കാസര്‍ഗോഡ് : പെതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിത്വൈബയില്‍ നടക്കുന്നSYS 60 വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള SYSകാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ നടക്കും.എം. എ. ഖാസിം മുസ്‌ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി പുത്തിഗെ ഡയറക്ടറും ഇബ്രാഹീംഫൈസി ജെഡിയാര്‍ കോര്‍ഡിനേറ്ററുമായ കാസര്‍ഗോഡ് ജില്ല SYS ത്വയ്ബ സന്ദേശ പ്രയാണം ഫെബ്രുവരി 3ന് രാവിലെ 9 മണിക്ക് ചന്ദേരയില്‍ ടി. കെ പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ജാഥാ നായകന്‍ എം. എ ഖാസിം മുസ്‌ലിയാര്‍ക്ക് SMF സംസ്ഥാന വൈസ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പതാക കൈമാറും. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന യാത്ര വിവിധ മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം5 ന് വൈകുന്നേരം 6 മണിക്ക് ഹൊസംങ്കടിയില്‍ സമാപിക്കുമെന്ന് SYS ജില്ലാ പ്രസിഡണ്ട് എം. എ. ഖാസിം മുസ്‌ലിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ്‌ഫൈസി പുത്തിഗെ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി, കണ്‍വീനര്‍ ഇബ്രാഹീം ഫൈസി ജെഡിയാര്‍ അറിയിച്ചു.ശനിയാഴ്‌ച, ഫെബ്രുവരി 01, 2014
SYS കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണം; കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും
10:47:00 AM by അബുതാഹിര്‍ കൈപ്പമംഗലം
കാസര്‍ഗോഡ് : പെതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിത്വൈബയില്‍ നടക്കുന്നSYS 60 വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള SYSകാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ നടക്കും.എം. എ. ഖാസിം മുസ്‌ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി പുത്തിഗെ ഡയറക്ടറും ഇബ്രാഹീംഫൈസി ജെഡിയാര്‍ കോര്‍ഡിനേറ്ററുമായ കാസര്‍ഗോഡ് ജില്ല SYS ത്വയ്ബ സന്ദേശ പ്രയാണം ഫെബ്രുവരി 3ന് രാവിലെ 9 മണിക്ക് ചന്ദേരയില്‍ ടി. കെ പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ജാഥാ നായകന്‍ എം. എ ഖാസിം മുസ്‌ലിയാര്‍ക്ക് SMF സംസ്ഥാന വൈസ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പതാക കൈമാറും. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന യാത്ര വിവിധ മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം5 ന് വൈകുന്നേരം 6 മണിക്ക് ഹൊസംങ്കടിയില്‍ സമാപിക്കുമെന്ന് SYS ജില്ലാ പ്രസിഡണ്ട് എം. എ. ഖാസിം മുസ്‌ലിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ്‌ഫൈസി പുത്തിഗെ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി, കണ്‍വീനര്‍ ഇബ്രാഹീം ഫൈസി ജെഡിയാര്‍ അറിയിച്ചു.
ലേബലുകള്‍:
SYS 60 വാര്‍ഷിക മഹാ സമ്മേളനം
