വെങ്ങപ്പള്ളി അക്കാദമി; ദശവാര്‍ഷിക പ്രഖ്യാപനം നാളെ (17)
കല്‍പ്പറ്റ : SKSSF വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14 കുട്ടികളുമായി വെങ്ങപ്പള്ളിയില്‍ ആരംഭി ക്കുകയും ഇതിനകം വയനാടിന്‍റെ മതകീയ ഭാവിയുടെ ഉത്തരമായി മാറുകയും ചെയ്‌ത ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാര്‍ഷിക പ്രഖ്യാപന സമ്മേളനവും സംഘാടക സമിതി രൂപീകരണവും നാളെ (വ്യാഴം) 2 മണിക്ക് കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂളില്‍ നടക്കും. സമസ്‌ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അക്കാദമി വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. റഹ്‌മത്തുല്ലാ ഖാസിമി മൂത്തേടം, സൈദ് മുഹമ്മദ് നിസാമി എന്നിവര്‍ പ്രഭാഷണം നടത്തും. വി മൂസക്കോയ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ , സി മമ്മൂട്ടി എം എല്‍ എ, എസ് മുഹമ്മദ് ദാരിമി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ കെ അഹ്‌മദ് ഹാജി, പി സുബൈര്‍, മുഹമ്മദ്‌കുട്ടി ഹസനി തുടങ്ങി ജില്ലയിലെ സമസ്‌തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും സ്ഥാപന ബന്ധുക്കളും സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. രാവിലെ 10.30 ന് അക്കാദമി ഹാളില്‍ വാര്‍ഷിക ജനറല്‍ബോഡി നടക്കും.
