഒരു മുസ്ലിം മന്ത്രിയെ നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ മാത്രം ഉയര്‍ന്നു വരുന്നത് ദുഖ:കരമാണ്.
ഈ കോലാഹലങ്ങള്‍ക്ക് രാഷ്ട്രീയ സാമുദായിക സംഘടനകള്‍ നേതൃത്വം നല്‍കുന്നത് വര്‍ഗീയ സംഘടനകള്‍ക്ക് കൂടുതല്‍ വേരോട്ടം നല്‍കാന്‍ മാത്രമേ ഉപകരിക്കൂ എന്നും കാമ്പസ് വിംഗ് പ്രസ്താവിച്ചു. യോഗത്തില്‍ ക്യാമ്പസ് വിംഗ് സംസ്ഥാന ചെയര്‍മാന്‍ എ.പി ആരിഫലി അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഡിനേറ്റര്‍ ഖയ്യൂം കടമ്പോട്, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്, മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ ഡോ.ജവാദ് കൊണ്ടോട്ടി, മലബാര്‍ സോണ്‍ ചെയര്‍മാന്‍ ഡോ.ബിഷ്റുല്‍ ഹാഫി എന്നിവര്‍ പ്രസംഗിച്ചു. ജാബിര്‍ എടപ്പാള്‍ സ്വാഗതവും റാഷിദ് പടിക്കല്‍ നന്ദിയും പറഞ്ഞു