ദുബൈ : സമസ്ത സംസ്ഥാന ഉപാധ്യക്ഷനും പ്രമുഖ മതപണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് സി ബി ഐ നടത്തിയ അന്വേഷണം സംശയാസ്പദമാണെന്ന് ഹൈക്കോടതി കണ്ടെത്തിയ സ്ഥിതിക്ക് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും, മരണം ആത്മഹത്യയാക്കി മാറ്റി ആദ്യം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഹബീബുറഹ്മാന്റെയും, മറ്റും പങ്ക് അന്വേഷിക്കണമെന്നും ദുബൈ - കാസര്‍കോട് ജില്ല എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എസ് കെ എസ് എസ് എഫ് മറ്റു സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കു യോഗം പിന്തുണ പ്രഖ്യാപിച്ചു.
ഷാഫി ഹാജി ഉദുമ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ത്വാഹിര്‍ മുഗു, അ.കബീര്‍ അസ്അദി, കെ വി വി കുഞ്ഞബ്ദുല്ല വള്‍വക്കാട്, സഈദ് ബംബ്രാണ, സ്വാബിര്‍ മെട്ടമ്മല്‍, ഹാഷിം ഉദുമ എന്നിവര്‍ സംസാരിച്ചു. അശ്ഫാഖ് മഞ്ചേശ്വരം സ്വാഗതവും, ഫാസില്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ