ബുധനാഴ്‌ച, ഏപ്രിൽ 25, 2012

ആത്മീയത:ചൂഷണത്തിനെതിരെ ജിഹാദ്‌
ഉസ്താദ്‌ അബ്ദുല്‍ ഹമീദ്‌ ഫൈസി നയിക്കുന്ന
SKSSF വിമോചന യാത്ര 
2012 ഏപ്രില്‍ 18 - 30 
മംഗലാപുരം - തിരുവനന്തപുരം
വിമോചന യാത്രയുടെ പ്രസക്തമായ ഭാഗങ്ങള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012

"ആത്മീയത:ചൂഷണത്തിനെതിരെ ജിഹാദ്‌"
ഉസ്താദ്‌ അബ്ദുല്‍ ഹമീദ്‌ ഫൈസി നയിക്കുന്ന
SKSSF വിമോചന യാത്രയുടെ 2)o ദിവസത്തെ
ഓഡിയോ ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍
ഉസ്താദ്‌ അബ്ദുല്‍ ഗഫൂര്‍ അന്‍വരി നയിക്കുന്ന
ആദര്‍ശ പഠന ക്ലാസ്സ്‌ - റെക്കോര്‍ഡ്‌ (18.04.2012)
നബി (സ) തങ്ങളുടെ മിംബര്‍

"ആത്മീയത:ചൂഷണത്തിനെതിരെ ജിഹാദ്‌"
ഉസ്താദ്‌ അബ്ദുല്‍ ഹമീദ്‌ ഫൈസി നയിക്കുന്ന
SKSSF വിമോചന യാത്രക്ക് ഉജ്ജ്വല തുടക്കം


സമ്മേളനത്തിന്‍റെ ഓഡിയോ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

ബുധനാഴ്‌ച, ഏപ്രിൽ 18, 2012

SKSSF പതാക കൈമാറി, വിമോചന യാത്രക്ക്‌ ഇന്ന്‌ (18) മംഗലാപുരത്ത്‌ തുടക്കം

കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിമോചന യാത്ര യുടെ പതാക പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവിന്‌ കൈമാറി. മത രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പാണക്കാട്‌ നടന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങിലാണ്‌ വിമോചന യാത്രയുടെ പതാക കൈമാറ്റം നടന്നത്‌. ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF നടത്തി വരുന്ന കാമ്പയിന്‍റെ ഭാഗമായാണ്‌ വിമോചന യാത്ര സംഘടിപ്പിക്കുന്നത്‌. ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ജാഥാ ഡയറക്‌ടര്‍ മുസ്‌തഫ മുണ്ടുപാറ, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, കാളാവ്‌ സൈദലവി മുസ്‌ലിയാര്‍, പുറങ്ങ്‌ അബ്‌ദുള്ള മൗലവി, പി. ഉബൈദുള്ള എം. എല്‍.എ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി. കെ. കുഞ്ഞു, കെ. കെ എസ്‌ തങ്ങള്‍ വെട്ടിച്ചിറ, ജബ്ബാര്‍ ഹാജി എളമരം, നാസര്‍ ഫൈസി കൂടത്തായി, ജി. എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പി. എം. റഫീഖ്‌ അഹ്‌മദ്‌, ഇബ്രാഹീം ഫൈസി പഴുന്നാന, ഖാസിം ഫൈസി പോത്തന്നൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അയ്യൂബ്‌ കൂളിമാട്‌, മസ്‌തഫ അഷ്‌റഫി കക്കുപടി, ആര്‍. വി. സലാം, കെ. എന്‍ എസ്‌ മൗലവി, അലി ഫൈസി പാവണ്ണ, ആഷിഖ്‌ കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, ഒ. .പി. എം. അഷ്‌റഫ്‌, റഫീഖ്‌ ഫൈസി തെങ്ങില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ സമസ്‌ത നേതാക്കളുടെ സാന്നിധ്യത്തില്‍ വിമോചന യാത്രാ അംഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്നു. സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. പാണക്കാട്‌ മഖാം, മമ്പുറം മഖാം എന്നിവിടങ്ങളില്‍ സിയാറത്ത്‌ നടന്നു .
ഇന്ന്‌ (ബുധന്‍) വൈകീട്ട്‌ 4 മണിക്ക്‌ മംഗലാപുരം നെഹ്‌റു മൈതാനത്ത്‌ ഉദ്‌ഘാടന സമ്മേളനം നടക്കും.മംഗലാപുരം ഖാസി ത്വാഖാ അഹ്‌മദ്‌ മൗലവിയുടെ അധ്യക്ഷതയില്‍ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ വിമോചന പ്രഖ്യാപനം നടത്തും. സമസ്‌ത കേന്ദ്ര മുശാവറ അംഗം ജബ്ബാര്‍ മുസ്‌ലിയാര്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, മുസ്‌തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മുജീബ്‌ ഫൈസി പൂലോട്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. യാത്ര നാളെ (വ്യാഴം) രാവിലെ കാസര്‍ക്കോഡ്‌ ജില്ലയിലെ കുമ്പളയില്‍ നിന്ന്‌ തുടങ്ങി കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക്‌ ശേഷം തളിപ്പറമ്പില്‍ സമാപിക്കും.

ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

SKSSF വിമോചന യാത്രയുടെ മുന്നോടിയായി സംസ്ഥാന കമ്മിറ്റിയില്‍ നിന്നും കീഴ്‌ ഘടങ്ങള്‍ക്ക്‌ നല്‍കുന്ന അടിയന്തിര നിര്‍ദ്ദേശങ്ങള്‍
പ്രിയ സഹ പ്രവര്‍ത്തകരെ,
നമ്മുടെ വിമോചനയാത്ര വന്‍വിജയമാക്കുന്നതിന്‌ വേണ്ടി മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചിട്ടയോടും സമയ ബന്ധിതവുമായി നടക്കുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍ ഓരോ ഘടകങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ആമുഖമായി ഉണര്‍ത്തട്ടെ.
1 സ്വീകരണ കേന്ദ്രങ്ങളില്‍ സ്റ്റേജ്‌ (സൂര്യ പ്രകാശത്തിന്‌ അഭിമുഖമല്ലാത്ത വിധം), മൈക്ക്‌ (സ്റ്റേജ്‌ ബോക്‌സ്‌ ഉള്‍പ്പെടെ മികച്ച സംവിധാനം), ഓഡിയന്‍സിന്‌ ഇരിക്കാവുന്ന കസേരകള്‍, എംബ്ലത്തോട്‌ കൂടി സ്റ്റേജ്‌ ബാനര്‍, ആവശ്യത്തിന്‌ വെളിച്ചം തുടങ്ങിയവ തയ്യാറായിരിക്കണം.
2 സ്വീകരണ സമ്മേളനത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ പത്രമാധ്യമങ്ങള്‍ക്ക്‌ വാര്‍ത്ത നല്‍കണം.
3 യാത്ര നിശ്ചിത സമയങ്ങളില്‍ തന്നെ അതാത്‌ കേന്ദ്രങ്ങളിലെത്തും. മൂന്ന്‌ പ്രഭാഷണങ്ങള്‍ നടക്കുന്ന വിധത്തിലാണ്‌ സമയം ക്രമീകരിക്കുക. പരിപാടിയിലേക്ക്‌ പ്രാദേശിക മത രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഉള്ള വ്യക്തികളെ അഥിതികളായി സ്വീകരണകമ്മിറ്റി ക്ഷണിക്കണം.
4 ക്യാപ്‌റ്റന്‍ എത്തിക്കഴിഞ്ഞാല്‍ ഹാരാര്‍പ്പണം നടത്തണം. സ്വീകരണ കമ്മിറ്റിയുടെ പരിധില്‍പ്പെട്ട എല്ലാ ശാഖകളില്‍ നിന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി യുവജന സംഘം, മഹല്ല്‌ മദ്രസ കമ്മിറ്റികള്‍ തുടങ്ങിയവയുടെ ഹാരാര്‍പ്പണങ്ങള്‍ മുന്‍കൂട്ടി ഏര്‍പ്പാട്‌ ചെയ്‌ത്‌ ലിസ്റ്റ്‌ തയ്യാറാക്കണം.
5 ഹാരാര്‍പ്പണത്തിന്‌ ശേഷം വിവിധ സംഘടനകള്‍വിട്ട്‌ സമസ്‌തയിലേക്ക്‌ വന്നവര്‍ക്കുള്ള സ്വീകരണമാണ്. സ്വീകരണ കമ്മിറ്റിയുടെ പരിധിയില്‍ നിന്ന്‌ വിഘടിത വിഭാഗത്തില്‍ നിന്നും മറ്റും കടന്നുവന്നവരെ നേരില്‍ ബന്ധപ്പെട്ട്‌ ഉറപ്പുവരുത്തി പരിപാടിയിലേക്ക്‌ ക്ഷണിച്ച്‌ ലിസ്റ്റ്‌ തയ്യാറാക്കേതാണ്‌. ഇവര്‍ക്ക്‌ അണിയിക്കാനുള്ള ഷാള്‍ അവരുടെ എണ്ണത്തിനനുസരിച്ച്‌ മുന്‍കൂര്‍ തയ്യാറാക്കേതാണ്. തുടര്‍ന്ന്‌ ക്യാപ്‌റ്റന്‍റെ മറുപടി പ്രസംഗത്തോടെ പരിപാടി അവസാനിക്കും.
6 സ്വീകരണ സമ്മേളന വേദിയിലും സദസ്സിലും ആവശ്യത്തിന്‌ ബാഡ്‌ജ്‌ ധരിച്ച വിശ്വസ്ഥരായ വളിയര്‍മാര്‍ ഉണ്ടായിരിക്കണം.
7 ഭക്ഷണം നിശ്ചയിച്ചിട്ടുള്ള കേന്ദ്രമാണെങ്കില്‍ സുരക്ഷിതത്വമുള്ളതും സ്വീകരണകേന്ദ്രത്തില്‍ നിന്ന്‌ അധികം ദൂരമല്ലാത്ത സ്ഥലത്തും സംവിധാനിക്കാന്‍ ശ്രമിക്കേതാണ്‌.
8 യാത്രാ ഭാഗമായി പുറത്തിറക്കിയ ലഘുലേഖ മാറ്റര്‍ സ്വീകരണ സമ്മേളന പ്രോഗ്രാം ഉള്‍ക്കൊള്ളിച്ച്‌ കൂടുതല്‍ കോപ്പി പ്രിന്‍റ്‌ ചെയ്‌ത്‌ പ്രചാരണത്തിന്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌.
9 സ്വീകരണ കേന്ദ്രങ്ങളിലേക്ക്‌ പ്രാദേശിക മഹല്ല്‌ ഭാരവാഹികള്‍ക്കും പ്രത്യേകം കത്ത്‌ നല്‍കി
ക്ഷണിക്കേതാണ്‌.
10 യാത്ര എത്തുന്ന ദിവസം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ അതാത്‌ കേന്ദ്രങ്ങളില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കേതാണ്‌. ആവശ്യമായ ഫ്‌ളക്‌സുകള്‍ സ്റ്റേറ്റ്‌ കമ്മിറ്റി ഓഫീസില്‍ നിന്ന്‌ ത്വലബാവിംഗ്‌ മുഖേന നല്‍കുന്നതാണ്‌.
11 യാത്രാ അംഗങ്ങള്‍ക്ക്‌ താമസ സൗകര്യം ഏര്‍പ്പെടുത്തിയ കേന്ദ്രത്തില്‍ പരമാവധി മികച്ച സംവിധാനം ഏര്‍പ്പെടുത്തണം. അംഗങ്ങളുടെ എണ്ണം മുന്‍കൂട്ടി അന്വേഷിച്ച്‌ ഉറപ്പുവരുത്തണം.
12. ഏപ്രില്‍ 30 ന്‌ തിരുവനന്തപുരത്തെ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനം 4 മണിക്ക്‌ ആരംഭിക്കും. സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പ്രവര്‍ത്തകര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാന്‍ സ്വീകരണ കമ്മിറ്റി ശ്രദ്ധിക്കണം.
13 യാത്രയുടെ ഭാഗമായി തയ്യാറാക്കിയ 'ചൂഷണത്തിനെതിരെ ജനകീയ വിചാരണ' എന്ന ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നഗര ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടത്‌ ചെയ്യുക.
എന്ന്‌,
മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ (ഡയറക്‌ടര്‍, വിമോചനയാത്ര)
സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ (പ്രസിഡന്‍റ്, SKSSF)
ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (സെക്രട്ടറി, SKSSF)
തിരിച്ചറിഞ്ഞു തിരുത്താന്‍ തയ്യാറാവണം

തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, അധാര്‍മ്മികതകള്‍, സാമ്പത്തിക അരാജകത്വങ്ങള്‍, ഛിദ്രതകള്‍ തുടങ്ങിയ നിരവധി കുറ്റകരമായ പ്രവണതകള്‍ മതത്തിന്‍റെ പേരില്‍ നടപ്പിലാക്കിവരുന്ന ഗ്രൂപ്പിന്റെ നേതാവാണ്‌ കാന്തപുരം എ.പി.അബൂക്കര്‍ മുസ്‌ലിയാര്‍.
മഹാനായ മുഹമ്മദ്‌ നബി(സ)യെ പോലും വിപണന ഉപകരണമാക്കുന്ന ആത്മീയ കുറ്റകൃത്യങ്ങളിലാണ്‌ ഇയ്യിടെയായി അബൂബക്കര്‍ മുസ്‌ലിയാര്‍ ഏര്‍പ്പെട്ടത്‌. പള്ളി മദ്‌റസകള്‍, മഹല്ല്‌ കമ്മിറ്റികള്‍ തുടങ്ങിയ പവിത്രമായ വേദികള്‍ അലങ്കോലപ്പെടുത്തുക,. നിരന്തരം വ്യാജം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക വഴി വിശുദ്ധ ഇസ്‌ലാമിനോട്‌ മുസ്‌ലിംകള്‍ക്കും അല്ലാത്തവര്‍ക്കും അവമതിപ്പുണ്ടാക്കാന്‍ കാരണക്കാരനായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന യാത്രയും പ്രമേയവും വഞ്ചനാത്മക നടപടിയാണ്‌.
ഉന്നതമായ സാമൂഹിക ബോധവും വിശുദ്ധിയും മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്ന കേരളീയരില്‍ നെറികേടുകള്‍ പകര്‍ത്താനുള്ള കാന്തപുരത്തിന്‍റെ നീക്കം രാഷ്‌ട്രീയ-സാംസ്‌ക്കാരിക നേതൃത്വവും, മാധ്യമങ്ങളും പ്രോത്സാഹിപ്പിച്ചുകൂടാത്തതാണ്‌.
വന്‍പണം മുടക്കി പലരേയും സ്വാദീനിച്ചും വിലകൊടുത്തും നടത്തുന്ന ഇദ്ദേഹത്തിന്‍റെ ഇദംപര്യന്തമുള്ള നീക്കങ്ങള്‍ പരാജയപ്പെടുത്തിയ പ്രബുദ്ധ സമൂഹം പുതിയനീക്കവും നിരാകരിച്ചതിന്‍റെ സൂചനയാണ്‌ കൂടെ കൊണ്ടുനടക്കുന്ന കുറച്ച്‌ വിദ്യാര്‍ത്ഥികളും അധ്യാപകരമുള്‍ക്കൊള്ളുന്ന പരിമിത സംഘത്തിന്‍റെ യാത്ര. പൊതുസമൂഹം സ്വീകരിച്ച ഉന്നത വീക്ഷണങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും ഒരു വിദ്രോഹ ശക്തികളേയും പ്രോത്സാഹിപ്പിക്കരുതെന്നും സുന്നി മഹല്ല്‌ ഫെഡറേഷന്‍ ബന്ധപ്പെട്ടവരോട്‌ ആവശ്യപ്പെട്ടു.
യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സൈതലവി ഹാജി, കെ.എം.ആലി. ടി.എ.അബ്‌ദുല്‍അസീസ്‌ ബാഖവി, കെ.പി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, എന്‍.എ.സി.കുട്ടി ഹാജി, അബ്‌ദുല്ലഹാജിഅലനല്ലൂര്‍, ആര്‍വി.കുട്ടി ഹസന്‍ ഹാജി, ടി.കെ.ഫരീക്കുട്ടി ഹാജി, കെ.ഇബ്രാഹീം മുസ്‌ലിയാര്‍, കെ.ചേക്കുട്ടി ഹാജി, എഞ്ചിനീയര്‍ മാമുകോയ ഹാജി, കെ.എം.കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ സംബന്ധിച്ചു. പിണങ്ങോട്‌ അബൂബക്കര്‍ സ്വാഗതവും എ.കെ.ആലിപ്പറമ്പ്‌ നന്ദിയും പറഞ്ഞു.

ഞായറാഴ്‌ച, ഏപ്രിൽ 15, 2012



കോഴിക്കോട് : സംസ്ഥാന മന്ത്രിസഭയില്‍ രാഷ്‌ട്രീയ ശക്തിയുടെ ആനുപാതികമായി അവകാശം ഉന്നയിച്ചതിന്‌ വര്‍ഗ്ഗീയ നിറം നല്‍കി പ്രചരണം നടത്തുന്നതില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നിര്‍വ്വാഹക സമിതി യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉന്നത സ്ഥാനങ്ങളും കയ്യടക്കിയ ചില സമുദായക്കാര്‍ ന്യൂനപക്ഷത്തിന്‌ അര്‍ഹതപ്പെട്ടത്‌ ലഭിക്കുമ്പോള്‍ വര്‍ഗ്ഗീയ നിറം ചാര്‍ത്താന്‍ നടത്തുന്ന നീക്കം കേരളത്തിന്‍റെ സംസ്‌ക്കാരിക പൈതൃകത്തെയാണ്‌ വെല്ലുവിളിക്കുന്നതെന്ന്‌ പ്രമേയം പറഞ്ഞു.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം നില്‍കുന്ന മതന്യൂനപക്ഷങ്ങളെയും അധസ്ഥിതരെയും ഉയര്‍ത്തിക്കൊണ്ടുവന്ന്‌ ഭാരതത്തിന്‍റെ മഹത്തായ ഭരണഘടനയോട്‌ നീതി പലുര്‍ത്തുകയാണ്‌ ഭൂരിപക്ഷ സമുദായവും ഭരണാധികാരികളും മാധ്യമങ്ങളും ചെയ്യേണ്ടത്‌.
മുസ്‌ലിം-ദളിത്‌-പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക്‌ ആശ്വാസമായ നിലപാടുകള്‍ സ്വീകരിച്ചു കേരളത്തിന്‍റെ സാമൂഹിക നീതിബോധത്തിന്‌ ആക്കം കൂട്ടിയ മുസ്‌ലിം ലീഗ്‌ പ്രസ്ഥാനത്തെ അഭിനന്ദിക്കുന്നതിന്‌ പകരം വിലയിടിച്ച്‌ കാണിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കം യാദൃശ്ചികമല്ല.
ഇത്തരം അനഭലഷണീയ പ്രവണതകള്‍ക്കെതിരില്‍ മുഴുവന്‍ മതേതര വിശ്വാസികളെയും സമുദായത്തോടൊപ്പം അണിനിരത്തി രാഷ്ട്രത്തിന്‍റെ യശസ്സുയര്‍ത്താന്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതൃത്വം നല്‍കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
കോഴിക്കോട്‌ സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്‌ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, എം.എം.ഖാസിം മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ്‌ ഫൈസി, കൊട്ടപ്പുറം അബ്‌ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം, മൊയ്‌തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.
ദാറുല്‍ ഹുദാ ഓഫ്‌ കാമ്പസ്‌ ആസാമില്‍ സ്ഥാപിക്കും : ഡോ. ബഹാഉദ്ദീന്‍ നദ്‌വി

ഗുവാഹത്തി : ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്‌ ആസാമിലെ ബോര്‍പെട്ട ജില്ലയില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ കാമ്പസ്‌ സ്ഥാപിക്കുമെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു. ആസാമിലെ ബോര്‍പെട്ട ജില്ലയിലെ ബൈശ നഗരത്തില്‍ ദാറുല്‍ ഹുദാ പ്രതിനിധികള്‍ക്ക്‌ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈശ ഗ്രാമവാസികള്‍ ദാറുല്‍ ഹുദാ മോഡല്‍ വിദ്യാഭ്യാസം സസന്തോഷം സ്വീകരിക്കുകയും സ്ഥാപനത്തിന്‌ ഭൂമി വാഗ്‌ദാനം നല്‍കുകയും പൂര്‍ണ പിന്തുണ അറിയുക്കുകയും ചെയ്‌തു. സ്വീകരണ സമ്മേളനത്തില്‍ ആസാമിലെ മത രാഷ്‌ട്രീയ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തെ വിവിധ വ്യക്തിത്വങ്ങള്‍ അടക്കം വന്‍ ജനാവലി പങ്കെടുത്തു.
സമ്മേളനത്തില്‍ മാല്‍ദിയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ അല്‍ ഹാജ്‌ അതാഉര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്‌ ആസാം പ്രസിഡണ്ട്‌ മുഹമ്മദ്‌ ദിലേര്‍ഖാന്‍, ജില്ല പഞ്ചായത്ത്‌ മെമ്പര്‍ മതീഉര്‍റഹ്മാന്‍, കോട്ടണ്‍ കോളേജ്‌ പ്രൊഫസര്‍ ഡോ. ഫസലുര്‍ റഹ്മാന്‍, ആസാം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്മാന്‍ അഹ്‍മദ്‌, മുസ്‌ലിംലീഗ്‌ സെക്രട്ടറി മുസമ്മില്‍ അഹമ്മദ്‌, എം.എസ്‌.എഫ്‌ സെക്രട്ടറി അഡ്വ. അന്‍വര്‍ റഹ്മാന്‍, ഹാഫിസ്‌ മുഖ്‌ലിസുര്‍റഹ്മാന്‍, മുഹമ്മദ്‌ അംറാന്‍ ഹുസൈന്‍, മുഹമ്മദ്‌ അകീഫ്‌ അലി, മുഹമ്മദ്‌ യൂനുസ്‌ അലി, മുഹമ്മദ്‌ റഫീഖ്‌ അലി തുടങ്ങി ആസാമിലെ വിവിധ ജനപ്രതിനിധികളും ദാറുല്‍ ഹുദാ സെക്രട്ടറി യു. ശാഫി ഹാജി, കുണ്ടൂര്‍ മര്‍കസ്‌ പ്രിന്‍സിപ്പള്‍ അബ്‌ദുല്‍ ഗഫൂര്‍ ഖാസിമി, ദാറുല്‍ ഹുദാ കമ്മിറ്റി മെംബര്‍മാരായ
വിദ്യാഭ്യാസം മാനവിക നന്മക്ക് : പ്രൊഫ. കെ.ആലിക്കുട്ടി മുസ്ല്യാര്‍
അബുദാബി : മാനവിക നന്മയും മനുഷ്യ സമുഹത്തിന്‍റെ ക്രിയാത്മക വളര്‍ച്ചയുമായിരിക്കണം വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും മത വിദ്യാഭ്യാസത്തിനു മാത്രമേ ആ ലക്ഷ്യത്തിലെക്കെത്തിക്കാന്‍ കഴിയൂ എന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. മത വിദ്യാഭ്യാസ രംഗത്ത് സമസ്ത ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ് എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സമസ്ത സൃഷ്‌ടിച്ച കേരളീയ മാതൃക അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കുന്നതിന് സംഘടന സജ്ജമാണ് എന്ന് പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക് സെന്‍റര്‍ ആക്ടിംഗ് പ്രസിടണ്ട് ഡോ. അബ്ദുര്‍ഹിമാന്‍ ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സെന്‍റര്‍ ജനറല്‍ സെക്രടറി എം.പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി അബുദാബി സംസ്ഥാന പ്രസിടണ്ട് എന്‍.കുഞ്ഞിപ്പ, ഇസ്ലാമിക് സെന്‍റര്‍ ട്രഷറര്‍ ശുക്കൂറലി കല്ലിങ്ങല്‍, എം.പി. മമ്മിക്കുട്ടി മുസ്ലിയാര്‍, കരീം ഹാജി എന്നിവര്‍ സംസാരിച്ചു. സുന്നി സെന്‍റര്‍ ജനറല്‍ സെക്രടറി ഉസ്മാന്‍ ഹാജി സ്വാഗതവും സെക്രട്ടറി സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു

ചൊവ്വാഴ്ച, ഏപ്രിൽ 10, 2012

കുരുന്നു കൂട്ടം 2012



ഖാസി മുഹമ്മദ് കോയ തങ്ങള് ദാറുല് ഹുദാ വൈസ് പ്രസിഡന്‍റ്

ചെമ്മാട്:ദാറുല്‍ ഹുദാ മാനേജിംഗ് കമ്മറ്റി വൈസ് പ്രസിഡന്റായി കോഴിക്കോട് ഖാസി സയ്യിദ് മഹുമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തെരഞ്ഞടുക്കപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതിയല്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗമാണ് കക്കാട് എസ്.എം ജിഫ്രി തങ്ങളുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് മുഹമ്മദ് കോയതങ്ങളെ തെരഞ്ഞടുത്തത്.
ഡോ. ബഹാഉദ്ദീന്‍ നദ്‌വി, കെ.എം സൈതലവി ഹാജി, ഡോ. യു വി കെ മുഹമ്മദ്, ഹാജി കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍,ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാളാവ് സൈതവലി മുസ്‌ലിയാര്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, എം.എ ചേളാരി, ഇല്ലത്ത് മൊയ്തീന്‍ ഹാജി. സി.കെ മുഹമ്മദ് ഹാജി, പുകയൂര്‍, എം.എം കുട്ടി മൗലവി, സിച്ച് ത്വയ്യിബ് ഫൈസി , ഓമച്ചപുഴ അബ്ദുള്ള ഹാജി, എം.എന്‍. അബ്ദുല്‍ ഖാദര്‍ ഹാജി, കീഴടത്തില്‍ ഇബ്രാഹീം ഹാജി തിരൂര്‍, കുട്ട്യാലി ഹാജി, പി.കെ റഷീദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ബംഗാള്‍ പ്രൊജക്ട് കമ്മറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. ആസാം സംസ്ഥാനത്തുനിന്നുള്ള മുസ്‌ലിം നേതാക്കളുടെ അപേക്ഷ പ്രകാരം ആസാമിലേക്ക് ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ പ്രതിനിധി സംഘത്തെ ആസാമിലേക്ക് അയക്കുവാനും ആന്ധ്രാപ്രദേശിലെ പുങ്കനൂര്‍ ക്യാമ്പസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം ജൂണ്‍ 6-ാം തിയ്യതി നിര്‍വഹിക്കുവാനും തീരുമാനിച്ചു. ചെമ്മുക്കാന്‍ കുഞ്ഞാപ്പു ഹാജി സ്വാഗതവും യു. ശാഫി ഹാജി നിന്ദിയും പറഞ്ഞു.

സാമുദായിക സൗഹൃദം തകര്‍ക്കരുത് : കാമ്പസ് വിംഗ്

കോഴിക്കോട് : യു.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പങ്ക് വഹിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്ന മന്ത്രിസ്ഥാനം സാമുദായികമായി ചിത്രീകരിക്കുന്നത് നിലവിലെ മതസൗഹാര്‍ദ്ധ അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണെന്ന് SKSSF കാമ്പസ് വിംഗ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥ - ഭരണ മേഖലയില്‍ ഇത് വരെ കേള്‍ക്കുകയോ പറയുകയോ ചെയ്യാത്ത സാമുദായിക സന്തുലിതാവസ്ഥ, ഒരു മുസ്ലിം മന്ത്രിയെ നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ മാത്രം ഉയര്‍ന്നു വരുന്നത് ദുഖ:കരമാണ്.
ഈ കോലാഹലങ്ങള്‍ക്ക് രാഷ്ട്രീയ സാമുദായിക സംഘടനകള്‍ നേതൃത്വം നല്‍കുന്നത് വര്‍ഗീയ സംഘടനകള്‍ക്ക് കൂടുതല്‍ വേരോട്ടം നല്‍കാന്‍ മാത്രമേ ഉപകരിക്കൂ എന്നും കാമ്പസ് വിംഗ് പ്രസ്താവിച്ചു. യോഗത്തില്‍ ക്യാമ്പസ്‌ വിംഗ് സംസ്ഥാന ചെയര്‍മാന്‍ എ.പി ആരിഫലി അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഡിനേറ്റര്‍ ഖയ്യൂം കടമ്പോട്, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്‌, മെഡിക്കല്‍ വിംഗ് കണ്‍വീനര്‍ ഡോ.ജവാദ് കൊണ്ടോട്ടി, മലബാര്‍ സോണ്‍ ചെയര്‍മാന്‍ ഡോ.ബിഷ്റുല്‍ ഹാഫി എന്നിവര്‍ പ്രസംഗിച്ചു. ജാബിര്‍ എടപ്പാള്‍ സ്വാഗതവും റാഷിദ്‌ പടിക്കല്‍ നന്ദിയും പറഞ്ഞു

വര്‍ഗ്ഗീയ ധ്രുവീകരണ നീക്കം ഉപേക്ഷിക്കണം: എസ്.വൈ.എസ്

കോഴിക്കോട്: ഇന്ത്യയില്‍ പല പ്രദേശങ്ങളിലും മത-ജാതി സംഘട്ടനങ്ങള്‍ നടന്നപ്പോഴും മതസൌഹാര്‍ദ്ദം കാത്തു സൂക്ഷിച്ച് അനുഗ്രഹീത പ്രദേശമാണ് കേരളം. മമ്പുറം തങ്ങളും, വെളിയങ്കോട് ഉമര്‍ ഖാസിയും, ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും ശ്രീ ശങ്കരാചാര്യരും, ശ്രീനാരായണഗുരുവും വളര്‍ത്തി വലുതാക്കിയ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന വിധം ചിലര്‍ നടത്തുന്ന ജാതിവാദ നീക്കം ഖേദകരമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ് ഫൈസി, ഹാജി. കെ.മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസ്താവിച്ചു.

മുന്നണി രാഷ്ട്രീത്തിലായാലും ഏക കക്ഷി രാഷ്ട്രീയത്തിലായാലും നടപ്പുള്ള രീതി പ്രാതിനിധ്യ സ്വഭാവവമനുസരിച്ച് സ്ഥാനങ്ങള്‍ പങ്ക് വെക്കലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈ മാനദണ്ഡം പാലിച്ചാണ് രൂപീകരിക്കാറുള്ളത്. ഭരണകൂടങ്ങളിലും ഉദ്യോഗമണ്ഡലങ്ങളിലും സവര്‍ണ്ണ മേധാവിത്വം അടിച്ചേല്‍പ്പിക്കുന്നവര്‍ പലപ്പോഴും ഉപകരണമാക്കുന്ന വാദഗതിയാണ് ജാതീയത. കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ഭൂരിപക്ഷ പ്രകാരം ഘടക കക്ഷികള്‍ക്കവകാശപ്പെട്ട പദവികള്‍ ചോദിക്കുമ്പോള്‍ അതില്‍ ജാതി സമവാക്യം കാണുന്നതിലെ നീതിബോധവും യുക്തിയും ദുരൂഹമാണ്.
ഇക്കാര്യത്തില്‍ എന്.എസ്.എസ്. സെക്രട്ടറി സുകുമാരന്‍ നായരുടെയും വി.എസ്.അച്ചുതാനന്ദന്റെയും സ്വരത്തില്‍ വര്‍ഗ്ഗീയത വായിക്കാനാവുന്നത് ഒഴിവാക്കേണ്ടതായിരുന്നു. കേരളം കാത്തു പോരുന്ന പാരസ്പര്യവും ഐക്യവും തകര്‍ത്തിട്ടാണെങ്കിലും തങ്ങളുടെ പകയും സ്വാര്‍ത്ഥ താല്‍പര്യങ്ങളും നേടണമെന്ന നിലപാടുകള്‍ വി.എസും സുകുമാരന്‍ നായരും തിരുത്തണം.
മന്ത്രിമാര്‍ ഭൂരിപക്ഷം ന്യൂനപക്ഷ സമുദായക്കാരാവുന്നത് അസഹിഷ്ണുതയോടെ വിലയിരുത്തുന്നത് വിലകുറഞ്ഞ നിലപാടാണ്. രാഷ്ട്രപതി, പ്രസിഡണ്ട്, ഗവര്‍ണ്ണര്‍മാര്‍, ചീഫ്സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, അംബാസഡര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, കലക്ടര്‍മാര്‍ തുടങ്ങിയ ഉന്നത പദവികള്‍ വഹിക്കുന്നവരെ ജാതിനോക്കി വിലയിരുത്തുന്ന അവസ്ഥ എങ്ങനെ ന്യായീകരിക്കും. മുസ്ലിംലീഗ് സംഘടന മതസൌഹാര്‍ദ്ദത്തിനും മതേതരത്വത്തിനും നല്‍കിയ മഹത്തായ സംഭാവനകളും സമുദായത്തെ ശരിയായ ദിശയിലേക്ക് വഴിനടത്തിച്ചതും അനുസ്മരിക്കണം. എ.എല്‍.എ.മാരുടെ എണ്ണമനുസരിച്ചുള്ള പദവി രാഷ്ട്രീയ മര്യാദയനുസരിച്ച് അനുവദിക്കുന്നതിന് പകരം വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള നീക്കം ഒട്ടും ഗുണം ചെയ്യില്ലെന്ന് നേതാക്കള്‍ പറഞ്ഞു

ഞായറാഴ്‌ച, ഏപ്രിൽ 08, 2012

വ്യാഴാഴ്‌ച, ഏപ്രിൽ 05, 2012

ദഅവ ട്രൈനിംഗ് ക്യാമ്പ്‌ അബുദാബിയില്‍
അബുദാബി : എസ് കെ എസ് എസ് എഫ് അബുദാബി സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദഅവ ട്രൈനിംഗ് ക്യാമ്പ്‌ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ 06 .04 .2012 വെള്ളിയാഴ്ച 1 .30 നടതുവാന്‍ തീരുമാനിച്ചു. പരിപാടിയില്‍ ഇബാദ് കേരള സ്റ്റേറ്റ് കണ്‍വീനര്‍ ആസിഫ് ദാരിമി ,SKSSF മുന്‍ സ്റ്റേറ്റ് ജനറല്‍ സെക്രടറി എസ്.വിമുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലായി പ്രഭാഷണം നടത്തും. പരിപാടിയില്‍ കൃത്യ സമയത്ത് എല്ലാ പ്രവര്‍ത്തകരും എത്തിച്ചേരണമെന്നു സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു .

ചൊവ്വാഴ്ച, ഏപ്രിൽ 03, 2012

പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ നാളെ (ബുധന്‍) അബുദാബിയില്‍
അബുദാബി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ. ഇ യിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും പട്ടിക്കാട് ജാമിയ നുരിയ അറബിക് കോളേജ് പ്രിന്സിപാളുമായ പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് 4 /4 /2012 ബുധനാഴ്ച രാത്രി 8 .30 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ സ്വീകരണം നല്‍കും.സ്വീകരണ പരിപാടിയില്‍ കൃത്യ സമയത്ത് എല്ലാ പ്രവര്‍ത്തകരും എത്തിച്ചേരണമെന്നു സുന്നി സെന്റര്‍ ,SKSSF സ്റ്റേറ്റ് ഭാരവാഹികള്‍ അറിയിച്ചു

ഞായറാഴ്‌ച, ഏപ്രിൽ 01, 2012

"ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌" വിമോചന യാത്രക്ക് കൈപമംഗലം മൂന്നുപീടികയില്‍ സ്വികരണം



ഒരു തീപ്പെട്ടിക്കൊള്ളിയില്‍ തീരുന്ന വിവാദമാണ് ഇവിടെ കത്തിക്കൊണ്ടിരിക്കുന്നത്

പുണ്യനബി(സ്വ) തങ്ങള്‍ക്ക്‌ പ്രത്യേകതയുണ്ട്‌ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ സുന്നികള്‍. ആ പ്രത്യേക തയുടെ ഭാഗം തന്നെയാണ്‌ തിരുമേനിയെ അഗ്നി സ്‌പര്‍ശിക്കില്ല എന്നതും. പ്രവാചകരുടെ പ്രത്യേക തകള്‍ എണ്ണുന്നിടത്ത്‌ അലിയ്യുബ്‌നു ബുര്‍ഹാനുദ്ദീന്‍ ഹലബി പറയുന്നതായി കാണാം: സൂര്യ പ്രകാശ ത്തിലോ ചന്ദ്രപ്രകാശത്തിലോ അവിടുന്ന്‌ നടക്കുക യാണെങ്കില്‍ നിഴല്‍ ദൃശ്യമാവില്ല.കാരണം അവിടുന്ന്‌ വെളിച്ചമാണ്‌.അവിടുത്തെ കേശം തീയില്‍ വീണാല്‍ കരിയുകയില്ല.അവിടുത്തെ ചവിട്ടടി പാറക്കല്ലില്‍ സ്വാധീനം ഉണ്ടാക്കുന്നു.അവിടുത്തെ ശരീരത്തില്‍ മാത്രമല്ല വസ്‌ത്രത്തില്‍ പോലും ഈച്ച ഇരിക്കുകയില്ല(സീറത്തുല്‍ ഹലബിയ്യ 3/381) തിരുകേശം മാത്രമല്ല, തിരുകേശം ഉള്ളി ലുള്ളത്‌ കാരണം അത്‌ പിടിച്ച കൈപോലും അഗ്നി സ്‌പര്‍ശിക്കാത്ത സംഭവം ഇമാം താജുദ്ദീന്‍ സുബ്‌കി തന്റെ ത്വബഖാതു ശാഫിഇയ്യത്തുല്‍ കുബ്‌റയില്‍ പറയുന്നു:
മുസ്‌തര്‍ശിദ്‌ അന്ന്‌ നോമ്പുകാരനായിരുന്നു. ളുഹ്‌ര്‍ നിസ്‌കരിച്ചു ഖുര്‍ആന്‍ പാരായണം ചെയ്‌തുകൊണ്ടിരിക്കവെ അവര്‍ കടന്നുവന്നു. അദ്ദേഹത്തെ കൊന്ന്‌ കളഞ്ഞു. പിന്നീട്‌ അവരെ അഗ്നിക്ക്‌ ഇരയാക്കപ്പെട്ടു. എല്ലാവരും കത്തിക്കരിഞ്ഞുവെങ്കിലും കൂട്ടതിലൊരാളുടെ കൈ മാത്രം കത്താതെ അവശേഷിച്ചു. തീയ്‌ക്ക്‌ പുറത്ത്‌ ചുരുട്ടിപിടിച്ച രീതിയില്‍ കാണപ്പെട്ട കരത്തെ പിന്നെ കത്തിക്കാന്‍ ശ്രമിച്ചു. പക്ഷെ, അത്‌ കരിയുന്നില്ല. ആളുകള്‍ ആ കൈ തുറന്ന്‌ നോക്കി.
അപ്പോഴതില്‍ തിരുനബിയുടെ ചില താടി രോമങ്ങളുണ്ടായിരുന്നു. ചക്രവര്‍ത്തി ആ തിരുകേശങ്ങളെടുത്ത്‌ സ്വര്‍ണപാത്രത്തില്‍ സൂക്ഷിച്ചു. (ത്വബഖാതു ശാഫിഇയ്യതുല്‍ കുബ്‌റ 7/261) ഇമാം ദഹബി തന്റെ സിയറു അഅ്‌ലാമിന്നുബലാഇലും (19/556) ഈ സംഭവം വിവരിക്കുന്നുണ്ട്‌. ദൈലു താരീഖി ബഗ്‌ദാദിന്റെ അഞ്ചാം വാള്യം 149-ാം പേജിലും പ്രസ്‌തുത സംഭവം ഉദ്ധരിക്കപ്പെടുന്നതായി കാണാം.

പ്രവാചകകേശം മാത്രമല്ല, തിരുശരീരം സ്‌പര്‍ശിച്ച തൂവാല പോലും തീതൊടാത്തസംഭവം ഏറെ പ്രസിദ്ധമാണ്‌. മഹത്വത്തോട്‌ ചേരുമ്പോഴുള്ള മഹത്വമാണത്‌. തിരുകേശം തീയില്‍ വീണാല്‍ കത്തില്ല എന്നും എന്നാല്‍ കത്തിച്ച്‌ പരീക്ഷണം നടത്താന്‍ പാടില്ല എന്നുമുള്ള വാദം തങ്ങളുടേത്‌ തിരുകേശമല്ല എന്ന ഉറപ്പില്‍ നിന്നുത്ഭവിക്കുന്നതാണ്‌. തിരുകേശം കത്തിക്കുക എന്നത്‌ അതിനോടുള്ള അദബ്‌ കേടാണ്‌ എന്നാണ്‌ ന്യായമെങ്കില്‍ തിരുകേശമെന്ന്‌ സ്ഥിരീകരിക്കപ്പെടുന്നതിന്‌ മുമ്പ്‌ എങ്ങനെയാണ്‌ അദബ്‌ കേടാവുക. കാര്യങ്ങളുടെയെല്ലാം അസ്വ്‌ല്‌ അനുവദനീയം ആണെന്നിരിക്കെ കത്തിച്ചുനോക്കല്‍ നിഷിദ്ധമാണ്‌ എന്ന്‌ വാദമുള്ളവരാണ്‌ തെളിവ്‌ ഹാജരാക്കേണ്ടത്‌.

സംശയിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ തെളിയിക്കപ്പെടാവുന്ന പരീക്ഷണങ്ങള്‍ നടത്തുക എന്നത്‌ സാമാന്യ യുക്തിക്കപ്പുറം ദീനില്‍ അറിയിക്കപ്പെട്ടതു കൂടിയാണ്‌. ഖറാമിത്വകളുടെ കൈയില്‍പെട്ട ഹജറുല്‍ അസ്‌വദ്‌ തിരിച്ചറിയാന്‍വേണ്ടി കത്തിച്ചുനോക്കിയ സംഭവം നിരവധി ഗ്രന്ഥങ്ങളില്‍ കാണാം. മുല്ലാ അലിയ്യുല്‍ ഖാരി തന്‍രെ മിര്‍ഖ്വാതില്‍ എഴുതുന്നു:
(കറാമിത്വികളുടെ സംഭവം ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തിലെ കല്ലാണ്‌ എന്ന അഭിപ്രായത്തിന്‌ ശക്തിപകരുന്നുണ്ട്‌. അവര്‍ മക്ക ആക്രമിക്കുകയും മസ്‌ജിദുല്‍ ഹറാമും സംസം കിണറുമൊക്കെ കബന്ധങ്ങളാല്‍ നിറക്കുകയും ചെയ്‌തതിനുശേഷം ആയുധമുപയോഗിച്ച്‌ ഹജറുല്‍ അസ്‌വദ്‌ തകര്‍ത്തു. മുസ്‌ലിംകളോടുള്ള വൈരാഗ്യം കാരണം തങ്ങളുടെ നാട്ടിലേക്ക്‌ വിശുദ്ധ കല്ലിനെ അവര്‍ കടത്തിക്കൊണ്ടുപോവുകയും രണ്ടു ദശാബ്ദത്തിലധികം അവിടെ വെക്കുകയും ചെയ്‌തു. പിന്നീട്‌ ധാരാളം ധനം നല്‍കി വിശുദ്ധ കല്ല്‌ തിരിച്ച്‌ തരാനാവശ്യപ്പെട്ടപ്പോള്‍ മറ്റു കല്ലുകളുമായി അത്‌ കൂട്ടിക്കലര്‍ന്നുപോയിട്ടുണ്ടെന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാമെങ്കില്‍ ആവാമെന്നും മറുപടി നല്‍കി. എങ്ങനെ പരീക്ഷണം നടത്തുമെന്ന്‌ പണ്ഡിതന്മാരോട്‌ ആരാഞ്ഞപ്പോള്‍ ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തിലെ കല്ലാണെന്നും അതുകൊണ്ട്‌ അതിനെ തീ സ്‌പര്‍ശിക്കില്ലെന്നും ഒരു `അഗ്നിപരീക്ഷണം' നടത്താമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ഇതര കല്ലുകളൊക്കെ തീയിലിട്ടപ്പോള്‍ പൊടിഞ്ഞുപോയെങ്കിലും ഹജറുല്‍ അസ്‌വദ്‌ മാത്രം ചെറിയ പോറല്‍പോലുമേല്‍ക്കാതെ വേര്‍തിരിയുകയും മക്കയിലേക്ക്‌ തിരിച്ചുകൊണ്ടുപോവുകയും ചെയ്‌തു. (മിര്‍ഖാത്‌ 9/47)

പ്രവാചക കേശമാണെന്ന്‌തെളിയിക്കാന്‍ കത്തിച്ചു പരീക്ഷിച്ച സംഭവം അബുല്‍ഗനാഇം അന്നസ്സാബ തന്റെ നുസ്‌ഹത്തുല്‍ ഉയൂനില്‍ ഉദ്ധരിക്കുന്നുണ്ട്‌.ഡമസ്‌കസ്‌ ഗവര്‍ണര്‍ക്ക്‌ നല്‍കപ്പെട്ട തിരുകേശസംബന്ധിയായി ചിലയാളുകള്‍ക്ക്‌ സംശയം ഉദിച്ചപ്പോള്‍ കേശദാതാവ്‌ ഉരക്കല്ലില്‍ വെച്ച്‌ പരീക്ഷിക്കുകയും പന്ത്രണ്ട്‌ കേശങ്ങളില്‍ ഒന്ന്‌ പോലും കരിഞ്ഞ്‌ പോവാതിരിക്കുകയും ചെയ്‌ത സംഭവം അദ്ദേഹം രേഖപ്പെടുത്തുന്നു.
പ്രവാചക കേശമാണെന്ന്‌തെളിയിക്കാന്‍ കത്തിച്ചു പരീക്ഷിച്ച സംഭവം അബുല്‍ഗനാഇം അന്നസ്സാബ തന്റെ നുസ്‌ഹത്തുല്‍ ഉയൂനില്‍ ഉദ്ധരിക്കുന്നുണ്ട്‌.ഡമസ്‌കസ്‌ ഗവര്‍ണര്‍ക്ക്‌ നല്‍കപ്പെട്ട തിരുകേശസംബന്ധിയായി ചിലയാളുകള്‍ക്ക്‌ സംശയം ഉദിച്ചപ്പോള്‍ കേശദാതാവ്‌ ഉരക്കല്ലില്‍ വെച്ച്‌ പരീക്ഷിക്കുകയും പന്ത്രണ്ട്‌ കേശങ്ങളില്‍ ഒന്ന്‌ പോലും കരിഞ്ഞ്‌ പോവാതിരിക്കുകയും ചെയ്‌ത സംഭവം അദ്ദേഹം രേഖപ്പെടുത്തുന്നു
കാശ്‌മീരിലെ ഹസ്രത്ത്‌ ബാലില്‍ ഇന്ന്‌ സൂക്ഷിക്കപ്പെടുന്ന തിരുകേശങ്ങളില്‍ മുമ്പ്‌ മുഗള്‍രാജാവ്‌ ഔറംഗസീബ്‌ നടത്തിയ പരീക്ഷണം പ്രസിദ്ധമാണ്‌.കാശ്‌മീര്‍ സര്‍വകലാശാലയിലെ സോഷ്യോളജി അദ്ധ്യാപകനായിരുന്ന ഡോ.പീര്‍സാദ മുഹമ്മദ്‌അമീന്‍ എഴുതുന്നു).
Apart from this, Aurangzeb made other tests to confirm its authenticity. He exposed the sacred hair to sunlight but it did not cast a shadow on the earth. He then exposed it to fire, but there was no effect on it. Finally, the sacred hair was placed on a sheet of paper laced with honey, but not a single insect touched it.
(ഇതിനും പുറമെ കേശത്തിന്റെ ആധിക്കാരികത പരിശോധിക്കാന്‍ ഔറംഗസീബ്‌ മറ്റു പരിശോധനയും നടത്തി സൂര്യ പ്രകാശത്തിന്‌ നേരം തിരുകേശം കാണിച്ചു. പക്ഷേ, ഭൂമിയില്‍ അതിന്‌ നിഴല്‍ ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. തീയിലിട്ടു പക്ഷെ, യാതൊരു പോറലുമേറ്റില്ല. അവസാനം തേന്‍ പുരട്ടിയ ഒരു കടലാസില്‍ തിരുകേശം വെച്ചുനോക്കി. പക്ഷെ, ഒരു പ്രാണിപോലും അതിനെ സ്‌പര്‍ശിച്ചില്ല.)

കാന്തപുരത്തിന്‌ മുടി നല്‍കിയ അഹ്‌മദിന്റെ പക്കലുള്ള മുടിക്കെട്ടിനെകുറിച്ചും അതില്‍ കത്തിച്ചുനോക്കി എന്ന്‌ പ്രചരിപ്പിക്കപ്പെടുത്തുന്നു. സമാവണ്‍ ഡോട്ട്‌ കോമില്‍ ഇദ്ദേഹത്തിന്റെ മുടിക്കെട്ടിനെകുറിച്ച്‌ ഇങ്ങനെ പറയുന്നുന്നു.
1)ഓരോ വര്‍ഷവും 1.8 സെ.മീ മുതല്‍ 2.8 സെ.മീ വരെ നീളുന്നു.
2)എപ്പോഴും സുഗന്ധപൂരിതമായിരിക്കും
3)കത്തുകയില്ല

തുടര്‍ന്ന്‌ പരീക്ഷിച്ചുനോക്കി കത്താതിരുന്നതിന്റെ അനുഭവവും വിവരിക്കുന്നുണ്ട്‌.
ഖസ്‌റജി കത്തിച്ചു നോക്കി പരീക്ഷിക്കുന്നതിനെ പരാമര്‍ശിക്കുന്ന കാന്തപുരത്തിന്റെ സ്വന്തം ശിഷ്യന്‍ പകര അഹ്‌സനിയുടെ സി.ഡി. ഇന്നും വിപണിയില്‍ ലഭ്യമാണ്‌. വിവാദം കാളുന്നതിന്‌ മുമ്പ്‌ വിഘടിതരും തിരുകേശം കത്തിച്ചെന്ന്‌ ധാരാളമായി എഴുതിയിട്ടുണ്ട്‌.
ദലീലുമല്‍ ഇമാന്‍ എന്ന പേരില്‍ അറബി ഭാഷയിലുള്ള വിഘടിത വെബ്‌സൈറ്റില്‍ അബൂമന്‍സൂറിന്‍രെ സംഭവമുദ്ധരിച്ച്‌ തിരുകേശം കത്തിച്ചെന്ന്‌ സമര്‍ത്ഥിക്കുന്നുണ്ട്‌. ഇതെഴുതുന്ന സമയംവരെ അത്‌ നീക്കം ചെയ്യപ്പെട്ടിട്ടില്ല.
ഒരു തീപ്പെട്ടിക്കൊള്ളിയില്‍ തീരുന്ന വിവാദമാണ്‌ ഇവിടെ കത്തിക്കൊണ്ടിരിക്കുന്നത്‌.ഒന്ന്‌ കത്തിച്ചു നോക്കിയാലെന്ത്‌എന്ന്‌ പൊതുസമൂഹം ചോദിച്ചുപോവുന്നത്‌ അത്‌കൊണ്ടാണ്‌.പക്ഷേ ആ തീപ്പട്ടി ക്കൊള്ളി സ്വീകരിക്കാന്‍ കാന്തപുരം തയ്യാറാവുമോ എന്നതാണ്‌ ഇനി കാണേണ്ടത്‌