News & Updates

ഞായറാഴ്‌ച, ഫെബ്രുവരി 02, 2014

SKSSF സന്ദേശയാത്ര ഫെബ്രുവരി 6, 7, 8 തിയ്യതികളില്‍ കാസര്‍ഗോഡ്; പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കും

കാസറകോട് പൈതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16തീയ്യതികളില്‍ കാസര്‍ഗോഡ് ചെര്‍ക്കള വാദിത്വൈബയില്‍ വെച്ച് നടക്കുന്ന SYS 60ാo വാര്‍ഷിക സമ്മേളനത്തിന്‍റെ  പ്രചരണത്തിന്‍റെ ഭാഗമായി SKSSF കാസറഗോഡ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ഷിഹാബ് തങ്ങള്‍ നയിക്കുന്ന മാനവ സൗഹൃദ സന്ദേശയാത്ര ഫെബ്രുവരി 6, 7, 8 തീയതികളില്‍ ജില്ലയുടെ 23 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും
ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഡയറക്ടറും ട്രഷറര്‍ ഹാശിം ദാരിമി കോ-ഓര്‍ഡിനേറ്ററുമായ സന്ദേശയാത്ര ഫെബ്രുവരി ന് രാവിലം മണിക്ക് സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുംഅഡ്വഓണംപിള്ളി മുഹമ്മദ് ഫൈസിസത്താര്‍ പന്തല്ലൂര്‍ സിറാജുദ്ധീന്‍ ദാരിമി കക്കാട്അക്ബര്‍ സഅദി ഇരിട്ടിമുഹമ്മദ് രാമന്തളിമുഹമ്മദ് റഹ്മാനി തരുവണഹനീഫ് ഹുദവി ദേലമ്പാടി,സുബൈര്‍ ദാരിമി പൈക്കഖലീല്‍ ഹസനി ചൂരിഅഷ്‌റഫ് റഹ്മാനി ചൗക്കിഹാശിം അരിയില്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.

..8 ന് ഹൊസങ്കടിയില്‍ സമാപിക്കുന്ന സന്ദേശയാത്രയുടെ സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.ഇസ്മായില്‍ സഖാഫി തോട്ടുമുക്കം മുഖ്യപ്രഭാഷണം നടത്തും.

SKSSF കാസര്‍ഗോഡ് സംഘടിപ്പിച്ച ഫിഖ്ഹ് സെമിനാര്‍ ചരിത്രമായി

കാസറകോട് പൈതൃകത്തിന്‍റെ  പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍ വെച്ച് നടക്കുന്ന SYS 60ആം  വാര്‍ഷിക സമ്മേളനത്തിന്‍റെ  പ്രചരണത്തിന്‍റെ ഭാഗമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ ഫിഖ്ഹ് സെമിനാര്‍ ചരിത്രമായിആനുകാലിക ചര്‍ച്ചാ വിഷയമായ അവയവ ദാനം ഇസ്ലാമിക വീക്ഷണത്തില്‍ എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചാ ക്ലാസിന്ന് പ്രമുഖ പണ്ഡിതന്‍ ഗഫൂര്‍ ഹൈത്തമി നേതൃത്വം നല്‍കിചെര്‍ക്കളയില്‍ നടന്ന സെമിനാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എവിഅബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തുജില്ലാ പ്രസിഡന്‍റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചുജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎംഅബ്ദുല്‍ റഹ്മാന്‍ മൗലവിസുന്നീ യുവജന സംഘം സംസ്ഥാന വൈസ്പ്രസിഡന്‍റ് എംഖാസിം മുസ്ലിയാര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗഇബ്രാഹിം മുസ്ലിയാര്‍ അബ്ദുസ്സലാം ദാരിമി ആലമ്പാടി
അബ്ദുല്‍ ഖാദര്‍ ഫൈസി ചെങ്കളഅബ്ദുല്‍ ഹമീദ് മദനി തായലങ്ങാടിഅഷ്‌റഫ് മിസ്ബാഹി അല്‍അസ്ഹരിപിഎസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്പി.ഹംസത്തുസഅദിസിബിഅബ്ദുല്ല ഹാജി
ഹാഷിം ദാരിമി ദേലമ്പാടിസുഹൈര്‍ അസ്ഹരി പള്ളങ്കോട്ഹാരിസ് ദാരിമി ബെദിരസിപിമൊയ്തു മൗലവി ചെര്‍ക്കളസിദ്ധീഖ് അസ്ഹരി പാത്തൂര്‍ മുനീര്‍ ഫൈസി ഇടിയടുക്കഎന്‍.ഐ ഹമീദ് ഫൈസിഖലീല്‍ ഹസനി ചൂരിബദ്‌റുദ്ധീന്‍ ചെങ്കളമൊയ്തീന്‍ ചെര്‍ക്കളകെഎച്ച് അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ മുഹമ്മദ് ഫൈസി കജസുബൈര്‍ നിസാമി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബഹ്റൈന്‍ SKSSF മനുഷ്യജാലിക സംഘടിപ്പിച്ചു


ബഹ്റൈന്‍ : രാഷ്ട്ര രക്ഷക്ക് സഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ദിച്ചു എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ കര്‍ണ്ണാടകക്ലബ്ബില്‍ നടത്തിയ 'മനുഷ്യജാലിക' പ്രവാസി സമൂഹത്തിന് സ്‌നേഹ സൗഹാര്‍ദ്ദ സന്ദേശം പകര്‍ന്ന് നല്‍കിയ ജനകീയ സംഗമമായി.

ബഹ്‌റൈനിലെ വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം നൂറുകണക്കിന് യുവജന വിദ്യാര്‍ത്ഥികള്‍ രാജ്യ നന്‍മക്കായി കൈകള്‍ കോര്‍ത്ത് പ്രതിജ്ഞയെടുത്തത് മതൃരാജ്യത്തോടുള്ള ആത്മസ്‌നേഹത്തിന് കരുത്ത് നല്‍കുന്നതായി. തീവ്രവാദത്തിനും ഫാഷിസത്തിനും വിഘടന ചിന്തക്കും എതിര് നില്‍ക്കുന്ന വിവേകമുള്ള ജനത വളര്‍ന്ന് വന്നാല്‍ ഊര്‍ജ്ജ സ്വലതയോടെ ഉയര്‍ന്ന് നില്‍കാന്‍ ഭാരത നാടിന് സാധിക്കുമെന്നും ഈ യാധാര്‍ത്ഥ്യം തിരിച്ചറിയാനും മത ബോധമുള്ള വിദ്യാര്‍ത്ഥി യുവജന വി'ാഗത്തെ ഈ മാര്‍ക്ഷത്തില്‍ അണിനിരത്താനും നാട്ടിലും മറുനാട്ടിലും എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന വിജയകരമായ ഇടപെടലുകള്‍ ഏറെ ശ്ലാഘനീയമാണെന്നും ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ ഓര്‍മപ്പെടുത്തി.
എസ്.കെ.എസ്.എസ്.എഫ് വൈസ്.പ്രസിഡന്റ് ഷൗക്കത്തലി ഫൈസി അധ്യക്ഷതയില്‍ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സല്‍മാനിയ മെഡിക്കല്‍ സെന്‍റെറിലെ ആക്‌സിഡന്റ് & എമര്‍ജന്‍സി വിഭാഗത്തിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി ചെറിയാന്‍ മുഖ്യാതിഥി യായിരുന്നു. സമസ്ത കേരള സുന്നീ ജമാഅത്ത് കോഡിനെറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി പ്രമേയ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ട്രഷറര്‍ നൗഷാദ് വാണിമേല്‍ മനുഷ്യജാലികക്ക് നേത്രത്വം നല്‍കി. 

കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി. ജലീല്‍ , ശിഫ അല്‍ ജസീറ മാനേജര്‍ ഹബീബ് റഹ്മാന്‍, എൈ.സി.ആര്‍.എഫ് മെമ്പര്‍ കെ.ടി സലിം, ഗ്ലോബല്‍ ഇന്ത്യ അസോസിയേഷന്‍ സെക്രട്ടറി ചെമ്പന്‍ ജലാല്‍, സിജി ബഹ്‌റൈന്‍ കോഡിനെറ്റര്‍ റഫീഖ് അബ്ദുള്ള, സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, കേരളീയസമാജം പ്രധിനിധി എ.സി.എ ബക്കര്‍ സാഹിബ്, പ്രദീപ് പുരവങ്ങര , കെ.സി മുഹമ്മദലി (തേജസ്), ജലീല്‍ (മാധ്യമം), തേവലക്കര ബാദുഷ (ചന്ദ്രിക) തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സിക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും വൈസ്. പ്രേസിഡന്റ് ഇസ്മായില്‍ മൗലവി വേളം നന്ദിയും പറഞ്ഞു.

ജംഇയത്തുല്‍ ഖുതുബാഇന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം : ചെര്‍ക്കളം അബ്ദുള്ള

കാസറഗോഡ് ജംഇയത്തുല്‍ ഖുതുബാഇന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നുംനാടിന്റെ ഭാഗധേയത്വം നിര്‍ണ്ണയിക്കുന്നതില്‍ ഖതീബുമാര്ക്ക് ബാധ്യതകള്‍ ഉണ്ടെന്നും സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഖതീബുമാര്‍ക്ക് സാധിക്കുമെന്നും SMFജില്ലാ പ്രസിഡന്‍റ് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. SYSഅറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ വെച്ച് ചേര്‍ന്ന ജില്ലാ ജംഇയത്തുല്‍ ഖുതുബ വല്‍ ഉമറാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹംവര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എം.ഖാസിം മുസ്ലിയാര്‍ അധ്യക്ഷം വഹിച്ച സംഗമത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എംഅബ്ദു റഹിമാൻ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കിജംഇയത്തുല്‍ ഖുതുബ ജില്ലാ സെക്രട്ടറി ഇ.പി.ഹംസത്തു സആദി സ്വാഗതം പറഞ്ഞു.മാലിക് ദീനാര്‍ മസ്ജിദ് ഖത്തീബ് മജീദ്‌ ബാഖവി മുഖ്യ പ്രഭാഷണം നടത്തി.

SYS സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ മെട്രോ മുഹമ്മദ്‌ ഹാജിജില്ലാ സെക്രട്ടറി അബ്ബാസ്‌ ഫൈസിഖത്തര്‍ അബ്ദുള്ള ഹാജി പുത്തിഗെഅബ്ദുല്‍ സലാം ദാരിമി ആലംപാടിഇബ്രാഹിം ഫൈസി ജെടിയാര്‍ താജുദ്ദീന്‍ ദാരിമി പടന്നസി.ബി.അബ്ദുള്ള ഹാജിമൂസ ബി ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു.

സമസ്‌ത ബഹ്റൈന്‍ സല്‍മാനിയ ഏരിയ മീലാദ്‌ സമ്മേളനം സംഘടിപ്പിച്ചു

സല്‍മാനിയ : മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നിജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി സല്‍മാനിയ ഏരിയ മീലാദ്‌ സമ്മേളനം സിഞ്ച്‌ ബു അലി റസ്റ്റോറന്റ്‌ പാര്‍ട്ടി ഹാളില്‍ വച്ച്‌ സംഘടിപ്പിച്ചുബഹ്‌റൈന്‍ സമസ്‌ത കേന്ദ്രകമ്മറ്റി പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തില്‍ സമസ്‌ത കോഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി മുഖ്യപ്രഭാഷണം നടത്തിതുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ശ്രദ്ധേയമായിസമസ്‌ത ജനറല്‍ സെക്രട്ടറി എസ്‌.എംഅബ്‌ദുല്‍ വാഹിദ്‌ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദ്‌ ഹാജിമൂസ മൌലവി വണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ശനിയാഴ്‌ച, ഫെബ്രുവരി 01, 2014

ജമാഅത്തെ ഇസ്‌ലാമി സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം : SKSSF


കോഴിക്കോട് : ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണ ഘടന ദേശ വിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സ്ത്യവാങ്മൂലത്തില്‍ പറഞ്ഞ സാഹചര്യത്തില്‍ ജമാഅത്തിനോടടുപ്പം കാണിക്കുന്ന മതേതര രാഷ്ട്രീയ കക്ഷികളും നേതാക്കളും പുനരാലോചനയ്ക്ക് തയ്യാറാകാണമെന്നും താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന വര്‍ക്ഷീയ തീവ്രവാദി സംഘടനകളെ കൂട്ടു പിടിക്കുന്ന നിലപാട് തല മറന്ന് എണ്ണ തേക്കുന്നതിന്ന് തുല്യമാണെന്നും SKSSF സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.രാഷ്രത്തിന്റെ അഖണ്ഢതയും ഐക്യവും തകര്‍ക്കുന്ന നക്‌സലൈറ്റുകളും മതതീവ്രവാദികളുമായി ചേര്‍ന്ന് നിന്ന് ജമാഅത്തുകാര്‍ നടത്തിവരുന്ന സമരമുഖങ്ങള്‍ നാട്ടിന്നാപത്താണെന്ന് ഇതുവഴി ബോധ്യപ്പെട്ടുമതരാഷ്ട്രവാദത്തെ പ്രചരിപ്പിക്കുകയും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ജമാഅത്ത് സാഹിത്യങ്ങള്‍ കണ്ടുകെട്ടണമെന്നും ജമാഅത്തിന്റെ കപടമുഖം തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
കുഞ്ഞാലന്‍കുട്ടി ഫൈസി ആധ്യക്ഷം വഹിച്ചുടി.പി സുബൈര്‍ മാസ്റ്റര്‍ .പിഅഷ്‌റഫ്ശര്‍ഹബീല്‍ മഅ്‌റൂഫ്സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ഫൈസല്‍ ഫൈസികബീര്‍ റഹ്മാനിസിറാജ് ഫൈസികാസിം നിസാമികോയ ദാരിമിനൂറുദ്ദീര്‍ ഫൈസി റാഷിദ് അശ്അരിബഹാവുദ്ദീന്‍ റഹ്മാനിസുബുലുസ്സലാംമിദ്‌ലാജ് അലി തുടങ്ങിയവര്‍ സംസാരിച്ചു.

SYS കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണം; കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും

കാസര്‍ഗോഡ് : പെതൃകത്തിന്‍റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിത്വൈബയില്‍ നടക്കുന്നSYS 60 വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള SYSകാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ നടക്കും.എംഖാസിം മുസ്‌ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്മെട്രോ മുഹമ്മദ് ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി പുത്തിഗെ ഡയറക്ടറും ഇബ്രാഹീംഫൈസി ജെഡിയാര്‍ കോര്‍ഡിനേറ്ററുമായ കാസര്‍ഗോഡ് ജില്ല SYS ത്വയ്ബ സന്ദേശ പ്രയാണം ഫെബ്രുവരി 3ന് രാവിലെ മണിക്ക് ചന്ദേരയില്‍ ടികെ പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യുംജാഥാ നായകന്‍ എംഎ ഖാസിം മുസ്‌ലിയാര്‍ക്ക് SMF സംസ്ഥാന വൈസ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പതാക കൈമാറുംമൂന്ന് ദിവസങ്ങളിലായി നടത്തുന്ന യാത്ര വിവിധ മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷംന് വൈകുന്നേരം മണിക്ക് ഹൊസംങ്കടിയില്‍ സമാപിക്കുമെന്ന് SYS ജില്ലാ പ്രസിഡണ്ട് എംഖാസിം മുസ്ലിയാര്‍ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ്‌ഫൈസി പുത്തിഗെട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജിപ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജികണ്‍വീനര്‍ ഇബ്രാഹീം ഫൈസി ജെഡിയാര്‍ അറിയിച്ചു.

SYS പൈതൃക സന്ദേശയാത്ര ഇന്നാരംഭിക്കും

കോഴിക്കോട് സുന്നി യുവജന സംഘം അറുപാതം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം SYS സെക്രട്ടറി പ്രൊഫകെആലിക്കുട്ടി മുസ്‌ലിയാര്‍ നയിക്കുന്ന പൈതൃക സന്ദേശ യാത്ര ഇന്ന് വൈകുന്നേരം മണിക്ക് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിന്ന് ആരംഭിക്കുംസയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി ശ്രീഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുംആരോഗ്യ വകുപ്പ് മന്ത്രി ശിവകുമാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിഡെപ്യൂട്ടി സ്പീക്കര്‍ ശക്തന്‍നാടാര്‍ വര്‍ക്കല കഹാര്‍ എം.എല്‍.., എം.വാഹിദ്,ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലായാര്‍ ടി.എം ബാപ്പുമുസ്‌ലിയാര്‍ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ മുസ്തഫല്‍ ഫൈസിഅബ്ദുല്‍ഹമീദ് ഫൈസിഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

സത്യം നിരാകരിക്കുന്ന രീതി മാധ്യമ ധര്‍മ്മമല്ല : പാണക്കാട് ഹൈദര്‍ അലി ശീഹാബ് തങ്ങള്‍


കോഴിക്കോട് : ജനാഭിലാഷം പ്രകടിപ്പിക്കുന്നതിനും അവകാശാധികാരങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതാവണം മാധ്യമധര്‍മങ്ങള്‍കോര്‍പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്ന പരസ്യപ്പലകളായി മാധ്യമങ്ങള്‍ താഴോട്ട് സഞ്ചരിക്കരുത്അനേക കോടി മനുഷ്യവരുടെയും അവരുടെ ആവാസ വ്യവസ്ഥകളേയും പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളോടും നീതിപുലര്‍ത്തുന്ന ഉന്നത വിക്ഷണങ്ങള്‍ കൊണ്ട് മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കപ്പെടേണമെന്ന് പാണക്കാട് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
വരക്കല്‍ മഖാമില്‍ സംഘടിപ്പിച്ച മഹല്ല് സാരഥി ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014 ഓഗസ്റ്റ് മാസം പിറക്കാനിരിക്കുന്ന സുപ്രഭാതം ദിനപത്രം സത്യം മുഖമുദ്രയാക്കി പത്രധര്‍മം നിര്‍വ്വഹിക്കുന്നതില്‍ കണിശത പാലിക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട മുവായിരത്തോളം മഹല്ല് പ്രതിനിധികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ നല്‍കി.പ്രമുഖ നേതാക്കളും പണ്ഡിതരും സംസാരിച്ചുകോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചുചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആമുഖപ്രസംഗം നടത്തിപിണങ്ങോട് അബൂബക്കര്‍ ക്ലാസെടുത്തുഉമര്‍ ഫൈസി മുക്കംസലാം ഫൈസി സംസാരിച്ചു.

SKSSF റബീഅ് കാമ്പയിന്‍ നാളെ (02 ഞായര്‍ ) സമാപിക്കും

കോഴിക്കോട് : മുത്തുനബി(സ്വ): സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍SKSSF സംസ്ഥാന കമ്മിറ്റി ജനുവരി രണ്ട് മുതല്‍ നടത്തി വരുന്ന റബീഅ് കാമ്പയിന്‍ നാളെ സമാപിക്കുംവൈകിട്ട് ഏഴിന് കോഴിക്കോട് പന്നിയങ്കര അലവ്വിയ്യയില്‍ നടക്കുന്ന സമാപന സംഗമം പഞ്ചായത്ത് സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോഎം.കെമുനീര്‍ ഉദ്ഘാടനം ചെയ്യും. SKSSF സംസ്ഥാന ജന.സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി,വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും.കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ നല്‍കും.