ശനിയാഴ്‌ച, ഡിസംബർ 31, 2011

സമസ്ത സമ്മേളന പ്രചരണാര്‍ത്ഥം
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റെറില്‍ നിന്നും ഇന്ന് UAE സമയം 8.30ന്
കുടുംബ സംഗമം ..ഇന്‍ഷ അല്ലാഹ്
കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തത്സമയം
(SKSSF ,ഐ.ടി വിംഗ് അബുദാബി)

വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

മയ്യിത്ത് നിസ്ക്കാരങ്ങള്‍

1). അബ്ദുല്‍ സത്താര്‍ 
കാഞ്ഞിരമറ്റം 
ഏറണാകുളം

2). കമ്മദ്‌ 
വളവന്നൂര്‍
മലപ്പുറം

3).പി.കെ പരീത്‌ 
കാഞ്ഞിരമറ്റം 
എറണാകുളം 

ഇവര്‍ക്ക്‌ അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ..ആമീന്‍ 

വ്യാഴാഴ്‌ച, ഡിസംബർ 29, 2011





ബുധനാഴ്‌ച, ഡിസംബർ 28, 2011

സമസ്ത സമ്മേളന പ്രചാരണാര്‍ത്ഥം കുടുംബ സംഗമം അബുദാബിയില്‍

സത്യസാക്ഷികളാവുക എന്ന സന്ദേശവുമായി ഫെബ്രുവരി 23-26 തിയ്യതികളില്‍ മലപ്പുറം കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം ഡിസംബര്‍ 31 ശനിയാഴ്ച രാത്രി 7 മണിക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ റിലിജിയസ് വിംഗ് കുടുംബ സംഗമം നടത്തുന്നു .
ഏവര്‍ക്കും സ്വാഗതം

ചൊവ്വാഴ്ച, ഡിസംബർ 27, 2011

വലിയുല്ലഹി തൃപ്പനച്ചി മുഹമ്മദ്‌ മുസ്ലിയാര്‍ ഇന്നലെ രാത്രി 12 മണിക്ക് മരണപ്പെട്ടു മഗ്ഫിരതിന്ന്‍ വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക, മയ്യിത്ത് നിസ്കരിക്കുക. നിസ്കരിക്കാന്‍ പറയുക.
അള്ളാഹു അദേഹത്തിന് ഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.........ആമീന്‍ 
അദേഹത്തിന് വേണ്ടി 
കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കുന്നു


........................................................................................................


പണ്ഡിത ശ്രേഷ്ട്ടനും ഒരു തലമുറയുടെ ആത്മീയ വെളിച്ചമായി തിളങ്ങിയ മഹാനുമായ വലിയ്യുല്ലാഹി തൃപ്പനച്ചി മുഹമ്മദ്‌ മുസ്ലിയാര്‍ വഫാതായി"............... പാണക്കാട് കുടുംബത്തോടും ശംസുല്‍ ഉലമയും കണ്ണിയത്തുസ്താദും ഉള്‍പെടുന്ന നമ്മുടെ ഉലമാക്കളോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഹാനുഭാവന്‍, ശൈഖുനാ കാളമ്പാടി ഉസ്താദുമായും ശൈഖുനാ ചെറുശ്ശേരി ഉസ്താദുമായും എല്ലാ കാര്യങ്ങളിലും ഒപ്പം നില്‍ക്കുകയും അടുത്തറിയാവുന്നവരോട് സമസ്തയുമായി മാത്രം ബന്ധപ്പെടാന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. അല്ലാഹു മഹാനുഭാവന്റെ ദറജ: ഉയര്‍ത്തി കൊടുക്കുമാറാകട്ടെ മഹാനവര്‍ഗളേയും നമ്മെയും അള്ളാഹു സുബ്ഹാനഹു വതആല സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂടട്ടെ .........ആമീന്‍ഇന്ന് രാത്രി 8:30(UAE)10:00(India) നു ഉസ്താദ്‌ അബ്ദു സലാം ബാഖവി കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍ ത്രപ്പനച്ചി ഉസ്താദ്‌ അനുസ്മരണ പ്രഭാഷണം നടത്തുന്നുഏവര്‍ക്കും സ്വാഗതം

.........................................................................................................



ഇന്നലെ മരണപ്പെട്ട വലിയുല്ലഹി തൃപ്പനച്ചി മുഹമ്മദ്‌ മുസ്ലിയാര്‍ക്ക് വേണ്ടി മയ്യിത്ത്‌ നിസ്കാരവും പ്രത്യേകം പ്രാര്‍ഥനയും... മുസ്സഫാഹ് -ശാബിയായില്‍ നാളെ രാത്രി 10ന്. മയ്യിത്ത്‌ നമസ്ക്കാരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ 0502686890ബന്ധപ്പെടുക.


........................................................................................................


പ്രമുഖ സൂഫി വര്യനും വലിയ്യുമായ തൃപ്പനച്ചി മുഹമ്മദ്‌ മുസ്ലിയാരുടെയും എന്‍ വി ഖാലിദ് മുസില്യാരുടെയും നിര്യാണത്തില്‍ ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൌലവിയും പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമാനാടും ജനറല്‍ സെക്രടറി അസ്‌ലം അടക്കാതോടും ട്രഷറര്‍ / ടി എച്ച്.ദാരിമി മേലാറ്റൂരും അനുശോചിച്ചു .ദമ്മാം : കിയക്കന്‍ പ്രവിശ്യാ ഇസ്‌ലാമിക് സെന്റ്റെര്‍ പ്രസിഡണ്ട് യൂസുഫ് ഫൈസി വാലാട് ജനറല്‍ സെക്രടറി ഉമര്‍ ഓമശ്ശെരി ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ മലയമ്മ എന്നിവരും അനുശോചിച്ചു .ഇസ്‌ലാമിക് സെന്റ്റെര്‍ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ്‌ ഫൈസി പടിഞ്ഞാട്ടുമുരി ജനറല്‍ സെക്രടറി റഷീദ് ദാരിമി വാളാട്,ട്രഷറര്‍ ഇബ്രാഹീം മൌലവി ശ്രീകണ്ട്ടപുരം എന്നിവരും അനുശോചിച്ചു 

........................................................................................................

ഇന്നലെ മരണപ്പെട്ട വലിയുല്ലഹി തൃപ്പനച്ചി മുഹമ്മദ്‌ മുസ്ലിയാരകു വേണ്ടി മയ്യിത്ത്‌ നിസ്കാരവും പ്രത്യേകം പ്രാര്‍ഥനയും ഇന്ന് വൈകു: 7 .30 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ ഉണ്ടാവുമെന്ന് അബുദാബി സുന്നി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു 

തിങ്കളാഴ്‌ച, ഡിസംബർ 26, 2011


ബുര്‍ദ മജ്ലിസ് ആവേഷമായി

അബുദാബി : പ്രവാചക കാലം മുതല്‍ ദീനീ സന്ദേശമെത്തിയ കേരളക്കരയില്‍ ഓരോ നൂറ്റാണ്ടുകളിലും ഉല്‍ക്കൃഷ്ട മഹത്തുക്കളുടെ നേതൃത്വത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ച മലയാളികള്‍ക്ക് പാരന്പര്യത്തിന്‍റെ പൈതൃകത്തോടെ ഈ നൂറ്റാണ്ടില്‍ വഴികാട്ടിയായത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് പ്രശസ്ത ഡോക്ടര്‍ ബഹവുധീന്‍ നത്വി പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ കാലങ്ങളിലും ദീനിന്‍റെ പേരില്‍ ഉയര്‍ന്നു പൊങ്ങിയ ആശയങ്ങളെ പഠന വിധേയമാക്കി സമൂഹത്തിന് മുന്പില്‍ സത്യാവസ്ത വെളിപ്പെടുത്തിയത് സമസ്തയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ദീനിന്‍റെ തനതായ ശൈലിയല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത നിസ്വാര്‍ത്ഥ പണ്ഡിത സഭയായതുകൊണ്ടാണ് സമസ്തക്ക് നീണ്ട 85വര്‍ഷം അഭിമാനത്തോടെ മുന്നേറാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ ഉസ്താദ്‌ മമ്മി കുട്ടി മുസ്ലിയാര്‍, അബ്ദുറഹിമ ഒളവട്ടൂര്‍ പല്ലര്‍ മുഹമ്മദ്‌ മുസ്ലിയാര്‍ ,മൊയ്തു ഹാജി കടന്നപ്പള്ളി, ശരഫുട്ടിന്‍ മംഗലാട് ,ഉസ്മാന്‍ ഹാജി, സയ്യദ്‌ അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ ,കരീം ഹാജി എന്നിവര്‍ സംബന്ധിച്ചു,.ഹാരിസ്‌ ബഖ്‌വി സ്വകതവും യുസുഫ് ദാരിമി നന്ദിയും പറഞ്ഞു
തുടര്‍ന്ന് പ്രവാചക സ്നേഹത്തിന്ടെ അനന്തതയിലേക്ക് നമ്മെ നയിക്കുന്ന ഇമാം ബൂസൂരി (ര) യുടെ ബുര്‍ദ യുടെ ഈരടികലോടും പ്രവാചക സ്രേഷ്ടതകളുടെ തേന്മഴ വര്ഷിപ്പിക്കുന്ന ഇമ്പമാര്‍ന്ന മദഹ് ഗാനങ്ങളോടും പ്രവാചക ചരിത്രം വിളിച്ചോതുന്ന ഉറുദു കവാലി യോട് ചേര്‍ന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ പ്രവാചക സ്നേഹികളുടെ കണ്ണുകള്‍ ഈറനണിയിച്ചു .എവിടെനിന്നും ലഭിക്കാത്ത ആത്മ നിര്‍വൃതി സദസ്സിണ്ടേ മുഖത്ത് പ്രകടമായിരുന്നു .

  ഉത്തര മലബാറിലെ അത്യുന്നത ഭൌതിക കലാലയമായ പാപ്പിനിശ്ശേരി ജാമിയ അസദിയ്യ ഇസ്ലാമിക്‌ അറബിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അസഅദി ബിരുദദദാരികളായിരുന്നു ബുര്‍ദമജ്ളിസ്സിന്നു നേതൃത്വം നല്‍കിയിരുന്നത് ...



ശനിയാഴ്‌ച, ഡിസംബർ 24, 2011

സമസ്ത 85 മഹാസമ്മേളന പ്രചരണാര്‍ത്ഥം 
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റെറില്‍ നടത്തിയ ബുര്‍ദ്ദ മജ്‌ലിസ്  (പ്രവാചക പ്രകീര്‍ത്തന കാവ്യം)

നസീഹത്ത്
 ഉസ്താദ്‌ Dr ബഹാഉദ്ധീന്‍ മുഹമ്മദ്‌ നദ'വി 
ബുര്‍ദ്ദ മജ്‌ലിസ്

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂംഅഡ്മിന്‍
നൌഫല്‍  അല്‍ അസ്'അദി & ടീം 
പാപ്പിനിശ്ശേരി അല്‍'അസ്'അദിയ്യ ഫൗണ്ടേഷന്‍ (UAE)



അബൂദാബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ റിലിജിയസ് വിംഗ് സംഘടിപ്പിച്ച ബുര്‍ദ സംഗമം


വെള്ളിയാഴ്‌ച, ഡിസംബർ 23, 2011

ദുബൈ : സമസ്ത സംസ്ഥാന ഉപാധ്യക്ഷനും പ്രമുഖ മതപണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് സി ബി ഐ നടത്തിയ അന്വേഷണം സംശയാസ്പദമാണെന്ന് ഹൈക്കോടതി കണ്ടെത്തിയ സ്ഥിതിക്ക് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും, മരണം ആത്മഹത്യയാക്കി മാറ്റി ആദ്യം മുതലേ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഹബീബുറഹ്മാന്റെയും, മറ്റും പങ്ക് അന്വേഷിക്കണമെന്നും ദുബൈ - കാസര്‍കോട് ജില്ല എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എസ് കെ എസ് എസ് എഫ് മറ്റു സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കു യോഗം പിന്തുണ പ്രഖ്യാപിച്ചു.

ഷാഫി ഹാജി ഉദുമ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ത്വാഹിര്‍ മുഗു, അ.കബീര്‍ അസ്അദി, കെ വി വി കുഞ്ഞബ്ദുല്ല വള്‍വക്കാട്, സഈദ് ബംബ്രാണ, സ്വാബിര്‍ മെട്ടമ്മല്‍, ഹാഷിം ഉദുമ എന്നിവര്‍ സംസാരിച്ചു. അശ്ഫാഖ് മഞ്ചേശ്വരം സ്വാഗതവും, ഫാസില്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.
ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ ബുര്‍ദ മജ്‍ലിസ് ഇന്ന്

അബൂദാബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ റിലിജിയസ് വിംഗ് സംഘടിപ്പിക്കുന്ന ബുര്‍ദ സംഗമം ഇന്ന് സെന്‍ററില്‍ നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‍ലാമിക് വൈസ് ചാന്‍സിലറുമായ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി ഉദ്ഘാടനം ചെയ്യും. ഇസ്‍ലാമിക് സെന്‍റര്‍ സെക്രട്ടറി മൊയ്തു ഹാജി, വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുറഹ്‍മാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. കണ്ണൂര്‍ അസ്അദിയ്യ ഫൌണ്ടേഷന്‍ പ്രവര്‍ത്തകര്‍ ബുര്‍ദ അവതരിപ്പിക്കും.

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റെര്‍ 
സമസ്ത മഹാ സമ്മേളനം പ്രചാരണം 

ശൈഖുനാ പ്രൊ.കെ ആലികുട്ടി മുസ്ലിയാര്‍
ഉസ്താദ്‌ നാസര്‍ ഫൈസി കൂടത്തായി


നാസര്‍ ഫൈസി കൂടത്തായി ഡിസം 22 (ഇന്ന്) അബൂദാബിയില്‍


അബൂദാബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വര്‍ഷിക സഹാസമ്മേളന പ്രചരണാര്‍ത്ഥം യു.എ.ഇ. യില്‍ പര്യടനം നടത്തുന്ന SKSSF സംസ്ഥാന വൈസ് പ്രസിഡന്‍റ് നാസര്‍ ഫൈസി കൂടത്തായി ഇന്ന് (22/12/2011 വ്യാഴം) അബൂദാബിയില്‍ പ്രഭാഷണം നടത്തും. ഡിസംബര്‍ 22 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ സുന്നി യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‍ലിയാര്‍, SKSSF യു.എ.ഇ. നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങള്‍, ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ഡോക്ടര്‍ ഒളവട്ടൂര്‍ അബ്ദുറഹ്‍മാന്‍ ബാഖവി, ജന.സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, കെ.എം.സി.സി. സംസ്ഥാന ജന. സെക്രട്ടറി ശറഫുദ്ദീന്‍ മംഗലാട് തുടങ്ങിയവര്‍ സംബന്ധിക്കും.

ഇസ്‍ലാമിക് സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ഒളവട്ടൂര്‍ അബ്ദുറഹ്‍മാന്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടിക്ക് അന്തിമ രൂപം നല്‍കി. യോഗത്തില്‍ എം.പി. മമ്മിക്കുട്ടി മുസ്‍ലിയാര്‍, കരീം ഹാജി, സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍, കെ.വി. ഹംസ മുസ്‍ലിയാര്‍, സഅദ് ഫൈസി, കുഞ്ഞിപ്പു മുസ്‍ലിയാര്‍, അബ്ദുല്‍ അസീസ് കളിയാടന്‍, അബ്ദുല്ല നദ്‍വി, അബ്ബാസ് മൗലവി, യൂസുഫ് ദാരിമി, റശീദ് ഫൈസി, സജീര്‍ ഇരിവേരി, ഉമര്‍ ഹാജി, അബ്ദുല്ല ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘടന സമിതി കണ്‍വീനര്‍ ഹാരിസ് ബാഖവി സ്വാഗതവും ഉസ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.

ബുധനാഴ്‌ച, ഡിസംബർ 21, 2011

"സുന്നി സമ്മേളനം"
തെന്നല പൂക്കിപറമ്പ്

സുന്നി ആദര്‍ശ മഹാ സമ്മേളനം ... വൈകുന്നേരം ഏഴു മണിക്ക്‌ തെന്നലയില്‍ നിന്നും .. കോഴിക്കോട്‌ ഖാസി സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍ , ഉസ്താദ്‌ അബ്ദുസ്സമദ് പൂക്കോട്ടൂര്‍,സത്താര്‍ സാഹിബ്‌ പന്തല്ലൂര്‍ തുടങ്ങിയ പ്രമുഖ വ്യ ക്തിത്വങ്ങള്‍ പങ്കെടുക്കുന്നു ..തല്‍സമയ സംപ്രേഷണം കേരളാ ഇസ്ലാമിക്‌ ക്ലാസ് റൂമില്‍ ഇന്‍ശാഅല്ലാഹ്

തിങ്കളാഴ്‌ച, ഡിസംബർ 19, 2011



വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

SKSSF SHARJAH STATE - AL MUNTHADHA 2011 SHARJAH
16.12.2011 FRIDAY
USTHAD NASAR FAISI KOODATHAYI

ആത്മീയ കുറ്റവാളി കാന്തപുരം അബൂബക്കര്‍ മൌലവിയോടും വ്യാജ മുടി ഭക്തരായ ssfകാരോടും വിടപറഞ്ഞ് സുന്നത്ത്ജമാഅത്തിന്‍റെ സത്യസരണിയായ സമസ്തയിലെക്ക് സധൈര്യം കടന്നുവന്ന പ്രൊഫ.ഓമാനൂര് മുഹമ്മദ്സാഹിബ് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ അഭിമുഖം 

ഒന്ന് കേള്‍ക്കൂ ...സത്യം മനസിലാക്കൂ

ആത്മീയ കുറ്റവാളി കാന്തപുരം അബൂബക്കര്‍ മൌലവിയോടും വ്യാജ മുടി ഭക്തരായ ssfകാരോടും വിടപറഞ്ഞ് സുന്നത്ത്ജമാഅത്തിന്‍റെ  സത്യസരണിയായ സമസ്തയിലെക്ക് സധൈര്യം കടന്നുവന്ന പ്രൊഫ.ഓമാനൂര് മുഹമ്മദ്സാഹിബ്  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ
 അഭിമുഖം



വ്യാഴാഴ്‌ച, ഡിസംബർ 15, 2011

ഖുര്‍ആന്‍ ഇംഗ്ലീഷ് തഫ്സീര്‍ ഇന്ന് UAE സമയം 8.30ന്




((( LIVE )))
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റെറിന്‍റെ ആഭിമുഖ്യത്തില്‍ പ്രമുഖ ഖുര്‍ആന്‍ പണ്ഡി‍തനും അബുദാബി ബ്രിടീഷ്‌ ഇന്‍റെര്‍നാഷണല്‍ സ്കൂള്‍ ഇസ്ലാമിക്‌ വിഭാഗം തലവനുമായ ഉസ്താദ്‌ സിംസാറുല്‍ ഹഖ്‌ ഹുദവിയുടെ ഖുര്‍ആന്‍ ഇംഗ്ലീഷ് തഫ്സീര്‍ ഇന്ന് UAE സമയം 8.30ന് ഇസ്ലാമിക്‌ സെന്‍റെര്‍ ഓഡിറ്റോറിയത്തില്‍‍ നടക്കും...

ബുധനാഴ്‌ച, ഡിസംബർ 14, 2011

ഹരിപ്പാട്‌ സമസ്ത സമ്മേളനം
സമ്മേളന പ്രമേയഭാഷണം 
ഉസ്താദ്‌ ഓണമ്പിള്ളി മുഹമ്മദ് ഫൈസി

(ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക)


സമസ്ത സമ്മേളന പ്രചരണം ഹരിപ്പാട് മേഖലാ സമ്മേളനം KICR ലൈവ്: (14.12.2011) ബുധന്‍ ഇന്ത്യന്‍ സമയം (5pm) മുഖ്യ പ്രഭാഷണം അഡ്വക്കെറ്റ് ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ( എസ്.കെ.എസ്.എസ് .എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ).. കെ.കെ.എം സാലിം ഫൈസി , യു അബ്ദുല്‍ വാഹിദ് ദാരിമി, നവാസ് എഛ് . പാനൂര്‍ തുടങ്ങി പ്രമുഖര്‍ ... തത്സമയം ഇന്‍ശാ അല്ലാഹ് കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍

മയ്യിത്ത് നമസ്ക്കരിക്കുക

നമ്മുടെ സജീവ പ്രവര്‍ത്തകന്‍ (കുവൈറ്റ്‌ ഇസ്ലാമിക്‌ സെന്‍റെര്‍) KICR ID @mepayur786 ന്‍റെ പിതാവ് കുട്ട്യാലി വടക്കേ പുതുക്കുടി, മേപയൂര്‍ ഇന്നലെ മരണപ്പെട്ടു.. പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കുക, മഗ്ഫിരതിനായി പ്രാര്‍ഥിക്കുക..

തിങ്കളാഴ്‌ച, ഡിസംബർ 12, 2011

മത-ഭൗതിക വിദ്യാഭ്യാസ സമന്വയം കാലഘട്ടത്തിന് അനിവാര്യം - ഡോ. എം.കെ. മുനീര്‍


നരിക്കുനി: തീവ്രവാദവും ഭീകരവാദവും നാട്ടില്‍ വളരാതിരിക്കാന്‍ മത-ഭൗതിക വിദ്യാഭ്യാസ സമന്വയം കാലഘട്ടത്തിന് അനിവാര്യമായിരിക്കയാണെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. മടവൂര്‍ സി.എം. മഖാം ജാമിഅ അശ്അരിയ്യ 15-ാം വാര്‍ഷികവും രണ്ടാം സന്നദ്ദാന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയനായകരിലൂടെയാണ് മതം ലോകത്ത് പ്രചരിച്ചതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അല്‍ക്കോബാര്‍ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ സുവനീര്‍ പ്രകാശനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, അബ്ദുറസാഖ് ബുസ്താനി, സി.എം. കുഞ്ഞിമായിന്‍ മുസ്‌ല്യാര്‍, കെ.പി. കോയ, സി. അബ്ദുറഹിമാന്‍, കെ.പി. മുമ്മദന്‍സ് എന്നിവര്‍ സംസാരിച്ചു. യു. ഷറഫുദ്ദീന്‍ സ്വാഗതവും വി.പി.സി. ഇസ്മയില്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് നടന്ന പ്രാസ്ഥാനിക സംഗമം കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹനീഫ റഹ്മാനി അധ്യക്ഷതവഹിച്ചു. മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, മുജീബ് ഫൈസി പൂലോട് എന്നിവര്‍ വിവിധവിഷയങ്ങളവതരിപ്പിച്ചു. റഹ്മത്തുള്ള ഖാസിമി മൂത്തേടം, കുഞ്ഞാലന്‍കുട്ടി ഫൈസി, സി.എച്ച്. മഹമൂദ് സഅദി, സലാം ഫൈസി മുക്കം, കെ.എന്‍.എസ്. മൗലവി എന്നിവര്‍ സംസാരിച്ചു. റിയാസ് കണ്ണൂര്‍ സ്വാഗതവും ഹംസ വെട്ടത്തൂര്‍ നന്ദിയും പറഞ്ഞു. ആത്മീയ സദസ്സില്‍ പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ വാവാട്, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, ഹമീദ് ഫൈസി അമ്പലക്കടവ്, ബഹാവുദ്ദീന്‍ നദ്‌വി, റഫീക്ക് സക്കരിയ ഫൈസി, അബ്ദുള്‍ ജലീല്‍ ബാഖവി, യു.ഇ. മുഹമ്മദ് മൗലവി എന്നിവര്‍ സംസാരിച്ചു.
ആദര്‍ശം സെഷന്‍ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എ. ഷാനവാസ് എം.പി., കെ.സി. മുഹമ്മദ്‌ഫൈസി, ഹസ്ന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ഫൈസി സ്വാഗതവും ഇസ്ഹാഖ് കോഴിച്ചെന നന്ദിയും പറഞ്ഞു. സെമിനാറില്‍ അബൂബക്കര്‍ ഫൈസി മലയമ്മ വിഷയം അവതരിപ്പിച്ചു. എളമരം കരീം എം.എല്‍.എ., യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദിഖ്, ചേലക്കാട് മുഹമ്മദ് മുസല്യാര്‍, മുക്കം ഉമ്മര്‍ ഫൈസി, സി. ഹംസ മേലാറ്റൂര്‍, കെ.എം. മുഹമ്മദ്, എ.പി. നാസര്‍ എന്നിവര്‍ സംസാരിച്ചു.  

ആത്മീയ ചൂഷണത്തിനെതിരെ ജനുവരി ഒന്നിന് കോഴിക്കോട്ട് സമ്മേളനം


കോഴിക്കോട്‌ : ആത്മീയ ചൂഷണത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് കോഴിക്കോട്ട് സമ്മേളനം നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്‍റ്  സയിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. പ്രവാചകന്‍റെ  പേരില്‍വ്യാജപ്രചാരണം നടത്തി വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള തത്പരകക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ തുറന്നുകാട്ടും. നാസര്‍ ഫൈസി കൂടത്തായി, സത്താര്‍പന്തലൂര്‍, എന്നിവര്‍ സംസാരിച്ചു.

ഞായറാഴ്‌ച, ഡിസംബർ 11, 2011

സമസ്ത സമ്മേളനം : മദ്രസ തല ക്യാമ്പ് രജിസ്ട്രേഷന്‍ ഡിസംബര്‍ 15 മുതല്‍ ... ഇന്‍ഷ അല്ലാഹ്


ചേളാരി: 2012 ഫെബ്രുവരി 23, 24, 25, 26 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സംഗമത്തില്‍ 15 വേദികളിലായി മുപ്പതിനായിരം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സംസ്ഥാന സ്വാഗതസംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തു.
11 ഡിസംബര്‍ 15 - 30 മദ്‌റസാ തലങ്ങളില്‍ ക്യാമ്പ് പ്രിതിനിധി രജിസ്ട്രേഷന്‍‍ നടത്തും. 2012 ജനുവരി 10നകം സമസ്താലയത്തില്‍ ബയോഡാറ്റകള്‍ സമര്‍പ്പിക്കണം. പ്രിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. സത്യസാക്ഷികളാവുക, വിദ്യാഭ്യാസം, സാമ്പത്തിക ശാസ്ത്രം, തസവുഫ്, ആത്മീയത, കാലികം, വ്യതിയാനം, ന്യൂനപക്ഷം, അനുസ്മരണം, ആദര്‍ശം, പ്രാസ്ഥാനികം, പ്രവാസി, വിദ്യാര്‍ത്ഥി, ഭാഷാ ന്യൂനപക്ഷങ്ങള്‍, മാനേജ്‌മെന്റ് തുടങ്ങിയ ശീര്‍ഷകത്തിലാണ് പഠനക്ലാസുകള്‍ നടക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങള്‍, പണ്ഡിതര്‍, ചിന്തകര്‍, സാമൂഹ്യ-മാധ്യമ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും.

യോഗത്തില്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, എം.സി. മായിന്‍ഹാജി, പാലത്തായി മൊയ്തു ഹാജി, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ഹാജി.കെ. മമ്മദ് ഫൈസി, പി.പി.മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുള്ള ഖാസിമി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസ്വിര്‍ ഫൈസി കൂടത്തായി, കാളാവ് സൈതലവി മുസ്‌ലിയാര്‍, മഹ്മൂദ് സഅദി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, കെ.എ.റഹ്മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി, എസ്. മുഹമ്മദ് ദാരിമി, അബ്ദുല്‍ഖാദിര്‍ ഹാജി, അബൂഹാജി രാമനാട്ടുകര, എസ്.കെ.ഹംസ ഹാജി, അഹ്മദ് തെര്‍ളായി, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ആര്‍.വി.എ. സലാം, ഹസൈനാര്‍ ഫൈസി, കുന്നുംപുറം അബ്ദുല്‍ഖാദിര്‍ ഫൈസി, ചെറുകുളം അബ്ദുല്ല ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു

ശനിയാഴ്‌ച, ഡിസംബർ 10, 2011

സമസ്ത 85ആം വാര്‍ഷിക മഹാ സമ്മേളന പ്രച്ചരനര്‍ത്ഥം
skssf അബുദാബി പാലക്കാട്‌ ജില്ലാ കമ്മിറ്റി ഡിസം 16ന്
വൈകുന്നേരം6 മണിക്ക്
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌  സെന്‍ററില്‍ വെച്ച്
പ്രവര്‍ത്തക സംഗമം സംഘടിപ്പിക്കുന്നു.
പാലക്കാട്‌ ജില്ലയിലെ മുഴുവന്‍ സമസ്തയുടെ പ്രവര്‍ത്തകരും
താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.
055-8495393
055-9409303
055-6520831

ബുധനാഴ്‌ച, ഡിസംബർ 07, 2011

മുല്ലപെരിയാര്‍ : ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് SKSSF


മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൊടുപുഴയില്‍ SKSSF സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ്‌ ഫൈസി ഓണംപിള്ളി എന്നിവരുടെ നെത്രത്ത്വത്തില്‍ നടത്തിയ മാര്‍ച്ച്.

ചൊവ്വാഴ്ച, ഡിസംബർ 06, 2011

സമസ്ത മഹാ സമ്മേളന പ്രചരണാര്‍ത്ഥം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍

സമസ്ത മഹാ സമ്മേളന പ്രചരണാര്‍ത്ഥം
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍
ബുര്‍ദ്ദ: ആസ്വാദനം
ഡിസംബര്‍ 23 നു വെള്ളി വൈകു : 6 മണിക്ക്



മറക്കാത്ത ഓര്‍മകളുമായി ബാബരി

മത സൗഹാര്‍ദത്തിന്‍റെ ഊറ്റില്ലവും ഉറവിടവും ആയ  ഈ മഹത്തായ  രാജ്യത്ത്‌ ഇത് ഒരിക്കലും പാടില്ലായിരുന്നു.
മുസല്‍മാന്‍റെ തീരാത്ത ദുഃഖം 
ഡിസംബര്‍ 6  എസ്.കെ.എസ്.എസ്.എഫ് 
പ്രാര്‍ഥന ദിനം 


ഞായറാഴ്‌ച, ഡിസംബർ 04, 2011

എന്നാണ് ആശൂറാഅ്. ഗള്‍ഫിലെ അച്ചടിക്കപ്പെട്ട കലണ്ടറുകളിലെല്ലാം ആശൂറാഅ് തിങ്കളാഴ്ചയും അതുപ്രകാരം ഞായാറാഴ്ച താസൂആഅ് ആയും ഗണിക്കപ്പെടുന്നു.

ഈ പുതു വര്‍ഷത്തെ ഖത്തര്‍ കലണ്ടറിലെ ഒന്നാം പേജിലെ വിവരണങ്ങള്‍  വായിച്ച് ചില പൊരുത്തകേടുകള്‍  മനസ്സില്‍ വെച്ച് പുലര്‍ ത്തിക്കൊണ്ടിരിക്കുമ്പോഴാണ് അതിനെ ശരിവെക്കും വിധം ചില ഫത് വകള്‍  വരുന്നത്.

ഖത്തര്‍ കലണ്ടര്‍  പറയുന്നത് പുതുവര്‍ഷത്തിന്‍റെ  മാസപ്പിറവി 25  നവംബറിലെ  വെള്ളിയാഴ്ച അസ്തമയത്തിന് ശേഷം ഉടനെ ഉണ്ടാവുമെന്നും എന്നാല്‍ പത്ത് മിനുട്ട് മാത്രം ഉണ്ടാകുന്ന ചന്ദ്രക്കല കാണാന്‍ വലിയ പ്രയാസമാണ് അതിനാല്‍ ശനിയാഴ്ച മുഹറം ഒന്നായി ഗണിക്കപ്പെടുന്നു എന്നാണ്. (അറ്റാച്ച് കാണുക)

സത്യത്തില്‍ വെള്ളിയാഴ്ച പിറക്കുന്ന ചന്ദ്രക്കല കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശനിയാഴ്ച മുപ്പത് തികച്ച് ഞായാറാഴ്ച ഒന്നായി ഗണിക്കലാണല്ലോ ശരിയായ രീതി. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരവും മുഹറം ഒന്ന് ശനിയാഴ്ച തന്നെയാണ്.

 എന്നാലിതാ ചില ഫത്‌വകള്‍ 

دعا مفتي عام المملكة رئيس هيئة كبار العلماء وإدارة البحوث العلمية والإفتاء الشيخ عبدالعزيز بن عبدالله آل الشيخ إلى صيام عاشوراء يومي الاثنين والثلاثاء، لافتا إلى أن هذا مخرج من القول بأن رؤية هلال شهر محرم لم تثبت فيكون السبت تمام ذي الحجة والأحد غرة محرم والإثنين تاسوعاء والثلاثاء عاشوراء

نبه أئمة مساجد بمحافظة جدة في خطبة الجمعة اليوم، لخطأ حدث في تحديد رؤية هلال شهر محرم، مشيرين إلى أن السبت هو المتم لشهر ذي الحجة، وليس كما في التقاويم بأنه الأول من محرم. وذكروا أن الثلاثاء المقبل هو يوم "عاشوراء"، أما الاثنين فهو يوم "تاسوعاء" وليس كما في التقاويم بأنه يوم "عاشوراء"، مبينين أن غرة محرم كانت يوم الاحد الماضي

السؤال: متى يكون عاشوراء لهذا العام (1433 هـ)؟ الحواب : لم يثبت دخول شهر محرم ليلة السبت الماضي وقد قال رسول الله صلى الله عليه وسلم ( فإن غم عليكم فأكملو العدة ثلاثين ) وعليه فإن يوم الأحد هو غرة شهر محرم ( أي بعد تقويم أم القرى بيوم ) وبذلك يكون يوم عاشوراء هو يوم الثلاثاء 1433/01/11 حسب تقويم أم القرى والذي يوافق 2011/12/06 والسنة أن يصام يوم قبله أو يوم بعده. والله الموفق

അതിനാല്‍ ആശൂറാഅ് ചൊവ്വാഴ്ചയാണെന്നാണ് മനസ്സിലാകുന്നത് താസൂആഅ് തിങ്കളാഴ്ചയും


abdul malik klari
Doha - Qatar
Mob. +974-55600273


=================================
SAMASTHA 85th ANNUAL CONFERENCE
2012 FEB: 23,24,25,26 @ MALAPPURAM
 ==================================

മുഹറത്തിന്‍റെ പ്രത്യേകത

ഒരു സുഹൃത്ത് അല്‍ഹിദായ വെബ്‌ ടീമിന് നവംബര്‍ 30 ന് അയച്ച മൈലില്‍ നിന്നും