ചെമ്മാട്:ദാറുല്‍ ഹുദാ മാനേജിംഗ് കമ്മറ്റി വൈസ് പ്രസിഡന്റായി കോഴിക്കോട് ഖാസി സയ്യിദ് മഹുമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തെരഞ്ഞടുക്കപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതിയല്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗമാണ് കക്കാട് എസ്.എം ജിഫ്രി തങ്ങളുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് മുഹമ്മദ് കോയതങ്ങളെ തെരഞ്ഞടുത്തത്.
ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കെ.എം സൈതലവി ഹാജി, ഡോ. യു വി കെ മുഹമ്മദ്, ഹാജി കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍,ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാളാവ് സൈതവലി മുസ്‌ലിയാര്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, എം.എ ചേളാരി, ഇല്ലത്ത് മൊയ്തീന്‍ ഹാജി. സി.കെ മുഹമ്മദ് ഹാജി, പുകയൂര്‍, എം.എം കുട്ടി മൗലവി, സിച്ച് ത്വയ്യിബ് ഫൈസി , ഓമച്ചപുഴ അബ്ദുള്ള ഹാജി, എം.എന്‍. അബ്ദുല്‍ ഖാദര്‍ ഹാജി, കീഴടത്തില്‍ ഇബ്രാഹീം ഹാജി തിരൂര്‍, കുട്ട്യാലി ഹാജി, പി.കെ റഷീദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ബംഗാള്‍ പ്രൊജക്ട് കമ്മറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. ആസാം സംസ്ഥാനത്തുനിന്നുള്ള മുസ്‌ലിം നേതാക്കളുടെ അപേക്ഷ പ്രകാരം ആസാമിലേക്ക് ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ പ്രതിനിധി സംഘത്തെ ആസാമിലേക്ക് അയക്കുവാനും ആന്ധ്രാപ്രദേശിലെ പുങ്കനൂര്‍ ക്യാമ്പസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം ജൂണ്‍ 6-ാം തിയ്യതി നിര്‍വഹിക്കുവാനും തീരുമാനിച്ചു. ചെമ്മുക്കാന്‍ കുഞ്ഞാപ്പു ഹാജി സ്വാഗതവും യു. ശാഫി ഹാജി നിന്ദിയും പറഞ്ഞു.