അബുദാബി : പ്രവാചക കാലം മുതല്‍ ദീനീ സന്ദേശമെത്തിയ കേരളക്കരയില്‍ ഓരോ നൂറ്റാണ്ടുകളിലും ഉല്‍ക്കൃഷ്ട മഹത്തുക്കളുടെ നേതൃത്വത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ച മലയാളികള്‍ക്ക് പാരന്പര്യത്തിന്‍റെ പൈതൃകത്തോടെ ഈ നൂറ്റാണ്ടില്‍ വഴികാട്ടിയായത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് പ്രശസ്ത ഡോക്ടര്‍ ബഹവുധീന്‍ നത്വി പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ കാലങ്ങളിലും ദീനിന്‍റെ പേരില്‍ ഉയര്‍ന്നു പൊങ്ങിയ ആശയങ്ങളെ പഠന വിധേയമാക്കി സമൂഹത്തിന് മുന്പില്‍ സത്യാവസ്ത വെളിപ്പെടുത്തിയത് സമസ്തയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ദീനിന്‍റെ തനതായ ശൈലിയല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത നിസ്വാര്‍ത്ഥ പണ്ഡിത സഭയായതുകൊണ്ടാണ് സമസ്തക്ക് നീണ്ട 85വര്‍ഷം അഭിമാനത്തോടെ മുന്നേറാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ ഉസ്താദ് മമ്മി കുട്ടി മുസ്ലിയാര്‍, അബ്ദുറഹിമ ഒളവട്ടൂര്‍ പല്ലര്‍ മുഹമ്മദ് മുസ്ലിയാര്‍ ,മൊയ്തു ഹാജി കടന്നപ്പള്ളി, ശരഫുട്ടിന്‍ മംഗലാട് ,ഉസ്മാന്‍ ഹാജി, സയ്യദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ ,കരീം ഹാജി എന്നിവര്‍ സംബന്ധിച്ചു,.ഹാരിസ് ബഖ്‌വി സ്വകതവും യുസുഫ് ദാരിമി നന്ദിയും പറഞ്ഞു
തുടര്‍ന്ന് പ്രവാചക സ്നേഹത്തിന്ടെ അനന്തതയിലേക്ക് നമ്മെ നയിക്കുന്ന ഇമാം ബൂസൂരി (ര) യുടെ ബുര്‍ദ യുടെ ഈരടികലോടും പ്രവാചക സ്രേഷ്ടതകളുടെ തേന്മഴ വര്ഷിപ്പിക്കുന്ന ഇമ്പമാര്‍ന്ന മദഹ് ഗാനങ്ങളോടും പ്രവാചക ചരിത്രം വിളിച്ചോതുന്ന ഉറുദു കവാലി യോട് ചേര്‍ന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ പ്രവാചക സ്നേഹികളുടെ കണ്ണുകള്‍ ഈറനണിയിച്ചു .എവിടെനിന്നും ലഭിക്കാത്ത ആത്മ നിര്‍വൃതി സദസ്സിണ്ടേ മുഖത്ത് പ്രകടമായിരുന്നു .
ഉത്തര മലബാറിലെ അത്യുന്നത ഭൌതിക കലാലയമായ പാപ്പിനിശ്ശേരി ജാമിയ അസദിയ്യ ഇസ്ലാമിക് അറബിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അസഅദി ബിരുദദദാരികളായിരുന്നു ബുര്‍ദമജ്ളിസ്സിന്നു നേതൃത്വം നല്‍കിയിരുന്നത് ...

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ