ഞായറാഴ്‌ച, ജൂലൈ 29, 2012

ബുധനാഴ്‌ച, ജൂലൈ 11, 2012

ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമവും സത്യധാര പ്രചാരണ കാംപയിന്‍ ഉദ്ഘാടനവും  
 
അബുദാബി: അബുദാബി  എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹും ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമവും SKSSF  മുഖപത്രമായ സത്യധാര പ്രചാരണ കാംപയിന്‍ ഉദ്ഘാടനവും  സംഘടിപ്പിക്കുന്നു . ജൂലൈ 13 വെള്ളിയാഴ്ച വൈകുന്നേരം 7 .30 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടിയില്‍  എസ്  വൈ  എസ് സംസ്ഥാന സമിതി അംഗം ഉസ്താദ് അബ്ദുല്‍ റസാഖ്  ബുസ്താനി മുഖ്യപ്രഭാഷണം നടത്തും . ജില്ലാ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ്‌ അലി ദാരിമിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടിക്ക് അന്തിമ രൂപം നല്‍കി. അബുദാബി സ്റ്റേറ്റ് പ്രസിഡണ്ട്‌ ഹാരിസ് ബാഖവി  കടമേരി യോഗം  ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കുളത്തറ,മുനീര്‍ പരപ്പില്‍,നവാസ് വള്ളില്‍, ലബീബ് ബാലുശേരി , സിറാജ് കുറ്റിയാടി, സബാഹ് ബാലുശ്ശേരി  എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ജാഫര്‍ ഫാറൂഖി സ്വാഗതവും സിറാജ് പയ്യോളി നന്ദിയും പറഞ്ഞു.

ഞായറാഴ്‌ച, ജൂലൈ 08, 2012

എസ് കെ എസ് എസ് എഫ് അന്താരാഷ്‌ട്ര സമ്മേളനത്തിന് ബാഗ്ലൂരില്‍ തുടക്കമായി

ബാഗ്ലൂര്‍: എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതല ത്തിലേക്ക് വ്യാപിപ്പിക്കുനതിന്റെ ഭാഗമായി അന്താരാഷ്‌ട്ര സമ്മേളനത്തിന് ബാഗ്ലൂരില്‍ തുടക്കമായി . ആന്ധാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദല്‍ഹി എന്നിവിട ങ്ങളില്‍ ചാപ്റ്റര്‍ കമ്മറ്റി കളും രൂപീകരിച്ചു . സെപ്തംബറില്‍ അംഗത്വ പ്രചാരണം ആരംഭിക്കും. പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍പൂരില്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ദേശീയ വിദ്യാര്‍ഥി സമ്മേളനം 7, 8 (ഇന്നും നാളെയും) ബാഗ്ലൂരില്‍ നടക്കും. 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികളെ തെര ഞ്ഞെടുക്കും. മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം, കേരള മദ്‌റസാമോഡല്‍, പ്രബോ ധന മാതൃക, ജനാധിപത്യവും മതന്യൂനപക്ഷവും തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കൊലപാതക രാഷ്‌ടത്തീയത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും.

റമളാന്‍ പ്രഭാഷകര്‍ക്ക് ഇബാദ് മന:ശാസ്ത്ര ശില്‍പശാല 14ന്

കോഴിക്കോട്: റമളാന്‍ കാമ്പയിന്റെ ഭാഗമായി ഇബാദ് സംസ്ഥാന കമ്മിറ്റി റമളാന്‍ പ്രഭാഷകര്‍ക്കായി സംഘടിപ്പിക്കുന്ന മന:ശാസ്ത്ര ശില്‍പശാല 14 ശനിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍. പ്രഭാഷണം: ആത്മീയവഴികള്‍, പ്രഭാഷണരീതി തുടങ്ങി വിവി ധ വിഷയങ്ങളിലെ അവതരണങ്ങളും മാറ്റര്‍ വിതരണവും ശില്‍പശാലയില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ശില്പശാലയില്‍ പങ്കെടുക്കാം. ഫോണ്‍: 9744511999, 9249942363. 

'സ്റ്റെപ്' സിവില്‍ സര്‍വീസ് പരിശീലനം: ഫണ്ടുദ്ഘാടനം ചെയ്തു

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് അബുദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ സഹകരണത്തേടെ 'ട്രെന്റി'ന് കീഴില്‍ നടപ്പിലാക്കുന്ന സ്റ്റെപ്- സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതിയുടെ രണ്ടാം ബാച്ചിനാവശ്യമായ ഫണ്ടിന്റെ ഉദ്ഘാടനം അബുദാബി പ്രതിനിധി സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങളില്‍ നിന്ന് സ്വീകരിച്ച് ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പരിശീലന പദ്ധതിയിലേക്കുള്ള സെലക്ഷന്‍ ഓഗസ്റ്റില്‍ നടക്കും. യോഗത്തില്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുല്‍ ഷുക്കൂര്‍ കൊപ്പം, പി.പി. അബ്ദുസമദ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു.

സമസ്ത പൊതു പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു

2,23,004 ലക്ഷം വിദ്യാര്‍ത്ഥികളുടെ 806464 ഉത്തര കടലാസുകള്‍

ചേളാരി: ലോകം ഉണ്ടായത് മുതല്‍ ജനപഥത്തെ നന്മയിലേക്ക് നയിച്ച മഹാന്മാരുടെ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ഏറ്റെടുത്തു നടപ്പില്‍ വരുത്തുവാന്‍ മത പ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്ന് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പൊതു പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചേളാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2012 ജൂണ്‍ 30, ജൂലൈ 1 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 5,7,10,+2 ക്ലാസുകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ പങ്കെടുത്ത 2,23,004 ലക്ഷം വിദ്യാര്‍ത്ഥികളുടെ 806464 ഉത്തര കടലാസുകള്‍ ഇന്ന് രാവിലെ 9 മണി മുതല്‍ ചേളാരി സമസ്താലയത്തിലെ പരീക്ഷാ ഭവനില്‍ പരിശോധിച്ചു തുടങ്ങി. 
അഞ്ചാം തരത്തില്‍ നാല് വിഷയങ്ങള്‍ക്ക് 115 വീതമുള്ള മൂന്ന് സെക്ഷനും, 140 വീതമുള്ള ഒരു സെക്ഷനും അടക്കം നാല് യൂണിറ്റുകളും, ഏഴാം തരത്തില്‍ മൂന്ന് വിഷയങ്ങള്‍ക്ക് 80 വീതമുള്ള മൂന്ന് യൂണിറ്റുകളും, പത്താം തരത്തില്‍ 22 വീതമുള്ള നാല് സെക്ഷനുകളും, 88 പേര്‍ക്ക് +2 അഞ്ച് വീതമുള്ള നാല് യൂണിറ്റുകള്‍ ഉള്‍പ്പെടെ 833 അദ്ധ്യാപകരാണ് ഉത്തരകടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തുന്നത്. ഒരു ചീഫ് സൂപ്രണ്ടും, രണ്ട് ഡപ്യൂട്ടി സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ നാല്‍പ്പത്തിഅഞ്ച് സൂപ്രവൈസര്‍മാര്‍ പരീക്ഷാ പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.പി.ആര്‍.ഒ, മീഡിയ, ഹാള്‍, ഫുഡ്ഡ്, സഹായികള്‍ ഉള്‍പ്പെടെ എഴുപത്തിഒന്ന് പേര്‍ ക്യാമ്പിന്റെ വിജയത്തിന് വിന്യസിച്ചിട്ടുണ്ട്.
ദിവസവും 10 മണിക്കൂര്‍ എന്ന ക്രമത്തിലാണ് പരിശോധനകള്‍ ക്രമീകരിച്ചത്. താമസം, ഭക്ഷണ സൗകര്യങ്ങള്‍ പരീക്ഷാഭവനില്‍ ലഭിമാക്കിയിട്ടുണ്ട്. 5,7,10,+2 ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരാണ് പരിശോധകര്‍. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. മൂല്യ നിര്‍ണ്ണയ ക്യാമ്പ് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി., പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. എസ്.കെ.ഹംസ ഹാജി, എം.എ.ചേളാരി, കെ.പി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.സി.അഹമ്മദ്കുട്ടി മൗലവി, എ.ടി.എം.കുട്ടി മൗലവി സംബന്ധിച്ചു.

സാമൂഹിക അസമത്വം ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി: ജസ്റ്റിസ് സച്ചാര്‍

ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍
ബാംഗലൂരു: സാമൂഹിക അസമത്വം ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന പൊതുഭീഷണിയാണെന്നും അതിനാല്‍ ശാക്തീകരണത്തിന് ഇതര പിന്നാക്ക വിഭാഗങ്ങളോടൊന്നിച്ച് മുസ്‌ലിം സമൂഹം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ അഭിപ്രായപ്പെട്ടു. ബാംഗലൂരുവില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമൂഹങ്ങളിലെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എഴുപത് ശതമാനം ജനതയിലെ വലിയൊരു വിഭാഗമാണ് മുസ്‌ലിംകള്‍. സാമുദായിക തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഇതര പിന്നാക്ക വിഭാഗങ്ങളോടൊന്നിച്ച് ശാക്തീകരണത്തിന് വേണ്ടി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കേരളത്തിലെ മുസ്‌ലിംകള്‍ നേടിയെടുത്ത ശാക്തീകരണ പ്രക്രിയ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വ്ഘ്‌നമാകാത്ത കേരളത്തിലെ മദ്രസാസംവിധാനം അതില്‍ ഏറ്റവും അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എന്‍. എ. ഹാരിസ് എം. എല്‍. എ, മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം സിറാജ് ഇബ്രാഹിം സേട്ട്, അല്‍ അമീന്‍ കോളേജ് അസി. സെക്രട്ടറി പ്രൊഫ. വൈ. അസീസ് അഹമ്മദ്, കര്‍ണ്ണാടക സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് എം. കെ. നൗഷാദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന “ ഔര്‍ വിഷന്‍”, “ദഅവ: സാമൂഹിക ശാക്തീകരണത്തിന്റെ നയരൂപീകരണം” എന്നീ സെഷനുകളിലായി എസ്. കെ. എസ്. എസ്. എഫ് ദേശായ കണ്‍വീനര്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, പി. കെ. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ശറഫുദ്ധീന്‍ ഹുദവി തുടങ്ങിയവര്‍ പ്രബന്ധമവതരിപ്പിച്ചു. സയ്യിദ് സീദ്ദീഖ് തങ്ങള്‍, പി. എം. അബ്ദുല്‍ ലത്തീഫ് ഹാജി, സാലിഹ് കൊയ്യോട്, നാസര്‍. ടി, ശംസുദ്ധീന്‍ കൂടാളി, ടി. മുഹമ്മദ്, ഹനീഫ് കെ. ആര്‍.പുരം തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ ക്യാമ്പ് സമാപിച്ചു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കൗണ്‍സില്‍ ക്യാമ്പ് ആറ് മാസ കര്‍മ്മപദ്ധതി ചര്‍ച്ച ചെയ്ത് രൂപം നല്‍കി. പ്രസ്തുത കര്‍മ്മപദ്ധതിക്ക് വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് സമസ്തജില്ലാ ഓഫീസില്‍ ചേരുന്ന പ്ലാനിംഗ് സെല്ല് യോഗം അന്തിമരൂപം നല്‍കും. ന്യൂ ബേവിഞ്ച ഖുര്‍ആന്‍ സ്റ്റഡീസെന്ററില്‍ വെച്ച് നടന്ന പരിപാടി ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദി നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, താജുദ്ദീന്‍ ദാരിമി പടന്ന, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍, ലത്തീഫ് ചെര്‍ക്കള, തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഹനീഫ് ഹുദവി ദേലമ്പാടി, ഫാറൂഖ് കൊല്ലമ്പാടി, ശമീര്‍ കുന്നുങ്കൈ, സുബൈര്‍ നിസാമി, ശമീര്‍ ഹൈത്തമി, അഫ്‌സല്‍ പടന്ന, മജീദ് കുണിയ, റഷീദ് ഫൈസി ആറങ്ങാടി, അഷ്‌റഫ് ദാരിമി കോട്ടിലങ്ങാടി, തുടങ്ങിയവര്‍ ത്വലബവിംഗ്, ക്യാമ്പസ്‌വിംഗ്, ട്രന്റ്, സഹചാരി, സൈബര്‍സെല്ല,് വിഖായ, ഇബാദ്, എന്നീ ഘടകങ്ങളെ പ്രതിനിധീകരിച്ച് ചര്‍ച്ചഅവതരിപ്പിച്ചു. ജില്ലാ കൗണ്‍സിലര്‍മാരും ത്വലബാ-ക്യാമ്പസ് വിംഗ്, ട്രന്റ്- സഹചാരി ജില്ലാ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

വ്യാഴാഴ്‌ച, ജൂലൈ 05, 2012

ഇസ്മയില്‍ സഖാഫി തോട്ടുമുക്കം ഇന്ന് രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റെറില്‍ പ്രസങ്ങിക്കുന്നു

“”ആത്മീയ വിശുദ്ധി ഇഹപര നന്മക്ക് “”
പ്രമുഖ പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായ ഉസ്താദ്‌ ഇസ്മയില്‍ സഖാഫി തോട്ടുമുക്കം ( ജൂലൈ 05-)ഇന്ന് രാത്രി 8 -മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റെറില്‍ പ്രസങ്ങിക്കുന്നു..
ഏവര്‍ക്കും സ്വാഗതം

മുസ്‌ലിങ്ങള്‍ അവിഹിതമായി നേടിയിട്ടുണ്ടെങ്കില്‍ തിരിച്ചുനല്‍കാന്‍ തയ്യാര്‍ - സമസ്ത

മലപ്പുറം: കേരളത്തില്‍ മുസ്‌ലിം സമൂഹം അവിഹിതമായി എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ന്യൂനപക്ഷാവകാശ ധ്വംസനത്തിനെതിരെ സമസ്ത മലപ്പുറത്ത് നടത്തിയ പ്രക്ഷോഭ പ്രഖ്യാപന സമ്മേളനത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. പകരം മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തുന്നവര്‍ അനര്‍ഹമായി നേടിയത് തിരിച്ചു നല്‍കാന്‍ തയ്യാറാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രക്ഷോഭ പ്രമേയം അവതരിപ്പിച്ചു. മുസ്‌ലിം സമുദായത്തിന് ലഭ്യമായ അവകാശങ്ങള്‍ തടയാനുള്ള ആസൂത്രിത നീക്കമാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍. പുതുതായി എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ ആലോചനയിലിരിക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അതില്ലാതാക്കാനാണ് ചിലരുടെ ശ്രമം. അവിഹിതമായി നേടിയത് മുസ്‌ലിം സമൂഹമല്ല. മറിച്ച് എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയുമാണ്. കേരളത്തിന്റെ പൊതുഖജനാവ് കൊള്ളയടിച്ചത് ന്യൂനപക്ഷമല്ലെന്നും പ്രമേയമവതരിപ്പിച്ച അബ്ദുസമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.
അതിന്റെ കണക്കുകള്‍ കാട്ടാനും തെളിവുകള്‍ നല്‍കാനും തയ്യാറാണ്. കണക്കുകള്‍ താരതമ്യംചെയ്യുമ്പോള്‍ ഇപ്പോള്‍ വിവാദമുണ്ടാക്കിയവര്‍ കാട്ടിക്കൂട്ടിയത് ശരിയല്ലെന്ന് മനസ്സിലാകും. മതന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതാണ് ഏരിയാ ഇന്റന്‍സീവ് സ്‌കൂളുകള്‍. രാജ്യത്ത് 40 ജില്ലകളില്‍ അനുവദിച്ച ഈ സ്‌കൂളുകള്‍ മലബാറില്‍ കണ്ണൂരൊഴികെയുള്ള ജില്ലകളിലുണ്ട്. എയ്ഡഡ് പദവിയും കെ.ഇ.ആര്‍ മാനദണ്ഡവും മറ്റ് ചുരുക്കം ചില സാങ്കേതിക നടപടിക്രമങ്ങളുമൊഴികെ എയ്ഡഡ് സ്‌കൂളുകളെപ്പോലെ പ്രവര്‍ത്തിക്കുന്നതാണിവ. മലപ്പുറം ജില്ലയിലെ ഈ 35 സ്‌കൂളുകളെ എയ്ഡഡ് പദവിയിലാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ തീരുമാനിച്ചതുമാണ്. ഈ മന്ത്രിസഭ അതിനുള്ള തീരുമാനം എടുത്തപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ഒരു മന്ത്രിയില്‍ മാത്രമാക്കി മാറ്റി മന്ത്രിയും മന്ത്രിസഭയും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. 
ജനസംഖ്യാടിസ്ഥാനത്തിലും എല്ലാതരത്തിലും നോക്കിയാലും മലബാറിനും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കും കിട്ടേണ്ടത് കിട്ടിയിട്ടില്ല. 40 ലക്ഷത്തോളം ജനങ്ങളുള്ള മലപ്പുറം ജില്ലയില്‍ ആകെ 246 ഹൈസ്‌കൂളുകളുള്ളപ്പോള്‍ 20 ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയത്ത് 248 ഹൈസ്‌കൂളുകളുണ്ട്. ഹയര്‍സെക്കന്‍ഡറിയുടെ കാര്യത്തില്‍ മലപ്പുറം സംസ്ഥാനത്ത് 13 -ാം സ്ഥാനത്താണ്. ക്രിസ്ത്യന്‍ സമുദായം 3010 സ്‌കൂളുകളും ഹിന്ദു സമുദായം 2580 സ്‌കൂളുകളും നടത്തുമ്പോള്‍ 1382 സ്‌കൂളുകളാണ് മുസ്‌ലിം വിഭാഗത്തിനുള്ളത്. കണക്കുകളും വസ്തുതകളും വിസ്മരിച്ച് മുസ്‌ലിം സമുദായം അനധികൃതമായി നേടിയെടുത്തുവെന്ന് പറയരുത്. അര്‍ഹമായത് ഇനിയും കിട്ടിയിട്ടില്ല. എന്നാല്‍ ഞങ്ങളിതുവരെ പരാതി പറഞ്ഞിട്ടില്ല. പക്ഷേ പാരവെപ്പ് തുടര്‍ന്നപ്പോള്‍ പറയാതെ വയ്യാത്ത സ്ഥിതിയിലെത്തിയതാണ്. എന്നാല്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുസ്‌ലിം സമൂഹത്തോട് മാത്രമാണ് പ്രശ്‌നം. അതിന്റെ കാരണം പഴയ ജന്മിത്വ മനോഭാവമാണെന്നും അത് സമ്മതിക്കില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു.

ചൊവ്വാഴ്ച, ജൂലൈ 03, 2012

ഗള്‍ഫില്‍ ബറാഅത്ത്‌ രാവ്‌ ബുധനാഴ്‌ച; കേരളത്തില്‍ വ്യാഴാഴ്‌ച


ജി.സി.സി: ഗള്‍ഫു രാഷ്‌ട്രങ്ങളില്‍ പുണ്ണ്യ ബറാഅത്ത്‌ രാവ്‌ ജൂലൈ 4 ന്‌ ബുധനാഴ്‌ച അസ്‌തമിച്ച രാത്രിയും സുന്നത്തു നോമ്പെടുക്കേണ്ട ദിനം വ്യാഴാഴ്‌ച പകലുമായി നിശ്ചയിച്ചതായി സഊദി, ബഹ്‌റൈന്‍ യു.എ.ഇ, ഒമാന്‍, തുടങ്ങിയ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അറിയിച്ചു
എന്നാല്‍ കേരളത്തില്‍ ശഅ്‌ബാന്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ റജബ്‌ 30 പൂര്‍ത്തീകരിച്ച്‌ ജൂണ്‍ 22 വെള്ളി ശഅ്‌ബാന്‍ ഒന്നായും ബറാഅത്ത്‌രാവ്‌ (ശഅ്‌ബാന്‍ 15)ജൂലൈ 5 ന്‌ വ്യാഴായ്‌ച്ച അസ്‌്‌തമിച്ച രാത്രി ആയും സമസ്‌ത നേതാക്കള്‍ നേരത്തെ അറിയിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ കേരളത്തില്‍ സുന്നത്ത്‌ നോമ്പെടുക്കേണ്‌ട ദിവസം വെള്ളിയാഴ്‌ചയുമായിരിക്കും. 

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം 'ഫോണ്‍ ഇന്‍ പ്രോഗ്രാം' രണ്ടാം ഘട്ടം ഇന്ന്‌

KICR_SKSSF: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഐടി വിംഗിനു കീഴില്‍ ഇന്റര്‍ നെറ്റിലെ ബൈലക്‌സ്‌ മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റേഡിയോ ശ്രോതാക്കള്‍ക്ക്‌ വേണ്ടി നടത്തുന്ന  'ഫോണ്‍ ഇന്‍ പ്രോഗ്രാം' ഇന്ന്  (ചൊവ്വ ) വൈകുന്നേരം ഇന്ത്യന്‍ സമയം 5.45 മുതല്‍ സൗദി സമയം 2.30 മുതല്‍ 4.30 വരെ )നടക്കും..
ക്ലാസ്സ്‌ റൂമില്‍ നടക്കുന്ന ചര്‍ച്ചകളിലും സംശയ നിവാരണങ്ങളിലും ഓണ്‍ലൈന്‍ അംഗങ്ങളെ പോലെ തന്നെ മൊബൈല്‍ റേഡിയോ ശ്രോതാക്കള്‍ക്കും ലൈവ് ആയി പങ്കെടുക്കാനാവുന്ന വിധം വിപുലപ്പെടു ത്താനിരിക്കുന്ന ഈ പ്രതേക  പ്രോഗ്രാമിലേക്ക് വിളിക്കേണ്ടത്  00966538320306 എന്ന സൗദി  നമ്പറിലാണ്. 
ലൈവ്  ഫോണ്‍ ഇന്‍ പരിപാടിക്ക് അഡ്മിന്‍ അബ്ദുള്ള കുംബ്ലെ നേത്രത്വം നല്‍കും.
ഇന്ത്യയില്‍ നിന്നുള്ള  റേഡിയോ ശ്രോതാക്കള്‍ക്ക്  സൌജന്യമായി ഈ പ്രോഗ്രാമ്മില്‍ പങ്കെടുക്കാനായി    00966538320306 എന്ന നമ്പറിലേക്ക്‌  നിശ്ചിത സമയത്ത്  മിസ്‌ കോള്‍ ചെയ്‌താല്‍ മതിയെന്നും മറ്റു രാജ്യങ്ങളിലുള്ളവര്‍ നിശ്ചിത സമയത്തിനു ശേഷം മാത്രം വിളിക്കണമെന്നും അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ www.keralaislamicroom.com, www.skssfnews.com/onlineclasses സന്ദര്‍ശിക്കുക. 

ബറാഅത്തു രാവില്‍ ബഹ്‌റൈന്‍ സമസ്‌ത ഏരിയാ ദുആ മജ്‌ലിസുകള്‍ സംഘടിപ്പിക്കും

മനാമ: ബഹ്‌റൈനില്‍ ബറാഅത്ത്‌ രാവ്‌ ജൂലായ്‌ 4 ന് ബുധനാഴ്‌ച യായിരിക്കു മെന്നും സുന്നത്ത്‌ നോമ്പെടുക്കേണ്ട ദിനം വ്യാഴാഴ്‌ചയാണെന്നും ബഹ്‌റൈന്‍ സമസ്‌ത നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മനാമ സമസ്‌താലയത്തില്‍ നടന്ന സ്വലാത്ത്‌ മജ്‌ലിസിലാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌.
ബറാഅത്ത്‌ രാവ്‌ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുണ്ണ്യ രാവാണെന്നു ഹദീസില്‍ വന്നിട്ടുണ്ടെന്നും ആ പുണ്ണ്യം നേടാന്‍ വിശ്വാസികള്‍ പരമാവധി പരിശ്രമിക്കണമെന്നും അന്നേ ദിവസം നോമ്പനുഷ്‌ടിക്കല്‍ സുന്നത്തുണ്ടന്നും ഉദ്‌ബോധന പ്രഭാഷണം നടത്തിയ സമസ്‌ത കോ–ഓര്‍ഡിനേറ്റര്‍ കൂടിയായ ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഓര്‍മിപ്പിച്ചു.
ബറാഅത്ത്‌ രാവായ ബുധനാഴ്‌ച അസ്‌തമിച്ച രാത്രി സമസ്‌ത കേന്ദ്ര കമ്മറ്റിക്കു കീഴില്‍ മനാമ, ഹൂറ, ഹിദ്‌, റഫ, അദ്‌ലിയ, ഹുദൈബിയ, മുഹറഖ്‌, സനാബീസ്‌, ജിദാലി, സല്‍മാനിയ, ബുദയ്യ, ഹമദ്‌ ടൌണ്‍ എന്നീ ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക ദിക്‌ര്‍–ദുആ മജ്‌ലിസുകളും സംഘടിപ്പിക്കുന്നുണ്ട്‌. മജ്‌ലിസുകള്‍ക്ക്  ഏരിയകളില്‍ നിന്നുള്ള  വിവിധ  പണ്ഡിതര്‍ നേതൃത്വം നല്‍കും. 

ബറാഅത്ത്‌ രാവ് സമാഗതമാകുമ്പോള്‍..

വിശുദ്ധ റമസാനിന്റെ തൊട്ടുമുമ്പുള്ള ഈ അനുഗ്രഹീത ശഅബാന്‍ മാസം വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്‌.
അല്ലാഹു അവന്റെ വിശ്വാസികള്‍ക്കായി ഏറെ അനുഗ്രഹം ചൊരിയുന്ന ബറാഅത്ത്‌ രാവ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌ ഈ മാസത്തിലാണ്‌. 
ലൈലതുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്‌(മോചന രാത്രി) ലൈലതുസ്സ്വക്ക്‌ (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്‍റഹ്‌മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി) എന്നിങ്ങിനെ പല പേരുകളിലും അറിയപ്പെടുന്ന ശഅ²്‌ബാന്‍ 15ന്റെ രാവിന്റെ മഹത്വവും പ്രാധാന്യവും വ്യക്തമാക്കുന്ന നിരവധി തിരുവചനങ്ങള്‍ കാണാം:
നബി(സ്വ) പറയുന്നു: “ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്റെ കരുണാവിശേഷം കൊണ്‌ട്‌ വെളിവാകയും അവന്റെ സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും”. മറ്റു ചില നിവേദനങ്ങളില്‍ ജ്യോത്സനും മാരണക്കാരനും മദ്യപാനിക്കും മാതാപിതാക്കളെ വെറുപ്പിക്കുന്നവനും വ്യഭിചാരിക്കും ഒഴികെ എന്നും വന്നിട്ടുണ്‌ട്‌.
ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു രാത്രിയില്‍ എഴുന്നേറ്റു നിസ്‌കരിച്ചു. വളരെ ദീര്‍ഘമായ സുജൂദായിരുന്നു അവിടുന്ന്‌ ചെയ്‌തത്‌. നബി(സ്വ) വഫാത്തായിപ്പോയിരിക്കുമോ എന്നോര്‍ത്ത്‌ ഞാന്‍ അടുത്തുചെന്നു. അവിടുന്ന്‌ സുജൂദില്‍ നിന്ന്‌ തല ഉയര്‍ത്തുകയും നിസ്‌കാരം അവസാനിപ്പിക്കുകയും ചെയ്‌ത ശേഷം എന്നോട്‌ ചോദിച്ചു: ‘ആഇശാ! നബി നിന്നെ വഞ്ചിച്ചു എന്ന്‌ നീ വിചാരിച്ചുവോ’ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ, ഞാനങ്ങനെ വിചാരിച്ചിട്ടില്ല. പക്ഷേ, അങ്ങയുടെ സുജൂദിന്റെ ദൈര്‍ഘ്യം കാരണം അവിടുന്ന്‌ വഫാത്തായിപ്പോയിരിക്കുമോ എന്ന്‌ ഞാന്‍ ഊഹിക്കുകയുണ്‌ടായി’.
അവിടുന്ന്‌ ചോദിച്ചു: ‘ഈ രാവ്‌ എത്ര മഹത്വമുള്ളതാണെന്ന്‌ നിനക്കറിയാമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കും കൂടുതലായറിയാം’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇത്‌ ശഅബാന്‍ പതിനഞ്ചാം രാവാണ്‌. നിശ്ചയം ഈ രാവില്‍ അല്ലാഹു അവന്റെ അടിമകളില്‍ കരുണാകടാക്ഷം കൊണ്‌ട്‌ പ്രത്യക്ഷപ്പെടുകയും അനന്തരം പാപമോചനത്തിനര്‍ഥിക്കുന്നവര്‍ക്ക്‌ മോചനം നല്‍കുകയും കരുണാര്‍ഥികള്‍ക്ക്‌ കരുണ ചെയ്യുകയും മനസില്‍ ശത്രുതവെച്ചു നടക്കുന്നവരെ അതേ നിലയില്‍ത്തന്നെ വിട്ടുകളയുകയും ചെയ്യും (ബൈഹഖ്വി).
ഇപ്രകാരമുള്ള ധാരാളം ഹദീസുകള്‍ക്കു പുറമെ വിശുദ്ധ ഖുര്‍ആനിലെ സൂറത്തു ദുഖാന്‍ സൂക്തങ്ങള്‍ വിശദീകരിച്ചുള്ള മുഫസ്സിറുകളുടെ വിശദീകരണങ്ങളും ഈ രാവിന്റെ മഹത്വവും പ്രാധാന്യവും എടുത്തു പറയുന്നതാണ്‌.
ബറാഅത്ത്‌ രാവില്‍ അഞ്ചു സവിശേഷതകള്‍ ഉണെ്‌ടന്നു കൂടി അവര്‍ രേഖപ്പെടുത്തുന്നു. (1)അടുത്ത വര്‌ഷം വരെയുള്ള ഭക്ഷണം, മരണം, രോഗം തുടങ്ങിയ കാര്യങ്ങള്‍ കണക്കാക്കുന്ന രാത്രി, (2)ഇബാദത്തെടുക്കാന്‍ വിശിഷ്ടമായ രാത്രി, (3)അനുഗ്രഹത്തിന്റെ രാത്രി, (4)പാപം പൊറുക്കുന്ന രാത്രി, (5)നബി(സ)ക്ക്‌ ശഫാഅത്ത്‌ നല്‌കപപ്പെട്ട രാത്രി. (തഫ്‌സീര്‍ കഷ്‌ശാഫ്‌, റാസി, ജമല്‍).
ആ രാത്രി പ്രാര്‌ത്‌ഥുനക്ക്‌ ഉത്തരം ലഭിക്കുന്ന രാത്രിയാണെന്ന്‌ ഇമാം ഷാഫി(റ)വും രേഖപ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹം പറയുന്നു, വെള്ളിയാഴ്‌ച രാവ്‌, വലിയ പെരുന്നാള്‍ രാവ്‌, ചെറിയ പെരുന്നാള്‍ രാവ്‌, റജബിലെ ആദ്യത്തെ രാവ്‌, ശഅബാന്‍ നടുവിലെ രാവ്‌ എന്നീ രാവുകളില്‍ പ്രാര്‌ത്‌ഥ്‌നക്ക്‌ ഉത്തരം ലഭിക്കും.
ബറാഅത്ത്‌ രാവില്‍ മഗ്‌ രിബിനു ശേഷം മൂന്നു യാസീന്‍ ഓതി ദുആ ചെയ്യുന്നപതിവ്‌ നാം കണ്ടുവരുന്നുണ്ട്‌. ഇക്കാര്യം  സലഫുസ്സ്വലിഹീങ്ങള്‍ രേഖപ്പെടുത്തിയതും അവര്‍ ചെയ്‌തു പോന്നതുമാണ്‌. ഇമാം ഗസ്സാലി(റ)തങ്ങളുടെ ഇഹ്‌യയുടെ വ്യാഖ്യാന ഗ്രന്‌ഥമായ ഇത്‌ഹാഫില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്‌ട്‌. ഒന്നാമത്തെ യാസീന്‍ ആയുസ്സ്‌ നീളാനും രണ്‌ടാമത്തേത്‌ ഭക്ഷണത്തില്‍ ബറകത്ത്‌ ലഭിക്കുവാനും മൂന്നാമത്തേത്‌ അവസാനം നന്നാകുവാനും വേണ്‌ടിയാണ്‌ എന്ന്‌ പറഞ്ഞുകൊണ്‌ടാണ്‌ ഇത്‌ അദ്ധേഹം വിവരിച്ചിട്ടുള്ളത്‌. 
ഈ രാവിന്റെ പകലില്‍ വ്രതമനുഷ്‌ഠിക്കല്‌ സുന്നത്തും പുണ്യമുള്ളതുമാണ്‌. ശംസുദ്ദീന്‌ മുഹമ്മദുര്‌റംലീ (റ) തന്റെ ഫതാവയില്‌ പ്രസ്‌തുത വ്രതം സുന്നത്താണെന്ന്‌ വ്യക്തമാക്കിയിട്ടുണ്‌ട്‌. ശഅ്‌ബാന്‌ പകുതിയായാല്‌ ശഅബാന്‌ 15 ന്‌ നോമ്പനുഷ്‌ഠിക്കാന്‌ പ്രേരണ നല്‌കുന്ന ഇബ്‌നുമാജയുടെ ഹദീസിനെ കുറിച്ച്‌ ചോദിച്ചപ്പോള്‌ ആ ഹദീസിന്‌ അദ്ദേഹം അംഗീകാരം നല്‌കുകയും ചെയ്‌തിട്ടുണ്‌ട്‌. പ്രസ്‌തുത ദിനം വെളുത്തവാവിന്റെ ദിനം കൂടിയായതിനാല്‌ അന്ന്‌ നോമ്പ്‌ സുന്നത്തില്ലെന്ന്‌ പറയുന്നത്‌ തികഞ്ഞ അജ്ഞതയാണ്‌. (ഫതാവല്‌ അല്ലാമ ശംസുദ്ദീനിര്‌റംലി, ഫതാവല്‌കുബ്‌റയോടുകൂടെ2/79, ലത്വാഇഫുല്‌ മആരിഫ്‌ 1/160)
ചുരുക്കത്തില്‍ രാത്രി ഇബാദത്തുകള്‍ കൊണ്ടും പകല്‍ വ്രതമനുഷ്‌ഠിച്ചും ഭക്ത്യാദരവുകളോടെ നാം ആചരിക്കേണ്ട ഒരു ദിനമാണ്‌ ഇതെന്നു നമുക്ക്‌ മനസ്സിലാക്കാം.
അതു കൊണ്ട്‌ ഇത്തരം പുണ്ണ്യദിനങ്ങളെയും സന്ദര്‍ഭങ്ങളെയും അനാവശ്യവിവാദങ്ങളിലും തര്‍ക്കങ്ങളിലും കോര്‍ക്കാതെ നമ്മുടെ സച്ചരിതരായ മുന്‍ഗാമികളെ മാതൃകയാക്കി ഈ ദിനത്തെ ആദരിക്കുവാനും, ബഹുമാനിക്കാനും, സര്‍വ്വോപരി അതിന്റെ മഹത്വം ഉള്‌ക്കൊ ള്ളുവാനും, കഴിഞ്ഞ ജീവിതത്തില്‍ വന്ന അപാകതകള്‍ പരിഹരിക്കാനും, നമുക്ക്‌ ഈ രാവും പകലും ഉപയോഗപ്പെടുത്താം. സര്‍വ്വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.

എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട്ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 7 ന് ബേവിഞ്ചയില്‍

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആറ് മാസ കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന്ന് വേണ്ടി ജില്ലാ കൗണ്‍സില്‍ ക്യാമ്പ് ജൂലൈ 7 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ ന്യൂ ബേവിഞ്ച ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തലൂര്‍ വിഷയം അവതരിപ്പിക്കും. ക്യാമ്പില്‍ ജില്ലയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരെയും നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദി നിസാമി, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.

വയനാട്ജില്ലാ ഉലമാ സമ്മേളനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇന്ന്

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷിക ഒന്നാം സനദ്ദാന സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാ ഉലമാ സമ്മേളനവും മുസ്‌ലിം കൈരളിയുടെ ആത്മീയ നായകനും ശംസുല്‍ ഉലമാ അക്കാദമിയുടെ രക്ഷാധികാരിയുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണവും ചൊവ്വാഴ്ച വെങ്ങപ്പള്ളി അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ഒന്നാം സെഷനില്‍ മഹല്ല് ശാക്തീകരണം എന്ന വിഷയത്തെകുറിച്ച് ഫരീദ് റഹ്മാനി കാളികാവും രണ്ടാം സെഷനില്‍ ദഅ്‌വത്ത് എന്ന വിഷയത്തെക്കുറിച്ച് സാലിം ഫൈസി കൊളത്തൂരും ക്ലാസ്സുകളെടുക്കും. തുടര്‍ന്ന് റമദാന്‍ കാമ്പയിനിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. 
പരിപാടിയില്‍ പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, മൂസ ബാഖവി മമ്പാട് തുടങ്ങി ജില്ലയിലെ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. ജില്ലയിലെ ഖത്തീബുമാര്‍, മുഅല്ലിംകള്‍ തുടങ്ങി ആയിരത്തോളം വരുന്ന ഉസ്താദുമാര്‍ സംഗമിക്കുന്ന ഉലമാ സമ്മേളനത്തില്‍ ജില്ലയിലെ ദീനീ ദഅ്‌വത്ത് പുഷ്ടിപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ പദ്ധതികളാവിഷ്‌ക്കരിക്കും. ശംസുല്‍ ഉലമാ അക്കാദമി നടത്തുന്ന പത്താമത് ഉലമാ സമ്മേളനമാണ് ഇത്. പ്രസ്തുത സംഗമത്തില്‍ മുഴുവന്‍ ഉസ്താദുമാരും കൃത്യസമയം പാലിച്ച് എത്തിച്ചേരണമെന്ന് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ കണ്‍വീനര്‍ സി പി ഹാരിസ് ബാഖവിയും ആവശ്യപ്പെട്ടു.

ഞായറാഴ്‌ച, ജൂലൈ 01, 2012

വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം തിരിച്ചറിയണം. എസ്. കെ. എസ്. എസ്. എഫ്.

കോഴിക്കോട്: രാഷ്ട്രീയ വിവാദങ്ങളുടെ മറപിടിച്ച് സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തികൊണ്ടിരിക്കുന്നതെന്ന് എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 
മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വര്‍ഷങ്ങളായി മുറവിളി നടക്കുകയും പലപ്പോഴും അത് ചിലരുടെ അസഹിഷ്ണുത കാരണം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അഞ്ചാം മന്ത്രി വിവാദം, യൂണിവേഴ്‌സിറ്റി ഭൂമി വിവാദം, എ. ഐ. പി സ്‌കൂള്‍ വിവാദം തുടങ്ങിയതെല്ലാം ഉയര്‍ത്തിപ്പിടിച്ച് ഒരു സമുദായം ഇവിടെ എന്തൊക്കെയോ വാരിക്കൂട്ടുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ചിലരുടെ സ്വന്തം കാര്യം സാധിച്ചെടുക്കാനാണ് ഇപ്പോള്‍ ശ്രമം. ഇത്തരം വിവാദങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്ക് ചേരുന്നത് സ്വാഭാവികമാണ്. എന്നാല്‍ യു. ഡി. എഫിലെ ചിലര്‍ തന്നെ ഇതിന് വളം വെച്ച്‌കൊടുക്കുന്ന നിലപാട് വിഷയത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. വിവാദങ്ങള്‍ക്കിടയില്‍ ഈ വസ്തുതകള്‍ പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. വര്‍ഗീ ധ്രുവീകരണത്തിന് അവസരമൊരുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. വൈസ് പ്രസിഡണ്ട് നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, അബ്ദുറഹീം ചുഴലി, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി മംഗലാപുരം, അബ്ദുള്ള കുണ്ടറ, നവാസ് പാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.

ശിഹാബ് തങ്ങള്‍ അനുസ്മരണം ചൊവ്വാഴ്ച വെങ്ങപ്പള്ളി അക്കാദമിയില്‍

വെങ്ങപ്പള്ളി: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണവും ദുആ സമ്മേളനവും ജൂലൈ 3 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെങ്ങപ്പള്ളി അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. ഉലമാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പരിപാടി സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ശഹീറലി ശിഹാബ് തങ്ങള്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, മൂസ ബാഖവി മമ്പാട് തുടങ്ങിയവര്‍ സംബന്ധിക്കും.

ഇബാദ് ദഅ്‌വാ ട്രെയ്‌നിംഗ് ക്യാമ്പ് തുടങ്ങി

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംഘടിപ്പിച്ച ദഅ്‌വാ ട്രെയ്‌നിംഗ് ക്യാമ്പ് തിരൂര്‍ കൈതവളപ്പ് മദ്‌റസയില്‍ തുടങ്ങി. സി.എച്ച്. ത്വയ്യിബ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദിന്റെ അധ്യക്ഷത വഹിച്ചു. മതപ്രവര്‍ത്തനങ്ങളുടെ സാഹചര്യ പഠനം, സൂഫികള്‍: കര്‍മങ്ങളുടെ വഴി വിളക്കുകള്‍, നസ്വീഹത്ത്: രൂപവും രീതിയും, പാനല്‍ ഡിസ്‌കഷന്‍ എന്നീ സെഷനുകള്‍ക്ക് ശാഹുല്‍ ഹമീദ് മേല്‍മുറി, സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, കെ.എം.ശരീഫ് പൊന്നാനി, അബ്ദുറസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. അബുദാബി എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി എ.കെ. അബ്ദുല്‍ റഷീദ് ഫൈസി ഇരിങ്ങാവൂര്‍ പ്രസംഗിച്ചു. ദുആ മജ്‌ലിസോടെ സമാപിക്കും. ജൂലൈ 1 പൊന്നാനി, 3 എടക്കര, 5 പരപ്പനങ്ങാടി, 7 തിരൂരങ്ങാടി, 15 കട്ടുപ്പാറ എന്നിവിടങ്ങളില്‍ ഇബാദ് ക്യാമ്പുകള്‍ നടക്കും.

ജിദ്ദ പാലക്കാട് ജില്ലാ എസ്.വൈ.എസ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികലായി

വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ സജ്ജരാവുക
ജിദ്ദ : പുണ്യങ്ങള്‍ പൂത്തുലയുന്ന വിശുദ്ധ റമളാന്‍ പടിവാതില്‍ എത്തിനില്‍ക്കുമ്പോള്‍ ആത്മസംസ്കരണത്തിന്റെയും പാപമോചനത്തിന്റെയും അനുഗ്രഹ വര്‍ഷത്തിന്റെയും നിറവസന്തമായ പുണ്യ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും തെയ്യാരെടുക്കണമെന്നു ജിദ്ദ പാലക്കാട് ജില്ലാ എസ്.വൈ.എസ് ആഹ്വാനം ചെയ്തു. വിശ്വാസിയുടെ ഹൃദയത്തിലെ പാപക്കറകളെയും മാലിന്യങ്ങളെയും പരിശുദ്ധ റമളാന്‍ കഴുകി വൃത്തിയാക്കുന്നു. പാപ കൂമ്പാരങ്ങളാല്‍ പരലോക വിജയത്തിലേക്കുള്ള മാര്‍ഗം ഇരുളടഞ്ഞു പോയ അടിമക്ക് അതുവഴി നേര്‍മാര്ഗ്ഗതിലെക്കും ശാശ്വത വിജയത്തിലെത്തിച്ചേരുവാനും സാധിക്കുകയും ചെയ്യും..റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്നാ വിഷയത്തില്‍ ജില്ലാ കമ്മിറ്റി പ്രത്യാക പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കും ..യോഗത്തില്‍ എസ്.വൈ .എസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ അദ്ദ്യക്ഷത വഹിച്ചു. ഉസ്താദ് ടി .എച്ച് . ദാരിമി ഉദ്ഘാടനം ചെയ്തു , കരീം ഫൈസി , അബൂബക്കര്‍ ദാരിമി , മുസ്തഫ അനവരി എന്നിവര്‍ സംബന്ദിച്ചു .
യോഗത്തില്‍ വെച്ച് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികലായി : പ്രസിടണ്ട് അലി മുസ്ലിയാര്‍ നാട്ടുകല്‍ , വൈസ് പ്രസിടണ്ട് അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട് , ഹബീബ് പട്ടാമ്പി , സുലൈമാന്‍ ഫൈസി ....ജനറല്‍ സെക്രട്ടറി നൗഷാദ് അന്‍വരി മോളൂര്‍ , ജോ സെക്രെടറി നൌഫല്‍ താളിയില്‍, അസീസ്‌ കോട്ടോപ്പാടം , ജാബിര്‍- ഓര്‍ഗനൈസിംഗ് സെക്രടറി കബീര്‍ മണ്ണാര്‍ക്കാട് , ട്രഷറര്‍ സമദ് കൊടക്കാട് എന്നിവരെയും തിരഞ്ഞെടുത്തു

ദുബായ് SKSSF ത്രിശൂര്‍ ജില്ല "തന്ശീത് 2012" വെള്ളിയാഴ്ച വുഹൈധ മദ്രസ്സയില്‍

ദുബായ്ദുബായ് SKSSF ത്രിശൂര്‍ ജില്ല ദുബായ് ഘടകം സംഘടിപിക്കുന്ന തന്ശീത് 2012 ഈ വരുന്ന ജൂലൈ 6 വെള്ളി രാവിലെ 10 മണി മുതല്‍ 7 മണി വരെ സുന്നി സെന്റര് വുഹൈധ മദ്രസ്സയില്‍ നടത്തപെടുന്നു. രാവിലെ സെക്ഷനില്‍ ജില്ല പ്രവര്‍ത്തക ചര്‍ച്ചയും, ഉച്ചയ്ക്കുള്ള സെക്ഷനില്‍ പ്രാവ്ര്തകര്കുള്ള നസീഹതും , ക്ലാസും ഉണ്ടായിരികുന്നതാണ്, SKSSF ന്‍റെ എല്ലാ ജില്ല പ്രവര്‍ത്തകരും , മറ്റു ജില്ല പ്രവര്‍ത്തകരും നിര്‍ഭന്ധ മായും എത്തിചേരണ മെന്നു അപേക്ഷിക്കുന്നു.