ചൊവ്വാഴ്ച, മാർച്ച് 13, 2012

വ്യാജകേശം കത്തിക്കുന്നതിന് മതം എതിരല്ല - സുന്നി ബഹുജന സംഗമം

മലപ്പുറം : വ്യാജകേശം കത്തിക്കുന്നതിന് മതം എതിരല്ലെന്നും വ്യാജകേശത്തെ തിരുകേശമെന്ന് വിശേഷിപ്പിക്കുന്നതിനാണ് മതം എതിരുള്ളതെന്നും മലപ്പുറത്ത് ചേര്‍ന്ന സുന്നി ബഹുജനസംഗമം വിലയിരുത്തി.ചൂഷണത്തിനെതിരെ സന്ധിയില്ലാസമരം നടത്തിയ പാരമ്പര്യമാണ് ഇസ്‌ലാമിനു ള്ളതെന്നും പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് ഇക്കാലത്തുള്ള പ്രവര്‍ത്തകര്‍ കര്‍മരംഗത്ത് സജീവമാകണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ശാഹുല്‍ഹമീദ് മേല്‍മുറി, ഹബീബ് ഫൈസി കൊട്ടോപ്പാടം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , ഒ.കെ.എം. കുട്ടി ഉമരി, എ.കെ. ആലിപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.