ബുധനാഴ്‌ച, മാർച്ച് 28, 2012

അബുദാബി പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ഉസ്താദ്‌ സിംസാറുല്‍ ഹഖ് ഹുദവി എല്ലാ ശനിയാഴ്ച്ചകളിലും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടത്തുന്ന മലയാളം ഖുര്‍ആന്‍ തഫ്സീറിന്‍റെ DVDകള്‍ പുറത്തിറങ്ങി.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ റിലീജിയസ് വിംഗ് ആണ് DVDകള്‍ പുറത്തിറക്കുന്നത്. പുറത്തിറങ്ങുന്ന DVDകള്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ശ്രോതാക്കളുടെ അഭ്യര്‍ഥനമാനിച്ച്  യൂടുബില്‍ അപ്‌ലോഡ്‌ ചെയ്യുമെന്ന് അബുദാബി SKSSF ഐ.ടി.വിംഗ് അറിയിച്ചു.


സിംസാറുല്‍ ഹഖ് ഹുദവി - ഖുര്‍ആന്‍ തഫ്സീര്‍ - സൂറത്തുല്‍ മുഅ'മിനൂന്‍ 97,98 ആയത്ത് - DVD 2 -1


സിംസാറുല്‍ ഹഖ് ഹുദവി - ഖുര്‍ആന്‍ തഫ്സീര്‍ - സൂറത്തുല്‍ മുഅ'മിനൂന്‍ 97,98 ആയത്ത് - DVD 2 -2


സിംസാറുല്‍ ഹഖ് ഹുദവി - ഖുര്‍ആന്‍ തഫ്സീര്‍ - സൂറത്തുല്‍ മുഅ'മിനൂന്‍ 97,98 ആയത്ത് - DVD 2 -3

ഷെയ്ഖ്‌ ദാവൂദുല്‍ ഹക്കിം (റ.അ) വലിയുള്ളാഹി ആണ്ട് നേര്‍ച്ച


കാസര്‍കോട്: മുത്തുപ്പേട്ട ഷെയ്ഖ്‌  ദാവുദുല്‍ ഹക്കീം വലിയുള്ളാഹിയുടെ പേരിലുള്ള ആണ്ട് നേര്‍ച്ച ഏപ്രില്‍ ഏഴിന് എതിര്‍ത്തോട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 ടി.കെ എം ബാവ മുസ്ലിയാര്‍, ത്വാഖ അഹമ്മദ് മുസ്ലിയാര്‍, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, യു. എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എസ് തങ്ങള്‍ മദനി മസ്തിക്കുണ്ട്, എം.എ ഖാസിം മുസ്ലിയാര്‍ തുടങ്ങി പ്രമുഖ സാദാത്തുക്കളും പണ്ഡിതന്‍മാരും ആണ്ട് നേര്‍ച്ചയില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് മൗലൂദ് പാരായണവും കൂട്ടപ്രാര്‍ത്ഥനയും തുടര്‍ന്ന് അന്നദാന വിതരണവും നടക്കും.

ആത്മീയ ചൂഷകരെ തിരിച്ചറിയുക : പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍


ബഹ്റൈന്‍ : ജീവിതത്തിന് നന്മ പകര്‍ന്നു നല്‍കേണ്ട ആത്മീയതയെ പാവപ്പെട്ട സമൂഹത്തില്‍ നിന്നും സന്പത്ത് സമാഹരിക്കാനുള്ള ഉപാധിയായി സ്വീകരിക്കുന്ന ചില തല്‍പര കക്ഷികള്‍ മാനവിക മൂല്യങ്ങളെ ചവിട്ടി മതിക്കുകയാണെന്നും അവരെ തിരിച്ചറിയാന്‍ പ്രവാസി സമൂഹം സന്നദ്ധരാവണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സി.കെ.പി. അലി മുസ്‍ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയുടെ ഉദ്ഘാടനം സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. SYS സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. രണ്ടു പതിറ്റാണ്ടുകളായി തട്ടിപ്പും വെട്ടിപ്പും നടത്തി അതിനൊക്കെ മത പരിവേഷം നല്‍കുകയും അവസാനം പ്രവാചകരുടേതെന്നു പറഞ്ഞു കൊണ്ടുവന്ന വ്യാജ മുടിയിലൂടെ കോടികള്‍ സമാഹരിച്ചു വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത കാന്തപുരം മാനവികതയുടെ പേരില്‍ നടത്തുന്നത് തികച്ചും കാപട്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെ.എം.സി.സി. പ്രസിഡന്‍റ് കട്ടൂസ മുണ്ടേരി, ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ. അശ്റഫ്, ഹാശിം ജീപാസ് ആശംസകള്‍ നേര്‍ന്നു. ജോലി ആവശ്യാര്‍ത്ഥം ബഹ്റൈനില്‍ നിന്നും ദുബായിലേക്ക് താമസം മാറുന്ന സയ്യിദ് അസ്ഹര്‍ തങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം അബ്ദുല്‍ ഹമീദ് ഫൈസി നിര്‍വ്വഹിച്ചു. കന്നോത് അബ്ദുല്ല ഹാജി സ്വാഗതവും സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.
അബുദാബി SKSSF പ്രവര്‍ത്തക സംഗമം വെള്ളിയാഴ്ച



അബുദാബി : SKSSF അബുദാബി സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സംഗമം (30-03-2012 വെള്ളിയാഴ്ച) വൈകുന്നേരം 6.30 നു അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ ചേരും. മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ല ഭാരവാഹികളും ക്ലസ്ടര്‍ മെമ്പര്‍മാരും KICRഐ.ടിവിംഗ് അംഗങ്ങളും മഗ്‍രിബ് നമസ്കാരാനന്തരം എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി അറിയിച്ചു.

ഞായറാഴ്‌ച, മാർച്ച് 25, 2012

SKSSF വിമോചനയാത്ര; ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനം നാളെ പാക്കിസ്ഥാന്‍ ക്ലബ്ബില്‍

മനാമ: 'ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌' എന്ന പ്രമേയത്തില്‍ കേന്ദ്ര SKSSF സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണോത്‌ഘാടനം നാളെ (26, തിങ്കള്‍) രാത്രി 8 മണിക്ക്‌ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. SKSSF മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹമീദലി തങ്ങള്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. SYS സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പ്രമേയ പ്രഭാഷണം നടത്തും. വ്യാജ കേശത്തിന്റെ മറവിലും മറ്റും ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കുപ്രചരണങ്ങള്‍ക്ക്‌ ക്ലിപ്പുകള്‍ സഹിതം അദ്ധേഹം മറുപടി പറയും.
തുടര്‍ന്ന്‌ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രചരണ പരിപാടികള്‍ നടക്കും. സയ്യിദ്‌ ഫക്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സി.കെ.പി അലി മുസ്‌ ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, ഉബൈദുല്ല റഹ്‌ മാനി എസ്‌.എം.എ വാഹിദ്‌ തുടങ്ങി പ്രമുഖരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുക്കും.

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; കരിയര്‍ പ്ലാന്‍ സംസ്ഥാന തല ഉദ്‌ഘാടനം കൊല്ലത്ത്‌

കൊച്ചി : ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊല്ലത്ത്‌ നടക്കും. ഏപ്രില്‍ 2 തിങ്കളാഴ്‌ച കാലത്ത്‌ 10 മണിക്ക്‌ കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക്‌ ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ട്രെന്റ്‌ സംസ്ഥാനതല ട്രൈനര്‍ സൈനുല്‍ ആബിദ്‌ പരിപാടിക്ക്‌ നേതൃത്വം നല്‍കും.
വേനലവധിക്കാലത്ത്‌ സംസ്ഥാനത്തും പുറത്ത് SSLC, +2 വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്‌ പരിപാടിയില്‍ പങ്കെടുക്കുക. പുത്തന്‍ കോഴ്‌സുകളെകുറിച്ചും ജോലി സാധ്യതകളെ പറ്റിയും വിദ്യാര്‍ത്ഥികള്‍ക്ക്‌ കൃത്യമായ ദിശാബോധം നല്‍കുന്നതാണ്‌ നാല്‌ മണിക്കൂര്‍ നീണ്ട്‌ നില്‍ക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാം.

അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ 30 ന്‌ ജുബൈലില്‍

സൗദി അറേബ്യ : SYS സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ ഈ മാസം 30 ന്‌ ജുബൈലില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്‌ച ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന സംഗമം വിജയിപ്പിക്കാന്‍ SKSSF ജുബൈല്‍ ഘടകം കമ്മിറ്റി തീരുമാനിച്ചു.

ശംസുല്‍ ഉലമ അനുസ്‌മരണം ഇന്ന് (25) സമാപിക്കും

കാസര്‍കോട്‌ : ബാപ്പാലിപ്പനം ശാഖ SYS, SKSSF ന്റെ സംയുക്ത ആഭിമുഖ്യത്തിലുളള ശംസുല്‍ ഉലമ അനുസ്‌മരണവും കണ്ണിയത്ത ഉസ്‌താദ്‌, സി.എം.ഉസ്‌താദ്‌, വടകര മുഹമ്മദ്‌ ഹാജി തങ്ങള്‍, ഫഖുറുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവരുടെ ആണ്ട്‌ നേര്‍ച്ചയും ബാപ്പാലിപ്പനത്ത്‌ ആരംഭിച്ചു. നാളെ (ഞായര്‍) വൈകുന്നേരം സമാപിക്കും. വൈ.എം.അബ്‌ദുല്ല ഹാജി പതാക ഉയര്‍ത്തി. പരിപാടി സിദ്ദീഖ്‌ മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ആധുനിക യുഗത്തിലെ മുസ്ലിം സ്‌ത്രീ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഇബ്രാഹിം മുണ്ട്യത്തടുക്ക, അബ്‌ദുറഹ്മാന്‍ കോട്ട, വൈ.കെ.അബ്‌ദുറഹ്മാന്‍, ശിഹാബുദ്ദീന്‍ ബി.കെ. പ്രസംഗിച്ചു. രണ്ടാം ദിവസമായ ഇന്ന രാത്രി സയ്യിദ്‌ ഹാദി തങ്ങള്‍ മൊഗ്രാലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. അന്ത്യദിനം വിളിപ്പാടകലെ എന്നവിഷയം ബി.കെ.അബ്‌ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ പ്രഭാഷണം നടത്തും. ഫഖ്രൂദ്ദീന്‍ ഹാജി, അബ്ബാസ്‌ നാലക്കര, മുഹമ്മദ്‌ ടിമ്പര്‍ സംബന്ധിക്കും. നാളെ വൈകുന്നേരം അസര്‍ നിസ്‌കാരാനന്തരം ദിഖ്‌റ്‌ ദുഅ മജ്‌ലിസിനും ശൈഖുനാ ഉസ്‌താദ്‌ പി.കെ.അബ്‌ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പയ്യക്കി നേതൃത്വം നല്‌കും. വൈകുന്നേരം 7 മണിക്ക്‌ സമാപനസമ്മേളനം ഹസൈനാര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്‌ത ദക്ഷിണകന്നഡ ജില്ലപ്രസിഡണ്ട്‌ സയ്യിദ്‌ എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ഉദ്‌ഘാടനം ചെയ്യും. സുന്നീയുവജനസംഘം സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തും. സമസ്‌ത ജില്ലാമുശാവറ അംഗം അബ്‌ദുസലാം ദാരിമി ആലംപാടി, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം, ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, ആലിക്കുഞ്ഞി ദാരിമി, എം.അബ്‌ദുല്ല മുഗു, കുഞ്ചാര്‍ മുഹമ്മദ്‌, റസാഖ്‌ മാടത്തട്‌ക്ക, പി.കെ.ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിക്കും.
കാസര്‍കോട്‌ : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയുടെ കുമ്പളയിലെ സ്വീകരണപരിപാടിയുടെ വിജയത്തിന്‌ വേണ്ടി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കണ്‍വെന്‍ഷന്‍ അബൂബക്കര്‍ സാലൂദ്‌ നിസാമിയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ ഹാദി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. SKSSF ജില്ലാ പ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം വിഷയവതരണവും നടത്തി. ഹാരീസ്‌ ദാരിമി ബെദിര, എസ്‌.പി.സ്വലഹുദ്ദീന്‍, മൊയ്‌തീന്‍ ചെര്‍ക്കള, എം.അബ്‌ദുല്ല മുഗു, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, എം.എ.ഖലീല്‍, മൂസ ഹാജി ബന്തിയോട്‌, യു.ബഷീര്‍ ഒളിയത്തടുക്ക, എ.കെ.ആരീഫ്‌, മുഷ്‌താഖ്‌ ദാരിമി, ഹമീദ്‌ ഫൈസി, ഫാറൂഖ്‌ കൊല്ലംപാടി, ഷരീഫ്‌ മുഗു, മുഗു അബ്‌ദുറഹ്മാന്‍ മൗലവി, മൂസ നിസാമി നാട്ടക്കല്‍, എം.പി.കെ പള്ളങ്കോട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സുബൈര്‍ നിസാമി സ്വാഗതം പറഞ്ഞു. സ്വാഗതസംഘ ഭാരവാഹികളായി ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍, യു.എം.അബ്‌ദുല്‍ റഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്ലിയാര്‍, പൈവളിഗ അബ്‌ദുള്‍ ഖാദര്‍ മുസ്ലിയാര്‍, ചെര്‍ക്കളം അബ്‌ദുല്ല, പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, ഹാരീസ്‌ ദാരിമി ബെദിര (രക്ഷാധികാരികള്‍), സയ്യിദ്‌ ഹാദി തങ്ങള്‍ (ചെയര്‍മാന്‍), ഗോള്‍ഡന്‍ അബ്‌ദുള്‍ ഖാദര്‍, അറബി മുഹമ്മദ്‌ ഹാജി, എ.കെ.മുഹമ്മദ്‌, എ.കെ.എം.ആരീഫ്‌, സയ്യിദ്‌ ഉമ്മറുല്‍ ഫാറൂഖ്‌ തങ്ങള്‍, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ്‌ ഫൈസി കജ, ഹാഷിം ദാരിമി ദേലംപാടി, ഹനീഫ്‌ ഹാജി പൈവളിഗ, ടി.എം.ശുഹൈബ്‌ (വൈസ്‌ ചെയര്‍മാന്‍), അബൂബക്കര്‍ സാലൂദ്‌ നിസാമി (ജനറല്‍ കണ്‍വീനര്‍), സുബൈര്‍ നിസാമി (വര്‍ക്കിംഗ്‌ കണ്‍വീനര്‍), ആലിക്കുഞ്ഞി ദാരിമി, എം.എ.ഖലീല്‍, സലാം ഫൈസി പേരാല്‍, സിദ്ദീഖ്‌ അസ്‌ഹരി, ഉമ്മര്‍ രാജാവ്‌, ഫാറൂഖ്‌ കൊല്ലംപാടി, മുനീര്‍ ഫൈസി, അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, മുഷ്‌താഖ്‌ ദാരിമി, ഷഫീഖ്‌ ആദൂര്‍, റസാഖ്‌ അര്‍ഷദി കുമ്പഡാജ (ജോയിന്റ്‌ കണ്‍വീനര്‍), എസ്‌.പി.സ്വലാഹുദ്ദീന്‍ (ട്രഷറര്‍), ഫിനാന്‍സ്‌: അബ്‌ദുല്ല മുഗു (ചെയര്‍മാന്‍), കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍(കണ്‍വീനര്‍), പ്രചരണം: മൊയ്‌തീന്‍ ചെര്‍ക്കള (ചെയര്‍മാന്‍), എന്‍.ഐ.ഹമീദ്‌ ഫൈസി (കണ്‍വീനര്‍), സ്റ്റേജ്‌ ആന്റ്‌ ഡെക്കറേഷന്‍ : മൂസ ഹാജി ബന്തിയോട്‌ (ചെയര്‍മാന്‍), യു.ബഷീര്‍ ഒളിയത്തടുക്ക (കണ്‍വീനര്‍), സപ്ലിമെന്റ്‌: സിദ്ദീഖ്‌ പേരാല്‍ (ചെയര്‍മാന്‍), ജംഷീര്‍ ബന്തിയോട്‌ (കണ്‍വീനര്‍), ഫുണ്ട്‌ : പി.വി.അബൂബക്കര്‍ (ചെയര്‍മാന്‍), സിദ്ദീഖ്‌ മൗലവി (കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

വിമോചന യാത്ര പ്രഖ്യാപന സമ്മേളനം ചെറുശ്ശേരി ഉസ്താദ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നു

ട്രെന്‍റ്‌ സംസ്ഥാനതല ശില്‍പശാല മാര്‍ച്ച്‌ 30,31 തിയ്യതികളില്‍

പട്ടിക്കാട്‌ : SKSSFന്‍റെ ഗൈഡന്‍സ്‌ വിഭാഗമായ ട്രെന്‍റ്‌ സംസ്ഥാന തല ശില്‍പ്പശാല മാര്‍ച്ച്‌ 30, 31 (വെള്ളി, ശനി) തിയ്യതികളില്‍ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയില്‍ നടക്കും. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന ഗൈഡന്‍സ്‌ പ്രോഗ്രാമിന്‍റെ റിസോഴ്‌സ്‌ പേര്‍സണ്‍സാണ്‌ ശില്‍പശാലയില്‍ പങ്കെടുക്കുക. 5-ാം ക്ലാസ്സ്‌ മുതല്‍ 10-ാം ക്ലാസ്സ്‌ വരെയുള്ള മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുരുന്നുകൂട്ടം എന്ന പേരിലും SSLC, +2 വിദ്യാര്‍ത്ഥികള്‍ക്ക്‌ കരിയര്‍ പ്ലാന്‍ എന്ന പേരിലുമാണ്‌ ഗൈഡന്‍സ്‌ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്‌.
 30ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം നാല്‌ മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്യും. ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരിക്കും. ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, കുഞ്ഞിമുഹമ്മദ്‌ പുലവത്ത്‌, ശംസുദ്ദീന്‍ ഒഴുകൂര്‍, ലത്തീഫ്‌ മാസ്റ്റര്‍ തൃശ്ശൂര്‍, ഖയ്യൂം കടമ്പോട്‌ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കു

'ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌' പ്രമേയത്തില്‍ കേന്ദ്ര SKSSF സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ റൂട്ട്


ചൊവ്വാഴ്ച, മാർച്ച് 20, 2012

ശംസുല്‍ ഉലമ അനുസ്മരണം

തിങ്കളാഴ്‌ച, മാർച്ച് 19, 2012

കൊടക്കാട് പടിഞ്ഞാറെ ജുമുഅ മസ്ജിദ്‌ ഉദ്ഘാടനം : സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിക്കും

ചെറുവാടിയില്‍ ഖാസിമി ഉസ്താദിന്‍റെ ചതുര്‍ദിന പ്രഭാഷണം

പാപ്പിനിശ്ശേരി അസ്അദിയ സ്വലാത്ത്‌-ദിക്കര്‍ മജ്‌ലിസ്

എസ്‌..കെ.എസ്.എസ്.എഫ് ക്യാമ്പസ്‌ ദഅവാ മീറ്റ്‌

എസ്‌..കെ.എസ്.എസ്.എഫ് ക്യാമ്പസ്‌ ദഅവാ മീറ്റ്‌ പാണക്കാട് സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് മീറ്റ്‌

എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ്‌ വിംഗ് കണ്ണൂര്‍ ജില്ല ക്യാമ്പസ്‌ മീറ്റ്‌ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.വി മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

SKSSF വിമോചനയാത്ര; ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനം മാര്‍ച്ച്‌ അവസാന വാരം

മനാമ: കേന്ദ്ര എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിക്കുന്ന വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണം മാര്‍ച്ച്‌ അവസാന വാരം സംഘടിപ്പിക്കാന്‍ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌  തീരുമാനിച്ചു.
വ്യാജ കേശത്തിന്റെ മറവില്‍ ആത്മീയത ചൂഷണം ചെയ്യുന്ന വിഘടിതര്‍ക്കും പുത്തനാശയക്കാര്‍ക്കും മറുപടി നല്‍കിയും പൊതുജനങ്ങളുടെ തെറ്റിദ്ധാരണയകറ്റിയും കേരളത്തിലുടനീളം സഞ്ചരിക്കുന്ന ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌’ എന്ന പ്രമേയത്തിലുള്ള വിമോചനയാത്ര ഏപ്രില്‍ 18 ന്‌ മംഗലാപുരത്തു നിന്നാരംഭിച്ച്‌ 29 ന്‌ തിരുവനന്തപുരത്താണ്‌ സമാപിക്കുന്നത്‌.
ഇതിന്റെ ഭാഗമായാണ്‌ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ വിപുലമായ പരിപാടികളോടെ ബഹ്‌റൈനിലും വിമോചനയാത്ര പ്രചരണ പരിപാടികള്‍ നട ത്തുന്നത്‌.
വ്യാജ കേശ വിഷയത്തിലും മറ്റും ഇപ്പോള്‍ ബഹ്‌റൈനില്‍ നടന്നു കൊണ്ടിരിക്കുന്ന കുപ്രചരണങ്ങള്‍ പ്രചാരണ യോഗങ്ങളില്‍ വിശദീകരിക്കും. ഇതിനായി പ്രമുഖ പണ്‌ഢിതരും നേതാക്കളും അടുത്ത ദിവസങ്ങളിലായി ബഹ്‌റൈനിലെത്തുന്നുണ്ട്‌. ബഹ്‌റൈനിലെത്തുന്ന പാണക്കാട്‌ സയ്യിദ്‌ ഹമീദലി തങ്ങള്‍ക്ക്‌ 23 ന്‌ വെള്ളിയാഴ്‌ച ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

സംഘനീതിക്ക്‌ സമസ്‌തക്ക്‌ അര്‍ഹതയുണ്ട്‌ : കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍

ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളനത്തോടെ പൊതുസമൂഹത്തിന്‌ സമസ്‌ത ഒന്നേ നിലിവിലുള്ളൂ എന്ന്‌ ബോധ്യപ്പെട്ടതാണ്‌. മാധ്യമങ്ങളും മറ്റ്‌ സംഘടനകളും വിഘടിത വിഭാഗത്തെ സമസ്‌തയുടെ വിലാസത്തില്‍ പരിചയപ്പെടുത്തുന്നത്‌ സമസ്‌തയുടെ സംഘനീതി നിധേഷധിക്കലാണെന്ന്‌ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. സമസ്‌തയുടെ പേരും കൊടിയും വിലാസവും ഉപയോഗിക്കുന്നതില്‍ നിന്ന്‌ തല്‍പരവിഭാഗം പിന്തിരിഞ്ഞു മാന്യത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്ന അവലോകന യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ , പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ , ഉമര്‍ ഫൈസി മുക്കം, അബൂബക്കര്‍ അല്‍ഖാസിമി, ഡോക്ടര്‍ ബഹാഉദ്ദീന്‍ നദ്‌വി, ഹാജി.കെ.മമ്മദ്‌ ഫൈസി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, നാസര്‍ ഫൈസി കൂടത്തായ്‌, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.എ.റഹ്‌മാന്‍ ഫൈസി, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, സ്വലാഹുദ്ദീന്‍ ഫൈസി, കുടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ , സുലൈമാന്‍ ദാരിമി ഏലംകുളം, സി.എം.കുട്ടി സഖാഫി, അബൂബക്കര്‍ ദാരിമി താമരശ്ശേരി, പിണങ്ങോട്‌ അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജില്ലാ ഖത്തീബ്‌ സംഗമം ഏപ്രില്‍ 10 ന്‌

തിരൂരങ്ങാടി : സുന്നി മഹല്ല്‌ ഫെഡറേഷന്റെ 36-ാമത്‌ വാര്‍ഷിക കൗണ്‍സിലും ജില്ലാ ഖത്തീബ്‌ സംഗമവും ഏപ്രില്‍ 10 ന്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടത്താന്‍ എസ്‌.എം.എഫ്‌ ജില്ലാ കമ്മറ്റി തീരുമാനിച്ചു. എസ്‌.എം ജിഫ്രി തങ്ങള്‍ അനുസ്‌മരണവും പ്രാര്‍ത്ഥനാ സംഗമവും നടത്തി.
 ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ , ഹാജി. യു ശാഫി ചെമ്മാട്‌, ഏ.കെ ആലിപ്പറമ്പ്‌, എസ്‌.കെ.പി.എം തങ്ങള്‍ , ടി.എച്ച്‌ അബ്‌ദുല്‍ അസീസ്‌ ബാഖവി, പി.ടി അലി മുസ്‌ലിയാര്‍ , ഉമര്‍ ദര്‍സി തച്ചണ്ണ, പി. അബ്‌ദുറഹ്‌മാന്‍ മാസ്റ്റര്‍ , കെ. ഇബ്രാഹീം മുസ്‌ലിയാര്‍ , കെ.പി അബ്‌ദുഹാജി, എന്‍. മൂസക്കുട്ടി ഹാജി, ബാവ ഹാജി കരിപ്പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊല്ലം ജില്ലാ കണ്‍വെന്‍ഷ്‍നും ജീലാനി അനുസ്മരണവും

എസ്.കെ.എസ്.എസ്.എഫ് കൊല്ലം ജില്ലാ കണ്‍വെന്ഷനും ജീലാനി അനുസ്മരണവും പരിപാടി സംസ്ഥാന ജന. സെക്രട്ടറി അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

ഞായറാഴ്‌ച, മാർച്ച് 18, 2012



ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി; 6 കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തും

പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക്‌ രൂപം നല്‍കാന്‍ ജില്ലയിലെ ആറ്‌ താലൂക്കുകളിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച്‌ 20ന്‌ ചൊവ്വാഴ്‌ച കാലത്ത്‌ 10.30ന്‌ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജ്‌, ചെമ്മാട്‌ ഖിദ്‌മത്തുല്‍ ഇസ്‌ലാം മദ്രസ്സ, എടപ്പാള്‍ ദാറുല്‍ ഹിദായ എന്നിവിടങ്ങളിലാണ്‌ സമ്മേളനങ്ങള്‍ നടക്കുക. അന്നേ ദിവസം വൈകിട്ട്‌ 3.30ന്‌ നിലമ്പൂര്‍ മജ്‌മഇഅ്‌, മോങ്ങം ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സ, വളവന്നൂര്‍ ബാഫഖി യതീംഖാന എന്നിവിടങ്ങളില്‍ നടക്കും.
ജാമിഅ നൂരിയ്യയുടെ മുതവ്വല്‍ ബിരുദത്തോടൊപ്പം യു.ജി.സി അംഗീകാരമുള്ള യൂനിവേഴ്‌സിറ്റി ഡിഗ്രിയും നല്‍കപ്പെടുന്ന സിലബസ്‌ പ്രകാരം പ്രവര്‍ത്തിക്കുന്ന 50 സഹസ്ഥാപനങ്ങള്‍ , സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌, കേരളത്തിലും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ സമ്മര്‍ വെക്കേഷണല്‍ ഗൈഡന്‍സ്‌ പ്രോഗ്രാം, വിദ്യാഭ്യാസ കാമ്പയിന്‍ , ഇസ്‌ലാമിക്‌ ഡിസ്റ്റന്‍സ്‌ സ്‌കൂളിംഗ്‌ തുടങ്ങിയ സമുദായത്തിന്റെ സക്രിയ മുന്നേറ്റത്തിന്‌ ആക്കം കൂട്ടുന്ന മികച്ച പദ്ധതികളാണ്‌ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച്‌ ജാമിഅ നൂരിയ്യ വിഭാവനം ചെയ്യുന്നത്‌.
വിവിധ കേന്ദ്രങ്ങളില്‍ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ , പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ , എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപൂത്തൂര്‍ , മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, ഹാജി.കെ. മമ്മദ്‌ ഫൈസി, ജലീല്‍ ഫൈസി പൂല്ലങ്കോട്‌, വാക്കോട്‌ മൊയ്‌തീന്‍ കുട്ടി ഫൈസി, മരക്കാര്‍ ഫൈസി നിറമരുതൂര്‍ , മുസ്ഥല്‍ ഫൈസി, മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്‌, മൊയ്‌തീന്‍ ഫൈസി പുത്തനഴി, ബഷീര്‍ ഫൈസി ആനക്കര, ഒ.ടി. മൂസ മൂസ്‌ലിയാര്‍ , സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്‌മാനി, സാലിം ഫൈസി കുളത്തൂര്‍ , സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ഫൈസി കൂമണ്ണ, സലീം ഫൈസി പൊറോറ തുടങ്ങിയവര്‍ പങ്കെടുക്കും.

കാസര്‍കോട്‌ : SKSSF ബെളിഞ്ചം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ അനുസ്‌മരണ സമ്മേളനവും ഇസ്ലീമിക ചരിത്ര കഥാപ്രസംഗവും ഇന്നും നാളെയും ബെളിഞ്ച സിറാജ്‌ ബിലാല്‍ നഗറില്‍ നടക്കും. ഇന്ന്‌ വൈകുന്നേരം 5 മണിക്ക്‌ ബെളിഞ്ച സ്‌കൂള്‍ മാനേജര്‍ പൊസോളിഗ അബ്‌ദുല്ല ഹാജി പതാക ഉയര്‍ത്തും. പരിപാടി വൈകുന്നേരം 7 മണിക്ക്‌ സമസ്‌ത ജില്ലമുശാവറ അംഗം ഇ.പി.ഹംസ്സത്തു സഅദിയുടെ അധ്യക്ഷതയില്‍ സമസ്‌ത ജില്ലജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്യും. SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, മേഖലസെക്രട്ടറി റസാഖ്‌ അര്‍ശദി, ക്ലസ്റ്റര്‍ പ്രസിഡണ്ട്‌ ജലാലുദ്ദീന്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും.സുബൈര്‍ തോട്ടിക്കല്‍ ആന്റ്‌ പാര്‍ട്ടി കഥാപ്രസംഗം അവതരിപ്പിക്കും.നാളെ (തിങ്കളാഴ്‌ച) വൈകുന്നേരം 7 മണിക്ക്‌ സമാപന സമ്മേളനം റഷീദ്‌ ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ സമസ്‌തദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട്‌ എന്‍.പി.എം.സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. പ്രമുഖ വാഗ്മി ഹുസൈന്‍ ദാരിമി രഞ്ചലാടി മുഖ്യപ്രഭാഷണം നടത്തും. ഫസലു റഹ്മാന്‍ ദാരിമി, ഹനീഫ്‌ ബദ്‌രി സുങ്കത്തക്കട്ട, അബ്‌ദുറഹ്മാന്‍ പള്ളം, അബ്‌ദുഖാദര്‍ ചമ്പ്രമഞ്ചാല്‍ , മുനീര്‍ അല്‍അന്‍സാര്‍ , മൊയ്‌തീന്‍ കുട്ടി ബൈരമുല, ഹസ്സന്‍ ദര്‍ഘാസ്‌, ബി.എം.അഷ്‌റഫ്‌, അബ്‌ദുല്ല ഗോളിക്കട്ട, അഷ്‌റഫ്‌ ചമ്പ്രമഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ശനിയാഴ്‌ച, മാർച്ച് 17, 2012

ഇബാദ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ്‌ ദഅ്‌വാ മീറ്റ്‌ 2012 മാര്‍ച്ച്‌ 17, 18 ശനി, ഞായര്‍ തിയ്യതികളില്‍ ദാറുല്‍ ഇഹ്‌സാന്‍ കാമ്പസ്‌, ചങ്ങരംകുളം


മാര്‍ച്ച്‌ 17 ശനി 
4.30 pm : രജിസ്‌ട്രേഷന്‍
10.30 pm : തുടക്കം
സ്വാഗതം : റഫീഖ്‌ ഫൈസി തെങ്ങില്‍
അധ്യക്ഷന്‍ : സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി കോണോംപാറ
ഉദ്‌ഘാടനം : സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, പാണക്കാട്‌
പ്രഭാഷണം : സത്താര്‍ പന്തല്ലൂര്‍ (വൈസ്‌ പ്രസിഡണ്ട്‌, സ്റ്റേറ്റ്‌ SKSSF)
വേദിയില്‍ : പി.എം. റഫീഖ്‌ അഹ്‌മദ്‌ (ജന.സെക്ര., മലപ്പുറം ജില്ലാ  SKSSF)
: എം. ശഹീര്‍ അന്‍വരി പുറങ്ങ്‌ (വൈസ്‌ പ്രസിഡണ്ട്‌, മലപ്പുറം ജില്ലാ  SKSSF)
: റാഫി പെരുമുക്ക്‌ (കണ്‍വീനര്‍ , വിഖായ മലപ്പുറം ജില്ലാ കമ്മിറ്റി)
: ഇബ്‌റാഹീം അസ്‌ഹരി (ജന.സെക്ര., എടപ്പാള്‍ മേഖലാ  SKSSF )
7 Pm : 'ദഅ്‌വത്ത്‌ - ഒരു മാര്‍ഗരേഖ'
കെ. മുഹമ്മദ്‌ രിയാള്‌
8.00 - 8.45 : ഇടവേള
8.45 - 9.15 : 'അനുഭവങ്ങള്‍ പാഠങ്ങള്‍ '
കെ.എം. ശരീഫ്‌ പൊന്നാനി (ഓര്‍ഗനൈസര്‍ , ഇബാദ്‌ )
9.15 - 10.00 : 'ചോദിക്കാം പറയാം'
സാലിം ഫൈസി കൊളത്തൂര്‍ (ചെയര്‍മാന്‍ , ഇബാദ്‌ )
10.00 : അശ്‌റഖ

മാര്‍ച്ച്‌ 18 ഞായര്‍ 
6 am : 'പ്രഭാതം, പ്രകാശം'
ശമീര്‍ ഫൈസി ഒടമല (വര്‍ . സെക്ര., മലപ്പുറം ജില്ലാ  SKSSF)
7.00 - 9.00 : ഇടവേള
9.00 : 'ആത്മശുദ്ധി ആഖിറത്തിലേക്ക്‌' : ഹംസ ബിന്‍ ജമാല്‍ റംലി
10.00 : 'കൗമാരം - കാര്യവിചാരം' : അബ്‌ദുറഹ്‌മാന്‍ ഫൈസി പാണമ്പ്ര
11.00 : ചര്‍ച്ച, അവതരണം, ക്രോഡീകരണം
12.30 - 2.00 : ഇടവേള
2.00 : 'സുന്നത്ത്‌ - നമുക്ക്‌ ചോദിക്കാനുള്ളത്‌' :അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍
3.30 : പ്രാര്‍ത്ഥിക്കാം, മനസ്സറിഞ്ഞ്‌
നന്ദി : ശബിന്‍ മുഹമ്മദ്‌ ഇറാനി (കണ്‍വീനര്‍ , എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ കാമ്പസ്‌ വിംഗ്‌ )

ഇബാദ്‌ കാമ്പസ്‌ ദഅ്‌വാ മീറ്റ്‌ ഇന്ന്‌ (17) തുടങ്ങും


മലപ്പുറം : SKSSF ഇബാദ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ്‌ ദഅ്‌വാ മീറ്റ്‌ ഇന്ന്‌ (ശനി) മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ദാറുല്‍ ഇഹ്‌സാന്‍ വാഫി കോളേജില്‍ ആരംഭിക്കും. സംസ്ഥാനത്തെ വിവിധ കാമ്പസുകളിന്‍ നിന്ന്‌ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ക്യാമ്പ്‌ വൈകുന്നേരം നാലിന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും . SKSSF സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡണ്ട്‌ സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രബോധനം ഒരു മാര്‍ഗരേഖ, അനുഭവങ്ങള്‍ പാഠങ്ങള്‍ , ആത്മശുദ്ധി ആഖിറത്തിലേക്ക്‌, ചോദ്യോത്തരം, പ്രഭാതം പ്രകാശം, കൗമാരം കാര്യവിചാരം, സുന്നത്ത്‌ നമുക്ക്‌ ചോദിക്കാനുള്ളത്‌ എന്നീ സെഷനുകള്‍ക്ക്‌ ഹംസ ബിന്‍ ജമാല്‍ റംലി, കെ. മുഹമ്മദ്‌ രിയാള്‌, കെ.എം. ശരീഫ്‌ പൊന്നാനി, സാലിം ഫൈസി കൊളത്തൂര്‍ , അബ്‌ദുറഹ്‌മാന്‍ ഫൈസി പാണമ്പ്ര, അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ , ശമീര്‍ ഫൈസി ഒടമല, സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി കോണോംപാറ എന്നിവര്‍ നേതൃത്വം നല്‍കും. ക്യമ്പിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. റഫീഖ്‌ ഫൈസി തെങ്ങില്‍ (ചെയര്‍.), റാഫി പെരുമുക്ക്‌ (കണ്‍വീനര്‍). ക്യാമ്പ്‌ ഞായറാഴ്‌ച വൈകുന്നേരം സമാപിക്കും.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് ബഹ്റൈനില്‍ സ്വീകരണം


വികസന കാര്യങ്ങളില്‍ ഒരുമ അനിവാര്യം : SYS


കോഴിക്കോട്‌ : ഭാരതത്തിന്റെ ഏറ്റവും തെക്കെ അറ്റത്ത്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലക്കുള്ള സ്വഭാവിക അശ്രദ്ധ ഭരണകൂടങ്ങളില്‍ നിന്നുണ്ടാവുന്നു എന്ന പൊതു ആരോപണം സാധൂകരിക്കുന്ന തരത്തിലാണ്‌ ഇന്ത്യന്‍ റയില്‍വേയുടെ ബജറ്റ്‌ പ്രതിഫലിപ്പിക്കുന്നതെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
 നീണ്ട സമുദ്രതീരവും, ഇതര സ്റ്റേയിറ്റുകളെ അപേക്ഷിച്ചു യാത്രക്കാരുടെ പെരുപ്പവും, ഉപഭേകൃ സംസ്ഥാനമെന്ന അവസ്ഥയും പരിഗണിച്ച്‌ യാത്ര-ചരക്ക്‌ ഗതാഗത്തിന്‌ നിരക്ക്‌ ധാരാളം സൗകര്യങ്ങള്‍ വേണ്ടിയിരുന്ന കേരളത്തിന്‌ അര്‍ഹമായ പരിഗണന പലപ്പോഴും കിട്ടാതെ പോകുന്നു. രാഷ്‌ട്രീയ ഭിന്നതകള്‍ക്കപ്പുറമുള്ള കൂട്ടായ്‌മ രൂപപ്പെട്ടുവരികയാണ്‌ പരിഹാരമാര്‍ഗ്ഗമെന്നും എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
 ചേളാരി സമസ്‌താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ , ഹാജി.കെ.മമ്മദ്‌ ഫൈസി, ഉമര്‍ ഫൈസി മുക്കം, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, മൊയിന്‍കുട്ടി മാസ്റ്റര്‍ , എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ , ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായി, കെ.എ.റഹ്‌മാന്‍ ഫൈസി, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട്‌ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. 2012 മെയ്‌ 7 തിങ്കളാഴ്‌ച മുക്കത്ത്‌ സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ്‌ നടത്തുവാന്‍ തീരുമാനിച്ചു.

മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌ സമ്മേളനം; SKSSF പ്രചരണ പരിപാടികള്‍

കാസര്‍കോട്‌ : 2012 ഏപ്രില്‍ 20,21,22 തീയ്യതികളില്‍ ചട്ടംഞ്ചാല്‍ മാഹിനാബാദ്‌ ശഹീദേ മില്ലത്ത്‌ സി.എം.ഉസ്‌താദ്‌ നഗറില്‍ വെച്ച്‌ നടക്കുന്ന മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌ 19-ാം വാര്‍ഷിക സനദ്‌ ദാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലസെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. ഏപ്രില്‍ 10ന്‌ മുമ്പ്‌ എല്ലാശാഖകളിലും സി.എം.ഉസ്‌താദ്‌ അനുസ്‌മരണവും പ്രചരണ സമ്മേളനവും സംഘടിപ്പിക്കും. ഏപ്രില്‍ 14,15,16 തീയ്യതികളില്‍ മഞ്ചേശ്വരത്ത്‌ നിന്നും തൃക്കരിപ്പൂരില്‍ നിന്നും രണ്ട്‌ മേഖലകളിലായി സന്ദേശയാത്ര സംഘടിപ്പിക്കും. ഒരു നിശ്ചിതതീയ്യതിയില്‍ സമ്മേളനത്തിന്റെ ഭാഗമായി ശാഖകമ്മിറ്റികളുടെ നേതൃത്വത്തില്‍ വിഭവസമാഹരണം നടത്തും. മറ്റു മേഖല - ക്ലസ്റ്റര്‍ - ശാഖ തലങ്ങളില്‍ സമ്മേളന അനുബന്ധപരിപാടികള്‍ സംഘടിപ്പിക്കാനും സനദ്‌ ദാന സമ്മേളനം വിജയിപ്പിക്കാനും കീഴ്‌ഘടകങ്ങളോട്‌ ജില്ലാസെക്രട്ടറിയേറ്റ്‌ യോഗം ആഹ്വാനം ചെയ്‌തു. ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡീയര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍ , മുഹമ്മദ്‌ ഫൈസി കജ, ബഷീര്‍ ദാരിമി തളങ്കര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഷുക്കൂര്‍ അനുസ്മരണവും പ്രാര്‍ഥനാ സദസ്സും


ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി 1000 കേന്ദ്രങ്ങളില്‍ ഗൈഡന്‍സ്‌ പ്രോഗ്രാം നടത്തും

പട്ടിക്കാട്‌ : ഇന്ത്യയിലെ അത്യുന്നത മതകലാലയങ്ങളില്‍ ഒന്നായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച്‌ കേരളത്തിനകത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ കരിയര്‍പ്ലാന്‍ ഗൈഡന്‍സ്‌ പ്രോഗ്രാം സംഘടിപ്പിക്കും. ട്രെന്റ്‌ സംസ്ഥാന കമ്മറ്റിയുടെ സഹായത്തോടെ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ - മെയ്‌ മാസങ്ങളില്‍ നടക്കും. പരിപാടിക്ക്‌ നേതൃത്വം നല്‍കുന്ന 100 റിസോഴ്‌സ്‌ പേര്‍സണ്‍സിനുള്ള ശില്‍പ്പശാല മാര്‍ച്ച്‌ 30,31 വെള്ളി, ശനി ദിവസങ്ങളില്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജില്‍ വെച്ച്‌ നടക്കും. 

ബുധനാഴ്‌ച, മാർച്ച് 14, 2012

സഈദ് ഹുദവി നദാപുരം ഡോക്ടറേറ്റ് നേടി

മുന്‍ രാഷ്ട്രപതി dr. എ.പി.ജെ അബ്ദുല്‍ കലാം സഈദ്‌ ഹുദവി നാദാപുരത്തിന്  ഡോക്ടറേറ്റ് നല്‍കുന്നു.
അബുദാബി : പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ഉസ്താദ്‌ സിംസാറുല്‍ ഹഖ് ഹുദവി എല്ലാ ശനിയാഴ്ച്ചകളിലും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടത്തുന്ന മലയാളം ഖുര്‍ആന്‍ തഫ്സീറിന്‍റെ DVDകള്‍ പുറത്തിറങ്ങി.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ റിലീജിയസ് വിംഗ് ആണ് DVDകള്‍ പുറത്തിറക്കുന്നത്. പുറത്തിറങ്ങുന്ന DVDകള്‍ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ശ്രോതാക്കളുടെ അഭ്യര്‍ഥനമാനിച്ച്  യൂടുബില്‍ അപ്‌ലോഡ്‌ ചെയ്യുമെന്ന് അബുദാബി SKSSF ഐ.ടി.വിംഗ് അറിയിച്ചു.




ഉസ്താദ്‌ സിംസാറുല്‍ ഹഖ് ഹുദവി - ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസ്സ്‌ - DVD 1 PART 1 

ഉസ്താദ്‌ സിംസാറുല്‍ ഹഖ് ഹുദവി - ഖുര്‍ആന്‍ തഫ്സീര്‍ ക്ലാസ്സ്‌ - DVD 1 PART 2

സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാനപ്രവര്‍ത്തക സമിതി ഇന്ന്‌ (14)

ചേളാരി : സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന്‌ (14-03-2012 ബുധനാഴ്‌ച) രാവിലെ 11 മണിക്ക്‌ ചേളാരി സമസ്‌താലയത്തില്‍ ചേരുമെന്നും അംഗങ്ങള്‍ കൃത്യസമയത്ത്‌ എത്തിച്ചേരണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പാണക്കാട്‌ സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ അറിയിച്ചു. 

SKSSF വിമോചനയാത്ര; മേഖല കൗണ്‍സില്‍ മീറ്റുകള്‍ നാളെ (വ്യാഴം) മുതല്‍

കാസര്‍കോട്‌ : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയുടെ വിജയത്തിന്‌ വേണ്ടിയും അതിന്റെ ഭാഗമായി താഴെഘടകങ്ങളില്‍ സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും SKSSF വിവിധ മേഖലകളുടെ കൗണ്‍സില്‍ മീറ്റുകള്‍ നാളെ മുതല്‍ (വ്യാഴം) ആരംഭിക്കും. കൗണ്‍സില്‍ മീറ്റില്‍ മേഖല കൗണ്‍സിലര്‍മാരേയും ശാഖപ്രസിഡണ്ട്‌ സെക്രട്ടറിമാരേയും സംബന്ധിപ്പിക്കാന്‍ ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ്‌ ഫൈസി കജ, ഹബീബ്‌ ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, മുഹമ്മദലി കോട്ടപ്പുറം, കെ.എം.ശറഫുദ്ദീന്‍, ആലിക്കുഞ്ഞി ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാകൗണ്‍സില്‍ മീറ്റുകള്‍ കാസര്‍കോട്‌ - മാര്‍ച്ച്‌ 18ന്‌ 3മണിക്ക്‌ എം.ഐ.സി സ്വാഗതസംഘം ഓഫീസ്‌ കാസര്‍കോട്‌, ചെര്‍ക്കള - മാര്‍ച്ച്‌ 18ന്‌ 11 മണിക്ക്‌ ചെര്‍ക്കള ഖൂവ്വത്തുല്‍ ഇസ്ലാം മദ്രസ്സ, കുമ്പള - നാളെ (വ്യാഴം) വൈകുന്നേരം 4 മണി മൊഗ്രാല്‍, പെരുമ്പട്ട - മാര്‍ച്ച്‌ 18ന്‌ 4 മണി കാക്കടവ്‌, ബദിയടുക്ക - മാര്‍ച്ച്‌ 18ന്‌ 3 മണി ബദിയടുക്ക കണ്ണിയത്ത്‌ ഉസ്‌താദ്‌ അക്കാദമി ഓഫീസ്‌, മുള്ളേരിയ - മാര്‍ച്ച്‌ 20ന്‌ 3 മണി മുള്ളേരിയ മദ്രസ്സ, ഉദുമ - നാളെ (വ്യാഴം) 4 മണി മേല്‍പ്പറമ്പ്‌, കാഞ്ഞങ്ങാട്‌ - മാര്‍ച്ച്‌ 18ന്‌ 4 മണി കാഞ്ഞങ്ങാട്‌ ടൗണ്‍ മസ്‌ജിദിന്‌ സമീപം, മഞ്ചേശ്വരം - മാര്‍ച്ച്‌ 20ന്‌ 3 മണി മച്ചംപാടി, നീലേശ്വരം മാര്‍ച്ച്‌ 18ന്‌ 10 മണി നീലേശ്വരം, തൃക്കരിപ്പൂര്‍ - മാര്‍ച്ച്‌ 18ന്‌ 10.30ന്‌ തൃക്കരിപ്പൂര്‍ റൈഞ്ച്‌ ഓഫീസ്‌, എന്നീവിടങ്ങളില്‍ നടക്കും. കൗണ്‍സില്‍ മീറ്റുകളില്‍ ജില്ലയില്‍ നിന്നുളള നിരീക്ഷകന്‍മാര്‍ സംബന്ധിക്കും. 

ഇസ്‌ലാമിക പഠന ഗവേഷണം; ഇറാന്‍ സര്‍വകലാശാലയുമായി ദാറുല്‍ ഹുദാ കൈകോര്‍ക്കും


തിരൂരങ്ങാടി : ഇസ്‌ലാമിക പഠന ഗവേഷണ രംഗത്ത്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഇറാനിലെ അല്‍മുസ്ഥഫ ഇന്റര്‍നാഷണല്‍ യൂനിവേഴ്‌സിറ്റിയുമായി കൈകോര്‍ക്കുന്നു. ഭാഷാ പഠന രംഗത്ത്‌ പരസ്‌പരം സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ഇറാന്‍ സര്‍വകലാശാല ഡപ്യൂട്ടി വൈസ്‌ ചാന്‍സലര്‍ അബ്‌ദുല്‍ മജീദ്‌ ഹക്കീം ഇലാഹിയുടെ നേതൃത്വത്തിലെത്തിയ സംഘവുമായി ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി നടത്തിയ ചര്‍ച്ചയിലാണ്‌ ഇരു സര്‍വകലാശാലകളും സംയുക്ത പദ്ധതികളാരംഭിക്കാന്‍ ധാരണയായത്‌.

വിദേശ സര്‍വകലാശാലകളുടെ സഹകരണം ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിക്ക്‌ ഗുണകരമാവും. തുടര്‍ നടപടികള്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനമനുസരിച്ചാണ്‌ കൈക്കൊള്ളുക. ഏഷ്യന്‍ അഫേഴ്‌സ്‌ സെക്രട്ടറി ജനറല്‍ മുഹ്‌സിന്‍ മഹ്‌റഫി, സോഷ്യല്‍ ആന്റ്‌ കള്‍ചറല്‍ സെക്രട്ടറി സയ്യിദ്‌ അലി അസ്‌കര്‍ മിറൈന്‍ എന്നിവരാണ്‌ ഇറാന്‍ സംഘത്തിലുണ്ടായിരുന്നത്‌.
 വി.സിക്ക്‌ പുറമെ ദാറുല്‍ഹുദാ ഭൗതിക വിദ്യാഭ്യാസ തലവന്‍ ഡോ.യു.വി.കെ മുഹമ്മദ്‌, ദാറുല്‍ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി പങ്കെടുത്തു.

സ്‌ത്രീകള്‍ക്ക്‌ നേരെയുളള അക്രമം ആശയ ദൗര്‍ബല്യത്തിന്റെ ഉദാഹരണം : SKSSF

കാസര്‍കോട്‌ : പെരുമ്പട്ട മൗക്കോട്ടെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്ലസ്റ്റര്‍ സെക്രട്ടറിയേയും പിതാവിനേയും മാതാവിനേയും ഒരു പ്രകോപനവുമില്ലാതെ വീടുകയറി അക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്‌ ആശയത്തെ ആശയംകൊണ്ട്‌ നേരിടാന്‍ സാധിക്കാത്തത്‌ കൊണ്ടാണെന്നും ഇത്‌ തുടര്‍ന്നാല്‍ ദൂരവ്യാപകമായ ഭവിഷത്തുകള്‍ നേരിടേണ്ടിവരുമെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ , ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ മുന്നറിയിപ്പ്‌ നല്‍കി. മാനവികത ഉണര്‍ത്താന്‍ നാടുനീളെ പരിപാടികള്‍ സംഘടിപ്പിച്ചുനടക്കുമ്പോള്‍ ജനസാന്നിദ്ധ്യം കുറയുന്നത്‌കൊണ്ട്‌ SKSSF പ്രവര്‍ത്തകരുടെമേല്‍ കുതിരകയറുന്നതില്‍ അര്‍ത്ഥമില്ല. സ്‌ത്രീകളേയും വൃദ്ധന്മാരേയും കുട്ടികളേയും വീടുകയറി അക്രമിക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിച്ച്‌ ആ സമയം ആശയപ്രചരണത്തിന്‌ ഉപയോഗപ്പെടുത്താന്‍ നേതാക്കള്‍ അണികളെ ഉപദേശിക്കണമെന്നും പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

ചൊവ്വാഴ്ച, മാർച്ച് 13, 2012

വ്യാജകേശം കത്തിക്കുന്നതിന് മതം എതിരല്ല - സുന്നി ബഹുജന സംഗമം

മലപ്പുറം : വ്യാജകേശം കത്തിക്കുന്നതിന് മതം എതിരല്ലെന്നും വ്യാജകേശത്തെ തിരുകേശമെന്ന് വിശേഷിപ്പിക്കുന്നതിനാണ് മതം എതിരുള്ളതെന്നും മലപ്പുറത്ത് ചേര്‍ന്ന സുന്നി ബഹുജനസംഗമം വിലയിരുത്തി.ചൂഷണത്തിനെതിരെ സന്ധിയില്ലാസമരം നടത്തിയ പാരമ്പര്യമാണ് ഇസ്‌ലാമിനു ള്ളതെന്നും പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് ഇക്കാലത്തുള്ള പ്രവര്‍ത്തകര്‍ കര്‍മരംഗത്ത് സജീവമാകണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ശാഹുല്‍ഹമീദ് മേല്‍മുറി, ഹബീബ് ഫൈസി കൊട്ടോപ്പാടം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , ഒ.കെ.എം. കുട്ടി ഉമരി, എ.കെ. ആലിപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

കാന്തപുരത്തിന്റെ ഫിത്ന അവസാനിക്കുന്നില്ല; ഒടുവില്‍ കരാര്‍ ലങ്ഘനം നടത്തി പൊന്നാനിയിലും.


ഖാഫില ജിദ്ദ സ്നേഹ സംഗമം അനിര്‍വ്വചനീയ അനുഭൂതിയായി



ജിദ്ദ : ജിദ്ദ യിലെ കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രവര്‍ത്തക കൂട്ടായ്മ "ഖാഫില ജിദ്ദ" യുടെ സ്നേഹ

സംഗമം അനിര്‍വചനീയമായ ഒരനുഭൂതിയായി. കേരള ഇസ്ലാമിക് ക്ലാസ് റൂം ആദര്‍ശ പഠനം സെഷനിലെ സുപരിചിത ശബ്ദം നേരില്‍ കേള്‍ക്കാനും, ആ വിശിഷ്ട അതിഥിയെ നേരില്‍ കാണാനും ഏറെ ആഗ്രഹിച്ചിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വിശുദ്ധ മക്കയില്‍ നിന്നും എത്തിയ അബ്ദുല്‍ ഗഫൂര്‍ അന്‍വരിയെ സ്നേഹാതിരേകത്താല്‍ ആശ്ലേഷിച്ചും, പരസ്പരം സന്തോഷം പങ്കിട്ടും ഖാഫില ജിദ്ദ സംഗമം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
സയ്യിദ് ഉബൈദുല്ലഹ് തങ്ങള്‍ മേലാറ്റൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. അബ്ദുല്ലാഹ് ഫൈസി കൊളപ്പറന്പ് പ്രാര്‍ത്ഥന നടത്തി. സയ്യിദ് സഹല്‍ തങ്ങള്‍ ആശംസാ പ്രസംഗം നിര്‍വഹിച്ചു.
വിശുദ്ധ മക്കയിലെ ഹറമില്‍ ഇന്നും നില നില്‍ക്കുന്ന ചരിത്ര പ്രധാനമായ പല അടയാളങ്ങളുടെയും പ്രാമാണിക യാഥാര്‍ത്ഥ്യം അന്‍ വരി ഉസ്താദ് വിവരിച്ചപ്പോള്‍ , ആഴ്ച തോറും ഹറമില്‍ പോകുന്ന, വര്‍ഷങ്ങളായി ഇവിടെ കഴിയുന്ന ജിദ്ദയിലെ പ്രവാസികള്‍ക്ക് അതൊക്കെ പുതിയ അറിവായിരുന്നു. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഹറമിലെ ജമാ അത്ത് നിസ്കാരത്തില്‍ സ്വദേശികളും ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും എത്തുന്നവരും അവരവരുടെ ആരാധനാ കര്‍മങ്ങളില്‍ പുലര്‍ത്തുന്ന വൈവിധ്യ പൂര്‍ണമായ രീതികള്‍ വ്യത്യസ്ഥ മദ് ഹബുകളില്‍ നിഷ്കര്ഷിക്കപ്പെട്ട തരത്തില്‍ ഉള്ളവയാണെന്ന് അതാതു മദ്ഹബുകളിലെ മസ്അലകള്‍ വിവരിച്ചു കൊണ്ട് അദ്ദേഹം വിവരിച്ചു. ഉംറ കര്‍മങ്ങള്‍ കഴിഞ്ഞ് കിട്ടുന്ന സമയമത്രയും ഈ വൈവിധ്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കാനും അവയുടെ മാനങ്ങള്‍ കണ്ടെത്താനും വിനിയോഗിക്കുന്ന ഉസ്താദിന്‍റെ ഗവേഷണ കൗതുകം യുവ പണ്ഡിതര്‍ക്കു പ്രോത്സാഹന ജനകമാവുകയാണ്.
ഖാഫില ജിദ്ദ ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ റഹ്മാനി സ്വാഗതം ആശംസിച്ചു. മുസ്തഫ ബാഖവി ഊരകം, അബ്ദുസലാം ഫൈസി കടുങ്ങല്ലൂര്‍ , അബു ബകര്‍ ദാരിമി ആലം പാടി, നൌഷാദ് അന്‍ വരി, സല്‍മാന്‍ അസ് ഹരി, മുസ്തഫ അന്‍ വരി തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

സ്വവര്‍ഗ്ഗ രതി കേന്ദ്ര നിലപാട് അരാചകത്വം സൃഷ്ടിക്കും : ദമ്മാം ഇസ്‌ലാമിക് സെന്‍റര്‍

ദമ്മാം : സ്വവര്‍ഗ്ഗ രതിക്കനുകൂലമായി സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ച കേന്ദ്ര നിലപാട് രാജ്യത്ത് അരാചകത്വം സൃഷ്ടി ക്കാന്‍ വഴിയൊരുക്കുമെന്ന് ഇസ്‌ലാമിക് സെന്‍റര്‍ കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. ഈ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍ തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. മാമു ഹാജി കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. കിഴക്കന്‍ പ്രവിശ്യാ ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. അബു ജിര്‍ഫാസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഇസ്‌ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി അസ്‌ലം മൗലവി കണ്ണൂര്‍ തെരഞ്ഞെടുപ്പിന് മേല്‍ നോട്ടം വഹിച്ചു. ഭാരവാഹികള്‍ : ചെയര്‍മാന്‍ : മരക്കാര്‍ കുട്ടി ഹാജി, വൈസ് ചെയര്‍മാന്‍ : സുലൈമാന്‍ കൂലേരി, സാബിര്‍ ഖാസിമി (പ്രസിഡന്‍റ്‌), വൈസ് പ്രസിഡന്‍റുമാര്‍ 1. മാമു ഹാജി കുറ്റിക്കാട്ടൂര്‍ , 2. കാദി മുഹമ്മദ്‌, 3.മുഹമ്മദ്‌ കുട്ടി മൗലവി സാനിയോ, 4. ഇ സി .ഹംസ കൊടുവള്ളി. മുസ്തഫ ദാരിമി പൂളപാടം (ജനറല്‍ സെക്രട്ടറി). മജീദ്‌ കുറ്റിക്കാട്ടൂര്‍ (വര്‍:സെക്രട്ടറി ). സഹീര്‍ മാള (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സെക്രട്ടറിമാര്‍ 1.ബഷീര്‍ കുറ്റിക്കാട്ടൂര്‍ 2.റഫീക് കാക്കൂര്‍ 3.സുഹൈല്‍ കാരന്തൂര്‍ . അപ്സര കാദര്‍ ഹാജി (ട്രഷറര്‍)‍

സത്യധാര എക്സ്ക്ലൂസീവ്......പുതിയ ലക്കം വിപണിയില്‍


ശനിയാഴ്‌ച, മാർച്ച് 10, 2012


സുഹൃത്തെ......... അസ്സലാമുഅലൈക്കും  
കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ അഡ്മിന്‍സും പ്രവര്‍ത്തകരുമായ ചില സുഹൃത്തുകളുടെ  സഹായത്തോടെ കൂടിയാണ് ഈ സൈറ്റിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത് എന്ന് സന്തോഷപ്പൂര്‍വ്വം അറിയികട്ടെ. ഈ സൈറ്റിലേക്ക് എത്തുന്ന ഏതൊരു വെക്തിക്കും ഉപകാരപ്രദമായ രൂപത്തില്‍ സൈറ്റിനെ  ക്രമീകരിച്ചിരിക്കുകയാണ് ഞങ്ങള്‍ . സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വാര്‍ത്തകളും അതിലുപരിയായി   SKSSF സ്റ്റേറ്റ് കമ്മിറ്റിയുടെ IT വിംഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്‍റെ (K.I.C.R) പ്രോഗ്രാമുകളെ കുറിച്ചും നിങ്ങളെ അറിയിക്കുന്നു. ഇസ്ലാമിക കര്‍മ്മശാസ്ത്രവും ചരിത്രവും പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയ വിശാലമായ റീഡിംഗ് റൂം. ടെക്നോളജിയില്‍ അനുദിനം മുന്നേറുന്ന ഈ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക്‌ ഒരു സഹായിയുടെ രൂപത്തില്‍ സോഫ്റ്റ്‌വെയറുകളും ആവശ്യമായ വെബ്സൈറ്റ് ലിങ്കുകളും നിങ്ങളുടെ കൈകളിലേക്ക്‌ സോഫ്റ്റ്-ലിങ്ക് പേജിലൂടെ ..... ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍, ആകര്‍ഷകമായ ഫോട്ടോകള്‍,സംഘടന ഗാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഗ്യാലറി.....  KIC റൂമില്‍ നടക്കുന്ന ഉസ്താദുമാരുടെ ക്ലാസ്സുകള്‍, വിവിധ സ്ഥലങ്ങളില്‍ നിന്നും KIC റൂമില്‍ നടക്കുന്ന ലൈവ് പ്രോഗ്രാമുകള്‍ അടങ്ങിയ K.I.C.R പേജ് .....സഹൃദയര്‍ക്ക് KICRന്‍റെ സൈറ്റിലേക്ക്  സ്വാഗതം

..............................................................................

 ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌

സ്വപ്ന നഗരിയില്‍ തകര്‍ന്നടിഞ്ഞ
വ്യാജകേശത്തിന്‍റെ
അന്തര്‍നാടകങ്ങള്‍
( വ്യാജ മുടി ഡോകുമെന്‍റെറി )

ആത്മീയത ദുരുപയോഗം ചെയ്യുന്നത്‌ കരുതിയിരിക്കുക : ചേലക്കാട്‌ ഉസ്‌താദ്‌

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയില്‍ 9-)o വാര്‍ഷികത്തിന്‍റെ ഭാഗമായി നടന്ന ദുആ സമ്മേളനം പാണക്കാട്‌ സയ്യിദ്‌ ശഹീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു 

വെങ്ങപ്പള്ളി : യഥാര്‍ത്ഥ വിജയത്തിന്‍റെ മാനദണ്‌ഡം ആത്മീയ ഔന്നത്യമാണെന്നും ആത്മീയത ദുരുപയോഗം ചെയ്യപ്പെടുന്നത്‌ വിശ്വാസികള്‍ക്ക്‌ അംഗീകരിക്കാനാവില്ലെന്നും പ്രമുഖ പണ്‌ഡിതനും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. പ്രവാചകരോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ്‌. എന്നാല്‍ പ്രവാചക സ്‌നേഹം വാണിജ്യവത്‌ക്കരിക്കാനുള്ള ചിലരുടെ നീക്കം പ്രതിഷേധാര്‍ഹമാണ്‌. തിരുകേശമെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വിവാദ കേശം പ്രവാചകരെ നിന്ദിക്കാനുള്ള മുസ്‌ലിം വിരുദ്ധ ശക്തികളുടെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയില്‍ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ദുആ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പാണക്കാട്‌ സയ്യിദ്‌ ശഹീറലി ശിഹാബ്‌ തങ്ങള്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌ മുഹമ്മദ്‌ ദാരിമി, ഇബ്രാഹിം ഫൈസി വാളാട്‌, ആനമങ്ങാട്‌ അബൂബക്കര്‍ മുസ്‌ലിയാര്‍ , പി കെ ഹുസൈന്‍ ഫൈസി, മമ്പാട്‌ മൂസ്സാ ബാഖവി, പാലത്തായി മൊയ്‌തു ഹാജി, സലാം ദാരിമി കല്‍പ്പറ്റ, മുഹമ്മദ്‌ ദാരിമി വാകേരി, ജഅ്‌ഫര്‍ ഹൈത്തമി, സയ്യിദ്‌ ശിഹാബുദ്ദീന്‍ തങ്ങള്‍ , ഇസ്‌മാഈല്‍ ബാഖവി പാണക്കാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു

അധാര്‍മ്മികത വളരുന്നതില്‍ അധികാരികള്‍ക്കും പങ്കുണ്ട്‌

വെങ്ങപ്പള്ളി : സദാചാരബോധം സമൂഹത്തില്‍ നിലനിര്‍ത്താന്‍ സഹായകമായ സമീപനമാവണം അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതെന്നും സ്വവര്‍ഗ്ഗരതി പോലുള്ള അധാര്‍മ്മിക പ്രവണതകളോട്‌ സര്‍ക്കാര്‍ കാണിക്കുന്ന മൃദുസമീപനം അംഗീകരിക്കാനാവില്ലെന്നും ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന യുവസംഗമം അഭിപ്രായപ്പെട്ടു. മദ്യം മയക്കു മരുന്നു പോലുള്ള അധാര്‍മ്മിക പ്രവണതകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും യുവാക്കള്‍ ആകൃഷ്‌ടരാവുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അധികാരികള്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നതില്‍ സാമൂഹിക സാഹചര്യങ്ങള്‍ക്ക്‌ വലിയ പങ്കാണുള്ളതെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അധാര്‍മ്മിക പ്രവണതകള്‍ക്കെതിരെ ക്രിയാത്മകമായി ഇടപെടാനുള്ള കര്‍മ്മ പദ്ധതികള്‍ക്ക്‌ പരിപാടിയില്‍ രൂപം നല്‍കി.
ശംസുദ്ദീന്‍ റഹ്‌മാനി അദ്ധ്യക്ഷത വഹിച്ചു. കെ അലി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. മമ്മുട്ടി മാസ്റ്റര്‍ തരുവണ ക്ലാസ്സിനു നേതൃത്വം നല്‍കി. സുബൈര്‍ കണിയാമ്പറ്റ, അബ്ബാസ്‌ തലപ്പുഴ, റഫീഖ്‌ തോപ്പില്‍ , എടപ്പാറ കുഞ്ഞമ്മദ്‌, വി സി മൂസ മാസ്റ്റര്‍ , കെ എ നാസിര്‍ മൗലവി, അബ്‌ദുല്‍ ഖാദിര്‍ മടക്കിമല സംബന്ധിച്ചു. മുഹമ്മദ്‌കുട്ടി ഹസനി സ്വാഗതവും കുഞ്ഞിമുഹമ്മദ്‌ ദാരിമി നന്ദിയും പറഞ്ഞു. 

എസ്‌ കെ എസ്‌ എസ്‌ എഫ്‌ ജില്ലാ കൗണ്‍സില്‍ ഇന്ന്‌ (10)

കല്‍പ്പറ്റ : ആത്മീയത; ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റി നടത്തുന്ന വിമോചനയാത്രയുടെ പ്രചരണാര്‍ത്ഥം ജില്ലാ കൗണ്‍സില്‍ യോഗം ഇന്ന്‌ 3 മണിക്ക്‌ കല്‍പ്പറ്റ സമസ്‌ത ഓഫീസില്‍ ചേരും. സംസ്ഥാന വര്‍ക്കിംഗ്‌ സെക്രട്ടറി അയ്യൂബ്‌ കൂളിമാട്‌ ഉദ്‌ഘാടനം ചെയ്യും. ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ നടക്കുന്ന വിമോചനയാത്ര 22 ന്‌ വയനാട്ടില്‍ പര്യടനം നടത്തും. അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ക്യാപ്‌റ്റനും മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ ഡയറക്‌ടറും അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , റഹ്‌മത്തുള്ളാ ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായ്‌, ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി അംഗങ്ങളുമാണ്‌ . ജില്ലാ ഭാരവാഹികള്‍ , മേഖലാ ഭാരവാഹികള്‍ , മേഖലാ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ സെക്രട്ടറി പി സി ത്വാഹിര്‍ അറിയിച്ചു.

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സനദ് ദാന സമ്മേളനം ഏപ്രില്‍ 20,21,22 തീയ്യതികളില്‍

കാസര്‍കോട്: 2012 ഏപ്രില്‍ 20,21,22 തീയ്യതികളില്‍ ചട്ടംഞ്ചാല്‍ മാഹിനാബാദ് ശഹീദേ മില്ലത്ത് സി.എം.ഉസ്താദ് നഗറില്‍ വെച്ച് നടക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 19-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രചരണസമിതി യോഗം തീരുമാനിച്ചു. മാര്‍ച്ച് 15ന് മുമ്പ് വിവിധ റയ്ഞ്ച് പരിധിയിലെ എസ്.വൈ.എസ്, സുന്നിമഹല്ല് ഫെഡറേഷന്, എസ്.കെ.എസ്.എസ്. എഫ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് റയ്ഞ്ച് തല സ്വാഗതസംഘം രൂപീകരിക്കും.

സ്വാഗതസംഘത്തിന്റെ കീഴില്‍ ഏപ്രില്‍ 5ന്റേയും 18ന്റേയും ഇടയില്‍ പ്രചരണ സമ്മേളനം സംഘടിപ്പിക്കും. ഏപ്രില്‍ 13ന് വെള്ളിയാഴ്ച ജുമാനിസ്‌കാരാനന്തരം പള്ളികളില്‍ ഖത്തീബിന്റെ ഉദ്‌ഭോദനപ്രസംഗം ഉണ്ടായിരിക്കും. ഏപ്രിലില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് മേഖലകളിലായി സന്ദേശയാത്ര സംഘടിപ്പിക്കും. ഏപ്രില്‍ 17ന് സുന്നീബാലവേദി ജില്ലാകമ്മിറ്റിയുടെ വിളംബര റാലി കാസര്‍കോട് ടൗണില്‍ നടക്കും. യോഗത്തില്‍ ജലീല്‍ കടവത്ത് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാജനറല്‍ സെക്രട്ടറി മൌലാനാ യു.എം.അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, കെ.പി.കെ.തങ്ങള്‍, എം.പി.മുഹമ്മദ് ഫൈസി, ഇ.പി.ഹംസത്തു സഅദി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് മാസ്റ്റെര്‍ ബെളിഞ്ചം, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ടി.ഡി.അഹമ്മദ് ഹാജി, പി.വി.അബ്ദുറഹ്മാന്‍, പി.വി.അഹമ്മദ് ഹാജി, നാസര്‍ ഹാജി നാലപ്പാട്, വി.കമാലുദ്ദീന്‍ ഹാജി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, ലത്തീഫ് ചെര്‍ക്കള, മൊയ്തീന്‍ ചെര്‍ക്കള, ടി.എം.എ.റഹ്മാന്‍ തുരുത്തി, ഹമീദ് കുണിയ, കെ.പി.ഹുസൈന്‍ തങ്ങള്‍, കെ.എം.ശറഫുദ്ദീന്‍, അന്‍വര്‍ ഹുദവി മാവൂര്‍, ഇംദാദ് പള്ളിപ്പുഴ, റസാഖ് അര്‍ഷദി കുമ്പഡാജ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ബുധനാഴ്‌ച, മാർച്ച് 07, 2012

മദ്രസ്സ അധ്യാപക ക്ഷേമനിധി; അധ്യാപകര്ക്ക് ഹെല്‍പ്‌ ഡെസ്‌ക്

കോഴിക്കോട് : മദ്രസ്സ അധ്യാപക ക്ഷേമനിധി വിശദീകരിക്കാന്‍ കേരള ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ശനിയാഴ്ച 11-ന് ഇസ്‌ലാമിക് സെന്‍ററില്‍ ഹെല്‍പ്‌ഡെസ്‌ക് നടത്തുന്നു. കേരള മദ്രസ്സ അധ്യാപകക്ഷേമനിധി മാനേജര്‍ പി.എം. അബ്ദുല്‍ഹമീദ് ക്ലാസെടുക്കും. മദ്രസ മാനേജ്‌മെന്‍റ് പ്രതിനിധികളും മദ്രസ്സ അധ്യാപകരും പങ്കെടുക്കണമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ അറിയിച്ചു.