വിദ്യാഭ്യാസം മാനവിക നന്മക്ക് : പ്രൊഫ. കെ.ആലിക്കുട്ടി മുസ്ല്യാര്‍ അബുദാബി : മാനവിക നന്മയും മനുഷ്യ സമുഹത്തിന്‍റെ ക്രിയാത്മക വളര്‍ച്ചയുമായിരിക്കണം വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും മത വിദ്യാഭ്യാസത്തിനു മാത്രമേ ആ ലക്ഷ്യത്തിലെക്കെത്തിക്കാന്‍ കഴിയൂ എന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. മത വിദ്യാഭ്യാസ രംഗത്ത് സമസ്ത ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ് എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സമസ്ത സൃഷ്‌ടിച്ച കേരളീയ മാതൃക അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കുന്നതിന് സംഘടന സജ്ജമാണ് എന്ന് പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക് സെന്‍റര്‍ ആക്ടിംഗ് പ്രസിടണ്ട് ഡോ. അബ്ദുര്‍ഹിമാന്‍ ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സെന്‍റര്‍ ജനറല്‍ സെക്രടറി എം.പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി അബുദാബി സംസ്ഥാന പ്രസിടണ്ട് എന്‍.കുഞ്ഞിപ്പ, ഇസ്ലാമിക് സെന്‍റര്‍ ട്രഷറര്‍ ശുക്കൂറലി കല്ലിങ്ങല്‍, എം.പി. മമ്മിക്കുട്ടി മുസ്ലിയാര്‍, കരീം ഹാജി എന്നിവര്‍ സംസാരിച്ചു. സുന്നി സെന്‍റര്‍ ജനറല്‍ സെക്രടറി ഉസ്മാന്‍ ഹാജി സ്വാഗതവും സെക്രട്ടറി സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു
