തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

ദുബൈ എസ്.കെ.എസ്.എസ്.എഫ് ഹയ്യാത്ത് കോര്‍ണിഷ് ശുചീകരിച്ചു

ദുബൈ : ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ലീന്‍ അപ്‌ ദി വേള്‍ഡ്‌ സമാപനത്തോടനുബന്ധിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേര ഹയാത്ത്‌ കോര്‍ണിഷ്‌ ശുചീകരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 200 സന്നദ്ധ വളണ്ടിയര്‍മാരും ദുബൈ സുന്നി സെന്റര്‍ മദ്‌റസാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും യജ്ഞത്തില്‍ പങ്കാളികളായി.


എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ദുബൈ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ ഹക്കീം ഫൈസി, നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹൈദരലി ഹുദവി, വര്‍ക്കിംഗ്‌ സെക്രട്ടറി കരീം എടപ്പാള്‍, കരീം ഹുദവി കാട്ടുമുണ്ട, മന്‍സൂര്‍ മൂപ്പന്‍, മൂസക്കുട്ടി കൊടിഞ്ഞി, അബ്‌ദുല്ല റഹ്‌മാനി, ഫാസില്‍ മെട്ടമ്മല്‍, യൂസുഫ്‌ കാലടി, ഹമീദ്‌ ഹാജി കുഞ്ഞിമംഗലം, ശറഫുദ്ദീന്‍ പെരുമളാബാദ്‌,എം.ബി.എ.ഖാദര്‍,കബീര്‍ അസ്അദി ,പെരുംബട്ട, സ്വാബിര്‍ മെട്ടമ്മല്‍, ഹാരിസ്‌ വയനാട്‌, സുലൈമാന്‍ കര്‍ണ്ണാടക, ദുബൈ സുന്നി സെന്റര്‍ മദ്‌റസാ സ്വദര്‍ മുഅല്ലിം നാസര്‍ മൗലവി, ഇബ്‌റാഹീം ഫൈസി പെരുമളാബാദ്‌, മുസ്‌തഫ ദാരിമി, ബശീര്‍ മൗലവി, ജംഷാദ്‌ ഹുദവി, അമീന്‍ വാഫി, എം.പി. നുഅ്‌മാന്‍, അലി പെരുമളാബാദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


ഫോട്ടോ : ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ലീന്‍ അപ്‌ ദി വേള്‍ഡില്‍ പങ്കെടുത്ത എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റി ടീം  

ഞായറാഴ്‌ച, ഒക്‌ടോബർ 30, 2011

അബൂദാബി സുന്നി പ്രവര്‍ത്തക സംഗമം നവ്യാനുഭവമായി



അബൂദാബി : സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് SKSSF അബൂദാബി സ്റ്റേറ്റ് സംഘടിപ്പിച്ച സുന്നി പ്രവര്‍ത്തക സംഗമം ശ്രദ്ധേയമായി. ഇസ്‍ലാമിക് സെന്‍റര്‍ റിലീജിയസ് വിംഗിന്‍റെ പ്രചാരണ കാന്പയിനോടനുബന്ധിച്ചാണ് പ്രോഗ്രാം നടന്നത്. സമസ്ത മഹാ സമ്മേളന സമാപനം വരെ പല ഘടങ്ങളിലായി പ്രോഗ്രാമുകള്‍ ആവിഷ്കരിച്ചതായും പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ് ബാഖവി സ്വാഗത പ്രഭാഷണത്തില്‍ പറഞ്ഞു. ഉസ്താദ് പല്ലാര് മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ റിലീജിയസ് വിംഗ് സെക്രട്ടറി ഉസ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഒരു പ്രവര്‍ത്തകന് സമൂഹത്തില്‍ ഉണ്ടായിരിക്കേണ്ട ധര്‍മ്മം, സംഘാടകന്‍റെ കഴിവ്, സംഘാടകന്‍റെ വ്യക്തിത്വ വികസനം എന്നിവയെല്ലാം ആസ്പദമാക്കി സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങളുടെ പ്രസന്‍റേഷന്‍ സദസ്സ് ശ്രദ്ധയോടെ വീക്ഷിച്ചു. രണ്ടാം സെഷനില്‍ ഉസ്താദ് അലവിക്കുട്ടി ഹുദവിയുടെ സമസ്ത ക്വിസ് എന്ന പരിപാടിയും പ്രവര്‍ത്തകരില്‍ ആവേശം കൊള്ളിച്ചു. സമസ്തയുടെ യഥാര്‍ത്ഥ ചരിത്രവും കഴിഞ്ഞുപോയ മഹാന്മാരെ കുറിച്ചും തീര്‍ത്തും പ്രതിപാദിക്കുന്ന ക്വിസ് മത്സരം സദസ്സിന് ആവേശമായി. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അസീസ് കളിയാട്, റശീദ് ഫൈസി, അബ്ദുസ്സമദ് ഹുദവി, കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു. റാഫി ഹുദവി രണ്ടാത്താണി നന്ദിയും പറഞ്ഞു

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2011

ആശംസകള്‍ . . .

ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

സമസ്ത സമ്മേളന പ്രചരണോദ്ഘാടനത്തിന്‌ അബുദാബിയില്‍ ഉജ്ജ്വല തുടക്കം

സത്യസാക്ഷികളാവുക എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85 -ാം വാര്‍ഷിക മഹാ സമ്മേളന  പ്രചരണോദ്ഘാടനം അബൂദാബിയില്‍ തുടക്കം കുറിച്ചു. ഫെബ്രുവരി 23 മുതല്‍ 26 വലെ മലപ്പുറത്ത് വെച്ച് നടക്കുന്ന സമ്മേളനം വിജയിപ്പിക്കുവാനും സമ്മേളനം ആഹ്വാനം ചെയ്തു. അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ നടന്ന പ്രചരണോദ്ഘാടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങളുടെ അധ്യക്ഷതയില്‍ അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ മതകാര്യ വകുപ്പ് പ്രസിഡന്‍റ് ഡോ. അബ്ദുറഹ്‍മാന്‍ ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അത്തിപ്പറ്റ ഉസ്താദിന്‍റെ നേതൃത്വത്തില്‍ നടന്ന ദിക്റ് ദുആ സമ്മേളനവും സദസ്സിന് അനുഗ്രഹമായി. സമസ്തയുടെ ആനുകാലിക വിഷയത്തെ കുറിച്ച് അലവിക്കുട്ടി ഹുദവി പ്രഭാഷണം നടത്തി. ഹാരിസ് ബാഖവി സ്വാഗതവും ഉസ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.


തിങ്കളാഴ്‌ച, ഒക്‌ടോബർ 03, 2011

ഉസ്താദ്‌ അബ്ദുളള ദാരിമി പനങ്ങാങ്ങരയുടെ ഫിഖ്ഹ് പഠന ക്ലാസ്സ്‌

"കര്‍മ ശാസ്ത്ര പഠനവും സംശയ നിവാരണവും"......ഉസ്താദ്‌ അബ്ദുളള ദാരിമി പനങ്ങാങ്ങരയുടെ ഫിഖ്ഹ് പഠന ക്ലാസ്സ്‌ .........ക്ലാസ്സ്‌ എല്ലാ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 5.00ന് (3.30 യു.എ.ഇ., 2.30 സൗദി).........ഫര്ദ്‌ നമസ്കാരം, സുന്നത്തു നമസ്‌കാരം, മയ്യിത്ത് നമസ്‌കാരം, നോമ്പ്‌, സകാത്ത്, ഹജ്ജ്‌, വുളു, കുളി, കുടുംബം............ഇങ്ങിനെ നിങ്ങള്‍ക്കുള്ള ഇസ്‌ലാമിക കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട ഏതൊരു സംശയങ്ങളും നിവാരണം നടത്താന്‍ അവസരം..........ക്ലാസ്സില്‍ പങ്കെടുക്കുക...‍' കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂമി'ലേക്ക്‌ സ്വാഗതം...........

ഞായറാഴ്‌ച, ഒക്‌ടോബർ 02, 2011

കേരള ഇസ്ലാമിക്‌ ക്ലാസ് റൂം സൗഹൃദ സംഗമം ആവേശമായി.

അബൂദബി: കേരള ഇസ്ലാമിക്‌ ക്ലാസ് റൂമിന്റെ പ്രചരണാര്‍ത്ഥം അബൂദബി skssf ഐ ടി വിംഗ് സംഘടിപ്പിച്ച KICR സൗഹൃദ സംഗമം ആവേശമായി. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂമിലൂടെ പരിജയപ്പെട്ടവര്‍ പരസ്പരം കണ്ടുമുട്ടലിന്റെയും സൌഹ്രദം പങ്കുവേക്കളിന്റെയും വേദിയായി മാറി. നിരവധി പ്രവര്‍ത്തകരെ കൊണ്ടും സംഗമം ശ്രദ്ധേയമായി. SKSSF അബൂദബി സംസ്ഥാന പ്രസിഡണ്ട്‌ ബഹു: ഹാരിസ് ബാഖവിയുടെ അധ്യഷതയില്‍ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ പൂക്കൊയതങ്ങള്‍ സംഗമം ഉല്‍ഘാടനം ചെയ്തു. ബഹു: ഉമര്‍ കൊളത്തൂര്‍ ക്ലാസ്സ്‌ റൂം പ്രസന്‍റെഷന്‍ നല്‍കി. സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ (Sec: islmic center Public relation) സുന്നി സെന്‍റെര്‍ പ്രസി: അബ്ദുല്‍ റഹിമാന്‍ ഒളവട്ടൂര്‍, ബഹു: ഉസ്താദ്‌ സഹദ് ഫൈസി, ഹംസ മുസ്ല്യാര്‍, ഉസ്മാന്‍ ഹാജി (സുന്നി സെന്‍റര്‍),റഷീദ് ഫൈസി (എസ് കെ എസ് എസ് എഫ് സ്റ്റേറ്റ്)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.നൌഫല്‍ ആസ്:അദി സ്വാഗതവും സജീര്‍ ഇരിവേരി നന്നിയും പറഞ്ഞു. പരിപാടിക്ക് ഐ ടി വിംഗ് പ്രവര്‍ത്തകരായ മുഹമ്മദ്‌ കോയ തങ്ങള്‍, റാഫി ഹുദവി, സജീര്‍ ഇരിവേരി, അലി അക്ബര്‍ ഇരിങ്ങാവൂര്‍, സകീര്‍ വേന്മനാട് . മുഹമ്മദലി മണ്ണാര്‍ക്കാട്, നൌഫല്‍ ഫൈസി, സാജിദ് രാമന്തളി , സിയാദ് കരിമ്പം, മുനീര്‍ പരപ്പില്‍, ബദര്‍, ഷാഫി, വെട്ടിക്കാട്ടിരി നൌഫല്‍ പട്ടാമ്പി ,അബു താഹിര്‍ കൈപമംഗലം എന്നിവര്‍ നേത്രത്വം നല്‍കി .

ഞങ്ങളുടെ എളിയ ക്ഷണം സ്വീകരിച്ച് അബൂദാബിയില്‍ എത്തിയ കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ
പ്രധിനിധികളായ ഉമര്‍ കൊളത്തൂര്‍, മഹ്ശൂക്,സമീര്‍ അന്‍വരി, ജുനൈദ്, സഫ് വാന്‍, സാദിഖ്‌, ഉസാമത്ത്, സാദത്ത്‌, ശഹുല്‍ ഹമീദ് തങ്ങള്‍,അബൂതാഹിര്‍ എന്നിവര്‍ക്ക് ഒരായിരം നന്ദി.. നിങ്ങളുടെ വരവും ഒരോ വാക്കുകളും ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആവേശമായി എന്നതില്‍ സംശയമില്ല. കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഞങ്ങളുടെ എല്ലാ വിധ പിന്തുണയും സഹകരണവും ഉണ്ടാവും. അള്ളാഹു നമ്മുടെ ഈ പ്രവര്‍ത്തനംകബൂല്‍ ആക്കട്ടെ എന്ന് നമുക ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാം ...