``ആത്മീയ ഔന്നിത്യം സാത്വിക നേതൃത്വം'' SKSSF ആത്മീയ സംഗമം നാളെ (18) മനാമയില്‍
മനാമ : ``ആത്മീയ ഔന്നിത്യം സാത്വിക നേതൃത്വം''എന്ന പ്രമേയത്തില്‍ ബഹ്‌റൈന്‍ SKSSF സംഘടിപ്പിക്കുന്ന ആത്മീയ സംഗമം നാളെ (മെയ് 18. വെള്ളി) പുലര്‍ച്ചെ 5മണിക്ക് മനാമ സമസ്‌താലയത്തില്‍ നടക്കും. ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദിന്‍റെ നേതൃത്വത്തില്‍ സുബ്‌ഹി നിസ്‌കാര ശേഷം ആരംഭിക്കുന്ന സ്വലാത്ത് മജ്‌ലിസിന്‍റെ തുടര്‍ച്ചയായാണ് ആത്മീയ സംഗമം തുടരുക. അന്താരാഷ്‌ട്ര മുസ്ലിം പണ്‌ഡിത സഭാംഗവും സമസ്‌ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന സെക്രട്ടറിയുമായ ഡോ.ബഹാഉദ്ധീന്‍ നദ്‌വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തും. സമസ്‌ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച് നടക്കുന്ന സംഗമത്തില്‍ ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും ഏരിയാ പ്രതിനിധികളും സംബന്ധിക്കും. ബഹ്‌റൈനിലെ മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും വെള്ളിയാഴ്‌ച സുബ്‌ഹി നമസ്‌കാരത്തിന് മനാമ സമസ്‌ത പള്ളിയിലെത്തണമെന്ന് നേതാക്കള്‍ അറിയിച്ചു.
