ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമവും സത്യധാര പ്രചാരണ കാംപയിന്‍ ഉദ്ഘാടനവും
അബുദാബി: അബുദാബി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹും ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമവും SKSSF മുഖപത്രമായ സത്യധാര പ്രചാരണ കാംപയിന്‍ ഉദ്ഘാടനവും സംഘടിപ്പിക്കുന്നു . ജൂലൈ 13 വെള്ളിയാഴ്ച വൈകുന്നേരം 7 .30 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന സമിതി അംഗം ഉസ്താദ് അബ്ദുല്‍ റസാഖ് ബുസ്താനി മുഖ്യപ്രഭാഷണം നടത്തും . ജില്ലാ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അലി ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടിക്ക് അന്തിമ രൂപം നല്‍കി. അബുദാബി സ്റ്റേറ്റ് പ്രസിഡണ്ട് ഹാരിസ് ബാഖവി കടമേരി യോഗം ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കുളത്തറ,മുനീര്‍ പരപ്പില്‍,നവാസ് വള്ളില്‍, ലബീബ് ബാലുശേരി , സിറാജ് കുറ്റിയാടി, സബാഹ് ബാലുശ്ശേരി എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ജാഫര്‍ ഫാറൂഖി സ്വാഗതവും സിറാജ് പയ്യോളി നന്ദിയും പറഞ്ഞു.