വ്യാഴാഴ്‌ച, മേയ് 31, 2012

ഉമറലി  ശിഹാബ് തങ്ങള്‍ അനുസ്മരണം ജൂണ്‍ 1 വെള്ളിയാഴ്ച

 

ചൊവ്വാഴ്ച, മേയ് 29, 2012

കണ്ണൂര്‍ ജില്ല സുന്നി മഹല്ല് ജമാഅത്ത് (SMJ) പുതിയ ഭാരവഹികള്‍



അബുദാബി : കണ്ണൂര്‍ ജില്ലയിലെ സുന്നത് ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുന്നി മഹല്ല് ജമാഅത്ത് (SMJ ) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മഅ്റൂഫ് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ മൊയ്തു ഹാജി കടന്നപ്പള്ളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 20ാം വാര്‍ഷിക 6ാം സനദ്‌ ദാന മഹാ സമ്മേളന പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന SMJ യുടെ പ്രവര്‍ത്തകന്‍ മുസ്തഫ ഹാജിക്ക് ഉപഹാരം അബുദാബി സ്റ്റേറ്റ് KMCC ജനറല്‍ സെക്രടറി ടി കെ ഹമീദ് ഹാജി നല്‍കി. സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങളില്‍ നിന്നു ഹസ്ന അഷ്‌റഫ്‌ ഏറ്റുവാങ്ങി. ഹാരിസ് ബാഖവി, വി പി മുഹമ്മദ്‌ അലി മാസ്റ്റര്‍, കെ വി അഷ്‌റഫ്‌ ഹാജി, നൌഫല്‍ അസ്‍അദി, നസീര്‍ മാട്ടൂല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. . പി അബ്ദുല്‍ റഹിമാന്‍ സ്വാഗതവും ബീരാന്‍ ഹാജി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : മൊയ്തുഹാജി കടന്നപ്പള്ളി, ഹമീദ് ഹാജി ടി കെ, അബ്ദുസ്സലാം ഹാജി, നസീര്‍ ബി മാട്ടൂല്‍, മൊയ്തു ഹാജി കയ്യം (ഉപദേശക സമിതി). ബീരാന്‍ ഹാജി (പ്രസിഡന്‍റ്‌ ), മഅ്റൂഫ് ദാരിമി, നൌഫല്‍ അസ്അദി ശറഫുദ്ദീന്‍ കുപ്പം, അഷ്‌റഫ്‌ ഹാജി വാരം (വൈസ് പ്രസി) അബ്ദുല്‍ റഹിമാന്‍ ഒ പി (ജനറല്‍ സെക്രടറി), ഷജീര്‍ ഇരിവേരി ,ഇബ്രാഹിം കുട്ടി പരിയാരം, റസാഖ് ഹാജി കണ്ണൂര്‍, ശുക്കൂര്‍ ഹാജി (സെക്രട്ടറി), സത്താര്‍ ഹാജി (ട്രഷറര്‍).

SSLC കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക്‌ തുടര്‍പഠനത്തിനവസരം

കല്‍പ്പറ്റ : വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിക്ക്‌ കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ്‌ തങ്ങള്‍ സ്‌മാരക വനിതാ ശരീഅത്ത്‌ കോളേജില്‍ SSLC കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ അഫ്‌ളലുല്‍ ഉലമായോടൊപ്പം ശരീഅത്ത്‌ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ട്‌ വര്‍ഷ കോഴ്‌സില്‍ പ്രവേശനം നല്‍കുന്നു. 30 പെണ്‍കുട്ടികള്‍ക്കാണ്‌ ഈ അദ്ധ്യയന വര്‍ഷം പ്രവേശനം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 1 ന്‌ മുമ്പ്‌ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.wayanadacademy.org

ഉലമാക്കളാല്‍ കെട്ടിപ്പെടുത്ത പ്രസ്ഥാനം സമസ്ത : ദുബൈ കാസര്‍ഗോഡ്‌ ജില്ലാ SKSSF കൗണ്‍സില്‍ മീറ്റ്‌

ദുബൈ : കേരളത്തിലെ നിഷ്കളങ്കരായ ഉലമാക്കള്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ മഹിതമായ പ്രസ്ഥാനമാണ് സമസ്ത. അതിനു ശക്തി പകരല്‍ കേരള മുസ്ലിങ്ങളുടെ ബാധ്യതയാണെന്ന് SYS സംസ്ഥാന സെക്രടറി അഹമദ് തേര്‍ളായി. ദുബൈ കാസര്‍ഗോഡ്‌ ജില്ലാ SKSSF കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഷാഫി ഹാജി ഉദുമ (പ്രസിഡന്‍റ്), എം.ബി.അബ്ദുള്‍കാദര്‍ (ജനറല്‍ സെക്രട്ടറി), അശ്ഫാക് മഞ്ചേശ്വരം (ട്രഷറര്‍), അബ്ദുള്ള വള്‍വക്കാട് (ഓര്‍ഗ.സെക്രട്ടറി), ത്വാഹിര്‍ മുഗു,യാക്കൂബ് മൗലവി, സിദ്ധീഖ് ഫൈസി, ഇല്യാസ് കട്ടക്കാല്‍, ഇബ്രാഹിം പൈക (വൈ.പ്രസിടന്‍റുമാര്‍), മുഹമ്മദ്‌ സാബിര്‍ മെട്ടമ്മല്‍, നൌഷാദ് കളനാട്, മുനീര്‍ ബന്താട്, ഹസ്സൈനാര്‍ പരപ്പ, സിദ്ദിക് കനിയടുക്കം (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വിംഗുകളുടെ പ്രതിനിധികളായി മന്‍സൂര്‍ ചെമ്പരിക്ക, ജലീല്‍ പാറ, സിദ്ദിക് ചേര്‍ക്കള, കലീല്‍ മഞ്ചേശ്വരം (ട്രെന്‍റ്), അബ്ദുല്‍ കാദര്‍ അസ്-അദി, കബീര്‍ അസ്-അദി, മുഹമ്മദലി തൃക്കരിപുര്‍ (ഇബാദ്), സഈദ്‌ കുമ്പള ,ശരീഫ് ചന്ദേര, ബഷീര്‍ കളനാട്, അര്‍ഫാന്‍ ബായാര്‍ (സര്‍ഗലയം) എന്നിവരെ തെരഞ്ഞെടുത്തു. ഖലീലു റഹ്മാന്‍ കാഷിഫി ഉദ്ഘാടനം ചെയ്തു. ദുബൈ SKSSF സ്റ്റേറ്റ് പ്രസിഡന്‍റ് അബ്ദുല്‍ ഹകീം ഫൈസി, ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ പൊന്നാനി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാഫി ഹാജി ഉദുമ അദ്ധ്യക്ഷത വഹിച്ചു. ഹസ്സൈനാര്‍ തോട്ടുംബാഗം,മുനീര്‍ ചെര്‍ക്കള,അസീസ്‌ മൗലവി ആശംസാ പ്രസംഗം നടത്തി. അശ്ഫാക് സ്വാഗതവും അബ്ദുള്ള വള്‍വക്കാട് നന്ദിയും പറഞ്ഞു

ഞായറാഴ്‌ച, മേയ് 27, 2012

SKSBV അബൂദാബി സ്റ്റേറ്റ് പ്രസിഡന്‍റിന് +2ല്‍ ഉന്നത വിജയം

അബുദാബി : SKSBV അബുദാബി സ്റ്റേറ്റ് പ്രസിഡന്‍റ്‌ മുഹമ്മദ്‌ ശബീബ് +2 പരീക്ഷയില്‍ ഉന്നത വിജയം നേടി. 95.5 % മാര്‍ക്ക് വാങ്ങി വിജയിച്ച ശബീബ് +2 കോമേഴ്സ് വിഭാഗത്തില്‍ ഗള്‍ഫ്‌ മേഖലയില്‍ ഒന്നാമനായി. കണ്ണൂര്‍ പുഷ്പഗിരി ഉളിയന്‍ മൂലയില്‍ ഹസ്സൈനാര്‍ ഹാജി ആമിന ദമ്പതികളുടെ മകനായ ശബീബ് രണ്ടാം ക്ലാസ് മുതല്‍ അബുദാബി മോഡല്‍ സ്കൂളിലാണ് പഠനം നടത്തിയത്. പഠനത്തില്‍ മികവു പുലര്‍ത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്ന ശബീബ് മോഡല്‍ സ്കൂളിലെ കഴിഞ്ഞവര്‍ഷത്തെ ഹെഡ് ബോയ്‌ ആയിരുന്നു. സ്കൂള്‍ വോളിബോള്‍ ടീം ക്യാപ്ടന്‍ കൂടിയാണ്. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിലെ കലാപരിപാടികളില്‍ നിര സാന്നിധ്യമാവാരുള്ള ശബീബ് SKSSF അബുദാബി സംസ്ഥാന കമ്മിറ്റി ഈ വര്‍ഷം ആദ്യം നടത്തിയ സര്‍ഗലയം ഇസ്ലാമിക കലാ സാഹിത്യ മേളയില്‍ സീനിയര്‍ വിഭാഗത്തില്‍ കലാ പ്രതിഭ ആയിരുന്നു. അബുദാബി ഇമാം മാലിക് ബിന്‍ അനസ് മദ്രസ്സയില്‍ മത പഠനം പൂര്‍ത്തിയാക്കിയ ശബീബ് സമസ്‌ത കേരള ഇസ്ലാം കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ നടന്ന പൊതു പരീക്ഷയില്‍ 10-ാം ക്ലാസില്‍ നിന്നും ഉന്നത വിജയം നേടിയിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ SKSSF അബുദാബി സ്റ്റേറ്റ് കമ്മിറ്റി ശബീബിനെ ആദരിച്ചു. ഇസ്ലാമിക്‌ സെന്‍റര്‍ സെക്രട്ടറി സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തി. സുന്നി സെന്‍റര്‍ ട്രഷറര്‍ അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു. SKSSF പ്രസിഡന്‍റ് ഹാരിസ് ബാഖവി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. അബുദാബി മലപ്പുറം ജില്ല പ്രസിഡന്‍റ് അസീസ്‌ കളിയാടാന്‍, സയ്യിദ് നൂരുധീന്‍ തങ്ങള്‍, റാഫി ഹുദവി, അബ്ദുല്‍ വഹാബ് റഹ്‍മാനി, അഷ്‌റഫ്‌ ഹാജി വാരം, ഉസാം മുബാറക്, സജീര്‍ ഇരിവേരി, അസീസ്‌ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

സമസ്‌ത: ഇസ്‌ലാമിക കലാമേള; മലപ്പുറം ഈസ്റ്റ്‌ ജില്ല മുന്നില്‍






ചങ്ങനാശ്ശേരി : മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാസാഹിത്യ മത്സരമായ `സമസ്‌ത ഇസ്‌ലാമിക കലാമേളക്ക്‌ കോട്ടയം ചങ്ങനാശ്ശേരിയില്‍ തുടക്കം കുറിച്ചു. സമസ്‌തയുടെ 9135 മദ്‌റസകളിലെ പത്ത്‌ ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ വിവിധ മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം കലാപ്രതിഭകളും മുന്നൂറില്‍പരം മദ്‌റസാ അധ്യാപകരുമാണ്‌ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്‌ സംസ്ഥാന ഇസ്‌ലാമിക കലാസാഹിത്യ മത്സരമാണിത്‌. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കലകളെയും അഭിരുചികളെയും വൈയക്തികമായ നന്മക്കും സാമുദായിക പുരോഗതിക്കും ഉപയോഗപ്പെടുത്തുന്ന രീതിയില്‍ പ്രയോജനകരമായ സംരംഭങ്ങള്‍ ഉണ്ടായിത്തീരണമെന്ന്‌ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉണര്‍ത്തി. കലയെയും സാഹിത്യത്തെയും കേവലം പ്രകടനപരമായ ചില ആവശ്യങ്ങള്‍ക്ക്‌ മാത്രം ഉപയോഗപ്പെടുത്തുകയും അതിന്‍റെ നൈതികമായ ലക്ഷ്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നത്‌ ശുഭകരമായ ലക്ഷണമല്ല. പ്രതിഭകളായ വിദ്യാര്‍ത്ഥികളെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രോത്സാഹനം നല്‍കി വളര്‍ത്തിക്കൊണ്ടുവരിക തന്നെ വേണം. ജംയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട്‌ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഹാജി പി.എഛ്‌. അബ്ദുസ്സലാം സാഹിബ്‌, കമാല്‍ മാക്കിയില്‍, .എം. ശരീഫ്‌ ദാരിമി, കൊടക്‌ അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, കെ.സി.അഹ്‌മദ്‌കുട്ടി മൗലവി കോഴിക്കോട്‌, എം.. ചേളാരി, എസ്‌.എം. ഫുആദ്‌, ഷരീഫ്‌ കുട്ടി ഹാജി, സി.എം. റഹ്‌മത്തുല്ല ഹാജി സംസാരിച്ചു.
ശനിയാഴ്‌ച 7 വേദികളിലായി 58 മത്സരങ്ങള്‍ നടന്നു. മദ്‌റസാ വിഭാഗത്തില്‍ മലപ്പുറം ഈസ്റ്റ്‌ ജില്ല 97 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 75 പോയിന്റുമായി കാസര്‍കോഡ്‌ രണ്ടാം സ്ഥാനത്തും 74 പോയിന്റുമായി മലപ്പുറം വെസ്റ്റ്‌ മൂന്നാം സ്ഥാനത്തുമുണ്ട്‌. മുഅല്ലിം വിഭാഗത്തില്‍ 21 പോയിന്റുമായി മലപ്പുറം വെസ്റ്റ്‌ ജില്ല മുന്നിട്ടുനില്‍ക്കുന്നു.
ഞായറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ നടക്കുന്ന സമാപന സമ്മേളനം സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ ട്രോഫി ദാനം നിര്‍വ്വഹിക്കും.

ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തോടെയും അന്നദാനത്തോടെയും ജല്‍സ ഇന്ന്‌ (27) സമാപിക്കും

സാംസ്‌ക്കാരിക സമ്മേളനം ജനാബ് ചെര്‍ക്കുളം
അബ്‌ദുല്ല സാഹിബ്‌ ഉദ്‌ഘാടനം ചെയ്യുന്നു
കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദമിയില്‍ നാല്‌ ദിവസമായി നടന്നു വരുന്ന ജല്‍സെ ഇമാം ശാഫി ()യുടെ ഭാഗമായി നടത്തുന്ന സ്വലാത്ത്‌-ദുആ മജ്‌ലിസും സമാപന മഹാ സംഗമവും ഇന്ന്‌ (27) മഗ്‌രിബിന്ന്‌ ശേഷം നടക്കും. ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍-ബുഖാരി കുന്നുങ്കൈ, സയ്യിദ്‌ കെ.എസ്‌ അലി തങ്ങള്‍ കുമ്പോല്‍, ശൈഖുന എം .എ ഖാസിം മുസ്ലിയാര്‍, ഖാസി ത്വാഖാ അഹമ്മ്‌ദ്‌ മൗലവി, ഉസ്‌താദ്‌ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പയ്യക്കി, സയ്യിദ്‌ എന്‍.പി.എം അബൂബക്കര്‍ തങ്ങള്‍ അല്‍ ബുഖാരി നാലാംമൈല്‍, സയ്യിദ്‌ അബു തങ്ങള്‍ മുട്ടത്തൊടി, സയ്യിദ്‌ ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ്‌ ഇബ്രാഹീം ഹാദി തങ്ങള്‍ ആത്തൂര്‍, സയ്യിദ്‌ കെ.പി.കെ തങ്ങള്‍ മാസ്‌തിക്കുണ്ട്‌, സയ്യിദ്‌ എം.എസ്‌ മദനി തങ്ങള്‍ പൊവ്വല്‍, സയ്യിദ്‌ മുഹമ്മദ്‌ മദനി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ്‌ ടി.വി ഉമ്പു തങ്ങള്‍ ആദൂര്‍, സയ്യിദ്‌ എ.പി.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ്‌ കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ്‌ അബൂബക്കര്‍ ആറ്റക്കോയ തങ്ങള്‍, ആലൂര്‍, സയ്യിദ്‌ അനസ്‌ അല്‍ ഹാദി തങ്ങള്‍ പുത്തുര്‍, സയ്യിദ്‌ ഇബ്രാഹിം പുകുഞ്ഞി തങ്ങള്‍ ഉദ്യാവരം, സയ്യിദ്‌ ഉവൈസ്‌ തങ്ങള്‍ നാലാം മൈല്‍, സയ്യിദ്‌ ഹാജി തങ്ങള്‍ നുള്ളിപ്പാടി, സയ്യിദ്‌ പൂക്കുഞ്ഞി തങ്ങള്‍ കറാവളി, സയ്യിദ്‌ ബദ്‌റുദ്ദീന്‍ തങ്ങള്‍ പാവൂര്‍ തുടങ്ങി സംസഥാനത്തിനകത്തും പുറത്തുമുള്ള അഗണ്യം സാദാത്തുക്കള്‍ അണിനിരക്കും. പ്രാര്‍ത്ഥനാനന്തരം ജല്‍സയുടെ അവസാന സംരംഭമായ അന്നദാനം നടക്കും.
ഇന്നലെ വൈകീട്ട്‌ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പൗരപ്രമുഖരായ ചെര്‍ക്കുളം അബ്‌ദുല്ല സാഹിബ്‌, മെട്രോ മുഹമ്മദ്‌ ഹാജി, ഖാദര്‍ തെരുവത്ത്‌, എം.സി ഖമറുദ്ദീന്‍, പി.എ ശാഫി ഹാജി, ഖത്തര്‍ അബ്‌ദുല്ല ഹാജി, കുമ്പള അറബി ഹാജി, ഒമാന്‍ മുഹമ്മദ്‌ ഹാജി, റശീദ്‌ ബെളിഞ്ചം തുടങ്ങി സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.

പാന്‍മസാല നിരോധനം സ്വാഗതാര്‍ഹം; അശ്ലീല പോസ്റ്ററുകള്‍ക്കെതിരെയും നടപടി വേണം : SYS

കല്‍പ്പറ്റ : കേരളത്തില്‍ പാന്‍മസാലകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും ടൗണുകളിലും കവലകളിലും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്ന രീതിയിലുള്ള അശ്ലീല പോസ്റ്ററുകള്‍ വ്യാപിക്കുകയാണ് മാതാപിതാക്കള്‍ക്ക്‌ മക്കളൊന്നിച്ചുള്ള യാത്ര പോലും വിഷമകരമാവുന്ന രീതിയിലാണുള്ളത്‌. ഇതിനെതിരെയും ഉത്തരവാദപ്പെട്ടവര്‍ നടപടി കൈകൊള്ളണമെന്ന് ഇബ്രാഹിം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി യുവജന സംഘം സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. എം അബ്‌ദുറഹിമാന്‍, ഇ പി മുഹമ്മദലി, സി അബ്‌ദുല്‍ ഖാദിര്‍, ഹാരിസ്‌ ബാഖവി കമ്പളക്കാട്‌, ശംസുദ്ദീന്‍ റഹ്‌മാനി തുടങ്ങിയവര്‍ സംസാരിച്ചു. പി സുബൈര്‍ സ്വാഗതവും കെ എ നാസിര്‍ മൗലവി നന്ദിയും പറഞ്ഞു.

ചൊവ്വാഴ്ച, മേയ് 22, 2012

SKSBV നേതാവിനു  ഉന്നത വിജയം.

ഞായറാഴ്‌ച, മേയ് 20, 2012

അബുദാബി SKSSF സംഘടിപ്പിച്ച മര്‍ഹും പാണക്കാട് സയ്യിദ്‌ പി.എം.എസ്.എ.പൂകോയ തങ്ങള്‍ അനുസ്മരണം


ജിദ്ദ SYS ജിദ്ദ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടത്തിയ  
ഉസ്താദ്‌ അബ്ദുസമദ്‌ പൂക്കോട്ടൂന്‍റെ പ്രഭാഷണം

'ഇബാദ്; വെളിച്ചത്തിലേക്കൊരു വഴികാട്ടി' കൈപ്പമംഗലം മേഖലാ കണ്‍വെന്‍ഷന്‍ ഇന്ന് (20) MIC ല്‍

മൂന്നുപീടിക, തൃശൂര്‍ : SKSSF കൈപ്പമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന SKSSF IBAD (Islamic Brothers Associate Division) കണ്‍വെന്‍ഷന്‍ ഇന്ന് (20-5-2012 ഞായര്‍) രാത്രി 7 മണിക്ക് കൈപ്പമംഗലം MIC (മാലിക് ബിന്‍ ദീനാര്‍ ഇസ്‍ലാമിക് കോംപ്ലക്സ്) ല്‍ നടക്കുന്നു. ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

SKSSF IBAD സംഘടിപ്പിക്കുന്ന ഇസ്‌ലാമിക്‌ ഫാമിലി ക്ലസ്റ്റര്‍ (ഐ.എഫ്‌.സി.) ശില്‍പശാല പ്രോഗ്രാം നോട്ടീസ്


സമയം : 2012 മെയ്‌ 22 ചൊവ്വ, രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ
അലവിയ്യ: കാമ്പസ്‌, പന്നിയങ്കര, കോഴിക്കോട്‌

പ്രോഗ്രാം
കാലത്ത്‌ 9.30 - രജിസ്‌ട്രേഷന്‍
10.00 - ഉദ്‌ഘാടനം
10.30 – 11.30 : പഠനം 1 - സ്‌ത്രീ: കര്‍മശാസ്‌ത്രത്തിന്‍റെ നേര്‍പാഠം
നേതൃത്വം: എ.പി.അബ്‌ദുറഹ്‌മാന്‍ ഫൈസി പാണമ്പ്ര (മെമ്പര്‍, ഇബാദ്‌ പ്ലാനിംഗ്‌ സെല്‍)

11.30 – 1.00 : പഠനം 2 - പ്രബോധനം നമ്മുടെ ലക്ഷ്യമാണ്‌, ബാധ്യതയും
നേതൃത്വം : ആസിഫ്‌ ദാരിമി പുളിക്കല്‍ (ജനറല്‍ കണ്‍വീനര്‍, ഇബാദ്‌),
കെ.എം.ശരീഫ്‌ പൊന്നാനി (ഓര്‍ഗനൈസര്‍, ഇബാദ്‌)

1.00 - 1.30 : ഇടവേള
1.30 - 2.00 : ക്വിസ്‌, ചര്‍ച്ച

2.00 – 3.30 : പഠനം 3 - വിശ്വാസം: നേരറിവും നേര്‍വഴിയും
നേതൃത്വം: അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ (മെമ്പര്‍, ഇബാദ്‌ പ്ലാനിംഗ്‌ സെല്‍)

3.30 - 5.00 : പഠനം 4 - ഗൈനക്കോളജി: ഇസ്‌ലാം നിര്‍വചിക്കുന്നു
നേതൃത്വം: അഹ്‌മദ്‌ സാലിം ഫൈസി കൊളത്തൂര്‍ (ചെയര്‍മാന്‍, ഇബാദ്‌ )

പ്രാര്‍ത്ഥന, സമാപനം

ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി; സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാന്‍


പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്കുള്ള സംഘാടക സമിതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ (മുഖ്യരക്ഷാധികാരി) കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ ഇബ്രാഹിം മുസ്‌ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഇ. അഹമ്മദ്‌ സാഹിബ്‌, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌, സി. കോയ്‌ക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സാദിഖ്‌ മുസ്‌ലിയാര്‍. ടി.കെ.എം ബാവ മുസ്‌ലിയാര്‍ (രക്ഷാധികാരികള്‍). സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ (ചെയര്‍മാന്‍), കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എന്‍. സൂപ്പി സാഹിബ്‌, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, മോയിമോന്‍ ഹിജി, കല്ലടി മുഹമ്മദ്‌. (വൈ.ചെയര്‍മാന്‍), ഹാജി കെ. മമ്മദ്‌ ഫൈസി (ജനറല്‍ കണ്‍വീണര്‍), പി.പി മുഹമ്മദ്‌ ഫൈസി (വര്‍ക്കിംഗ്‌ കണ്‍വീനര്‍), പി. അബ്ദുല്‍ ഹമീദ്‌ മാസ്റ്റര്‍ (കണ്‍വീനര്‍), മെട്രൊ മുഹമ്മദ്‌ ഹാജി (ട്രഷറര്‍).
ഇസ്‌ലാമിക്‌ ഡിസ്റ്റന്‍സ്‌ സ്‌കൂളിംഗ്‌ : ചെയര്‍മാന്‍: സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, വൈ. ചെയര്‍മാന്‍: ഹകീം ഫൈസി, കണ്‍വീനര്‍: ഓണംമ്പിള്ളി മുഹമ്മദ്‌ ഫൈസി,
ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണം : ചെയര്‍മാന്‍ : പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌, കോഡിനേറ്റര്‍ : എ. അബ്ബാസ്‌ സേട്ട്‌
പ്രോഗ്രാം : ചെയര്‍മാന്‍ : പി.പി മുഹമ്മദ്‌ ഫൈസി, കണ്‍വീനര്‍ : ജലീല്‍ ഫൈസി പുല്ലങ്കോട്‌
ഫൈനാന്‍സ്‌ : ചെയര്‍മാന്‍ : സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍, വൈ.ചെയര്‍മാന്‍ : കല്ലടി കുഞ്ഞുമോന്‍, കണ്‍വീനര്‍ : എ. മുഹമ്മദ്‌ കുട്ടി
റിസപ്‌ഷന്‍ & അക്കമഡേഷന്‍ : ചെയര്‍മാന്‍ : സയ്യിദ്‌ മുഹമ്മദ്‌കോയ ജമലല്ലൈലി, കണ്‍വീനര്‍ : അലി ഫൈസി പാറല്‍
അനുബന്ധ സമ്മേളനങ്ങള്‍ : ചെയര്‍മാന്‍ : കെ.എ റഹ്‌മാന്‍ ഫൈസി, കണ്‍വീനര്‍ : നാസര്‍ ഫൈസി കൂടത്തായി
ഗള്‍ഫ്‌ കോഡിനേഷന്‍ : ചെയര്‍മാന്‍ : സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, വൈ.ചെയര്‍മാന്‍ : കെ.പി മുഹമ്മദ്‌കുട്ടി, കണ്‍വീനര്‍ : ഇബ്രാഹിം എളേറ്റില്‍
മഹല്ല്‌ മാനേജ്‌മെന്‍റ്‌ അക്കാദമി : ചെയര്‍മാന്‍ : പിണങ്ങോട്‌ അബൂബക്കര്‍ സാഹിബ്‌, കണ്‍വീനര്‍ : അലവി ഫൈസി കുളപ്പറമ്പ്‌
പബ്ലിസിറ്റി : ചെയര്‍മാന്‍ : സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, കണ്‍വീനര്‍ : അബ്ദുല്ല ഫൈസി ചെറുകുളം
ലോ & ഓര്‍ഡര്‍ : ചെയര്‍മാന്‍ : പി. അബ്ദുല്‍ ഹമീദ്‌, കണ്‍വീനര്‍ : ടി.വി ഇബ്രാഹിം
ട്രൈനേഴ്‌സ്‌ ട്രൈനിംഗ്‌ : ചെയര്‍മാന്‍ : എ.വി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, കണ്‍വീനര്‍ : എസ്‌. വി മുഹമ്മദലി
അനുസ്‌മരണ സമ്മേളനങ്ങള്‍ : ചെയര്‍മാന്‍ : അബ്ദുന്നാസര്‍ ഹയ്യ് തങ്ങള്‍, കണ്‍വീനര്‍ : സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ
ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ്‌ പദ്ധതി : ചെയര്‍മാന്‍ : സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, കണ്‍വീനര്‍ : പുത്തനഴി മൊയ്‌തീന്‍ ഫൈസി
ഫൈസിമാരുടെ ഡാറ്റാബാങ്ക്‌ : ചെയര്‍മാന്‍ : വാക്കോട്‌ മൊയ്‌തീന്‍കുട്ടി ഫൈസി, കണ്‍വീനര്‍ : ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്‌
ആദരിക്കല്‍ ചടങ്ങുകള്‍ : ചെയര്‍മാന്‍ : കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, കണ്‍വീനര്‍ : ഹംസ മുസ്‌ലിയാര്‍ റംലി
ശംസുല്‍ ഉലമാ സ്‌മാരക റിസര്‍ച്ച്‌ സെന്‍റര്‍ : ചെയര്‍മാന്‍ : സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കണ്‍വീനര്‍ : അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌
റിസോഴ്‌സ്‌ ഗ്രൂപ്പ്‌ : ചെയര്‍മാന്‍ : ഉമര്‍ ഫൈസി മുക്കം, കണ്‍വീനര്‍ : സാലിം ഫൈസി കൊളത്തൂര്‍
മീഡിയ : ചെയര്‍മാന്‍ : ടി.പി ചെറൂപ്പ, വൈ.ചെയര്‍മാന്‍ : സി.പി സൈതലവി
ഓഫീസ്‌ കോഡിനേഷന്‍ : ചെയര്‍മാന്‍ : ഹാജി കെ. മമ്മദ്‌ ഫൈസി, കണ്‍വീനര്‍ : സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌
വളണ്ടിയര്‍ : കണ്‍വീനര്‍ : ഹനീഫ പി
മെഡിക്കല്‍ : ചെയര്‍മാന്‍ : ഡോ. നാട്ടിക മുഹമ്മദലി
ഗോള്‍ഡന്‍ ജൂബിലി സെപഷല്‍പതിപ്പ്‌ : ചെയര്‍മാന്‍ : പ്രോഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, വൈ.ചെയര്‍മാന്‍ : ഡോ. ബഹാഉദ്ദീന്‍ ഫൈസി കൂരിയാട്‌, കണ്‍വീനര്‍ : ബശീര്‍ മാസ്റ്റര്‍, അന്‍വര്‍ സാദിഖ്‌ ഫൈസി താനൂര്‍

`സമസ്‌ത' ആദര്‍ശ വിശദീകരണവും SYS പഞ്ചായത്ത്‌ സമ്മേളനവും നാളെ (21)

തേഞ്ഞിപ്പലം : SYS തേഞ്ഞിപ്പലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (തിങ്കള്‍) വൈകിട്ട്‌ 4 മണിക്ക്‌ ചേളാരി കെ.പി.ഉസ്‌മാന്‍ സാഹിബ്‌ നഗറില്‍ സമസ്‌ത ആദര്‍ശ വിശദീകരണവും SYS പഞ്ചായത്ത്‌ സമ്മേളനവും നടക്കും. പരിപാടിയില്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, പിണങ്ങോട്‌ അബൂബക്കര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ടൈഗര്‍ അലി, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, മലയമ്മ അബൂബക്കര്‍ സഖാഫി, ശഐബ്‌ വാരാമ്പറ്റ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിന്നായി ശറഫുദ്ദീന്‍ ഹാജി ചെയര്‍മാനായും പി.നജീബ്‌ കണ്‍വീനറായും സ്വഗതസംഘം രൂപീകരിച്ചു. പി.ടി.അബ്‌ദുല്‍അസീസ്‌ സ്വാഗതവും എം.എ.റശീദ്‌ നന്ദിയും പറഞ്ഞു.

സത്യസാക്ഷികളാവുക; SKSSF കോഴിച്ചേന ടൌണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സുന്നി സമ്മേളനം 25 ന്


SKSSF ആലക്കപ്പറമ്പ യൂണിറ്റ് സമ്മേളനം 25 ന്


SKSSF IBAD സംഘടിപ്പിക്കുന്ന ഇസ്‌ലാമിക്‌ ഫാമിലി ക്ലസ്റ്റര്‍ (ഐ.എഫ്‌.സി.) ശില്‍പശാല പ്രോഗ്രാം നോട്ടീസ്

സമയം : 2012 മെയ്‌ 22 ചൊവ്വ, രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ
അലവിയ്യ: കാമ്പസ്‌, പന്നിയങ്കര, കോഴിക്കോട്‌

പ്രോഗ്രാം
കാലത്ത്‌ 9.30 - രജിസ്‌ട്രേഷന്‍
10.00 - ഉദ്‌ഘാടനം
10.30 – 11.30 : പഠനം 1 - സ്‌ത്രീ: കര്‍മശാസ്‌ത്രത്തിന്‍റെ നേര്‍പാഠം
നേതൃത്വം: .പി.അബ്‌ദുറഹ്‌മാന്‍ ഫൈസി പാണമ്പ്ര (മെമ്പര്‍, ഇബാദ്‌ പ്ലാനിംഗ്‌ സെല്‍)

11.30 – 1.00 : പഠനം 2 - പ്രബോധനം നമ്മുടെ ലക്ഷ്യമാണ്‌, ബാധ്യതയും
നേതൃത്വം : ആസിഫ്‌ ദാരിമി പുളിക്കല്‍ (ജനറല്‍ കണ്‍വീനര്‍, ഇബാദ്‌),
കെ.എം.ശരീഫ്‌ പൊന്നാനി (ഓര്‍ഗനൈസര്‍, ഇബാദ്‌)

1.00 - 1.30 : ഇടവേള
1.30 - 2.00 : ക്വിസ്‌, ചര്‍ച്ച

2.00 – 3.30 : പഠനം 3 - വിശ്വാസം: നേരറിവും നേര്‍വഴിയും
നേതൃത്വം: അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ (മെമ്പര്‍, ഇബാദ്‌ പ്ലാനിംഗ്‌ സെല്‍)

3.30 - 5.00 : പഠനം 4 - ഗൈനക്കോളജി: ഇസ്‌ലാം നിര്‍വചിക്കുന്നു
നേതൃത്വം: അഹ്‌മദ്‌ സാലിം ഫൈസി കൊളത്തൂര്‍ (ചെയര്‍മാന്‍, ഇബാദ്‌ )

പ്രാര്‍ത്ഥന, സമാപനം

'ഇബാദ്; വെളിച്ചത്തിലേക്കൊരു വഴികാട്ടി' കൈപ്പമംഗലം മേഖലാ കണ്‍വെന്‍ഷന്‍ ഇന്ന് (20) MIC ല്‍

മൂന്നുപീടിക, തൃശൂര്‍ : SKSSF കൈപ്പമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന SKSSF IBAD (Islamic Brothers Associate Division) കണ്‍വെന്‍ഷന്‍ ഇന്ന് (20-5-2012 ഞായര്‍) രാത്രി 7 മണിക്ക് കൈപ്പമംഗലം MIC (മാലിക് ബിന്‍ ദീനാര്‍ ഇസ്‍ലാമിക് കോംപ്ലക്സ്) ല്‍ നടക്കുന്നു. ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി; സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാന്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്കുള്ള സംഘാടക സമിതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ (മുഖ്യരക്ഷാധികാരി) കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ ഇബ്രാഹിം മുസ്‌ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, . അഹമ്മദ്‌ സാഹിബ്‌, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌, സി. കോയ്‌ക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സാദിഖ്‌ മുസ്‌ലിയാര്‍. ടി.കെ.എം ബാവ മുസ്‌ലിയാര്‍ (രക്ഷാധികാരികള്‍). സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ (ചെയര്‍മാന്‍), കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എന്‍. സൂപ്പി സാഹിബ്‌, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, .പി മുഹമ്മദ്‌ മുസ്‌ലിയാര്‍, മോയിമോന്‍ ഹിജി, കല്ലടി മുഹമ്മദ്‌. (വൈ.ചെയര്‍മാന്‍), ഹാജി കെ. മമ്മദ്‌ ഫൈസി (ജനറല്‍ കണ്‍വീണര്‍), പി.പി മുഹമ്മദ്‌ ഫൈസി (വര്‍ക്കിംഗ്‌ കണ്‍വീനര്‍), പി. അബ്ദുല്‍ ഹമീദ്‌ മാസ്റ്റര്‍ (കണ്‍വീനര്‍), മെട്രൊ മുഹമ്മദ്‌ ഹാജി (ട്രഷറര്‍).
ഇസ്‌ലാമിക്‌ ഡിസ്റ്റന്‍സ്‌ സ്‌കൂളിംഗ്‌ : ചെയര്‍മാന്‍: സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, വൈ. ചെയര്‍മാന്‍: ഹകീം ഫൈസി, കണ്‍വീനര്‍: ഓണംമ്പിള്ളി മുഹമ്മദ്‌ ഫൈസി,
ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണം : ചെയര്‍മാന്‍ : പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌, കോഡിനേറ്റര്‍ : . അബ്ബാസ്‌ സേട്ട്‌
പ്രോഗ്രാം : ചെയര്‍മാന്‍ : പി.പി മുഹമ്മദ്‌ ഫൈസി, കണ്‍വീനര്‍ : ജലീല്‍ ഫൈസി പുല്ലങ്കോട്‌
ഫൈനാന്‍സ്‌ : ചെയര്‍മാന്‍ : സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍, വൈ.ചെയര്‍മാന്‍ : കല്ലടി കുഞ്ഞുമോന്‍, കണ്‍വീനര്‍ : . മുഹമ്മദ്‌ കുട്ടി
റിസപ്‌ഷന്‍ & അക്കമഡേഷന്‍ : ചെയര്‍മാന്‍ : സയ്യിദ്‌ മുഹമ്മദ്‌കോയ ജമലല്ലൈലി, കണ്‍വീനര്‍ : അലി ഫൈസി പാറല്‍
അനുബന്ധ സമ്മേളനങ്ങള്‍ : ചെയര്‍മാന്‍ : കെ.എ റഹ്‌മാന്‍ ഫൈസി, കണ്‍വീനര്‍ : നാസര്‍ ഫൈസി കൂടത്തായി
ഗള്‍ഫ്‌ കോഡിനേഷന്‍ : ചെയര്‍മാന്‍ : സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, വൈ.ചെയര്‍മാന്‍ : കെ.പി മുഹമ്മദ്‌കുട്ടി, കണ്‍വീനര്‍ : ഇബ്രാഹിം എളേറ്റില്‍
മഹല്ല്‌ മാനേജ്‌മെന്‍റ്‌ അക്കാദമി : ചെയര്‍മാന്‍ : പിണങ്ങോട്‌ അബൂബക്കര്‍ സാഹിബ്‌, കണ്‍വീനര്‍ : അലവി ഫൈസി കുളപ്പറമ്പ്‌
പബ്ലിസിറ്റി : ചെയര്‍മാന്‍ : സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, കണ്‍വീനര്‍ : അബ്ദുല്ല ഫൈസി ചെറുകുളം
ലോ & ഓര്‍ഡര്‍ : ചെയര്‍മാന്‍ : പി. അബ്ദുല്‍ ഹമീദ്‌, കണ്‍വീനര്‍ : ടി.വി ഇബ്രാഹിം
ട്രൈനേഴ്‌സ്‌ ട്രൈനിംഗ്‌ : ചെയര്‍മാന്‍ : .വി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, കണ്‍വീനര്‍ : എസ്‌. വി മുഹമ്മദലി
അനുസ്‌മരണ സമ്മേളനങ്ങള്‍ : ചെയര്‍മാന്‍ : അബ്ദുന്നാസര്‍ ഹയ്യ് തങ്ങള്‍, കണ്‍വീനര്‍ : സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ
ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ്‌ പദ്ധതി : ചെയര്‍മാന്‍ : സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, കണ്‍വീനര്‍ : പുത്തനഴി മൊയ്‌തീന്‍ ഫൈസി
ഫൈസിമാരുടെ ഡാറ്റാബാങ്ക്‌ : ചെയര്‍മാന്‍ : വാക്കോട്‌ മൊയ്‌തീന്‍കുട്ടി ഫൈസി, കണ്‍വീനര്‍ : ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്‌
ആദരിക്കല്‍ ചടങ്ങുകള്‍ : ചെയര്‍മാന്‍ : കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, കണ്‍വീനര്‍ : ഹംസ മുസ്‌ലിയാര്‍ റംലി
ശംസുല്‍ ഉലമാ സ്‌മാരക റിസര്‍ച്ച്‌ സെന്‍റര്‍ : ചെയര്‍മാന്‍ : സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കണ്‍വീനര്‍ : അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌
റിസോഴ്‌സ്‌ ഗ്രൂപ്പ്‌ : ചെയര്‍മാന്‍ : ഉമര്‍ ഫൈസി മുക്കം, കണ്‍വീനര്‍ : സാലിം ഫൈസി കൊളത്തൂര്‍
മീഡിയ : ചെയര്‍മാന്‍ : ടി.പി ചെറൂപ്പ, വൈ.ചെയര്‍മാന്‍ : സി.പി സൈതലവി
ഓഫീസ്‌ കോഡിനേഷന്‍ : ചെയര്‍മാന്‍ : ഹാജി കെ. മമ്മദ്‌ ഫൈസി, കണ്‍വീനര്‍ : സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌
വളണ്ടിയര്‍ : കണ്‍വീനര്‍ : ഹനീഫ പി
മെഡിക്കല്‍ : ചെയര്‍മാന്‍ : ഡോ. നാട്ടിക മുഹമ്മദലി
ഗോള്‍ഡന്‍ ജൂബിലി സെപഷല്‍പതിപ്പ്‌ : ചെയര്‍മാന്‍ : പ്രോഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, വൈ.ചെയര്‍മാന്‍ : ഡോ. ബഹാഉദ്ദീന്‍ ഫൈസി കൂരിയാട്‌, കണ്‍വീനര്‍ : ബശീര്‍ മാസ്റ്റര്‍, അന്‍വര്‍ സാദിഖ്‌ ഫൈസി താനൂര്‍

അത്തൂട്ടി പള്ളിപ്രശ്‌നം കോടതി വിധി നടപ്പിലാക്കണം : SKSSF

കാസര്‍കോട്‌ : വര്‍ഷങ്ങളോളം സമസ്‌ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ കീഴിലായിരുന്ന അത്തൂട്ടി ജമാഅത്ത്‌ പള്ളിയും മദ്രസ്സയും കായികബലത്തില്‍ കൂടി കാന്തപുരം വിഭാഗം കൈയടക്കുകയും വര്‍ഷങ്ങളോളം നീണ്ട നിയമയുദ്ധത്തിന്‍ ഒടുവില്‍ പ്രസ്‌തുത പള്ളിയും മദ്രസ്സയും സമസ്‌തക്ക്‌ വിട്ട്‌ കിട്ടാന്‍ കോടതി വിധി ഉണ്ടായിട്ടും അത്‌ പ്രാവര്‍ത്തികമാക്കാന്‍ ജമാഅത്ത്‌ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ തയ്യാറായപ്പോള്‍ പ്രവര്‍ത്തകരെ അക്രമിച്ചും കുത്തിപരിക്കേല്‍പ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനുളള വിഘടിതരുടെ ശ്രമം അപലപനീയമാണെന്നും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ വേണ്ട വിധത്തില്‍ പ്രതികരിക്കേണ്ടി വരുമെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ പ്രസ്‌താവിച്ചു. ഇത്‌ സംബന്ധമായി ഉണ്ടായ കോടതിവിധി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ തയ്യാറാകണം. അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കേണ്ടി വരും. തൃക്കരിപ്പൂര്‍ മണ്‌ഡലം സുന്നീയുവജനസംഘം ആക്‌ടിംഗ്‌ പ്രസിഡണ്ട്‌ മുഹമ്മദലി, ചീമേനി ക്ലസ്റ്റര്‍ SKSSF സെക്രട്ടറി ഷക്കീര്‍ എന്നിവര്‍ കുത്തേറ്റ്‌ ആശുപത്രിയില്‍ കഴിയുകയാണ്‌. ഇവരെ അക്രമിച്ചവര്‍ക്കെതിരെ നരഹത്യയ്‌ക്ക്‌ കേസെടുക്കണമെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ത്വലബാ സംസ്ഥാന സമ്മേളനം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലപ്പുറം : വിദ്യയുടെ കൈത്തിരി, വിമോചനത്തിന്‍റെ പുലരി എന്ന പ്രമേയവുമായി ജൂണ്‍ 8, 9 തിയ്യതികളില്‍ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന SKSSF ത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്‍റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ അറബിക്‌ കോളേജില്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ നൂറുല്‍ ഉലമാ പ്രസിഡന്‍റ്‌ ജംശീര്‍ ആലങ്കോടില്‍ നിന്നും ഫോം സ്വീകരിച്ച്‌ സമ്മേളന രജിസ്‌ട്രേഷന്‍റെ ഉദ്‌ഘാടനം ചെയ്‌തു. ത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍, ബഷീര്‍ പനങ്ങാങ്ങര, സലാം വയനാട്‌, റിയാസ്‌ മുക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രിമാരിറ്റല്‍ വര്‍ക്‌ഷോപ്പ്‌ സംഘടിപ്പിക്കും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള സെന്‍റര്‍ ഫോര്‍ പബ്ലിക്ക്‌ എജുക്കേഷന്‍ ആന്‍ഡ്‌ ട്രൈനിംങ്ങ്‌ (സിപെറ്റ്‌)ന്‍റെ ആഭിമുഖ്യത്തില്‍ വിവാഹിതരാവാന്‍ തയ്യാറെടുക്കുന്നവരും വൈവാഹിക ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നവരുമായ യുവതി-യുവാക്കള്‍ക്കായി പ്രിമാരിറ്റല്‍ വര്‍ക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. ദാമ്പത്യ ജീവിതത്തിലെ മതകീയ കാഴ്‌ചപ്പാടുകള്‍, പങ്കാളികള്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലുമുള്ള പെരുമാറ്റം, ദാമ്പത്യത്തിലെ പ്രശ്‌നങ്ങളും പരിഹാരവും, കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത, തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും. ദാറുല്‍ ഹുദാ ചെമ്മാട്‌ കാമ്പസില്‍ വെച്ച്‌ നടത്തപ്പെടുന്ന ഈ ക്യാമ്പില്‍ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ സൗകര്യമുണ്ടായിരിക്കും. തിയ്യതിക്കും വിശദ വിവരങ്ങള്‍ക്കും 9846786445 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ജാമിഅഃ നൂരിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി; പദ്ധതികള്‍ക്ക്‌ അന്തിമ രൂപം നല്‍കി

പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ അറബിക്‌ കോളേജിന്‍റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച്‌ നടപ്പാക്കുന്ന ബഹുമുഖ പദ്ധതികള്‍ക്ക്‌ ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയും ഗോള്‍ഡന്‍ ജൂബിലി സ്‌പെഷല്‍ കണ്‍വെന്‍ഷനും അന്തിമ രൂപം നല്‍കി. ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം നടക്കുന്ന 2013 ജനുവരി 10,11,12,13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയ്യതികള്‍ക്ക്‌ മുമ്പായി മുഴുവന്‍ പദ്ധതികള്‍ക്കും തുടക്കമാവും. ജാമിഅഃ നൂരിയ്യയുടെ പുരോഗതിക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച പൂര്‍വ്വകാല മഹത്‌ വ്യക്തിത്വങ്ങളെ അനുസ്‌മരിക്കുന്ന 50 ചടങ്ങുകള്‍ 2012 ജൂലൈ മുതല്‍ ആരംഭിക്കും. സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ പേരില്‍ ആരംഭിക്കുന്ന സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയുടെ പ്രവര്‍ത്തനത്തിന്‌ 2012 ഓഗസ്റ്റ്‌ മാസം തുടക്കം കുറിക്കും. സെപ്‌തംബര്‍ ആദ്യ പകുതിയില്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ഉദ്‌ഘാടനം ചെയ്യും. പി.എം.എസ്‌.എ പൂക്കോയ തങ്ങള്‍ ട്രൈനേഴ്‌സ്‌ ട്രൈനിംഗ്‌ സെന്‍ററും കെ.വി ബാപ്പു ഹാജി സ്‌മാരക മഹല്ല്‌ മാനേജ്‌മെന്‍റ്‌ അക്കാദമിയും ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കും. ഫൈസിമാരുടെ ഡാറ്റാബാങ്ക്‌ ലോഞ്ചിംഗും ശംസുല്‍ ഉലമാ സ്‌മാരക റിസര്‍ച്ച്‌ സെന്‍റര്‍ ഉദ്‌ഘാടനവും ഡിസംബറില്‍ നടക്കും 50 ഫൈസി പ്രതിഭകള്‍ക്ക്‌ കോട്ടുമല ഉസ്‌താദ്‌ സ്‌മാരക ഉപഹാരം നല്‍കലും കാലിക പ്രസക്തമായ വിവിധ വിഷയങ്ങളിലുള്ള 50 സമ്മേളനങ്ങളും ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കും.
ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പി.പി മുഹമ്മദ്‌ ഫൈസി കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു. സി.കെ.എം സാദിഖ്‌ മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ്‌ ഫൈസി, പി. അബ്ദുല്‍ ഹമീദ്‌ മാസ്റ്റര്‍, അസ്‌ഗറലി ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, മരക്കാര്‍ മുസ്‌ലിയാര്‍ നിറമരതൂര്‍, സയ്യിദ്‌ മുത്തുകോയ തങ്ങള്‍, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, കോട്ടുമല മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, എന്‍. സൂപ്പി, പി.പി മുഹമ്മദ്‌ ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്‌, പുത്തനഴി മൊയ്‌തീന്‍കുട്ടി ഫൈസി, വാക്കോട്‌ മൊയ്‌തീന്‍കുട്ടി ഫൈസി, കെ.സൈതുട്ടി ഹാജി, ഹംസ റഹ്‌മാനി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, . ഉമര്‍ ഫാറൂഖ്‌ ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, സി.എം ബശീര്‍ ഫൈസി ആനക്കര, കെ.എം ഫിറോസ്‌ഖാന്‍, ടി.എ സലാം, ടി.കെ മുഹമ്മദ്‌കുട്ടി ഫൈസി, .വി അബൂബക്കര്‍ ഖാസിമി, കുട്ടി ഹസന്‍ ദാരിമി, മോയിമോന്‍ ഹാജി, പി.എ മൗലവി, ഖാദര്‍ ഫൈസി കുന്നുംപുറം, ഹക്കീം ഫൈസി ആദൃശേരി, ടി.അസീസ്‌ ഫൈസി, പി.കെ ലതീഫ്‌ ഫൈസി, ഉസ്‌മാന്‍ കല്ലട്ടയില്‍, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ഹബീബ്‌ ഫൈസി കോട്ടോപാടം, റഹീം ചുഴലി, ഖാസിം ഫൈസി പോത്തനൂര്‍, .ഹംസ ഫൈസി, എം.എസ്‌ അലവി, മുസ്‌തഫ അശ്‌റഫി കക്കുപ്പടി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, .ടി മൂസ മുസ്‌ലിയാര്‍, പി.എം റഫീഖ്‌ അഹ്‌മദ്‌, കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, ശമീര്‍ ഫൈസി ഒടമല, മുഹമ്മദ്‌ കോയ തങ്ങള്‍ പാതാക്കര, അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍, അലി ഫൈസി പാവണ്ണ, അലി ഫൈസി പാറല്‍, .മുഹമ്മദ്‌കുട്ടി, സിദ്ധീഖ്‌ ഫൈസി അമ്മിനിക്കാട്‌, മുഹമ്മദലി ഫൈസി കോട്ടോപാടം, ബാപ്പുട്ടി ഹാജി മണലടി, മൊയ്‌തീന്‍കുട്ടി ദാരിമി, അഡ്വ. കെ.ടി ഉമര്‍, എന്‍.കെ ഹംസ, നിസാബുദ്ദീന്‍ ഫൈസി, .എം.എസ്‌ തങ്ങള്‍, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്‌, ഡോ.കെ സൈതാലി ഫൈസി, ഡോ. എം.സലാം ഫൈസി, പി. ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു.

മന: ശാസ്‌ത്ര ശില്‍പ ശാല സംഘടിപ്പിക്കുന്നു

പാപ്പിനിശ്ശേരി ‌: 2012 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ അസ്‌അദാബാദില്‍ നടക്കുന്ന ജാമിഅ അസ്‌അദിയ്യ ഇസ്‌ലാമിയ്യ അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 20-ാം വാര്‍ഷിക 6-ാം സനദ്‌ ദാന മഹാ സമ്മേളന പ്രചരണാര്‍ത്ഥം അസ്‌അദിയ്യ: ഫൗണ്ടേഷന്‍ മനശാസ്‌ത്ര ശില്‍പശാല, ഗൈഡന്‍സ്‌ ക്ലാസ്‌, പാരന്‍റിംഗ്‌ ക്ലാസ്, മോട്ടിവേഷന്‍, .ടി. ദുരോപയോഗവും ദുരന്തങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്‌ഥലങ്ങളില്‍ ക്ലാസുകള്‍ നടത്തുവാന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ക്ലാസ്‌ ആവശ്യമുള്ളവര്‍ 8547167680, 9947315857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ സെക്രട്ടറി മുഹമ്മദ്‌ ശരീഫ്‌ അസ്‌അദി അറിയിച്ചു.

അസ്‌അദിയ്യ: കോളേജ്‌ അപേക്ഷ 24 വരെ സ്വീകരിക്കും

പാപ്പിനിശ്ശേരി : ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 2012-13 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 24 വരെ സ്വീകരിക്കുമെന്ന്‌ പ്രിന്‍സിപ്പാള്‍ അറിയിച്ചു

വ്യാഴാഴ്‌ച, മേയ് 17, 2012

ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ കണ്‍വെന്‍ഷന്‍ നാളെ (18) അബുദാബിയില്‍

അബുദാബി : സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ 20ാം വാര്‍ഷിക 6ാം സനദ്‌ ദാന മഹാ സമ്മേളന പ്രചരണാര്‍ത്ഥം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ മെയ് 18 വെള്ളിയാഴ്ച രാത്രി 8 മണിക്ക് വിപുലമായ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചു . ജില്ലയിലെ മുഴുവന്‍ സുന്നി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.പി അബ്ദുല്‍ റഹ്മാന്‍ (050-1292981 )നൌഫല്‍ അസ്‌അദി (055-2010236 ) എന്നിവരുമായി ബന്ധപ്പെടാം.