തിങ്കളാഴ്‌ച, ഓഗസ്റ്റ് 06, 2012

തസ്കിയത് രാവ്


അബുദാബി:"വിശുദ്ധ റമദാന്‍ വിശുദ്ധിക്ക് വിജയത്തിന്"  എന്ന  പ്രമേയത്തില്‍   എസ് കെ എസ് എസ് എഫ് അബുദാബി കമ്മറ്റി ആചരിക്കുന്ന  റമദാന്‍കാമ്പയിന്റെ ഭാഗമായി SKSSF അബുദാബി സ്റ്റേറ്റ് കമ്മിറ്റിയും കണ്ണൂര്‍ ജില്ല  സത്യധാര സ്റ്റഡി സെന്ററും സംയുക്തമായി തസ്കിയത് കാമ്പ്  സംഘടിപ്പിക്കുന്നു .09 .08 .2012 വ്യാഴം രാത്രി 11  മണി മുതല്‍ 3 മണി വരെ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററിലാണ് കേമ്പ് .സുന്നി യുവജന സംഘം സംസ്ഥാന സെക്രടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് "ലൈലത്തുല്‍ ഖദര്‍"എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും .തുടര്‍ന്ന് പ്രമുഖ പണ്ഡിതന്മാരുടെ നേത്രത്വത്തില്‍   ഹതമുല്‍ ഖുര്‍ആന്‍,തസ്ബീഹു നിസ്കാരം ,ദികര്‍ ദുആ   മജ് ലിസ്   എന്നിവ നടക്കും.
    കഴിഞ്ഞ വര്‍ഷം റമദാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട SKSSF പ്രവര്‍ത്തകരും ദാരുന്നജാത്    പൂര്‍വ   വിദ്യാര്‍ത്ഥികളു ആയ ശരീഫ് ,ഹംസ എന്നിവരുടെ അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനയും 
ഉണ്ടാകുമെന്ന്   സംഘാടകര്‍ അറിയിച്ചു